തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനം മോദി-പിണറായി വിജയൻ കുട്ടൂക്കെട്ടിന്റെ തിരക്കഥയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പെള്ളി രാമചന്ദ്രൻ. ഇഷ്ടക്കാരനായ അദാനിക്ക് വേണ്ടി പിണറായി വിജയൻ കുടപിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക കന്പനി ഉണ്ടാക്കി സർക്കാർ ടെൻഡറിൽ പങ്കെടുത്തത് ആസൂത്രിത ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read MoreCategory: TVM
പ്ലാച്ചിമട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
തിരുവനന്തപുരം: പ്ലാച്ചിമടയിൽ കൊക്കോകോള കന്പനി പ്രവർത്തിച്ചത് കാരണം പ്രദേശവാസികൾക്കുണ്ടായ ദുരിതങ്ങൾക്കുള്ള നഷ്ടം നികത്തുന്നതിന് കെ.ജയകുമാർ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്ലാച്ചിമട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കൂടംകുളം സമരനായകൻ ഉദയകുമാർ ഉദ്ഘാടനം ചെയ്യും. കൊക്കോകോള വിരുദ്ധസമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, ഐക്യദാർഡ്യ സമിതി തിരുവനന്തപുരം ജില്ലാ കണ്‍വീനർ ആർ.അജയൻ എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.
Read Moreഒരു സീറ്റ് അധികം വേണമെന്ന ആവശ്യം; കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഇടുക്കിയിൽ മുറുകെ പിടിച്ച് അനൂപ് ജേക്കബ്
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി രംഗത്തുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്-എമ്മിനും പുറമേ സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തുവന്നു. ഇടുക്കി സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ അവകാശവാദം. ഇക്കാര്യം പാർട്ടിയുടെ ഏക എംഎൽഎയായ അനൂപ് ജേക്കബ് രേഖാമൂലം നേതൃത്വത്തെ അറിയിച്ചു. 25 വർഷമായി യുഡിഎഫിന് ഒപ്പം നിൽക്കുകയാണെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിലെങ്കിലും അർഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ആവശ്യപ്പെട്ടു. സീറ്റില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയറാകില്ല. ഇടുക്കി സീറ്റ് വേണമെന്നത് പാർട്ടിയിലെ പൊതു നിലപാടാണ്. നേതൃത്വം അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപ് ജേക്കബ് പറഞ്ഞു. ഇടുക്കിയിൽ കണ്ണുംനട്ടിരിക്കുന്ന കേരള കോണ്‍ഗ്രസ്-എമ്മിനും ജേക്കബ് വിഭാഗത്തിന്റെ നീക്കം തലവേദന സൃഷ്ടിക്കും. കഴിഞ്ഞ ദിവസം ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ കേരള…
Read Moreഹര്‍ത്താല്‍ നിയന്ത്രിക്കാൻ യോഗം; മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗം വിളിച്ചു. അടുത്തമാസം 14 ന് തിരുവനന്തപുരത്താണ് യോഗം. ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. യോഗത്തിൽ ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.
Read Moreഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേള! കനത്ത ചൂടിനെത്തുടർന്നു സംസ്ഥാനത്തെ തൊഴിൽ സമയങ്ങളിൽ മാറ്റം വരുത്തും
തിരുവനന്തപുരം: കനത്ത ചൂടിനെത്തുടർന്നു സംസ്ഥാനത്തെ തൊഴിൽ സമയങ്ങളിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ തൊഴിലാളികൾക്കു സൂര്യാഘാതമേറ്റതായി ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകൽസമയത്ത് തൊഴിൽ സമയത്തിൽ മാറ്റം വരുത്താനുള്ള നടപടികളുമായി സംസ്ഥാന ലേബർ കമ്മീഷണറേറ്റ് നടപടി സ്വീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ ക്രമാതീതമായി താപനില ഉയരുന്നതിനാൽ വേനൽച്ചൂട് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കു സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ് . പകൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയാകുന്ന വിധമാ ണു ക്രമീകരണം വരിക. പകൽസമയത്ത് ജോലി എട്ടു മണിക്കൂർ എന്നുള്ളത് രാവിലെ എഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തും. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12 ന്…
Read Moreപണി പാളി! ചാർജ് തീര്‍ന്നു; കന്നി യാത്രയിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ് പെരുവഴിയിലായി;
ആലപ്പുഴ: നിരത്തുകളിൽ വിപ്ലവം സൃഷ്ടിക്കാൻ കെഎസ്ആർടി കൊണ്ടുവന്ന ഇലക്ട്രിക് ബസ് കന്നി യാത്രയിൽ തന്നെ പെരുവഴിയിലായി. ബാറ്ററി ചാർജ് തീർന്നതോടെയാണ് ബസ് പെരുവഴിയിലായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട എസി ഇലക്ട്രിക് ബസ് ചേർത്തലയിൽ എത്തിയപ്പോഴാണ് ചാർജ് തീർന്നത്. ചേർത്തല ഡിപ്പോയിൽ ബസ് ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണു ബസ് സർവീസ് ആരംഭിച്ചതെന്നു ആരോപണങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇലക്ട്രിക് ബസ് സർവീസുകളാണ് ഇന്ന് മുതൽ കെഎസ്ആർടിസി ആരംഭിച്ചത്.
Read Moreറിട്ടയേർഡ് എസ്ഐയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആക്രമണം: സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: പട്ടാപ്പകൽ മദ്യപിച്ചെത്തി വീടുകളിൽ അക്രമം നടത്തുകയും പണം കവർച്ച ചെയ്യുകയുകയും ചെയ്ത രണ്ടുപേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ചായ്ക്കുളം സ്വദേശികളായ മണിക്കുട്ടൻ എന്ന അനിൽകുമാർ(41), അനീഷ്(28) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ചായ്ക്കുളം സ്വദേശി റിട്ട. എസ്.ഐ. പ്രസന്നകുമാറിന്റെ വീട്ടിലും ചായ്ക്കുളത്ത് ഹോളോബ്രിക്സ് ഉടമ ബിനോയിയുടെ വീട്ടിലുമാണ് ആറംഗ സംഘം മാരകായുധങ്ങളുമായെത്തി അക്രമം നടത്തിയത്. രണ്ട് വീടുകളിലും എത്തിയ സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലെ ഗൃഹോപകരണങ്ങൾ അടിച്ചു തകർക്കുകയും പ്രസന്നകുമാറിന്റെ വീട്ടിലെ മേശയ്ക്കുള്ളിലിരുന്ന 7000 രൂപയും എടുത്തുകൊണ്ടുപോയതായും പരാതിയിൽ പറയുന്നു. അക്രമം നടക്കുന്നതറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. കേസിലെ ബാക്കി പ്രതികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
Read Moreറേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കൽ; റേഷൻകടകളിൽ തിരക്ക്; പോർട്ടബിലിറ്റി സംവിധാനത്തെക്കുറിച്ച് അറിവില്ലാത്തതാണ് തിരക്കിന് കാരണമെന്ന് അധികൃതർ
തൊടുപുഴ: തുടർച്ചയായി രണ്ടു മാസം റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചതോടെ റേഷൻ കടകളിൽ തിരക്കേറിതുടങ്ങി. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും കാർഡുകൾ മരവിപ്പിക്കാതിരിക്കാൻ റേഷൻ കടകളിലെത്തി അനുവദനീയമായ ഉത്പന്നങ്ങൾ വാങ്ങിത്തുടങ്ങി. എന്നാൽ ഉപഭോക്താവിന് കേരളത്തിൽ എവിടെയുമുള്ള റേഷൻ കടകളിൽ നിന്നും റേഷൻ ഉത്പന്നങ്ങൾ വാങ്ങാമെന്നുള്ള പോർട്ടബിലിറ്റി സംവിധാനത്തെക്കുറിച്ച് കൂടുതൽ പേർക്കും അറിവില്ലാത്തതിനാലാണ് കടകളിൽ തിരക്ക് വർധിക്കാനിടയായതെന്നു സിവിൽസപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു. രണ്ടു മാസം റേഷൻ സാധനങ്ങൾ വാങ്ങാതിരിക്കുന്നവരുടെ കാർഡുകൾ ആറു മാസത്തേക്കായിരിക്കും മരവിപ്പിക്കുക. ഈ കാലയളവിൽ കാർഡ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും റേഷൻ സാധനങ്ങൾ വാങ്ങാനാവില്ല. പിന്നീട് റേഷൻ പുനഃസ്ഥാപിച്ചു കിട്ടാൻ വീണ്ടും അപേക്ഷ നൽകണം. നിലവിൽ മരവിപ്പിക്കൽ ഭീഷണി നേരിടുന്ന കാർഡുടമകളിൽ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിദേശത്ത് ജോലി ചെയ്യുന്നവരുമുണ്ട്. ജില്ലയിൽ 22,606 റേഷൻ…
Read Moreകൊലയ്ക്കു പകരം കൊല സിപിഎമ്മിന്റെ നയമല്ല; സിപിഎമ്മിന്റെ ഹൃദയമെടുത്തുകളയാമെന്ന ചിലരുടെ വിരട്ടലുകളെ പാർട്ടി ഭയക്കില്ലെന്നും കോടിയേരി
തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനത്തിൽ മാറ്റം അനിവാര്യമാണെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തിരമായി മാറേണ്ട ഒന്നാണ് അക്രമ രാഷ്ട്രീയമെന്നു പറഞ്ഞ കോടിയേരി തുടർച്ചയായി അക്രമം നടത്തുന്ന സംസ്ഥാനം എന്ന പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ സ്ഥലങ്ങളിലും എല്ലാ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ മുൻകൈയെടുത്ത് പ്രവർത്തിക്കാൻ സിപിഎം തയാറാണെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. കൊലയ്ക്കു പകരം കൊല സിപിഎമ്മിന്റെ നയമല്ലെന്ന് പറഞ്ഞ കോടിയേരി സിപിഎമ്മിന്റെ ഹൃദയമെടുത്തുകളയാമെന്നാണ് ചിലർ കരുതുന്നതെന്നും എന്നാൽ അത്തരം വിരട്ടലുകളെ പാർട്ടി ഭയക്കില്ലെന്നും വ്യക്തമാക്കി. മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് കോടിയേരി നടത്തിയത്. ചില മാധ്യമ മുതലാളികൾ യുഡിഎഫിലെ ഘടകക്ഷികളെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു കോടിയേരിയുടെ വിമർശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എല്ലായിടത്തും…
Read Moreവിവാഹ വാഗ്ദാനം നൽകി പരിചയക്കാരനായ യുവാവും സുഹൃത്തുക്കളും പീഡിപ്പിച്ചു; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ആര്യനാട്: വിവാഹ വാഗ്ദാനം നൽകി പരിചയക്കാരനായ യുവാവും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിന്മേൽ രണ്ടു യുവാക്കളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് ചക്കിപ്പാറ ഷൈൻ ഭവനിൽ ജസ്റ്റിൻ ലാസർ (32), ആര്യനാട് പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തേക്ക് പോകാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ സുഹൃത്ത് ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവ് വിളിച്ചു വരുത്തിയ മറ്റു രണ്ട് യുവാക്കളും യുവതിയെ പീഡിപ്പിച്ചു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.സംഭവശേഷം ജോലി സ്ഥലത്തേക്കുപോയ യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഫോണിലൂടെ മാതാവിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തന്പാനൂർ പോലീസ് സ്റ്റേഷനിൽ ആദ്യം എത്തിയ കേസ് പിന്നീട് സംഭവം നടന്ന…
Read More