പോ​ലീ​സി​ൽ വീണ്ടും അ​ഴി​ച്ചു​പ​ണി; മ​നോ​ജ് ഏ​ബ്ര​ഹാം ദ​ക്ഷി​ണ​മേ​ഖ​ലാ എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്പ് പോ​ലീ​സി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി. ഉ​ത്ത​ര​മേ​ഖ​ലാ എ​ഡി​ജി​പി​യാ​യി ഷെ​യ്ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​നേ​യും ദ​ക്ഷി​ണ​മേ​ഖ​ലാ എ​ഡി​ജി​പി​യാ​യി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ​യും നി​യ​മി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ൽ മ​നോ​ജ് ഏ​ബ്ര​ഹാം സാ​യു​ധ പോ​ലീ​സ് എ​ഡി​ജി​പി​യും ഷെ​യ്ക് ദ​ർ​ബേ​ഷ് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യാ​യി അ​ശോ​ക് യാ​ദ​വി​നേ​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി കോ​റി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​നേ​യും നി​യ​മി​ച്ചു. എം.​ആ​ർ. അ​ജി​ത്കു​മാ​റാ​ണു പു​തി​യ ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി. ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യെ തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യാ​ക്കി.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യ എ​സ്. സു​രേ​ന്ദ്ര​നെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ച​പ്പോ​ൾ എ.​വി. ജോ​ർ​ജി​നെ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ക്കി. ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്ക് തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി. നി​ല​വി​ൽ സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

Related posts