തിരുവനന്തപുരം: ഹനാന് എന്ന പെണ്‍കുട്ടിക്കു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസ്സിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളത്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. ആ പെണ്‍കുട്ടിക്ക് പിന്തുണ നല്കാന് മുന്നോട്ടുവന്ന എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു- വി.എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറയുന്നു. കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പോലീസ് നിറവേറ്റണംമെന്നും വിഎസ്…
Read MoreCategory: TVM
പേടിച്ചിട്ടാണ് ഇത്രയും നാള് വിവരം അറിയിക്കാതിരുന്നത്! എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി; അംബാശങ്കര്‍ പറയുന്നത് ഇങ്ങനെ..
തിരുവനന്തപുരം: എഡിജിപി സുദേഷ്കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറിനെ മർദിച്ച ശേഷം സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇത്രനാളും കണ്ടെത്താൻ കഴിയാതിരുന്ന ഓട്ടോ ഡ്രൈവർ അംബാശങ്കറിനെ കണ്ടെത്തിയാണു മൊഴി രേഖപ്പെടുത്തിയത്. കനകക്കുന്നിൽ വച്ചു തന്റെ ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി ഇതിൽ കയറിയ ശേഷം തിരിച്ചിറങ്ങി കാറിൽ നിന്ന് മൊബൈലെടുത്ത ശേഷം വീണ്ടും ഓട്ടോയിൽ കയറിയെന്നാണു ഓട്ടോ ഡ്രൈവറുടെ മൊഴി. ഓട്ടോയിലിരുന്നു ഹിന്ദിയിൽ ഉച്ചത്തിൽ സംസാരിച്ചു. മർദിച്ചതു താൻ കണ്ടില്ലെന്നാണു മൊഴിയിൽ പറയുന്നത്. പേടിച്ചാണ് ഇത്രയും നാൾ പോലീസിൽ വിവരമറിയിക്കാതിരുന്നതെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു ശേഷം എഡിജിപിയുടെ മകൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് വലയുകയായിരുന്നു. എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നിൽ നടക്കാൻ വന്നപ്പോഴായിരുന്നു സംഭവം. സംഭവത്തിനു മുൻപ് എഡിജിപിയുടെ മകളുടെ കായിക ക്ഷമതാ വിദഗ്ദ്ധയുമായി ഗവാസ്കർ സൗഹൃദ സംഭാഷണം നടത്തിയതിൽ ഇവർ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.…
Read Moreമകന്റെ പഠന നിലവാരം അറിയണം! അധ്യാപകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; ഭീഷണിപ്പെടുത്തി യുവതിയോടൊപ്പം നഗ്നഫോട്ടയും എടുത്തു; പ്രതികള്‍ക്കു തടവും പിഴയും
തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ എയിഡഡ് സ്കൂളിലെ അധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ രണ്ടു മുന്നും പ്രതികൾക്കു മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കോഴഞ്ചേരി വഴിഞ്ഞാണത്ത് വീട്ടിൽ ജോർജിന്റെ മകൻ റെജി ജോർജ്,കോഴഞ്ചേരി തോമയിൽ വീട്ടിൽ രാജന്റെ മകൻ രഞ്ജിത് എന്നിവരെയാണ്തി രുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ആറു പ്രതികളാണുള്ളത്. നാലു പ്രതികൾ ഒളിവിലാണ്. 2010 മേയ് 31നായിരുന്നു സംഭവം.കേസിലെ ആറാം പ്രതി മോളിയുടെ മകന്റെ അധ്യാപകനായിരുന്നു പരാതിക്കാരൻ. മകന്റെ പഠന നിലവാരം അന്വേഷിക്കാനെന്ന വ്യജേന അധ്യാപകനെ മോളി വീട്ടിലേക്കു വിളിച്ചുവരുത്തി. മുൻകൂട്ടി തീരുമാനിച്ച പ്രകാരം മോളി മറ്റു പ്രതികളെയും വീട്ടിലേക്കു വിളിച്ചു വരുത്തി. തുടർന്ന് പ്രതികൾ മോളിയോടൊപ്പം…
Read Moreചരിത്രത്തിലാദ്യം! അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്തെ തിരകള്‍ മുക്കി; സമീപത്തെ കടകളെയും വെറുതെ വിട്ടില്ല
വിഴിഞ്ഞം: കനത്ത കടൽക്ഷോഭത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണ തൊഴിലാളികൾ കടലിൽ വീണു. ഒരാൾക്ക് പരിക്ക്. നിർമാണം പൂർത്തിയാകാത്ത പൈലിംഗ് യൂണിറ്റിലേക്ക് നടന്നു പോയ മൂന്ന് തൊഴിലാളികളിൽ ഉത്തർപ്രദേശ് സ്വദേശി റാംജലഗ് രാജിനാണ് പരിക്കേറ്റത്. ഇയാളെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ യന്ത്ര സഹായത്താൽ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് തുറമുഖ നിർമാണ കേന്ദ്രത്തിൽ അപകടമുണ്ടായത്. ഒരാഴ്ച മുൻപത്തെ തിരയടിയിൽ തകർന്ന പൈലിംഗ് യൂണിറ്റിലേക്കുള്ള ഇരുമ്പ് പ്ലാറ്റ്ഫോം തകർന്നിരുന്നു. കോവളം ബീച്ചിലെ നിരവധി കടകൾക്കുള്ളിൽ വരെ തിരയടിച്ച് കയറി. ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്തെ മുക്കിയ തിരകൾ കടകളിലേക്ക് പാഞ്ഞുകയറിയത്. ഓഖി ചുഴലിക്കാറ്റ് സമയത്തു പോലും സുരക്ഷിതമായിരുന്ന തീരങ്ങളെയും കഴിഞ്ഞ ദിവസങ്ങളിൽ കടൽവെറുതെ വിട്ടില്ല. മുമ്പൊങ്ങുമില്ലാത്ത തരത്തിൽ കടൽ കലിതുള്ളി വീശുകയാണ്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങൾ തകർന്നു. കെട്ടഴിച്ച് ഉൾക്കടലിലേക്ക് ഒഴുകിയ രണ്ട് വള്ളങ്ങളെ അധികൃതർ…
Read Moreഅരക്കോടിയുടെ സ്വർണാഭരണങ്ങളുമായി വിമുക്ത ഭടൻ അറസ്റ്റിൽ; പിടിയിലായത് ആലുവ സ്വദേശികൾ; തലസ്ഥാനത്തെ ചില ജൂവലറികളിലേക്ക് കൊണ്ടുവന്നതാണ് സ്വർണമെന്ന് എക്സൈസ്
തിരുവനന്തപുരം: അരക്കോടിയിലേറെവിലയുള്ള സ്വർണാഭരണങ്ങളുമായി വിമുക്ത ഭടനെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. എറണാകുളം ആലുവ കറുകുറ്റി കാളപറന്പിൽ വീട്ടിൽ പത്രോസിന്റെ മകൻ സെബി(49)യാണ് പിടിയിലായത്. ഇന്നു രാവിലെ ഏഴുമണിയോടെ നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഇൻസ്പെക്ടർ യു ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കിലോയോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മതിയായ രേഖയോ ബില്ലോ ഇയാളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നികുതി വെട്ടിച്ച് അനധികൃതമായി തലസ്ഥാനത്തെ ജുവലറികളിലേയ്ക്ക് വിൽപനയ്ക്കായി കൊണ്ടുവന്നതെന്നാണ് സംശയിക്കുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം ജി.എസ്.ടി വകുപ്പിന് കൈമാറും. എക്സൈസ് ഇൻസ്പെക്ടർ ഷാനവാസിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ആർ രതീഷ്, എസ് സനൽകുമാർ, സിവിൽ എക്സൈസ്…
Read Moreസംശയിക്കേണ്ട ലാൽ വരും; പിണറായി സർക്കാർ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ; ചലച്ചിത്രപുരസ്കാരദാന ചടങ്ങിലേക്ക് വരാമെന്ന് സമ്മതിച്ച് ലാൽ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്കാരദാന ചടങ്ങിൽ നടൻ മോഹൻലാൽ പങ്കെടുക്കും. വിവാദങ്ങൾക്കൊടുവിൽ, സാംസ്കാരികവകുപ്പിന്റെ ക്ഷണം മോഹൻലാൽ സ്വീകരിച്ചു. പരിപാടിയിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചിരുന്നു. മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കും. ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് ആരും നിവേദനം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹൻലാലിനെ ക്ഷണിച്ചതിൽ നിരാശയെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. എഎംഎംഎ പ്രസിഡന്റ് എന്ന നിലയിലുള്ള രാഷ്ട്രീയത്തോടാണ് വിയോജിപ്പെന്നും സച്ചിദാനന്ദൻ പറഞ്ഞു.
Read Moreകലൂർ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കുവരെ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അംഗീകാരം; പദ്ധതിച്ചെലവ് 2310 കോടിയായി
തിരുവനന്തപുരം: പദ്ധതി ചെലവ് 2310 കോടി രൂപയായി വെട്ടിക്കുറച്ചു കൊണ്ടു കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം. നേരത്തെ കണക്കാക്കിയിരുന്ന 2577.25 കോടിയിൽ നിന്നാണു 2310 കോടിയായി വെട്ടിക്കുറച്ചത്. ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയായ എഎഫ്ഡിയുടെ സഹായത്തോടെയാണ് രണ്ടാംഘട്ട വികസനം. കലൂർ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കുവരെ 11.2 കിലോമീറ്റർ വരുന്നതാണ് മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി പാതയുടെ സാമൂഹികാഘാത പഠനം നടന്നുവരുകയാണ്. രണ്ടാം ഘട്ടത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 189 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ചെലവ് ഇപ്പോൾ 2310 കോടിയായി ചുരുക്കിയപ്പോൾ കേന്ദ്ര, സംസ്ഥാന ഓഹരി 305.15 കോടിയായി കുറഞ്ഞു. കേന്ദ്ര സംസ്ഥാന ഓഹരിത്തുക കുറച്ചിട്ടുണ്ടെങ്കിലും മൊത്തം ചെലവ് വിഹിതത്തെ ഇതു ബാധിക്കില്ല. ഹ്രസ്വകാല വായ്പ 1270 കോടിയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനായി 93.50 കോടിയാണ്…
Read Moreഉദയകുമാർ ഉരുട്ടിക്കൊലകേസ് : കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾ ഇപ്പോഴും സർവീസിൽ തുടരുന്നവർ
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലകേസിൽ സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ഇപ്പോഴും സേനയിൽ തുടരുന്നവർ. ഒന്നാം പ്രതിയായ മലയിൻകീഴ് കമലാലയത്തിൽ കെ.ജിതകുമാർ ഡിസിആർബി വിഭാഗത്തിൽ എഎസ്ഐ ആയി സേവനമനുഷ്ഠിച്ച് വരികയാണ്. രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശിയും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ എസ്.വി.ശ്രീകുമാർ നിലവിൽ നാർകോട്ടിക് സെല്ലിലും നേമം പള്ളിച്ചൽ സ്വദേശി ടി.അജിത് കുമാർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായാണ് സേനയിൽ സേവനമുഷ്ഠിക്കുന്നത്. കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ വെള്ളറട കെ.പി.ഭവനിൽ ഇ.കെ.സാബു സർവീസിൽ നിന്നും എസ്പിയായി വിരമിച്ചിരുന്നു. കൂടാതെ മറ്റൊരു പ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ടി.കെ.ഹരിദാസും എസ്പിയായി വിരമിച്ചിരുന്നു. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണ വേളയിൽ മരണമടഞ്ഞിരുന്നു. 2005 സെപ്റ്റംബർ 27 നാണ് ഉദയകുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്നാണ് ഉദയകുമാറിനെ…
Read Moreപോലീസ് മനുഷ്യാവകാശ ലംഘകരാകരുത്; അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരേ ഈ സർക്കാർ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് മനുഷ്യാവകാശ ലംഘകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യാവകാശ സംരക്ഷരായി വേണം പോലീസ് പ്രവർത്തിക്കാനെന്നും തിരുവനന്തപുരത്ത് ആധുനിക പോലീസിംഗ് സംബന്ധിച്ച സെമിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരേ ഈ സർക്കാർ കർശന നടപടിയെടുക്കും. വേലിതന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. പോലീസിനുള്ള അധികാരം വിവേകപൂർവം വിനിയോഗിക്കണം. പോലീസിനെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreശനിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചവരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യത ഉള്ളതിനാൽ മീൻ പിടുത്തക്കാർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, മധ്യമേഖലകളിൽ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. പിറവത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഒമ്പതു സെന്റീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. കൊച്ചി, പെരുന്പാവൂർ, തൊടുപുഴ, മഞ്ചേരി, മൂന്നാർ, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും സാമാന്യം ശക്തിയായി മഴ പെയ്തു.
Read More