തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ച് വിടാൻ ഉത്തരവിട്ട ഹൈക്കോടതി വിധി കെഎസ്ആർടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. വിധി നടപ്പാക്കാൻ സാവകാശം പോലും നൽകാൻ കോടതി അനുവദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 4051 ഉദ്യോഗാർഥികൾക്ക് കണ്ടക്ടർ നിയമനം നൽകാനുള്ള അഡ്വൈസ് മെമ്മൊ അയച്ചിട്ടുണ്ട്. എല്ലാവരോടും ചീഫ് ഓഫീസിൽ ഇന്ന് എത്തിച്ചേരണമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ എല്ലാവരും ഇന്ന് എത്തിച്ചേരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതാ പട്ടികയിൽ ഉള്ളവർ പലരും പല സ്ഥലങ്ങളിലാണ്. അഡ്വൈസ് മെമ്മൊ ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതും ഉദ്യോഗാർഥികൾക്ക് ഇന്ന് എത്തിച്ചേരാൻ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ നിയമനത്തിന് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാർ ജോലിയിൽ നിന്നും ദീർഘകാല അവധിയെടുത്തതിനാലാണ് പകരക്കാരായി എം…
Read MoreCategory: TVM
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വന്നു; എസ്എഫ്ഐക്കാരെ പിടികൂടുന്നതിൽ വീഴ്ച: സിഐയ്ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച കേസിന്റെ അന്വേഷണത്തിൽ വീഴ്ചവരുത്തിയ കന്റോണ്മെന്റ് സിഐ സജാദിന് സ്ഥലം മാറ്റം. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രാഫിക്കിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. അക്രമികളെ അറസ്റ്റ് ചെയ്യാതിരുന്ന രണ്ട് അഡീഷണൽ എസ്ഐമാർക്കെതിരേയും നടപടിയുണ്ടാകും. മർദനത്തിന് ഇരയായ എസ്എപി ക്യാംപിലെ പോലീസുകാരൻ ശരത്തിന്റെ മാതാപിതാക്കൾ ഡിജിപിക്ക് ഇന്ന് പരാതിയും നൽകിയിരുന്നു. ട്രാഫിക് സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തിരുന്നത്. ആക്രമണ ദൃശ്യങ്ങൾ പോലീസിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Read Moreപത്മനാഭന്റെ ആരോഗ്യനില മോശമായി; ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുക്കും
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. അതേസമയം, പത്മനാഭനു പകരം ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആദ്യം സമരം ആരംഭിച്ച എ.എന്. രാധാകൃഷ്ണന്റെ നില മോശമായതിനെ തുടര്ന്നാണ് പത്മനാഭന് സമരം ഏറ്റെടുത്തിരുന്നത്.ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് ഈ മാസം മൂന്നിന് ആരംഭിച്ച സമരത്തിന്റെ ആവശ്യം.
Read Moreകണ്ടക്ടർ റാങ്ക്ലിസ്റ്റിൽ നിന്നും ഉദ്യോഗാർഥികളെ നിമയിച്ചാലും പ്രതിസന്ധിക്ക് പരിഹാരമാകില്ല; 1500പേരിൽ ജോലിക്ക് തയാറായിട്ടുളളത് 700 പേർമാത്രം
തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നും കെഎസ്ആർടിസിയിൽ പുതുതായി കണ്ടക്ടർമാരെ നിയമിച്ചാലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകാൻ സാധ്യത കുറവ്. ഹൈക്കോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ട 3861 എം പാനൽ കണ്ടക്ടർമാർക്ക് പകരം പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നും ഇത്രയും കണ്ടക്ടർമാരെ നിയമിക്കാനാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പിഎസ് സി റാങ്ക് ലിസ്റ്റിൽ കണ്ടക്ടർ നിയമനത്തിന് 1500 ൽ താഴെ ഉദ്യോഗാർഥികൾ മാത്രമാണുള്ളതെന്നാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇതിൽ 700 പേരോളം മാത്രമാണ് കണ്ടക്ടർമാരാകാൻ സജീവമായി രംഗത്തുള്ളതെന്നുമാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. 9000 സ്ഥിരം കണ്ടക്ടർമാരാണ് കെഎസ്ആർടിസി യിൽ ഉള്ളതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നൽകാൻ ഉദ്യോഗാർഥികൾക്ക് കെഎസ്ആർടിസി അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന് ഇന്നലെ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.…
Read Moreകെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു ; അറുന്നുറിൽപരം സർവീസുകളാണ് ഇന്ന് മുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എം പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ച് വിട്ടതിനെ തുടർന്നുള്ള സർവീസ് മുടങ്ങൽ പ്രതിസന്ധി തുടരുന്നു. അറുന്നുറിൽപരം സർവീസുകളാണ് ഇന്ന് മുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സോണുകളിലെ കണക്കാണിത്. ദീർഘദൂര സർവീസുകളും ശബരിമല സർവീസുകളും മാത്രമാണ് തടസ്സമില്ലാതെ നടക്കുന്നത്. മറ്റ് സർവീസുകളെ പ്രതിസന്ധി നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്.
Read Moreമഞ്ജു ഉപയോഗിക്കുന്ന സാമുഹിക കണ്ണാടി പഴയതെന്ന് മന്ത്രി സുധാകരൻ
തിരുവനന്തപുരം: വനിതാ മതിലിൽനിന്നു പിൻമാറിയ നടി മഞ്ജു വാര്യർക്കെതിരേ മന്ത്രി ജി. സുധാകരൻ രംഗത്ത്. മഞ്ജുവിന്റെ സാമുഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് വനിതാ മതിലിലെ അവരുടെ പ്രതികരണമെന്ന് സുധാകരൻ പറഞ്ഞു. മഞ്ജു ഉപയോഗിക്കുന്ന സാമുഹിക കണ്ണാടി പഴയതാണെന്നും, അത് മാറ്റേണ്ട സമയമായിരിക്കുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.
Read Moreപ്രതിസന്ധി രൂക്ഷം; കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.
തിരുവനന്തപുരം: കെഎസ് ആർടിസിയിലെ പ്രതിസന്ധി രൂക്ഷമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിലെ പ്രതിസന്ധി കെഎസ്ആർടി സിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പി.എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നവർക്ക് പരിശീലനം നൽകേണ്ടതുണ്ട്. ഇതിനെല്ലാം സമയം വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് എം.ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക ജോലിക്ക് അധിക വേതനം നൽകും. അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർ ലൈസൻസുള്ള ടെക്നീഷ്യൻമാരെയും മെക്കാനിക്കുമാരെയും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നിയമനം നൽകുന്നത് ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ…
Read Moreആനവണ്ടി സങ്കടവണ്ടി..! പിരിച്ചുവിടലിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന് ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നൽകുമെന്നും തച്ചങ്കരി പറഞ്ഞു. ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കാൻ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും തച്ചങ്കരി വ്യക്തമാക്കി. അതേസമയം, നിലവിലെ പ്രതിസന്ധി കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അതേസമയം, കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്ത് ഇന്നും സർവീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 50 സർവീസ്, കൊല്ലത്ത് 42 ഷെഡ്യൂൾ എന്നിവ മുടങ്ങി. കോട്ടയത്തുനിന്ന് പന്പയിലേക്കുള്ള 21 സ്പെഷൽ സർവീസുകളും മുടങ്ങി.
Read Moreശബരിമല: സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപിയുടെ നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിച്ചത്.
Read Moreകവിയൂർ കേസ്; പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവെന്ന് ഉറപ്പില്ല; നാലാമത്തെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ
തിരുവനന്തപുരം: കവിയൂർ പീഡനക്കേസിൽ പുതിയ നിലപാടുമായി സിബിഐ. പെണ്കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാൽ പ്രതി പിതാവാണെന്ന് ഉറപ്പില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. നാലാമത്തെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ടുകൾ കോടതി നേരത്തേ തള്ളിയിരുന്നു. പെണ്കുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്നത് സംശയം മാത്രമാണെന്നും കേസിൽ ബാഹ്യ ഇടപെടലില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് സിബിഐയുടെ ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
Read More