ഇ​ന്ത്യ – വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന​ത്തി​നു വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​നു ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ – വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മാ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ചു വ​ൻ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സി​റ്റി പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ് , ഡി​സി​പി ആ​ര്‍. ആ​ദി​ത്യ എ​ന്നി​വ​ർ കൂ​ടാ​തെ എ​ട്ട് എ​സ്പി​മാ​ർ 18 ഡി​വൈ​എ​സ്പി​മാ​ർ 60 സി​ഐ​മാ​ർ, 140 എ​സ്ഐ​മാ​ർ ഉ​ൾ​പ്പ​ടെ 1500 പോ​ലീ​സു​കാ​രെ​യും സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​നു കീ​ഴി​ലു​ള്ള, കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ൽ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​താ​യി സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ പി. ​പ്ര​കാ​ശ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ഗ്രീ​ന്‍ ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഐ ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന…

Read More

രാഹുൽ ഈശ്വറല്ല രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവ്; കെപിസിസി നേതൃത്വത്തിന്‍റെ നിലപാടിനെ ട്രോളി വി.ടി.ബൽറാം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കെപിസിസി നേതൃത്വത്തിന്‍റെ നിലപാടിനെ ട്രോളി വി.ടി.ബൽറാം എംഎൽഎ രംഗത്ത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ വലിയൊരു വിഭാഗം അയ്യപ്പഭക്തരുടെ വികാരങ്ങൾ കൂടി ഉൾക്കൊണ്ട് നിലപാടെടുക്കേണ്ടി വരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം താൻ മനസിലാക്കുന്നു. പ്രകോപനങ്ങൾ കൊണ്ട് മതേതര കേരളത്തെ വർഗീയമായി പിളർത്താനുള്ള സംഘപരിവാറിന്‍റെയും സർക്കാരിന്‍റെയും ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ചാനൽ ചർച്ചയ്ക്ക് പോകുന്ന നേതാക്കളെ കോണ്‍ഗ്രസിന്‍റെ പാരന്പര്യം ഓർമപ്പെടുത്തണമെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷനെ താൻ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ ബൽറാം രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്നും രാഹുൽ ഈശ്വറല്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Read More

ആർഭാടമില്ലാതെ സ്കൂൾ കായികമേള; ആ​ദ്യ സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​രം  സാ​യി​യു​ടെ സ​ൽ​മാ​ൻ ഫാ​രി​സി​ന്

എം.​ജി. ലി​ജോ തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ നി​റം​മ​ങ്ങി​യ തു​ട​ക്കം. ആ​ർ​ഭാ​ട​ങ്ങ​ൾ എ​ല്ലാം ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ആ​വേ​ശ​മാ​പി​നി​യും താ​ഴു​ന്ന കാ​ഴ്ച്ച​യാ​ണ് തു​ട​ക്ക​ത്തി​ലേ ക​ണ്ട​ത്. രാ​വി​ലെ ന​ട​ന്ന 3000 മീ​റ്റ​റി​ൽ മ​ല​ബാ​റി​ൽ നി​ന്നു​ള്ള സ്കൂ​ളു​ക​ളു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ സ​ൽ​മാ​ൻ ഫാ​രി​സ് ആ​ണ് ആ​ദ്യ മെ​ഡ​ൽ ജേ​താ​വ്. 8:56.16 മി​നി​റ്റി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് സ​ൽ​മാ​ൻ മീ​റ്റി​ലെ ആ​ദ്യ മെ​ഡ​ൽ ജേ​താ​വാ​യ​ത്. തു​ണ്ട​ത്തി​ൽ എം​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളി​ൽ കോ​ഴി​ക്കോ​ട് ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ക​ട്ടി​പ്പാ​റ​യി​ലെ കെ.​പി. സ​നി​ക സ്വ​ർ​ണം നേ​ടി. 10:19.48 മി​നി​റ്റി​ൽ ഓ​ടി​യെ​ത്തി​യ സ​നി​ക​യ്ക്ക് പി​ന്നി​ൽ പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ എ​ച്ച്എ​സ്എ​സി​ലെ സി. ​ചാ​ന്ദി​നി വെ​ള്ളി നേ​ടി. മാ​ർ ബേ​സി​ലി​ന്‍റെ ബി​ലി​ന ബാ​ബു​വി​നാ​ണ് വെ​ങ്ക​ലം. സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളി​ൽ മാ​ർ ബേ​സി​ലി​ന്‍റെ ആ​ദ​ർ​ശ് ഗോ​പി​ക്ക് സ്വ​ർ​ണം ല​ഭി​ച്ച​പ്പോ​ൾ എം. ​അ​ജി​ത്ത് (സി​എ​ഫ്ഡി​വി​എ​ച്ച്എ​സ്എ​സ്), പി.…

Read More

ശ​ബ​രി​മ​ല അ​ക്ര​മ സംഭവങ്ങളിൽ അ​റ​സ്റ്റ് 2,000 ക​ട​ന്നു; അറസ്റ്റിലായവരിൽ സ്ത്രീകളും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തു വ്യാ​പ​ക റെ​യ്ഡും അ​റ​സ്റ്റും. ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ, കാ​ന​ന​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും സു​പ്രീം​കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ചു യു​വ​തി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത 2,061 പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി ഇ​തു​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി മാ​ത്രം 700 പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ സ്ത്രീ​ക​ളുമു​ണ്ട്. 452 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്നു. 1,500 പേ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി​യെ വി​ളി​ച്ചു വ​രു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി പോ​ലീ​സ് പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണു വ്യാ​പ​ക​മാ​യി അ​റ​സ്റ്റു​ണ്ടാ​യ​ത്. അ​ഞ്ഞൂ​റി​ലേ​റെ കേ​സു​ക​ളി​ലാ​യി 2,100 പേ​രെ തെ​ര​യു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Read More

ഭ​ര​ണ​ഘ​ട​ന​യ്ക്കു മു​ക​ളി​ലാ​ണ് താ​നെ​ന്ന ത​ന്ത്രി​യു​ടെ വാ​ദം അം​ഗീ​ക​രി​ക്കി​ല്ല: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യ്ക്കും സു​പ്രിം​കോ​ട​തി​ക്കും മു​ക​ളി​ലാ​ണ് ത​ന്‍റെ സ്ഥാ​ന​മെ​ന്ന ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ വാ​ദം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കോ​ട​തി​വി​ധി ന​ട​പ്പി​ലാ​യാ​ൽ ക്ഷേ​ത്രം അ​ട​ച്ചി​ടു​മെ​ന്ന വെ​ല്ലു​വി​ളി മു​ഴ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ബ​രി​മ​ല ത​ന്ത്രി വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും എ​ല്ലാ വാ​ദ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ എ​ല്ലാ വാ​ദ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ സു​പ്രിം​കോ​ട​തി​യു​ടെ പ​ഴ​യൊ​രു വി​ധി​യും പൊ​ക്കി​പ്പി​ടി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നാ​വു​മോ എ​ന്നു പ​രീ​ക്ഷി​ക്കു​ക​യാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്നും ഐ​സ​ക് പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു ഐ​സ​ക്കി​ന്‍റെ മ​റു​പ​ടി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… എ​ല്ലാ വാ​ദ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ സു​പ്രിം​കോ​ട​തി​യു​ടെ പ​ഴ​യൊ​രു വി​ധി​യും പൊ​ക്കി​പ്പി​ടി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നാ​വു​മോ എ​ന്ന് പ​രീ​ക്ഷി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൊ​തു​മ​ധ്യ​ത്തി​ൽ പ​രി​ഹാ​സ​ക​ഥാ​പാ​ത്ര​മാ​കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഞാ​നി​ല്ല. എ​ന്നാ​ൽ വി​വേ​ക​മു​ള്ള ഒ​രു ജ​ന​ത ഇ​തൊ​ക്കെ കാ​ണു​ന്നു​ണ്ട് എ​ന്ന ബോ​ധം പ​രി​ണി​ത​പ്ര​ജ്ഞ​നാ​യ ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നി​ൽ ഇ​ല്ലാ​തെ പോ​യ​തു നി​രാ​ശാ​ജ​ന​കം ത​ന്നെ​യാ​ണ്. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ളു​ടെ അ​വ​സാ​ന​വാ​ക്ക്…

Read More

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ മെച്ചം സിപിഎമ്മിനെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ യുഎഇ സന്ദർശനത്തിനെതിരേ കെ.മുരളീധരൻ എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഗുണം കേരളത്തിനല്ലെന്നും അദ്ദേഹത്തിന്‍റെ പാർട്ടിക്കാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പെരുമാറ്റചട്ടം ലംഘിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കേരളത്തിന് കിട്ടിയ സാന്പത്തിക സഹായത്തിന്‍റെ കണക്ക് വ്യക്തമാക്കാൻ സർക്കാർ തയാറാകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

Read More

എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം; വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ത്തു; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെന്ന് എ​ബി​വി​പി 

തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫീ​സി​ന​ക​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. വ​ഞ്ചി​യൂ​ർ ധ​ർ​മ്മ​ദേ​ശം ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ​യാ​ണ് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ബി​വി​പി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് എ​ബി​വി​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ ആ​റ്റി​ങ്ങ​ലി​ൽ എ​ബി​വി​പി യൂ​ണി​റ്റ് ഭാ​ര​വാ​ഹി ശ്യാം ​മോ​ഹ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച് ശ്യാം ​മോ​ഹ​നെ​യും മാ​താ​വി​നെ​യും ഒ​രു സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പു​ല​ർ​ച്ചെ​യോ​ടെ എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നീ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ആ​റ്റി​ങ്ങ​ൽ മേ​ഖ​ല​യി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​കാം എ​ബി​വി​പി ഓ​ഫീ​സി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം. വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്…

Read More

വി​ഴി​ഞ്ഞ​ത്ത് സ്കൂ​ൾ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 13 കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്ക്;  റോഡ് അരികിലെ മണ്ണ് ഇടിഞ്ഞതാണ് അപകടമുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ

വി​ഴി​ഞ്ഞം: സ്കൂ​ൾ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 13 കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും ആയയ്ക്കും പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ചൊ​വ്വ​ര തെ​ക്കേ​കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രു​തൂ​ർ​കോ​ണം പ​ട്ടം താ​ണു​പി​ള്ള മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വീ​ടി കു​റ​ഞ്ഞ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി ബ​ണ്ട് റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സ് റോ​ഡി​ലെ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​നാ​ലി​ലേ​ക്ക് പ​തി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​ബ​ന്ധ​ക​ല​ശം ന​ട​ക്കു​ന്ന​തി​നാ​ൽ ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നു. ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി കു​ട്ടി​ക​ളെ​യും ഡ്രൈ​വ​റെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ വി​ഴി​ഞ്ഞ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ആ​രു​ടേ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

രക്തം വീഴ്ത്തി നട അടയ്ക്കാം; രാഹുൽ ഈശ്വറിന്‍റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്; ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റമെന്ന് ദേവസ്വം മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ശ​ബ​രി​മ​ല​യി​ൽ ര​ക്തം ഒ​ഴു​ക്കി അ​ക്ര​മം ന​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഇ​ത് ഭ​ക്ത​രോ​ടു​ള്ള ദ്രോ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി രാ​ഹു​ൽ ഈ​ശ്വ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ട്. യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ ത​ന്ത്ര​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​തെ​ന്നും ശ​ബ​രി​മ​ല​യെ ര​ക്ഷി​ച്ച​ത് പോ​ലീ​സി​ന്‍റെ സം​യ​മ​ന​മാ​ണെ​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

Read More

ആ​ചാ​ര​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ധി​കാ​ര​മി​ല്ല; ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്നുവെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല പ്ര​തി​ഷ്ഠ​യു​ടെ പി​തൃ​സ്ഥാ​നീ​യ​നാ​ണ് ത​ന്ത്രി. ക്ഷേ​ത്ര​കാ​ര്യ​ത്തി​ലും ഭ​ര​ണ​കാ​ര്യ​ത്തി​ലും ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളും മ​ര്യാ​ദ​ക​ളും പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ലും ത​ന്ത്രി​ക്കാ​ണ് പ​ര​മാ​ധി​കാ​ര​മെ​ന്ന് സു​പ്രിം കോ​ട​തി വ​രെ വി​ധി​ച്ചി​ട്ടു​ള്ള​താ​ണ്. കോ​ന്ത​ല​യി​ല്‍ താ​ക്കോ​ല്‍​കൂ​ട്ടം കെ​ട്ടി ന​ട​ക്കു​ന്ന ആ​ളാ​ണ് ത​ന്ത്രി എ​ന്ന് മു​ഖ്യ​മ​ന്ത്രി ധ​രി​ക്ക​രു​ത്. ഇ​നി മു​ത​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​യു​മ്പോ​ഴെ മ​ക​ര​സം​ക്ര​മ പൂ​ജ​ക​ള്‍ ന​ട​ക്കു​ക​യു​ള്ളൂ എ​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ വ​രു​ന്ന​ത്. തി​രു​വാ​ഭ​ര​ണം വ​ന്നാ​ലേ മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ക്കൂ എ​ന്ന വി​ശ്വാ​സം പി​ണ​റാ​യി വി​ജ​യ​ന്‍ വി​ചാ​രി​ച്ചാ​ലൊ​ന്നും തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്നു​വെ​ന്ന് ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More