പടിവാതിലിൽ ആ വിളിക്കായി കാതോർത്ത് ; എ​ൽഡിഎ​ഫ്  യോഗം ഈ മാസം ;  പ്രധാന അജണ്ട  മുന്നണി വിപുലീകരണം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത എ​ൽഡി​എ​ഫ് യോ​ഗം ഈ ​മാ​സം പ​കു​തി​യോ​ടെ. യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് മു​ന്ന​ണി വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് എ​ൽഡി എ​ഫ് ക​ണ്‍​വീ​ന​ർ എ ​വി​ജ​യ​രാ​ഘ​വ​ൻ. മു​ന്ന​ണി പ്ര​വേ​ശ​നം കാ​ത്ത് ധാ​രാ​ളം ക​ക്ഷി​ക​ൾ മു​ന്ന​ണി​ക്ക് പു​റ​ത്തു നി​ൽ​പ്പു​ണ്ട്. ആ​രെ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ക്കും. എ​ൽഡിഎ​ഫി​ന്‍റെ ആ​ശ​ങ്ങ​ളു​മാ​യി യോ​ജി​ച്ചു പോ​കാ​ൻ പ​റ്റു​ന്ന ക​ക്ഷി​ക​ളൊ​യൊ​ക്കെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് ന​യം. യുഡിഎ​ഫി​ൽ നി​ന്ന​ട​ക്കം പ​ല ക​ക്ഷി​ക​ളും എ​ൽഡിഎ​ഫി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ർഎ​സ്പി​ക്ക് എ​ൽ​ഡിഎ​ഫി​ലേ​ക്ക് വ​രാ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യാതൊ​രു ത​ട​സ​വു​മി​ല്ല. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​വ​രാ​ണ്. അ​വ​ർ തീ​രു​മാ​നം അ​റി​യി​ച്ചാ​ൽ എ​ൽഡിഎ​ഫ് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. മു​ന്ന​ണി പ്ര​വേ​ശ​ന കാ​ര്യ​ത്തി​ൽ നി​ല​വി​ലെ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടാ​യ ച​ർ​ച്ച ന​ട​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. സി​പി​എം കേ​ന്ദ്ര​ക​മ്മ​റ്റി​യും പോ​ളി​റ്റ് ബ്യൂ​റോ​യും ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും എ​ൽഡി​എ​ഫ് യോ​ഗ​ത്തി​ന്‍റെ തീ​യ​തി നി​ശ്ച​യി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട്…

Read More

സുധീരൻ ഓരോരോ സ്ഥാനങ്ങൾ ഇ-മെയിൽ വഴി ഒഴിയേവേ!  യുഡിഎഫ് ഉന്നതാധികാരസമിതിയിൽനിന്നു സുധീരൻ രാജിവച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ വി.​എം. സു​ധീ​ര​ൻ യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. സു​ധീ​ര​ൻ ഇ-​മെ​യി​ലി​ലാ​ണ് രാ​ജി​ക്ക​ത്ത് കെ​പി​സി​സി​ക്ക് സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ എ​ടു​ത്ത​പ്പോ​ൾ മു​ത​ൽ സു​ധീ​ര​ൻ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റ് കെ.​എം. മാ​ണി​ക്ക് ന​ൽ​കി മു​ന്ന​ണി​യി​ലെ​ടു​ത്ത​തി​നെ സു​ധീ​ര​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. യു​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ൽ​നി​ന്നും സു​ധീ​ധ​ര​ൻ വി​ട്ടു​നി​ന്നി​രു​ന്നു.

Read More

ഷിജു ശാസ്ത്രിയുടെ പണി പാളി; ചെ​ന്നി​ത്ത​ല​യു​ടെ പേരിൽ ത​ട്ടി​പ്പു നടത്തിയ ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു ശാ​സ്ത്രി​യെ​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഡി​ഐ​ജി ഷെ​ഫി​ൻ അ​ഹ​മ്മ​ദി​നെ നി​യോ​ഗി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​​ഷണ റി​പ്പോ​ർ​ട്ടി​ൻ​മേ​ലാ​ണ് ന​ട​പ​ടി.

Read More

ഡോ.​ബി​ജു സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കും; മു​ഖ്യാ​തി​ഥി​യ്ക്കു​ള്ള താ​ര സ്വീ​ക​ര​ണ​മാ​യി ച​ട​ങ്ങ് മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബഹിഷ്കരണം

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം അ​റി​യി​ച്ച് അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് ക​ത്ത​യ​ച്ചു. പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ അ​പ്ര​സ​ക്ത​രാ​ക്കി മു​ഖ്യാ​തി​ഥി​യ്ക്കു​ള്ള താ​ര സ്വീ​ക​ര​ണ​മാ​യി ച​ട​ങ്ങ് മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജു ക​ത്തി​ൽ പ​റ​ഞ്ഞു. പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി മോ​ഹ​ൻ​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ 107ഓ​ളം പ്ര​മു​ഖ​ർ ഒ​പ്പി​ട്ട് സം​യു​ക്ത നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​ക​ണ​ക്കി​ലെ​ടു​ക്കാ​തെ സ​ർ​ക്കാ​ർ മോ​ഹ​ൻ​ലാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മോ​ഹ​ൻ​ലാ​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും സി​നി​മ നി​രൂ​പ​ക​നു​മാ​യ സി.​എ​സ്.​വെ​ങ്കി​ടേ​ശ്വ​ര​ൻ അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ത്വം രാ​ജി​വ​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ്.

Read More

അംഗപരിമിതരായ ദ​മ്പ​തി​ക​ൾ മ​ണി​ക്കൂ​റുകളുടെ വ്യ​ത്യാ​സ​ത്തി​ൽ ജീവനൊടുക്കിയ നിലയിൽ; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: അംഗപരിമിതരായ ദ​മ്പ​തി​കളെ ഒ​രു മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട ല​ക്ഷം വീ​ടു കോ​ള​നി​ക്കു സ​മീ​പം എ ​ബി സ​ദ​ന​ത്തി​ൽ സ​ജി എ​ബ്ര​ഹാം (55) പൊ​ന്ന​മ്മ (48) എ​ന്നിവ രാ ണ് ​മരിച്ചത്. സ​ജി എ​ബ്ര​ഹാം കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​യാളും ​പൊ​ന്ന​മ്മ കാ​ലി​നു സ്വാ​ധീ​ന​ക്കു​റവു​ള്ള​യാ​ളു​മാ​ണ്. ഇ​ന്ന​ലെ സ​ന്ധ്യ​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ചൊ​ല്ലി ഇ​രു​വ​രും വ​ഴക്കി​ട്ടി​രു​ന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇ​തി​നു ശേ​ഷം സ​ജി എ​ബ്ര​ഹാം സു​ഹൃ​ത്താ​യ യു​വാ​വി​നൊപ്പം ​ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി പു​റ​ത്തേക്കു ​പോ​യി. ഈ ​സ​മ​യം പൊ​ന്ന​മ്മ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊളു​ത്തു​ക​യാ​യി​രു​ന്നു. തീ ​പ​ട​ർ​ന്ന് പു​റ​ത്തേ​ക്കോ​ടി​യ ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി 9.30 ഓ​ടെ​യാ​ണ് ഈ ​മ​ര​ണം ന​ട​ന്ന​ത്.​നാ​ട്ടുകാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ സ​ജി എ​ബ്ര​ഹാം വീ​ടി​നു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ചു.​ വി​വ​രം പു​ത്തൂ​ർ പോ​ലീ​സി​ല​റി​യി​​ച്ചെ​ങ്കി​ലും എ​ത്തി​ച്ചേ​രാ​ൻ വൈ​കി.​ പോ​ലീ​സെത്തി ​ക​ത​ക് ത​ള്ളി തു​റ​ന്നു…

Read More

ചകിരിച്ചോറില്‍നിന്നു ജൈവവളം;  കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ണായകമായ നേട്ടത്തിലേക്ക്

പേ​രൂ​ര്‍​ക്ക​ട: വ​ള​രെ​ക്കു​റ​ഞ്ഞ ദി​വ​സം​കൊ​ണ്ട് ച​കി​രി​ച്ചോ​ര്‍ ജൈ​വ​വ​ള​മാ​ക്കി മാ​റ്റി കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കാനുള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​ക​യാ​ണ് കു​ട​പ്പ​ന​ക്കു​ന്നി​ലെ ക​യ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ശ​ദ​മാ​യ ച​ര്‍​ച്ച​യ്ക്കു വ​ഴി​തു​റ​ക്കു​ക​യാ​ണ് നാ​ളെ കു​ട​പ്പ​ന​ക്കു​ന്നി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന സെ​മി​നാ​ര്‍. മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്ക്, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് സെ​മി​നാ​ര്‍. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും തെ​ങ്ങു​ല്‍​പ്പാ​ദ​ന​മു​ള്ള​തി​നാ​ല്‍ തൊ​ണ്ട് സം​ഭ​രി​ക്കു​ക പ്ര​യാ​സ​മ​ല്ല. ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന തൊ​ണ്ടി​ല്‍ നി​ന്ന് ച​കി​രി​ച്ചോ​ര്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​ശേ​ഷം 25 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​തി​നെ ജൈ​വ​വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഇ​പ്പോ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. തൊ​ണ്ടു​ത​ല്ല​ല്‍ യ​ന്ത്ര​ങ്ങ​ള്‍, നെ​യ്ത്തു യ​ന്ത്ര​ങ്ങ​ള്‍, ത​റി​ക​ള്‍ എ​ന്നി​വ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ച്ച​തു കൂ​ടാ​തെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റേതാ​യ പു​തി​യ ചി​ല യ​ന്ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും സ്ഥാ​പ​ന​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. യു​വ ശാ​സ്ത്ര​ജ്ഞ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​ശീ​ല​ന​ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ര​ന്ത​ര ഗ​വേ​ഷ​ണ​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്. സ​ങ്ക​ര​യി​നം ക​യ​റു​ക​ളും ക​യ​റു​ല്‍​പ്പ​ന്ന​ങ്ങ​ളും ഉ​ല്‍​പ്പാ​ദി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ത്യേ​കം ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നു​ണ്ട്. ക​യ​റി​ന് ശ​ബ്ദം വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള…

Read More

എങ്കിൽ ഞാൻ പോകുവാ; മോ​ഹ​ൻ​ലാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​ക്കി​യ​തി​ൽ എ​തി​ർ​പ്പ്; സി.​എ​സ്.​വെ​ങ്കി​ടേ​ശ്വ​ര​ൻ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ സി.​എ​സ്.​വെ​ങ്കി​ടേ​ശ്വ​ര​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ത്വം രാ​ജി​വ​ച്ചു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ലേ​ക്ക് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്നാ​ണു സൂ​ച​ന. രാ​ജി​ക്ക​ത്ത് അ​ദ്ദേ​ഹം അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു കൈ​മാ​റി. നേ​ര​ത്തെ പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 107 സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പി​ട്ട ക​ത്തു ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു ഇ​തേ​തു​ട​ർ​ന്നു മോ​ഹ​ൻ​ലാ​ലി​നെ പി​ന്തു​ണ​ച്ചു കൊ​ണ്ടു വി​വി​ധ ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളും മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി. വി​വാ​ദ​ങ്ങ​ൾ ക​ത്തി​നി​ൽ​ക്ക​വെ മോ​ഹ​ൻ​ലാ​ലി​നെ​ത​ന്നെ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മോ​ഹ​ൻ​ലാ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് എ​ട്ടി​നു തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

Read More

മ​ന്ത്രി​മാ​ർ ര​ണ്ട് ത​ട്ടി​ലെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റ്; ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ന്ത്രി മ​ണി

തി​രു​വ​ന​ന്ത​പു​രം: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​മാ​ർ ര​ണ്ട് ത​ട്ടി​ലെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. വൈ​ദ്യു​ത ബോ​ർ​ഡി​ന് വേ​റി​ട്ട നി​ല​പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക ഘ​ട്ടം ഘ​ട്ട​മാ​യിട്ടായിരിക്കും. ഇ​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ച് ഷ​ട്ട​റു​ക​ൾ ഒ​രു​മി​ച്ച് തു​റ​ക്കി​ല്ല. മു​ൻ​പ് തു​റ​ന്ന 2,401 അ​ടി എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഇ​ത്ത​വ​ണ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2395.84 അ​ടി​യി​ലെ​ത്തി. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞെ​ങ്കിലും നീ​രോ​ഴു​ക്ക് കൂ​ടു​ന്നു​ണ്ട്. ഇ​ന്ന​ത്തെ മ​ഴ​യും നീ​രോ​ഴു​ക്കും നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ളെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​റു​തോ​ണി, പെ​രി​യാ​ർ ന​ദീ​തീ​ര​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​ധി​കൃ​ത​ർ ന​ൽ​കി. ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് 2397 അ​ടി​ക്കു മു​ക​ളി​ലെ​ത്തി​യാ​ൽ…

Read More

കനത്ത മഴ തുടരുന്നു;  നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകൾ തുറന്നു ; നെ​യ്യാ​റിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ; ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു 

കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് നെ​യ്യാ​ർ​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ മൂ​ന്ന​ടി ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ നാലു ഷ​ട്ട​റു​ക​ളാ​ണ് ര​ണ്ട് അ​ടി​യി​ൽ നി​ന്നും മൂ​ന്നാ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​വി​ടെ ന​ല്ല മ​ഴ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ന​ത്തി​ലും ക​ന​ത്ത മ​ഴ​യാ​ണ്. അ​തി​നാ​ൽ ഷ​ട്ട​റു​ക​ൾ അ​ധി​ക​മാ​യി ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ൽ 20 സെ.​മീ​റ്റ​ർ വീ​തം വെ​ള്ളം പൊ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്്. വെ​ള്ളം ആ​റ്റി​ലൂ​ടെ​യും ക​നാ​ലു​ക​ൾ വ​ഴി​യും തു​റ​ന്ന​തോ​ടെ പ്രദേശവാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. പ​ലേ​ട​ത്തും കൃ​ഷി ഭൂ​മി​ക​ളിൽ വെ​ള്ളം നി​റ​ഞ്ഞു. അ​ഞ്ചു​ച​ങ്ങ​ല പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം​ക​യ​റി. മി​ക്ക​വ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. 84. 600മീ​റ്റ​ർ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​മാ​വ​ധി നി​ര​പ്പ് 84.750 മീ​റ്റ​ർ ആ​ണ്. ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ർ, ക​ല്ലാ​ർ, മു​ല്ല​യാ​ർ തു​ട​ങ്ങി​യ വ​ലി​യ ന​ദി​ക​ളും മ​ണി​യ​ങ്ക​ത്തോ​ട്, കാ​ര​ക്കു​ടി, അ​ഞ്ചു​നാ​ഴി​ത്തോ​ട്, കാ​ര​യാ​ർ തു​ട​ങ്ങി​യ 20 ളം ​ചെ​റു ന​ദി​ക​ളി​ലും ക​ന​ത്ത ജ​ല​പ്ര​വാ​ഹ​മാ​ണു​ള്ള​ത്. ആ​റി​ന്‍റെ ഇ​രു…

Read More

ഒരു ദിവസം കൂടി കനത്ത മഴ തുടരും;  നദീതീരങ്ങളിൽ വസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​രു​മ​ഴ തു​ട​രു​ന്നു. 24 മ​ണി​ക്കൂ​ർ കൂ​ടി ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​കെ. വാ​സു​കി അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ന​ദീ​തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ലെ ചി​ല മേ​ഖ​ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടി​യൂ​ര്‍, കേ​ള​കം, ക​ണി​ച്ചാ​ര്‍, തി​ല്ല​ങ്കേ​രി, മു​ഴ​ക്കു​ന്ന്, കോ​ള​യാ​ട്, ചി​റ്റാ​രി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. ന​ദീ​തീ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More