ത്രാസ് പൊട്ടിയ സംഭവം വിഷുദിനത്തിലെ അത്ഭുതം: ശശി തരൂർ

തി​രു​വ​ന​ന്ത​പു​രം: തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി ത​ല​യി​ൽ വീ​ണി​ട്ടും ഒ​പ്ടി​ക് ഞ​ര​മ്പു​ക​ള്‍​ക്കും ത​ല​ച്ചോ​റി​നും അ​പ​ക​ട​മു​ണ്ടാ​കാ​ത്ത​ത് വി​ഷു ദി​ന​ത്തി​ലെ യ​ഥാ​ര്‍​ത്ഥ അ​ത്ഭു​ത​മെ​ന്നും ഗാ​ന്ധാ​രി​യ​മ്മ​ൻ ദേ​വി​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ശ​ശി ത​രൂ​ര്‍. ട്വി​റ്റ​റി​ലാ​ണ് ശ​ശി ത​രൂ​ർ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ​യാ​ണ് ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് ശ​ശി ത​രൂ​രി​ന് പ​രി​ക്കേ​റ്റ​ത്. അ​തേ​സ​മ​യം ശ​ശി ത​രൂ​രി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ല​വേ​ദ​ന​യു​ള്ള​തി​നാ​ലും ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്ന് പ​തി​വാ​യി ക​ഴി​ക്കു​ന്ന​തി​നാ​ലും അ​ദ്ദേ​ഹം ന്യൂ​റോ സ​ർ​ജ​റി ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​ല​യി​ലെ മു​റി​വി​ൽ ആ​റ് ത​യ്യ​ൽ ഉ​ണ്ട്.

എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല തൃ​പ​തി​ക​ര​മാ​ണ്. ചൊ​വ്വാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ചി​കി​ത്സ തു​ട​രു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​എം എ​സ് ഷ​ർ​മ്മ​ദ് അ​റി​യി​ച്ചു. ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യാ​ൽ വൈ​കു​ന്നേ​രം മു​ത​ൽ ശ​ശി ത​രൂ​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യേ​ക്കും

Related posts