തിരുവനന്തപുരം: വനിതാമതിലിനു സർക്കാർ ഫണ്ട് അനുവദിക്കാൻ നിർദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ഉത്തരവു പുതുക്കി ഇറക്കിയെങ്കിലും മറ്റു വഴികളിലൂടെ സർക്കാർ പണം ചെലവഴിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തു നൽകി. നേരത്തെ പ്രതിപക്ഷ നേതാവു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വനിതാമതിലിനു ഫണ്ട് അനുവദിക്കാൻ ധനകാര്യ വകുപ്പിനോടു നിർദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുതുക്കി ഇറക്കിയത്. എന്നാൽ, വനിതാമതിലിന്റെ പ്രചാരണത്തിന് ആവശ്യമായ വസ്തുക്കൾ തയാറാക്കി വിതരണം ചെയ്യാനുള്ള ചുമതല ഇപ്പോഴും വനിതാ ശിശുവികസന വകുപ്പിൽ നിലനിൽക്കുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. ഇതിനു പണം ആവശ്യമാണ്. അതു സ്വാഭാവികമായും സർക്കാർ ഫണ്ടിൽ നിന്ന് എടുക്കേണ്ടി വരും. ഹൈന്ദവ സംഘടനകളെ മാത്രം ഉൾപ്പെടുത്തിയാണു മതിൽ നിർമിക്കുന്നത്. അതുകൊണ്ടു സർക്കാർ പണം ചെലവഴിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്കും സുപ്രീംകോടതി…
Read MoreCategory: TVM
തിരുവനന്തപുരം വിമാനത്താവളത്തിൽ 73 ലക്ഷത്തിന്റെ സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 20 സ്വർണ ബിസ്കറ്റുകൾ കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ 8. 30 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എമിരേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ പൂന്തുറ സ്വദേശി മുഹമ്മദ് സുഹൈബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ ബിസ്ക്കറ്റുകൾ 73.83 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കേബിൾ കണക്ഷനുപയോഗിക്കുന്ന രണ്ട് ബോക്സുകളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണേന്തു രാജ,അസിസ്റ്റന്റ് കമ്മീഷണർ എസ്. സിമി, സൂപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, ബിന്ദു, ഇൻസ്പെക്ടർമാരായ സോനു, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Read Moreനാളെ ധനു; ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ സത്യഗ്രഹം പതിമൂന്നാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന നേതാവ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സത്യാഗ്രഹപന്തലിന് സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ദേഹത്ത് തീ കൊളുത്തി ആത്മാഹുതി നടത്തിയത്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്നും ശരണം വിളിച്ച് കൊണ്ടാണ് അദ്ദേഹം ദേഹത്ത് തീ കൊളുത്തിയതെന്നും ബിജെപി നേതാക്കളും പ്രവർത്തകരും ആരോപിച്ചിരുന്നു. സത്യാഗ്രഹ പന്തലിലേക്ക് ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും അഭിവാദ്യം അർപ്പിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreഅത്യാവശ്യം മാത്രം നടത്തേണ്ട ഒന്നിനെ..; ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി
തിരുവനന്തപുരം: ഹർത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാർഗമാണ് ഹർത്താലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Read Moreപറഞ്ഞാൽ പറഞ്ഞതാ നരേന്ദ്രദാമോദർദാസ് മോദി; അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല മോദി; രാഹുൽ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കിൽ രാഹുൽ രാജ്യത്തോട് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയിൽ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാൽ പറഞ്ഞതാ നരേന്ദ്രദാമോദർദാസ് മോദിയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreരാത്രിയിൽ നടുറോഡിൽ പോലീസുകാരെ തല്ലി പഞ്ഞിക്കിട്ട സംഭവം; അഞ്ച് വിദ്യാർഥികൾക്കെതിരേ കേസ്; അക്രമത്തിന് പിന്നിൽ എസ്എഫ് ഐക്കാരല്ലെന്ന് ജില്ലാ പ്രസിഡന്റ് ഷിജിത്ത്
തിരുവനന്തപുരം: ട്രാഫിക് സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാരെ മർദിച്ച സംഭവത്തിൽ 5 വിദ്യാർഥികൾക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. ഇന്നലെ വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് യു-ടേണ് തിരിയുന്നതിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ തടഞ്ഞു. ക്ഷുഭിതനായ യുവാവ് പോലീസുകാരനെ പിടിച്ചു തള്ളിയ ശേഷം തന്റെ സുഹൃത്തുക്കളെ ഫോണ് ചെയ്ത് വിളിച്ച് വരുത്തി. പോലീസുകാരനെ പിടിച്ച് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട് സമീപത്തുണ്ടായിരുന്ന എആർക്യാന്പിലെ രണ്ട് പോലീസുകാർ സ്ഥലത്തെത്തി. തുടർന്ന് യൂണിവേഴ്സിറ്റി കോളജിൽ നിന്നെത്തിയ ഇരുപതോളം വരുന്ന വിദ്യാർഥികൾ പോലീസുകാരെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ വിനയചന്ദ്രൻ, ശരത് എന്നീ പോലീസുകാർക്ക് മർദനമേറ്റു. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി…
Read Moreസ്ത്രീകൾ മല ചവിട്ടുന്നതിലുള്ള വിഷമമോ, കുടുംബ പ്രശ്നമോ; ബിജെപി സമരപ്പന്തലിനു മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം; 95 ശതമാനം പൊള്ളലേറ്റ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ബിജെപിനേതാവ് സി.കെ പത്മനാഭൻ നിരാഹാരസമരം നടത്തുന്ന പന്തലിന് സമീപം മധ്യവയസ്കൻ ജീവനൊടുക്കാൻ ശ്രമിച്ചു. പേരൂർക്കട മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് (49) ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ബിജെപിയുടെ സമരപന്തലിന് എതിർവശത്തെ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഇദ്ദേഹം ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. സമരപന്തലിൽ ഉണ്ടായിരുന്ന പ്രവർത്തകരും പോലീസും ചേർന്ന് തടഞ്ഞതിനാൽ സമരപന്തലിലേക്ക് എത്താൻ സാധിക്കാതിരുന്നത് വൻദുരന്തം ഒഴിവാക്കി. നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയായിരുന്നു ആത്മഹത്യാശ്രമം . ശബരിമലയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ദൃക്സാക്ഷികളും ബിജെപി നേതാക്കളും…
Read More144-ലിൽ മുറുകെ പിടിച്ച് യുഡിഎഫ് എംഎൽഎ മാർ; സമരത്തോടു മുഖംതിരിച്ചു മുഖ്യമന്ത്രി; പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭാ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കു മുന്നിൽ നടത്തുന്ന സത്യഗ്രഹത്തോടു സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണു ബഹിഷ്കരണം. ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യോത്തര വേള ബഹിഷ്കരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.
Read Moreവീണ്ടും മണിയാശൻ എണ്ണിപ്പറഞ്ഞു; പശു പാൽ തരും, ചാണകവും മൂത്രവും തരും, പക്ഷേ വോട്ട് തരില്ല..! ബിജെപിയെ പരിഹസിച്ച് മാരക ട്രോളുമായി മണിയാശാൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് മന്ത്രി എം.എം.മണി. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടി പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണമെന്നും ഏതൊരു പുരോഗമനവാദിക്കും ഇതിനെ സ്വാഗതം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. കോണ്ഗ്രസിനു തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമിക്കുന്നത് നല്ലതാണ്. കോണ്ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത്. അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്ഗ്രസിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. പശു പാൽ തരും, ചാണകവും മൂത്രവും തരും, പക്ഷേ, വോട്ട് തരില്ല എന്നും ബിജെപിയെ മന്ത്രി മണി പരിഹസിക്കുന്നു.
Read Moreതലസ്ഥാന നഗരിയിൽ അഞ്ചു ദിവസമായി തുടരുന്ന കാഴ്ചയുടെ പൂരത്തിന് നാളെ കൊടിയിറങ്ങും
തിരുവനന്തപുരം: അഞ്ചു ദിവസമായി തലസ്ഥാന നഗരത്തെ സിനിമയുടെ ആസ്ഥാനമാക്കി മാറ്റിയ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം. പ്രളയദുരിതങ്ങളിൽ നിന്നും കരകയറുന്ന ജനതയ്ക്ക് കലയിലൂടെ അതിജീവനത്തിന്റെ സന്ദേശം പകർന്ന മേളയിൽ ഹോപ്പ് ആൻഡ് റീബിൽഡിംഗ് ഉൾപ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദർശനങ്ങൾ ഒരുക്കിയാണ് നാളെ തിരശീല താഴുന്നത്. ലോക സിനിമാവിഭാഗത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ 90 ലധികം ചിത്രങ്ങൾ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. മത്സര വിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് ഇക്കുറി മേളയിൽ ലഭിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്കറിന്റെ കോട്ടയം, ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം, ആഷിക് അബുവിന്റെ മായാനദി, സക്കറിയയുടെ സുദാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ലൂയിസ് ഒർട്ടേഗയുടെ എൽ ഏയ്ഞ്ചൽ, കിർഗിസ് ചിത്രമായ നൈറ്റ് ആക്സിഡന്റ്, ബെഞ്ചമിൻ…
Read More