ശോ​ഭാ​സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​ന വാ​ഹ​നം ത​ട​ഞ്ഞ സംഭവം: സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട പ​ള്ളി​ക്ക​ലി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ശോ​ഭാ​സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​ന വാ​ഹ​നം ത​ട​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി​യ്ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​യ്ക്ക​ലി​ൽ വ​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​ന വാ​ഹ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് നി​ർ​ത്തി ശോ​ഭാ സു​രേ​ന്ദ്ര​നെ അ​സ​ഭ്യം വി​ളി​ച്ചെ​ന്ന് കാ​ട്ടി ബി​ജെ​പി നേ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ശോ​ഭാ​സു​രേ​ന്ദ്ര​നും ബി​ജെ​പി നേ​താ​ക്ക​ളും ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

Read More

ഗാനമേളയ്ക്കിടെ കൂട്ടത്തല്ല് ; നിയന്ത്രിക്കാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചു; എ​ട്ടുപേർ അറസ്റ്റിൽ

വി​ഴി​ഞ്ഞം: ഗാ​ന​മേ​ള​ക്കി​ടെ ന​ട​ന്ന കൂ​ട്ട​ത്ത​ല്ല് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. എ​ട്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ജീ​പ്പ് അ​ടി​ച്ച് ത​ക​ർ​ത്തു. അ​ൻ​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത വി​ഴി​ഞ്ഞം പോ​ലീ​സ് എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ എ എ​സ് ഐ ​രാ​ജ​ൻ, സിപി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ ,മ​നോ​ജ്, അ​ജി​കു​മാ​ർ, സ​ന്തോ​ഷ്, സു​ധീ​ർ, ര​തീ​ഷ്, ഹോം ​ഗാ​ർ​ഡ് മി​ൽ​ക്കി​സ ബേ​ക്ക് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ വി​ഴി​ഞ്ഞം മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷം. ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു സം​ഘം യു​വാ​ക്ക​ൾ സ്ത്രീ​ക​ൾ ഇ​രി​ക്കു​ന്ന സ്ഥ​ലത്ത് കയറി ഡാ​ൻ​സ് ക​ളി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ഇ​ത് ത​ട​യാ​നെ​ത്തി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ സം​ഘം കൈ​യേറ്റം ചെ​യ്ത​ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി.​ഇ​തി​നി​ട​യി​ൽ വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ൽ നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി പ്ര​ശ്ന​ക്കാ​ര​നാ​യ ഒ​രാ​ളെ പി​ടി​കൂ​ടി ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മം ന​ട​ത്തി.​…

Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന്  തി​രു​വ​ന​ന്ത​പു​ര​ത്ത്;  നാല് ജില്ലകളിലെ ഇലക്ഷൻ സമ്മേളനങ്ങൾ പങ്കെടുക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തും. ഇ​ന്നു രാ​ത്രി 7.40ന് ​ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​യ​ർ​ഫോ​ഴ്‌​സ് ടെ​ക്‌​നി​ക്ക​ൽ ഏ​രി​യ​യി​ൽ ഇ​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി രാ​ത്രി 8ന്സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​ക​ള്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. രാ​ത്രി 9.20ന് ​പ്ര​ധാ​ന​മ​ന്ത്രി തി​രി​കെ ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ടാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി.

Read More

നവജാത ശിശുവിനെതിരേ വർഗീയ പരാമർശം; പോലീസ് കേസെടുത്തു; ബിനിലിന്‍റെ ഫോസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസർഗോട്ടെ ദന്പതികളുടെ പതിനഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വർഗീയ പരാമർശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരേ കേസെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിക്കുകയും ചെയ്തു. ഹിന്ദു രാഷ്ട്ര സേവകനായ ബിനിൽ സോമസുന്ദരം എന്നയാളാണ് നവജാത ശിശുവിനെതിരേ വർഗീയ വിഷം ചീറ്റുന്ന വാക്കുകൾ ഫേസ്ബുക്കിൽ കുറിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ജിഹാദിയുടെ വിത്ത് എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് നവമാധ്യമങ്ങളിൽ ഉയർന്നത്. പ്രതിഷേധം ഉയർന്നതോടെ കാര്യങ്ങൾ കൈവിട്ടുവെന്ന് മനസിലാക്കിയ ബിനിൽ പോസ്റ്റ് പിൻവലിച്ചു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് ഇയാളുടെ പുതിയ വിശദീകരണം.

Read More

മസാല ബോണ്ട്: മുഖ്യമന്ത്രി വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സർക്കാർ എന്തിനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പ്രതിപക്ഷ എംഎൽഎമാരുടെ സംഘത്തെ കാണിച്ച് ബോധ്യപ്പെടുത്താൻ തയാറാകണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

വി​ദേ​ശ  പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലെ മോ​ഷ​ണം: വി​ദേ​ശ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

ആ​റ്റി​ങ്ങ​ൽ: വി​ദേ​ശ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ങ്ങ​ളി​ൽ വി​ദേ​ശ ക​റ​ൻ​സി മാ​റാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി സ്ഥാ​പ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച് വി​ദേ​ശ ക​റ​ൻ​സി​ക​ളും ഇ​ന്ത്യ​ൻ രൂ​പ​യും മോ​ഷ്ടി​ച്ച ഇ​റാ​നി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. സെ​റാ​ജു​ദീ​ൻ ഹൈ​ദ​ർ (57) ,ഇ​യാ​ളു​ടെ ഭാ​ര്യ ഹെ​ൻ​ഡാ​രി ഹൊ​സ്ന (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള വി.​എ​സ്.​അ​സോ​സി​യേ​റ്റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 2018 സെ​പ്തം​ബ​ർ മാ​സം 17 ന് 1 55 000 ​ഇ​ന്ത്യ​ൻ രൂ​പ​ക്ക് തു​ല്യ​മാ​യ സൗ​ദി റി​യാ​ലും കു​വൈ​റ്റ് ദി​നാ​റും മോ​ഷ​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ ആ​കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സി​ന് വി​ദേ​ശി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​വ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഉ​ള്ള എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​ത്തും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ​തി​ക്കു​ക​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ…

Read More

പത്തനംതിട്ടയിലെ പി.ജെ കുര്യന്‍റെ പരിഭാഷ; എന്താണ് പറ്റിയതെന്ന് രാഹുൽ; എഐസിസിക്ക് അതൃപ്തി

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ ഉ​ണ്ടാ​യ അ​പാ​ക​ത​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ടു​ത്ത നീ​ര​സം. പ​ത്ത​നം​തി​ട്ട​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ദ്ധ്യ​ക്ഷ​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി.​ജെ കു​ര്യ​നാ​ണ്. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ തെ​റ്റു​ക​ൾ ക​ട​ന്നു കൂ​ടു​ക​യും പ്ര​സം​ഗം പ​ല​പ്പോ​ഴും തു​ട​രാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ ഇ​ട​യ്ക്ക് നി​ർ​ത്തേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. പ​ല​പ്പോ​ഴും പ്ര​സം​ഗി​ച്ച​ത് എ​ന്താ​ണെ​ന്ന് പി​ജെ കു​ര്യ​ൻ രാ​ഹു​ലി​നോ​ട് ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വേ​ദി​യി​ൽ വ​ച്ചു ത​ന്നെ ഇ​ത് എ​ന്താ​ണെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് രാ​ഹു​ൽ ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോഷ്യൽ മീഡിയയിലൂടെ ലോ​ക​മെ​ങ്ങും വൈ​റ​ലാ​യി. സം​ഭ​വം കോ​ൺ​ഗ്ര​സി​ന് വ​ലി​യ നാ​ണ​ക്കേ​ടാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ കൂ​ടാ​തെ പ​ത്താ​ന​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് രാ​ഹു​ൽ പ്ര​സം​ഗി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് എം ​ലി​ജു​വും പ​ത്ത​നാ​പു​ര​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി ​വി​ജ​യ​കു​മാ​റി​ന്‍റെ…

Read More

ത്രാസ് പൊട്ടിയ സംഭവം വിഷുദിനത്തിലെ അത്ഭുതം: ശശി തരൂർ

തി​രു​വ​ന​ന്ത​പു​രം: തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി ത​ല​യി​ൽ വീ​ണി​ട്ടും ഒ​പ്ടി​ക് ഞ​ര​മ്പു​ക​ള്‍​ക്കും ത​ല​ച്ചോ​റി​നും അ​പ​ക​ട​മു​ണ്ടാ​കാ​ത്ത​ത് വി​ഷു ദി​ന​ത്തി​ലെ യ​ഥാ​ര്‍​ത്ഥ അ​ത്ഭു​ത​മെ​ന്നും ഗാ​ന്ധാ​രി​യ​മ്മ​ൻ ദേ​വി​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ശ​ശി ത​രൂ​ര്‍. ട്വി​റ്റ​റി​ലാ​ണ് ശ​ശി ത​രൂ​ർ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ​യാ​ണ് ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് ശ​ശി ത​രൂ​രി​ന് പ​രി​ക്കേ​റ്റ​ത്. അ​തേ​സ​മ​യം ശ​ശി ത​രൂ​രി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ല​വേ​ദ​ന​യു​ള്ള​തി​നാ​ലും ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്ന് പ​തി​വാ​യി ക​ഴി​ക്കു​ന്ന​തി​നാ​ലും അ​ദ്ദേ​ഹം ന്യൂ​റോ സ​ർ​ജ​റി ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​ല​യി​ലെ മു​റി​വി​ൽ ആ​റ് ത​യ്യ​ൽ ഉ​ണ്ട്. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല തൃ​പ​തി​ക​ര​മാ​ണ്. ചൊ​വ്വാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ചി​കി​ത്സ തു​ട​രു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​എം എ​സ് ഷ​ർ​മ്മ​ദ് അ​റി​യി​ച്ചു. ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യാ​ൽ വൈ​കു​ന്നേ​രം മു​ത​ൽ ശ​ശി ത​രൂ​ർ…

Read More

അ​യ്യ​ന്‍റെ പേ​ര് പ​റ​യും, ക​ഴി​യു​മെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കൂ; മീ​ണ​യെ വെ​ല്ലു​വി​ളി​ച്ച് ശോ​ഭ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യെ വെ​ല്ലു​വി​ളി​ച്ച് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ൻ. അ​യ്യ​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ങ്കി​ൽ ത​നി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ട്ടെ എ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ വെ​ല്ലു​വി​ളി​ച്ചു. ടി​ക്കാ​റാം മീ​ണ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ന്‍റെ​യും എ​കെ​ജി സെ​ന്‍റ​റി​ന്േ‍​റ​യും ജോ​ലി​യാ​ണ് എ​ടു​ക്കു​ന്ന​ത്. എ​ൻ​ഡി​എ അ​ത് അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും അ​യ്യ​ന്‍റെ പേ​ര് പ​റ​യും. അ​യ്യ​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ങ്കി​ൽ ത​നി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ട്ടെ- ശോ​ഭ സു​രേ​ന്ദ്ര​ൻ വെ​ല്ലു​വി​ളി​ച്ചു. ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച് ടി​ക്കാ​റാം മീ​ണ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദൈ​വ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു പി​ടി​ക്ക​രു​തെ​ന്നാ​ണു പെ​രു​മാ​റ്റ​ച്ച​ട്ട​മെ​ന്നും അ​ക്കാ​ര്യം വീ​ണ്ടും ആ​വ​ർ​ത്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ബാബുപോളിന്‍റെ മരണത്തിലൂടെ ന​ഷ്ട​മാ​യ​ത് സ​മൂ​ഹത്തിൽ ജാ​ഗ്ര​ത​യോ​ടെ  ഇ​ട​പെ​ട്ട സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നെയെന്ന് മു​ഖ്യ​മ​ന്ത്രി

തിരു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ലെ ച​ല​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യും ഇ​ട​പെ​ടു​ക​യും ചെ​യ്ത സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ബാ​ബു പോ​ളി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സാം​സ്കാ​രി​ക മു​ഖ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ​ർ​വീ​സി​ൽ പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. എ​ഴു​ത്തു​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ബാ​ബു​പോ​ളി​ന്‍റെ നി​ര്യാ​ണം കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഏ​റ്റെ​ടു​ക്കു​ന്ന ഓ​രോ രം​ഗ​ത്തും ത​ന്‍റേ​താ​യ  വ്യ​ക്തിമു​ദ്ര പ​തി​പ്പിച്ചയാളെന്ന്   രമേശ് ചെന്നിത്തല തി​രു​വ​ന​ന്ത​പു​രം: ഡോ.​ഡി ബാ​ബു പോ​ളി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. ഒ​രേ സ​മ​യം ഔ​ദ്യോ​ഗി​ക ത​ല​ത്തി​ലും സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും വ്യ​ക്തിമു​ദ്ര പ​തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ അ​പൂ​ർ​വം ചി​ല​രി​ൽ ഒ​രാ​ളാ​ണ് ഡോ. ​ഡി ബാ​ബു പോ​ൾ. ഇ​ടു​ക്കി പോ​ലു​ള്ള വ​ൻ ജ​ല​സേ​ച​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യം ആ​യ​തി​നു പി​ന്നി​ൽ ഡോ. ​ബാ​ബു പോ​ളി​ന്‍റെ…

Read More