ദീപാവലി പടക്കം പൊട്ടിക്കൽ രാത്രി 8 മുതൽ പത്തുവരെമാത്രം; പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീംകോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ എസ്പി മാർക്ക് നി​ർ​ദേ​ശം നൽകി ലോക്നാഥ് ബെഹ്റ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ട​​​ക്കം പൊ​​​ട്ടി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി​​​യി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​റ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

നി​​​ശ്ചി​​​ത​​​സ്ഥ​​​ല​​​ത്തും സ​​​മ​​​യ​​​ത്തും മാ​​​ത്ര​​​മേ പ​​​ട​​​ക്ക​​​ങ്ങ​​​ൾ പൊ​​​ട്ടി​​​ക്കാ​​​വൂ എ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട പ​​​ട​​​ക്ക​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന അ​​​നു​​​വ​​​ദി​​​ച്ചു​​​കൂ​​​ടാ. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​പ​​​ക്ഷം അ​​​ത​​​തു സ്ഥ​​​ല​​​ത്തെ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​രാ​​​കേ​​​ണ്ടി​​​വ​​​രും.

ദീ​​​പാ​​​വ​​​ലി ദി​​​വ​​​സ​​​ത്തി​​​ലോ മ​​​റ്റ് ആ​​​ഘോ​​​ഷ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലോ പ​​​ട​​​ക്ക​​​ങ്ങ​​​ൾ പൊ​​​ട്ടി​​​ക്കു​​​ന്ന​​​ത് രാ​​​ത്രി എ​​​ട്ടു മു​​​ത​​​ൽ 10വ​​​രെ​​​യാ​​​ക്കി കോ​​​ട​​​തി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക്രി​​​സ്മ​​​സ്, ന്യൂ ​​​ഇ​​​യ​​​ർ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് രാ​​​ത്രി 11.55 മു​​​ത​​​ൽ 12.30 വ​​​രെ മാ​​​ത്ര​​​മാ​​​ണ് പ​​​ട​​​ക്കം പൊ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള​​​ത്.

Related posts