തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ സിപിഒ അൽഅമീനാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പാലോട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നീടു വീട്ടുകാർ മുഖാന്തിരം വിവാഹം ഉറപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ ഇവർ കൂടുതൽ അടുക്കുകയും നിരവധിയിടങ്ങളിൽ ഒരുമിച്ച് യാത്ര നടത്തുകയും ചെയ്തിതിരുന്നു. എന്നാൽ, കൂടുതൽ സാമ്പത്തിക ശേഷിയുള്ള കുടുംബത്തൽ നിന്ന് മറ്റൊരു വിവാഹ ആലോചന വന്നതോടെ ഇയാളും കുടുംബവും വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നുവത്രെ. ഇതോടെ മാനസികമായി തളർന്ന പെൺകുട്ടി പാലോട് പോലീസിൽ
Read MoreCategory: TVM
രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎമ്മിന്റെ കുലത്തൊഴിലെന്ന് പറഞ്ഞ് ആരും നല്ലപിള്ള ചമയേണ്ടന്ന് മന്ത്രി എം.എം. മണി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകം പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി എംഎം മണി. ലോക്സഭാ തെരഞ്ഞെടുപ്പിനെ വിഷയം ബാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎമ്മിന്റെ കുലത്തൊഴിൽ എന്നൊന്നും ആരും പറയേണ്ടെന്നും ആരും നല്ല പിള്ള ചമയണ്ടെന്നും മന്ത്രി പറഞ്ഞു. ഒ രു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എംഎം മണി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം സഖാക്കളെ കൊന്നവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി പറഞ്ഞു.
Read Moreഓപ്പറേഷൻ ബഗീര ; ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളി; വനംവകുപ്പിന്റെ തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ വനം വകുപ്പിന്റെ തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്നു.സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പിന്റെ 28 തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലുമാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്നത്. തടി ലേലം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ബഗീര എന്ന് പേരിട്ടിരിക്കുന്ന പരിശോധന നടത്തുന്നത്. തടി ലേലം ചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി നിയമ വിരുദ്ധ ഇടപാടുകൾ നടക്കുന്നതായും അത് വഴി സാധാരണക്കാർക്ക് ന്യായ വിലയിൽ തടി ലഭിക്കാത്തതായും, കേട് വരാത്ത തടികൾ കേട് വന്നതായി കാണിച്ച് ലേലം നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Read Moreപട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ സ്പെഷൽ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കണ മെന്ന് ചേരമർ ഹിന്ദു മഹാസഭ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ചേരമർ ഹിന്ദുമഹാസഭ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. വിജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക് കുമാർ, സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, അജി കുമാർ മല്ലപ്പള്ളി, ജി.കെ. രാജപ്പൻ, കെ.സി. മനോജ്, കെ.കെ. കരുണാകരൻ, രാജീവ് മുണ്ടക്കയം, ബിബിൻ രാജാക്കാട്, ഒ.കെ. ബാബു, സുനിൽ കുമാർ, തങ്കച്ചൻ മ്യാലിൽ, ഗോപി ചങ്ങനാശേരി, ഇന്ദിരാഭായി, ഷീല തങ്കച്ചൻ, ലതാ സുരേന്ദ്രൻ, അർച്ചന രാജീവ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ സ്പെഷൽ റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുക, പട്ടികജാതി സർട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്നു വർഷമാക്കിയത് ആറുമാസമായി പുനസ്ഥാപിക്കുക, മഹാത്മ അയ്യൻകാളിക്ക് ഭാരതരത്നം ശുപാർശ ചെയ്യുക. സ്വാശ്രയ മാനേജ്മെന്റുകളിൽ സംവരണം…
Read Moreകൊടി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ; യൂത്ത് കോണ്‍ഗ്രസുകാരെ വെട്ടിവീഴ്ത്തി ആര് എസ് എസുകാർ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്
വെള്ളറട: അമ്പൂരി ചാക്കപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി പുനഃസ്ഥാപിക്കുന്നതിനിടെ ആതിവാസികളായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിലായതായി സൂചന. യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് അഖില്‍ (24), മണ്ഡലം വൈസ് പ്രസിഡന്റ് സുമത രാജ് (40) മണ്ഡലം സെക്രട്ടറി അനീഷ് (25), വിജീഷ് (22) എന്നിവർക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എ ഐ സി സി അംഗം ആന്‍ സജിതാ റസ്സല്‍, സോളമന് അലക്സ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. നെയ്യാര്‍ഡാം പോലീസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ നിന്നും മോഴിയെടുപ്പ്നടത്തി. അക്രമികളേ പോലീസ്സ് സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് അന്പൂരി മണ്ഡലം പ്രസിഡന്റ് തോമസ് മംഗലശേരി പറഞ്ഞു. അക്രമികൾക്കെതിരേ നിയമ നടപടി സ്വീകരിച്ചില്ലങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി സി സി…
Read Moreപോലീസ് തലപ്പത്ത് അഴിച്ചുപണി; ഐജിമാരേയും കമ്മീഷണർമാരേയും സ്ഥലംമാറ്റി; അഴിച്ചുപണിയുടെ കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും അഴിച്ചു പണി. ഐജിമാരേയും കമ്മീഷണർമാരേയും സ്ഥലംമാറ്റി നിയമിച്ച് ഡിജിപി ലോകനാഥ് ബെഹ്റ ഉത്തരവിറക്കി. ഡിഐജി കെ.സേതുരാമനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എസ്.സുരേന്ദ്രനെ പോലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറയ്ക്ക് തൃശൂർ റേഞ്ചിന്റെ അധിക ചുമതല നൽകി. ഇന്റലിജൻസ് ഐജി അശോക് യാദവിനാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ താത്കാലിക ചുമതല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്യോഗസ്ഥരെ മാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് ഈ അഴിച്ചുപണിയെന്നാണു വിവരം.
Read Moreകൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച സംഭവം: റവന്യൂമന്ത്രിയെ തള്ളി എൽഡിഎഫ് കണ്‍വീനർ; അനുകൂലിച്ച് കാനം
തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ വീട്ടിൽ സന്ദർശനം നടത്തിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരേ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ രംഗത്ത്. മന്ത്രിയുടെ സന്ദർശനം നല്ല സന്ദേശം നൽകുമെന്ന് പറയാനാകില്ല. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ പോയതിൽ തെറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു. പ്രാദേശികമായ സംഘർഷമാണ് പെരിയയിൽ കൊലപാതകത്തിന് കാരണമായത്. സിപിഎമ്മിന് ഇതിൽ പങ്കെല്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. അതേസമയം, റവന്യൂമന്ത്രിയെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോയതിൽ തെറ്റില്ല. ജനപ്രതിനിധി എന്ന നിലയിലായിരുന്നു ചന്ദ്രശേഖരന്റെ സന്ദർശനമെന്നും കാനം പറഞ്ഞു.
Read Moreകവിത മോഷ്ടിക്കുന്നവരെ പിന്തുണക്കുന്നവർ രാഷ്ട്രീയ കൊലപാതകത്തിൽ മിണ്ടുന്നില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സാംസ്കാരിക നായകർക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ സാംസ്കാരിക പ്രവർത്തകർ അപലപിച്ചില്ലെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം. കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവർ രാഷ്ട്രീയ കൊലപാതകത്തിൽ നാവ് ചലിപ്പിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
Read Moreആനാവൂര്‍ ഗവൺമെന്റ് സ്കൂൾ ആക്രമണം; ഒരുവർഷത്തിന് ശേഷം സൂത്രധാരനും പൂർവ വിദ്യാർഥിയുമായ ബുദ്ധൻ അറസ്റ്റിൽ; പ്രതിയുടെ പൂർവകാല ചരിത്രം സംഭവബഹുലം
വെള്ളറട: ഒരുവർഷം മുന്‍പ് ആനാവൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ വാഹനവും കെട്ടിടങ്ങളും കൃഷിത്തോട്ടവും തകര്‍ത്ത കേസിലെ പ്രതിയെ മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തു. ആങ്കോട് പാല്‍ക്കുളങ്ങര ബുദ്ധന് ചേരമന്‍ (20)നെയാണ് ഒളിവില്‍ കഴിയവേ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ്ചെയ്തത്. മറ്റു പ്രതികളെ സംഭവത്തിനുശേഷം ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തു വന്‍ കലാപം ലക്ഷ്യമാക്കി ആനാവൂര്‍ മുതല്‍ കുന്നത്തുകാല്‍,വണ്ടിത്തടം എന്നിവിടങ്ങളിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങള്‍ ഒന്നിടവിട്ട സ്ഥലങ്ങളില്‍ സംഘം തകര്‍ത്തിരുന്നു. ആക്രമണത്തിനുശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഒളിവില്‍കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനാവൂര്‍ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ബുദ്ധനേയും കുട്ടാളികളെയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിന് സ്കൂളിൽ നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. പഠനം പൂർത്തിയാക്കി ബുദ്ധന് സ്കൂള്‍ നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.തുടർന്ന് അധ്യായന സമയത്ത് സ്കൂളിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതുമൂലം സംഘം തിരികെ പോകുകയായിരുന്നു. അറസ്റ്റിലായ ബുദ്ധന്…
Read Moreനാളെ കാസർഗോഡ് ജില്ലയിൽ രണ്ടു പരിപാടികള്‍! കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കും
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ട യൂത്തു കോൺഗ്രസ് പ്രവർത്തകരുടെ വീട് നാളെ സന്ദർശിച്ചേക്കും. മുഖ്യമന്ത്രിയ്ക്ക് നാളെ കാസർഗോഡ് ജില്ലയിൽ രണ്ടു പരിപാടികളുണ്ട്. കാഞ്ഞങ്ങാട് പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും പെരിയയിലെ വീടുകളിൽ എത്തുമെന്ന സൂചനയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. മുഖ്യമന്ത്രി സന്ദർശിക്കുന്നതോടെ നിലവിലെ പ്രതിഷേധത്തിന് അൽപം അയവു ലഭിക്കുമെന്ന വിലയിരുത്തൽ സിപിഎം നേതൃത്വത്തിനുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷണും തമ്മിൽ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. കൊലപാതകം പ്രദേശികമായി ഉണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാർട്ടിയ്ക്കു ഇതുമായി ഏതൊരു ബന്ധവുമില്ലെന്ന് പിണറായിയും കോടിയേരിയും ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ കർശന നടപടികളുമായി പോലീസും സർക്കാരും മുന്നോട്ടു പോകുമെന്ന സ്ഥിതിയാണ്. കൊലപാതക കേസിൽ അറസ്റ്റിലായ പിതാംബരനെ പൂർണമായും പാർട്ടി തള്ളിപ്പറയുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇന്നു…
Read More