പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത കേന്ദ്രമന്ത്രി; കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയെന്ന് മന്ത്രി ഇ.പി. ജയരാജൻ. ശബരിമലയിലെത്തിയ പൊൻ രാധാകൃഷ്ണൻ തരംതാണ പരിപാടിയാണ് കാണിച്ചത്. കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി പറഞ്ഞു. ശബരിമലയുടെ പേരിൽ ആർഎസ്എസുകാർ ഭീകരപ്രവർത്തനമാണ് നടത്തുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വീട്ടുകാരെ ആർഎസ്എസ് പ്രവർത്തകർ ഭയപ്പെടുത്തുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read More

കട്ടക്കലിപ്പ്; മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് തന്നെ പു​റ​ത്താ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ൽ ; തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചുവെന്ന് മാ​ത്യു.​ടി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​നു​ള്ള പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്. ത​ന്നെ പു​റ​ത്താ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നീ​തി​പൂ​ര്‍​വം പ്ര​വ​ര്‍​ത്തി​ച്ച​ത് പ​ല​ര്‍​ക്കും അ​നി​ഷ്ട​മു​ണ്ടാ​ക്കി. കു​ടും​ബ​ത്തേ​യും ത​ന്നെ​യും വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. അ​തേ​സ​മ​യം പാ​ര്‍​ട്ടി​യോ​ടൊ​പ്പം തു​ട​രു​മെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ക​ഞ്ചാ​വ് പൊതികളുമായി യു​വാ​ക്ക​ള്‍ അറസ്റ്റിൽ; യുവാക്കളുടെ വാടകവീട്ടിലെ റെയ്ഡിൽ  ഹുക്കുകൾ കണ്ടെത്തി

പേ​രൂ​ര്‍​ക്ക​ട: ക​ഞ്ചാ​വു​പൊ​തി​ക​ളു​മാ​യി യു​വാ​ക്ക​ളെ ത​മ്പാ​നൂ​ര്‍ എ​സ്ഐ വി.​എം. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.എ​റ​ണാ​കു​ളം മാ​വേ​ലി ന​ഗ​ര്‍ സ്വ​ദേ​ശി ലാം​ലി ചെ​റി​യാ​ന്‍ (23), ക​ണ്ണൂ​ര്‍ പി​ര​ളം സ്വ​ദേ​ശി അ​ഖി​ല്‍ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മ്പാ​നൂ​ര്‍ ത​ക​ര​പ്പ​റ​മ്പ് ഫ്ളൈ ​ഓ​വ​റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഇ​വ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. 40 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഹു​ക്ക​ക​ളും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ത​മ്പാ​നൂ​രി​ല്‍ ഇ​വ​ര്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹു​ക്ക​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

സർവകലാശാലകളിൽ അടുത്ത വർഷം മുതൽ ഏകീകൃത പരീക്ഷാ കലണ്ടർ; ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ സർവകലാശാലകളിൽ ഏകീകൃത പരീക്ഷാ കലണ്ടർ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീൽ. സർവകലാശാലകൾ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കാൻ ധാരണയായെന്നും സ്വാശ്രയ സ്ഥാപനങ്ങളെ സർവകലാശാലാ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞ് കിടക്കുന്ന വൈസ് ചാൻസലർ പദവികൾ ഉടൻ നികത്തും. വിസി നിയമനത്തിന് യോഗ്യത മാത്രമാകും മാനദണ്ഡം. വൈസ് ചാൻസലർ പോലുള്ള പ്രധാനപദവികളിൽ രാഷ്ട്രീയനിയമനങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഹൈക്കോടതി ഉത്തരവ് ലഭിക്കാതെ നിലപാടെടുക്കില്ല;  കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ സഭാനടപടികളിൽ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കും- അദ്ദേഹം പറഞ്ഞു. പി.സി. ജോര്‍ജ് എംഎൽഎയ്ക്കെതിരായ പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പരാതികള്‍ എത്തിക്‌സ് കമ്മറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ ദിനം പ്രതി അഭിപ്രായം പറയാനില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണൻ നവോത്ഥാനത്തോട് പുറംതിരിഞ്ഞു നിന്നാല്‍ നമ്മുടെ സമൂഹം പിറകോട്ട് പോകുമെന്നും ഓര്‍മിപ്പിച്ചു.

Read More

ശരണംവിളി ഭക്തന്‍റെ അവകാശം; ആരുമായും സംവാദത്തിനു തയാറാണെന്നു  ശ്രീധരൻപിള്ള

തിരുവനന്തപുരം: ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്‍റെ സ്വരമല്ല. ശരണം വിളി ഭക്തന്‍റെ അവകാശമാണ്- അദ്ദേഹം പറഞ്ഞു. ‌ ഭക്തരെ കള്ളക്കേസിൽ കുടുക്കുന്നവർ ചരിത്രത്തിൽ കറുത്ത ലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായും സംവാദത്തിനു തയാറാണെന്നു പറഞ്ഞ ശ്രീധരൻ‌പിള്ള സിപിഎമ്മിന്‍റെ തെറ്റുതിരുത്തൽ പ്രമേയം ഉൾപ്പെടെ ചർച്ചയ്ക്ക് വിധേയമാക്കണമെന്നും കൂട്ടിച്ചേർത്തു.

Read More

സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുന്നു; ഈ​ശ്വ​ര വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടിയെന്ന് ശ്രീധരൻപിള്ള

തി​രു​വ​ന​ന്ത​പു​രം: കെ. ​സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​ശ്വ​ര വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​യാ​ണ്. യു​വ​തി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സുപ്രീം കോടതിയുടെ അ​ന്തി​മ ​വി​ധി വ​രാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

സിപിഎം നിർണായക യോഗങ്ങൾ നാളെ; പി.​കെ ശ​ശി​ക്കെ​തി​രെയുള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നാ​ള​ത്തെ ക​മ്മ​റ്റി ച​ർ​ച്ച ചെയ്തേക്കും

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും സം​സ്ഥാ​ന സ​മ​ിതി​യും നാ​ളെ ചേ​രും. രാ​വി​ലെ 11ന് ​സെ​ക്ര​ട്ട​റി​യേ​റ്റും അ​തി​നു ശേ​ഷം സം​സ്ഥാ​ന സ​മി​തി ചേ​രും. പി.​കെ ശ​ശി​ക്കെ​തി​രെയുള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നാ​ള​ത്തെ ക​മ്മ​റ്റി ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ ശ്രീ​മ​തി​യും എ.​കെ ബാ​ല​നു​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ വ​നി​താ നേ​താ​വ് ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ക​മ്മ​റ്റി​യ്ക്ക് കൈ​മാ​റി​യി​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ഈ ​റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ക​മ്മ​റ്റി​യ്ക്ക് മു​ന്പാ​കെ വ​ന്നി​ട്ടി​ല്ല. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ അം​ഗ​മാ​യ എ.​കെ ബാ​ല​ൻ പാ​ല​ക്കാ​ട്ട് ന​ട​ന്ന പാ​ർ​ട്ടി പ​രി​പാ​ടി​യി​ല​ട​ക്കം പി.​കെ ശ​ശി​യു​മാ​യി വേ​ദി പ​ങ്കി​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു. പ​രാ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന വേ​ള​യി​ൽ ശ​ശി ന​യി​ക്കു​ന്ന ഷൊ​ർ​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കാ​ൽ ന​ട ജാ​ഥ ഇ​ന്ന​ലെ തു​ട​ങ്ങി​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മ​റ്റി​യി​ൽ ത​ന്നെ ഒ​രു വി​ഭാ​ഗം ക​ടു​ത്ത…

Read More

കേ​ന്ദ്ര മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്ണ​നെ അപമാനിച്ചുവെന്നാരോപിച്ച് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം; കേരള-തമിഴ്നാട്  അതിർത്തിയിൽ തടഞ്ഞ ബസ് സ​ർ​വീ​സ് പു​ന​രാരംഭിച്ചില്ല

പാ​റ​ശ്ശാ​ല : കേ​ന്ദ്ര മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്ണ​നെ ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ കേരള-തമിഴ്നാട് അതിർത്തിയിൽ ത​ട​ഞ്ഞ ബ​സ് സ​ർ​വീ​സ് ഇ​ന്നും പു​നരാരംഭിച്ചില്ല. എ​പ്പോ​ൾ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കും പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല. മ​ന്ത്രി​യെ അ​പ​മാ​നി​ച്ചു​വെന്നാരോപിച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ത​ക്ക​ല​യി​ലാ​ണ് ആ​ദ്യം കേ​ര​ളം ബ​സുക​ൾ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് ആ​റ​ര​മ​ണി​യോ​ടെ വി​വി​ധ ഹൈ​ദ​വ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് കാ​ളി​യി​ക്കാ​വി​ല​യി​ൽ ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു ത​മി​ഴ്നാ​ട് ബ​സുക​ൾ കേ​ര​ളാ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഇ​ഞ്ചി​വി​ള​യി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തു​കാ​ര​ണം നാ​ഗ​ർ​കോ​വി​ൽ,തി​രു​വ​ന​ന്ത​പു​രം യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യും ബ​സ്സി​ൽ നി​ന്നും ഇ​റ​ങ്ങി ഇ​രു​ഭാ​ഗ​ത്തേ​ക്കും ന​ട​ന്നു അ​ടു​ത്ത​ ബ​സുക​ളി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൂ​ടി​യാ​ലോ​ചി​ച്ചു അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ൻ വേ​ണ്ടി ഇ​രു​വി​ഭാ​ഗ​ത്തെ​യും സ​ർ​വീ​സു​ക​ൾ അ​തി​ർ​ത്തി​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ന് രാ​വി​ലെ മു​ത​ൽ എ​ത്തി​യ…

Read More

വിവാഹം നടക്കാനിരിക്കേ  പ്രവാസി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു;  ക​ടം ചോ​ദി​ച്ച പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മൂന്നംഗ സംഘം  ബിജുവിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്

കാ​ട്ടാ​ക്ക​ട: ക​ടം ചോ​ദി​ച്ച പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ്ര​വാ​സി​യെ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​ന്തി​യൂ​ർ​ക്കോ​ണം തേ​വു​പാ​റ ബി​ജു ഭ​വ​നി​ൽ ബി​ജു​വി​നെ (30)യാ​ണ് ആ​ക്ര​മി​ച്ച​ത്. അ​ന്തി​യൂ​ർ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ഹേ​മ​ന്ദ്, ന​ന്ദു എ​ന്നി​വ​രും ക​ണ്ടാ​ല​റി​യു​ന്ന മ​റ്റൊ​രാ​ളും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ബി​ജു പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​ടി​വാ​ളു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി​ക​ൾ പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​റി​ന്‍റെ മു​ൻ ഗ്ലാ​സ് ത​ല്ലി​ത്ത​ക​ർ​ത്തു. ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ബി​ജു​വി​നെ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മു​ഖ​ത്തും കൈ​യ് ക്കും കാ​ലി​നും വെ​ട്ടേ​റ്റു. ഈ ​സ​മ​യം ബി​ജു​വി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ട​ത്.ബി​ജു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​ന്ന​ര​മാ​സം മു​ൻ​പാ​ണ് ബി​ജു ഗ​ൾ​ഫി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ഉ​ട​ൻ തി​രി​ച്ചു പോ​കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഹേ​മ​ന്ദും…

Read More