അകത്തും പുറത്തും പ്രതിഷേധം തുടരും; ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ശബരിമല തീർഥാടനം എൽഡിഎഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ തകർക്കാൻ സിപിഎം സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിൻവലിക്കണം. നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയാറാകുന്നതു വരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related posts