വി​ദേ​ശ നിർ​മ്മി​ത വി​ദേ​ശ മ​ദ്യം ബി​വ​റേ​ജ​സ് വ​ഴി വി​ല്ക്കാ​നു​ള്ള സർക്കാർ അ​നു​മ​തി​യി​ല്‍ വ​ന്‍ അ​ഴി​മ​തി; ഗുരുതര ആരോപണവുമായി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ നിർ​മ്മി​ത വി​ദേ​ശ മ​ദ്യം ബി​വ​റേ​ജ​സ് വ​ഴി വി​ല്ക്കാ​നു​ള്ള സ​ര്ക്കാ​ര്‍ അ​നു​മ​തി​യി​ല്‍ വ​ന്‍ അ​ഴി​മ​തി​യെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. ബ്രൂ​വ​റി അ​ഴി​മ​തി​ക്ക് ശേ​ഷം ന​ട​ന്ന ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് വി​ദേ​ശ നി​ര്‍​മ്മി​ത വി​ദേ​ശ മ​ദ്യം ബി​യ​ര്‍ പാ​ര്‍​ല​റു​ക​ള്‍ വ​ഴി​യും ബി​വ​റേ​ജ​സ് ഔ​ട്ട​ല​റ്റു​ക​ള്‍ വ​ഴി​യും കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​രി​ന്‍റെ ആ​രോ​പ​ണം.

ക്യാ​ബി​ന​റ്റി​ല്‍ പോ​ലും ച​ര്‍​ച്ച ചെ​യ്യാ​തെ​യു​ള്ള തീ​രു​മാ​നം ധൃ​തി​പി​ടി​ച്ചു​ള്ള​താ​യി​രു​ന്നു. കേ​ര​ള​ത്തെ മ​ദ്യ​ത്തി​ല്‍ മു​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റശ്ര​മം. എ​ത്ര​കോ​ടി​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം മു​ഖ്യ​മ​ന്ത്രി. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​യ​മ​സ​ഭാ മീ​ഡി​യാ റൂ​മി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts