പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ നി​ന്ന്  ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ന് ദാരുണാന്ത്യം; പുലർച്ചെ പാലുവാങ്ങാൻ പോകുന്നതിടെയാണ് അപകടം സംഭവിച്ചത്

പേ​രൂ​ര്‍​ക്ക​ട: പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ന്‍ ത​ല്‍​ക്ഷ​ണം മ​രിച്ചു. നാ​ലാ​ഞ്ചി​റ കു​രി​ശ്ശ​ടി ജം​ഗ്ഷ​നു സ​മീ​പം ശ്യാ​മ​ളാ​ല​യ​ത്തി​ല്‍ ജോ​ര്‍​ജ്കു​ട്ടി ജോ​ണ്‍ (74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 6.30നാ​യി​രു​ന്നു അ​ത്യാ​ഹി​തം. പു​ല​ര്‍​ച്ചെ പാ​ല്‍ വാ​ങ്ങു​ന്ന​തി​ന് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ജോ​ര്‍​ജ്കു​ട്ടി. നാ​ലാ​ഞ്ചി​റ​യി​ല്‍ പ്ര​ധാ​ന റോ​ഡി​ല്‍ വൈദ്യുതി ക​മ്പി പൊ​ട്ടി​ക്കി​ട​ന്ന​താ​ണ് അ​ത്യാ​ഹി​ത​ത്തി​നു കാ​ര​ണം. രാ​വി​ലെ ശ​ക്ത​മാ​യ മ​ഴ​കൂ​ടി​യാ​യ​താ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​ക്കി​യ​ത്. ജോ​ര്‍​ജ്കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാ​ഞ്ചി​റ ജം​ഗ്ഷ​ന​ടു​ത്ത് ടെ​യ്‌ലറിം​ഗ് ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. നാ​ലാ​ഞ്ചി​റ ചെ​ഞ്ചേ​രി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ വീ​ടി​ന്‍റെ നി​ര്‍​മ്മാ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ള്‍: റെ​ജി, കു​ഞ്ഞു​മോ​ന്‍, സി​നു.

Read More

നാലടിയും കൂടി ഉയർന്നാൽ റെഡ് അലർട്ട്; സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

ഇടുക്കി/തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനിടെ സുരക്ഷയും മുൻകരുതലും ശക്തമാക്കി സർക്കാർ. ഇതിന്‍റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശഖരൻ അധികൃതർക്ക് നിർദേശം നൽകി.നേരത്തെ, ജ​ല​നി​ര​പ്പ് 2395 അ​ടി​യി​ലെ​ത്തി​യ ഉ​ട​നെ കെ​എ​സ്ഇ​ബി അ​തി​ജാ​ഗ്ര​താ നി​ർ​ദേ​ശം (ഓ​റ​ഞ്ച് അ​ല​ർ​ട്ട്) പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കുമെന്നാണ് വിവരം.2399 അടിയായി ജലനിരപ്പ് ഉയരുമ്പോഴാണ് റെഡ് അലർട്ട് നൽകുക. ഇതിനു ശേഷം 15 മി​നി​റ്റി​നു കഴിഞ്ഞായിരിക്കും ഷട്ടറുകൾ തുറക്കുന്നത്. അ​തി​നു​മു​മ്പേ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണങ്ങൾ പൂ​ർ​ത്തി​യാ​ക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

Read More

ഓണം ആഘോഷിക്കാൻ ‘ദേ മാവേലിബസ്’; അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളിലെ മ​ല​യാ​ളി​ക​ൾ​ക്കു നാട്ടിലെത്തി ഓ​ണം ആ​ഘോ​ഷി​ക്കാൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​വേ​ലി ബ​സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു മ​ല​യാ​ളി​ക​ൾ​ക്കു കേ​ര​ള​ത്തി​ലെ​ത്തി ഓ​ണം ആ​ഘോ​ഷി​ക്കാ​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​വേ​ലി ബ​സു​ക​ൾ പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും. ഓ​ണാ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു, മൈ​സൂ​ർ, കോ​യ​ന്പ​ത്തൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ര​ട്ടി​യി​ല​ധി​കം ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ നീ​ക്കം. കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​വി​ൽ ഓ​ടു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ​ക്കൊ​പ്പം 100 ബ​സു​ക​ൾ അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തും. ഓ​ഗ​സ്റ്റ് 17 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു വ​രെ​യാ​ണ് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​വി​ധ പ​ട്ട​ണ​ങ്ങ​ളി​ൽ നി​ന്നും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രി​ലേ​ക്കും കോ​യ​ന്പ​ത്തൂ​രി​ലേ​ക്കും മാ​വേ​ലി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പെ​ർ​മി​റ്റ് ല​ഭ്യ​മാ​കു​ന്ന പ​ക്ഷം ചെ​ന്നൈ​യി​ലേ​ക്കും തി​രി​ച്ചു​മു​ള​ള സ​ർ​വീ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തും.

Read More

ലാ​വ​ലി​ൻ ക​രാ​റി​ൽ പി​ണ​റാ​യി അ​റി​യാ​തെ മാ​റ്റം വ​രി​ല്ല; സി​ബി​ഐയുടെ സ​ത്യ​വാ​ങ്മൂ​ലം പി​ണ​റാ​യി​ക്ക് തി​രി​ച്ച​ടി​യെ​ന്ന് ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: ലാ​വ​ലി​ൻ അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ സു​പ്രീം​കോ​ടി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തി​രി​ച്ച​ടി​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​വ​ലി​ൻ കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.​വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പി​ണ​റാ​യി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. പി​ണ​റാ​യി​യു​ടെ കാ​ന​ഡ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ക​രാ​റി​ലൂ​ടെ കെഎ​സ്ഇ​ബി​ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​യി. ലാ​വ​ലി​ൻ ക​ന്പ​നി ലാ​ഭം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ക​രാ​റി​ൽ പി​ണ​റാ​യി അ​റി​യാ​തെ മാ​റ്റം വ​രി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത; മ​ല​യോ​ര​മേ​ഖ​ലയിലുള്ളവർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നിർദേശം; ബു​ധ​നാ​ഴ്ച്ച വ​രെ ശ​ക്ത​മാ​യ

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​. രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ത്രി ഏഴു മു​ത​ല്‍ രാ​വി​ലെ ഏഴു വ​രെ യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ​തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ച്ച​തി​നാ​ല്‍, ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​മെ​ന്നും ബു​ധ​നാ​ഴ്ച്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും അധികൃതർ അ​റി​യി​ച്ചു.

Read More

ജീവിത പ്രതിസന്ധികളോടു പടവെട്ടി തളരാതെ മുന്നേറുന്ന പെണ്‍കുട്ടി! ഹനാന് വീടു വയ്ക്കാന്‍ ഭൂമി നല്‍കാമെന്നു പ്രവാസി മലയാളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വി​​​ത​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളോ​​​ടു പ​​​ട​​​വെ​​​ട്ടി ത​​​ള​​​രാ​​​തെ മു​​​ന്നേ​​​റു​​​ന്ന ഹ​​​നാ​​​ന് വീ​​​ടി​​​നാ​​​യി അ​​​ഞ്ച് സെ​​​ന്‍റ് സ്ഥ​​​ലം ന​​​ൽ​​​കാ​​​ൻ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. കു​​​വൈ​​​റ്റി​​​ലെ മ​​​ല​​​യാ​​​ളി സാ​​​മൂ​​​ഹി​​​ക- സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ജോ​​​യി മു​​​ണ്ട​​​ക്കാ​​​ട​​​നാ​​​ണ് ഹ​​​നാ​​​ന് സ്ഥ​​​ലം ന​​​ൽ​​​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത്. ഹ​​​നാ​​​ൻ പ​​​ഠി​​​ക്കു​​​ന്ന തൊ​​​ടു​​​പു​​​ഴ അ​​​ൽ അ​​​സ​​​ർ കോ​​​ള​​​ജി​​​ൽ പോ​​​യി വ​​​രാ​​​നു​​​ള​​​ള സൗ​​​ക​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് പാ​​​ല രാ​​​മ​​​പു​​​ര​​​ത്ത് അ​​​ന്ത്യാ​​​ള​​​ത്ത് അ​​​ഞ്ച് സെ​​​ന്‍റ് ഭൂ​​​മി ന​​​ൽ​​​കാ​​​നാ​​​ണ് ജോ​​​യി മു​​​ണ്ട​​​ക്കാ​​​ട​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​നാ​​​നു വീ​​​ട് വ​​​യ്ക്കാ​​​നു​​​ള്ള സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ സു​​​മ​​​ന​​​സു​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

Read More

ലഹരി നിറ‍‍യും കാടുകൾ..! ഓണം കൊഴുപ്പിക്കാൻ വാറ്റ് ലോബി സജീവമായി; വാറ്റുവിൽപനയ്ക്ക് യുവാക്കളും ആദിവാസികളും

കാ​ട്ടാ​ക്ക​ട: ഓ​ണം കൊഴുപ്പിക്കാൻ വാ​റ്റ് ലോ​ബി വീ​ണ്ടും സ​ജീ​വ​മാ​യ​താ​യി സൂ​ച​ന​ക​ൾ. മു​ന്തി​യ ഇ​ന​മെ​ന്നു പ​റ​ഞ്ഞു വാ​റ്റുചാ​രാ​യം വി​പ​ണി​യി​ലെ​ത്തി​ക്കാ​നാണു ശ്ര​മം നടന്നുകൊണ്ടിരിക്കുന്നത്. ജിഎ​സ്​ടി, ബേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം, ദേ ​മാ​വേ​ലി കൊ​മ്പ​ത്ത് തു​ട​ങ്ങി വി​വി​ധ പേ​രു​ക​ളി​ൽ ചാ​രാ​യം നി​ർ​മിക്കു​ന്ന സം​ഘമാണ് ഇതിനു പിന്നിലെന്നാണ് ലഭി ക്കുന്ന വിവരങ്ങൾ. ​വ​ന​വും നാ​ടും അ​തി​രി​ടു​ന്ന സ്ഥ​ല​ങ്ങളാണു വാ​റ്റുചാ​രാ​യം നി​ർ​മി​ക്കുന്ന വ രുടെ കേന്ദ്രങ്ങൾ. വ​ന​ത്തി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​റ​യി​ടു​ന്ന വാ​റ്റ് അ​വി​ടെനി​ന്നു പു​റ​ത്തെ​ത്തി​ച്ചാ​ണു ചാ​രാ​യ​മാ​ക്കി വാ​റ്റു​ന്ന​ത്. ഇ​തി​ൽ ഏ​ല​ക്ക, ഓ​റ​ഞ്ച്, പൈ​നാ​പ്പി​ൾ എ​ന്നി​വ​യു​ടെ കൃ​ത്രി​മ എ​സ​ൻ​സും ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന സ്പി​രി​റ്റും ചേ​ർ​ത്താണു വി ൽക്കുക. ഇ​ക്കു​റി എ​സ്എം​എ​സ് തന്ത്രമാണു വിൽപനയ്ക്കായി ഉപയോഗിക്കുന്നതെന്നും അറിയുന്നു. എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​ത​ന്ത്രം. നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന​ജ​യി​ലി​നു സ​മീ​പ​ത്തുനി​ന്നും എ​ക്‌​സൈ​സ് ര​ണ്ടു ത​വ​ണ ക​ണ്ടെ​ത്തി​യ​ത് 5,000 ലി​റ്റ​ർ സ്പി​രി​റ്റാ​ണ്. റ​ബ​ർ ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ഇ​വ ക​ണ്ട​ത്. ര​ഹ​സ്യ വി​വ​രം ലഭിച്ചതിനെ…

Read More

ഒരു രക്ഷയുമില്ല..! റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രി​യി​ൽ പോ​ലും മാ​യം ക​ല​ർ​ത്തു​ന്നെ​ന്നു മ​ന്ത്രി സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: റോ​ഡു നി​ർ​മാ​ണ​ത്തി​ന് ബി​റ്റു​മി​നൊ​പ്പം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രി​ക​ളി​ൽ​പോ​ലും മാ​യം ക​ല​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണു ന​ട​ന്നു വ​രു​ന്ന​തെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മൂ​ന്നാ​മ​ത് എ​ൻ​ജി​നി​യേ​ഴ്സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം.​പാ​ര​ന്പ​ര്യ​ത്തെ​യും ഭാ​വി സാ​ധ്യ​ത​ക​ളെ​യും ക​ണ്ടു​കൊ​ണ്ടു​ള്ള നി​ർ​മാ​ണ​മാ​ണ് വേ​ണ്ട​ത്. ഒ​പ്പം ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. 100 വ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു നി​ർ​മി​ച്ച 11 പാ​ല​ങ്ങ​ൾ സം​സ്ഥാ​ന​ത്തു​ണ്ട്. ഇ​തി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന് മാ​ത്ര​മാ​ണ് ചെ​റി​യ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം 18 വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ഏ​നാ​ത്ത് പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്.ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​വാ​ത്ത​താ​ണ് രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പാ​ക​പ്പി​ഴ​ക​ൾ​ക്ക് കാ​ര​ണ​മെ​ന്ന് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ക​വി​യും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​തി​ച്ചു​കി​ട്ടി​യ ദു​ഷ്പേ​രു മാ​റ്റാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് മ​ന്ത്രി സു​ധാ​ക​ര​ന്‍റെ വ​ലി​യ…

Read More

കെപിസിസി കസേരകളി അവസാനം ഭൂരിപക്ഷ-ന്യൂനപക്ഷം തമ്മിൽ..! പ്രതിപക്ഷനേതാവ് ഭൂരിപക്ഷ  സമുദായത്തിൽ നിന്നെങ്കിൽ  ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നായിരിക്കണം കെപിസിസി പ്രസിഡന്‍റ്; അവസാന  പട്ടിക ഇങ്ങനെ…

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കെ​പി.​സി.​സി പ്ര​സി​ഡ​ന്‍റ് ഉ​ട​നെ​ന്ന് സൂ​ച​ന. ഹൈ​ക്ക​മാ​ന്‍റ് ഡി.​സി.​സി. പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടേ​യും അ​ഭി​പ്രാ​യം തേ​ടി. പു​തി​യ പ്ര​സി​ഡ​ന്‍റ് ഉ​ട​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​ന​ത്തു നി​ന്ന് വീ​ണ്ടും ശ​ക്ത​മാ​യ ഘ​ട്ട​ത്തി​ലാ​ണ് 14 ജി​ല്ല​യി​ലേ​യും പ്ര​സി​ഡ​ന്‍റു​മാ​രോ​ടും മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ടും പു​തി​യ കെപിസി​സി പ്ര​സി​ഡ​ന്‍റ് ആ​രാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം തേ​ടി​യ​ത്. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വൈകുന്നത് ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു ഒ​രു​ക്ക​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി ത​ന്നെ ഹൈ​ക്ക​മാ​ന്‍റി​നു മു​ന്നി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജന.സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​നോ​ട് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ സം​ബ​ന്ധി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബെ​ന്നി​ബ​ഹന്നാ​ൻ, വി.​ഡി സ​തീ​ശ​ൻ,കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ ​സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ പേ​രാ​ണ് അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. ബെ​ന്നി​ ബ​ഹന്നാ​നോ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ പ്ര​സി​ഡ​ന്‍റാ​കാ​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത. ജാ​തി സ​മ​വാ​ക്യ​വും ബെ​ന്നി​യ്ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ര​മേ​ശ്…

Read More

 92ന് ശേഷം വീണ്ടും ഇ​ടു​ക്കി ഡാം ​തു​റ​ന്നു​വി​ട്ടേ​ക്കും; മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​തി​വ​ർ​ഷം മു​ലം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​ണെ​ങ്കി​ൽ മാ​റ്റി​പ്പാർ​പ്പി​ക്കേ​ണ്ട​വ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ഉ​ണ്ടാ​യ​ത്. സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം കു​റ​ച്ചു വീ​തം തു​റ​ന്നു വി​ടു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. വെ​ള്ളം തു​റ​ന്നു വി​ടു​മ്പോ​ൾ എ​ത്ര താ​മ​സ​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നും ഒ​ഴു​കി​പ്പോ​കു​ന്ന ചാ​ലു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണു സർ​വേ ന​ട​ത്തേ​ണ്ട​ത്. റ​വ​ന്യൂ- ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളും കെ​എ​സ്ഇ​ബി​യും ചേ​ർ​ന്നാ​ണ് സ​ർ​വേ ന​ട​ത്തു​ക. ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ ഇ​ടു​ക്കി, എ ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. അ​ണ​ക്കെ​ട്ടു തു​റ​ന്നു വി​ട്ടാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന പു​ഴ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും 100 മീ​റ്റ​റി​നു​ള​ളി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​തി​സൂ​ക്ഷ്മ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി…

Read More