മുഖംമൂടിധാരികൾ  എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റിന്‍റെയും എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ന്‍റെയും വീ​ടു​ക​ൾ ത​ക​ർ​ത്തു ; എബിവിപി പ്രവർത്തകനും മാതാവിനും പരിക്ക്

ആ​റ്റി​ങ്ങ​ൽ : എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ​യും എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡന്‍റിന്‍റെയും വീ​ടു​ക​ൾ ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി​മു​ക്കി​ൽ വി​ഷ്ണു​വി​ലാ​സ​ത്തി​ൽ മോ​ഹ​ന​ന്‍റെ വീ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. മോ​ഹ​ന​ന്റെ മ​ക​നും എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്യാം ​മോ​ഹ​നും മാ​താ​വ് രാ​ഗി​ണി​ക്കും പ​രി​ക്കേ​റ്റു. അതിനുശേഷം ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ കോ​രാ​ണി​യി​ൽ എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നീ​ഷി​ന്‍റെ വീ​ട് അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു. ആ​ക്ര​മ​ണം ഉ​ണ്ടാ​വു​മ്പോ​ൾ വി​നീ​ഷി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മാ​ണ് സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.​ മു​ഖം മൂ​ടി ധ​രി​ച്ച സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തോന്നയ്ക്കൽ ബൈസ്കൂളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

Read More

ശ​ബ​രി​മ​ല: സു​പ്രീം​കോ​ട​തി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​ല്ലെ​ന്ന്  ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സ്. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ബാ​ധ്യ​ത ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ ത​ന്ത്രി​യെ മാ​റ്റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്ത്രി​യെ​യൊ രാ​ജ​കു​ടും​ബ​ത്തെ​യൊ​പ്പ​റ്റി മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ങ്ക​ർ​ദാ​സ് വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ൽ ച​ട്ടം ലം​ഘി​ച്ച പ​രി​ക​ർ​മ്മി​ക​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഫേ​സ്ബു​ക്ക് ലൈ​ക്കി​ൽ കേ​ര​ള പോ​ലീ​സ് ലോ​ക​ത്ത് ഒ​ന്നാ​മ​ത്; ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​നെ മ​റി​ക​ട​ന്നാ​ണ് മു​ന്നി​ലെ​ത്തി​യ​ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ലൈ​ക്ക് ചെ​യ്ത പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് എ​ന്ന നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​യി. ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​നെ മ​റി​ക​ട​ന്നാ​ണ് കേ​ര​ള പോ​ലീ​സ് മു​ന്നി​ലെ​ത്തി​യ​ത്. നി​ല​വി​ൽ 8.20 ല​ക്ഷം ലൈ​ക്കു​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ന് ഉ​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്താ​യ ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​ന് 7.83 ല​ക്ഷം ലൈ​ക്കു​ക​ൾ ഉ​ണ്ട്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കു​ക​ൾ ല​ഭി​ച്ച പോ​ലീ​സ് പേ​ജ് എ​ന്ന നേ​ട്ടം ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സി​നെ മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കേ​ര​ള പോ​ലീ​സ് കൈ​വ​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ട്രാ​ഫി​ക് – സൈ​ബ​ർ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​വും നി​യ​മ​കാ​ര്യ​ങ്ങ​ളും തു​ട​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ച​ത്. ന​വ​മാ​ധ്യ​മ ഇ​ട​പെ​ട​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വി​വി​ധ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത്…

Read More

ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കാ​ൻ ഗൂ​ഢ​പ​ദ്ധ​തി ത​യാ​റാ​ക്ക​പ്പെ​ട്ടു; സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ​തെ​ന്നും ഇ​തി​നാ​യി ഗൂ​ഢ​പ​ദ്ധ​തി ത​യാ​റാ​ക്ക​പ്പെ​ട്ടി​രു​ന്നെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ഭ​ര​ണ​ഘ​ട​നാ പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ആ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് സ​ർ​ക്കാ​ർ നി​ർ​വ​ഹി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ​ഭൂ​മി​യ​താ​ക്ക​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​മ​ല്ല. അ​വി​ടെ സു​പ്രീം കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് വി​ശ്വാ​സി​ക​ൾ​ക്കെ​ല്ലാം ശ​ബ​രി​മ​ല​യി​ൽ പോ​യി ആ​രാ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ​ത്. അ​തി​നു ഗൂ​ഡ​പ​ദ്ധ​തി​ക​ൾ സം​ഘ​പ​രി​വാ​ർ ന​ട​പ്പാ​ക്കി. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തു​ന്പോ​ൾ സ​ർ​ക്കാ​ർ എ​തി​രു​നി​ന്നി​ല്ല. എ​ന്നാ​ൽ അ​വി​ടെ എ​ത്തി​യ വി​ശ്വാ​സി​ക​ൾ​ക്കു​നേ​രെ പ​രി​ശോ​ധ​ന​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​യ സാ​ധാ​ര​ണ ഭ​ക്ത​ർ​ക്കും ത​ട​സം സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ​ർ​ക്കാ​രോ പോ​ലീ​സോ ഒ​രു വി​ശ്വാ​സി​യേ​യും ത​ട​ഞ്ഞി​ട്ടി​ല്ല. സം​ഘ​പ​രി​വാ​റി​ന്‍റെ അ​ക്ര​മ​മു​ഖം…

Read More

ദർശനം നടത്തി മടങ്ങുകയായിരുന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം  അപകടത്തിൽപ്പെട്ട്  രണ്ടുപേർക്ക് പരിക്ക്

വെഞ്ഞാറമൂട് : ശ​ബ​രി​മ​ല അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം കീ​ഴാ​യി​ക്കോ​ണ​ത്ത് അ​പ​ക​ത്തി​ൽ​പ്പെ​ട്ടു. രണ്ടു പേ​ർ​ക്ക് പ​രി​ക്ക്.​ശ​ബ​രി​മ​ല​യി​ൽ നി​ന്നും ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ മു​ര​ളി (52), മ​ഹേ​ഷ് (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്. കി​ഴാ​യി​ക്കോണ​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ നാ​ലിനാണ് അ​പ​ക​ടം അ​യ്യ​പ്പ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കീ​ഴാ​യിക്കോണ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് എയ​ർ​പോ​ർ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യിടിച്ചായി​രു​ന്നു അ​പ​ക​ടം.

Read More

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മന്ത്രിസഭയിൽ കടുത്ത ഭിന്നതയെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മന്ത്രിസഭയിൽ കടുത്ത ഭിന്നതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രശ്നത്തിൽ പുനപരിശോധനാ ഹർ‌ജി നൽകില്ലെന്ന ദേവസ്വം ബോർഡിന്‍റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുലാമാസ പൂജകൾക്കായി നടതുറന്ന ദിവസങ്ങളിൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കാത്തത് കേരള മനസാക്ഷിയുടെ വിജയമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Read More

ക്ഷേ​ത്രം അ​ട​യ്ക്കാ​ൻ അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നു മാ​ത്രം; ത​ന്ത്രി ബോ​ർ​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ലെ​ത്തി​യാ​ൽ ന​ട അ​ട​ച്ചി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ത​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​ന് മാ​ത്ര​മാ​ണെ​ന്നും ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്ത്രി ക്ഷേ​ത്ര​മ​ട​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. പ​രി​ക​ർ​മി​ക​ൾ പ​തി​നെ​ട്ടാം പ​ടി​ക്കു താ​ഴെ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സു​പ്രീം കോ​ട​തി വി​ധി​യെ അ​ട്ടി​മ​റി​ക്കാ​ൻ ഇ​വ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നാ​ണ്. ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം മാ​ത്ര​മാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​നെ​ത്തി​യ സ്ത്രീ​ക​ളെ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പ​രി​ശോ​ധി​ച്ച​തും ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണ്. ഇ​തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി​ക​ൾ സ​ന്നി​ധാ​ന​ത്തെ​ത്തി​യാ​ൽ ന​ട അ​ട​ച്ച് മ​ട​ങ്ങു​മെ​ന്നു ത​ന്ത്രി ക​ണ​ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞി​രു​ന്നു. താ​ക്കോ​ൽ ഓ​ഫീ​സി​ൽ ഏ​ൽ​പ്പി​ക്കും. താ​ഴ​മ​ണ്‍ മ​ഠ​ത്തി​ലെ കാ​ര​ണ​വ​ർ…

Read More

ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ർഹം; രാ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി

തി​രു​വ​ന​ന്ത​പു​രം: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ർ​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). ദി​ലീ​പി​ന്‍റെ രാ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി വ്യ​ക്ത​മാ​ക്കി. അ​ക്ര​മം അ​തി​ജീ​വ​ച്ച ന​ടി​യും മ​റ്റു മൂ​ന്നു പേ​രും അ​മ്മ​യി​ൽ​നി​ന്നു രാ​ജി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ്. സം​ഘ​ട​ന​ക്കു​ള്ളി​ൽ അ​തി​ക്ര​മ​ങ്ങ​ളെ തു​റ​ന്നു പ​റ​യു​ന്ന​വ​രോ​ടു​ള്ള മ​നോ​ഭാ​വം വ​ള​രെ വ്യ​ക്ത​മാ​ണ്.

Read More

 ശബരിമല വിഷയത്തിൽ  കോണ്‍ഗ്രസ് ചരിത്രപരമായ ശുംഭത്വമാണ് കാണിക്കുന്നതെന്ന് മന്ത്രി മണി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനെതിരേ മന്ത്രി എം.എം. മണി. കോണ്‍ഗ്രസ് ചരിത്രപരമായ ശുംഭത്വമാണ് ഇപ്പോൾ കാണിക്കുന്നത്. ബിജെപിയിൽ ആളെ കൂട്ടലാണ് കോണ്‍ഗ്രസിന്‍റെ പണിയെന്നും മണി പറഞ്ഞു. ശബരിമലയിൽ യുവതികൾ കയറിയാൽ നട അടയ്ക്കുമെന്ന പന്തളം രാജകുടുംബത്തിന്‍റെ നിലപാടിനെ വിമർശിച്ചും മണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാട്ടിൽ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുതെന്നായിരുന്നു പരാമർശം.

Read More

ശബരിമല വിഷയത്തിൽ പ്രതികരണം ചൊവ്വാഴ്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇ സന്ദർശനം പൂർത്തിയാക്കി നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ശബരിമല വിഷയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതേക്കുറിച്ച് ചൊവ്വാഴ്ച പറയാമെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, വിഷയത്തിൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഏ​​​തു​​ത​​​ര​​​ത്തി​​​ൽ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേക്കും. മു​​​ഖ്യ​​​മ​​​ന്ത്രിയു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തശേ​​​ഷം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്യേ​​​ണ്ട വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​മെ​​​ടു​​​ക്കും.

Read More