തിരുവനന്തപുരം: പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുപ്പരിയാരം വാളേക്കാട് വീട്ടിൽ വി.സി. പ്രഭാകരന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ അഞ്ചുലക്ഷം രൂപ ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.സംഭവത്തെ തുടർന്ന് രോഷാകുലരായ ജനം പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. സ്ഥലത്ത് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. തുടർന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് ഉപരോധം പിൻവലിച്ചത്. ഇന്നു കളക്ടറേറ്റിൽ തുടർചർച്ച നടത്തും
Read MoreCategory: TVM
ദാസ്യപ്പണി: മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നെന്നു ഡിജിപിയുടെ കുറ്റപ്പെടുത്തൽ
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നാണു ഡിജിപിയുടെ കുറ്റപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കുലർ പുറത്തിറക്കി. ദാസ്യപ്പണി ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതിൽ കൃത്യമായ നടപടികൾ തുടങ്ങികഴിഞ്ഞെന്നും അദ്ദേഹം സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ദാസ്യപ്പണി വിവാദത്തിൽ പരാതിയുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി മനോജ് ഏബ്രഹാമിന്റെയും നേതൃത്വത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ദേശീയ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു വന്ന വാർത്ത സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്കു മാനഹാനിയുണ്ടാക്കിയെന്നും അച്ചടക്കമാണു സേനയിൽ പ്രധാനമെന്നും ഇതു തകർക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. സർക്കാർ അച്ചടക്ക നടപടിയിലേക്കു നീങ്ങുന്പോഴും ചില ഉദ്യോഗസ്ഥർ ക്യാന്പ് ഫോളോവർമാരെ ക്യാന്പിലേക്കു മടക്കി അയയ്ക്കാൻ തയാറാകുന്നില്ലെന്നു കാട്ടി ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പിന്നാലെയാണ് ഐപിഎസുകാർ മുഖ്യമന്ത്രിയെ…
Read Moreപങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും; പഠിക്കാൻ ജഡ്ജി അടങ്ങുന്ന സമിതി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പുനഃപരിശോധിക്കുന്നതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും പ്രത്യാഘാതങ്ങൾ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. ഈ സർക്കാരിൻറെ കാലത്ത് അഞ്ചു സ്ഥാപനങ്ങളിൽകൂടി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഏപ്രിൽ വരെ ജീവനക്കാരുടെ വിഹിതവും തത്തുല്യ സർക്കാർ വിഹിതവും ചേർത്ത് ആകെ 908 കോടി രൂപയാണു പദ്ധതി പ്രകാരം അടയ്ക്കേണ്ടത്. പദ്ധതി ആരംഭിച്ച 2013 ഏപ്രിൽ മുതൽ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ ജീവനക്കാരന്റെയും പെൻഷൻ അക്കൗണ്ടിലേക്കു ജീവനക്കാരന്റെ അടിസ്ഥാനശന്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനവും തത്തുല്യ സർക്കാർ വിഹിതവും ചേർന്ന തുകയാണ് പ്രതിമാസം അടയ്ക്കേണ്ടത്. മാർച്ച് വരെ 89,764 ജീവനക്കാർ എൻപിഎസ് പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. ഇതിൽ 70,257 പേർ സർക്കാർ…
Read Moreവരാപ്പുഴ കേസിൽ ശ്രീജിത്തിനെ പിടിക്കാൻ ആവശ്യപ്പെട്ട വലിയ സഖാവിനെ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീജിത്തിനെ പിടിക്കാൻ ആവശ്യപ്പെട്ട വലിയ സഖാവിനെ പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ സഖാവ് ആരാണെന്ന് പുറം ലോകം അറിയണമെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം രൂപയും ജോലിയും നൽകിയാൽ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതി കേരളത്തിൽ സർക്കാർ ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്ത് കേസിൽ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ കുറ്റവിമുക്തനാക്കിയത് കേസ് അട്ടിമറിക്കാനാണ്. ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. അത് സർക്കാർ നടപ്പിലാക്കണമെന്നും എന്തുകൊണ്ടാണ് സർക്കാർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ അന്വേഷണം നിലച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreവരാപ്പുഴ ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; കുടുംബം അന്വേഷണത്തിൽ തൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.വി. ജോർജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണ്. കേസിൽ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ പ്രത്യേക അന്വേഷണ സംഘം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തിൽ തൃപ്തി അറിയിച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്നും വി.ഡി. സതീശൻ എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
Read More“അടിമപ്പണി’ക്കു നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കണം; കർശനനിർദേശവുമായി ഡിജിപി
തിരുവനന്തപുരം: ദാസ്യപ്പണി അടക്കമുള്ള ആരോപണങ്ങൾ പോലീസിന് നാണക്കേടായ സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. അനധികൃതമായി ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ 24 മണിക്കൂറിനകം മാതൃയൂണിറ്റിലേക്കു തിരിച്ചയക്കണമെന്നും സർക്കുലറിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിർത്താൻ അനുവദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിവൈഎസ്പിമാർക്ക് ഒരു സിവിൽ പോലീസ് ഓഫീസറെയും എസ്പി, ഡിഐജി റാങ്കിലുള്ളവർക്ക് രണ്ടു പേരെയും ഒപ്പം നിർത്താം. ക്യാന്പ് ഓഫീസിലുള്ള എസ്പിമാർക്ക് ഒരാളെ ക്യാന്പ് ഓഫീസിലും നിയോഗിക്കാം. എന്നാൽ ഇവരെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന കർശന നിർദേശവും സർക്കുലറിൽ ഡിജിപി നൽകിയിട്ടുണ്ട്.
Read Moreജിവി രാജ സ്കൂളിൽ ഭക്ഷ്യവിഷബാധ; 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണം
തിരുവനന്തപുരം: ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ കുട്ടികൾ ചികിത്സ തേടുകയായിരുന്നു. അതേസമയം സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇത്രയും കുട്ടികൾ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം.
Read Moreപരാതി നൽകാനെത്തിയ ആൾക്ക് പോലീസ് സ്റ്റേഷനിൽ മർദനം; ഒരാൾ അറസ്റ്റിൽ
ബാലരാമപുരം: പോലിസിൽ പരാതി നൽകാനെത്തിയ ആളെ പോലീസ് സ്റ്റേഷനകത്തു കയറി ഒരു സംഘം മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബാലരാമപുരം അഞ്ചുവന്ന തെരുവിൽ എംഎച്ച് ഷാജഹാൻ(47) ആണ് അറസ്റ്റിലായത്. ഷാജഹാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. എസ്ഡിപിഐ കോവളം നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ഷാജി മോനാണ് മർദനമേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഷാജഹാനും ഷാജിമോനും തമ്മിൽ പോലീസ് സ്റ്റേഷനു മുന്നിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പരാതി നൽകാനെത്തിയ ഷാജിമോനെ പോലീസ് സ്റ്റേഷനകത്തിരുന്ന് പരാതി എഴുതിക്കൊണ്ടിരിക്കെ ഡിവൈഎഫ്ഐ നേമം ഏരിയ കമ്മിറ്റി സെക്രട്ടറി സാദിഖ് അലി, സുഹൃത്ത് സക്കീർ എന്നിവർ പോലീസ് സ്റ്റേഷനകത്തു കയറി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് വാതിലിന്റെ ഗ്രിൽ അടച്ച് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓടി രക്ഷപെട്ടു. സംഭവത്തെ തുടർന്ന് ഷാജഹാനെ ഒന്നാം പ്രതിയാക്കിയും സാദിഖ് അലി, സക്കീർ എന്നിവരെ രണ്ടും…
Read Moreപോലീസിലെ ദാസ്യപ്പണി: സർക്കാരിന് ഗുരുതര വീഴ്ച; വിഷയത്തിൽ സർക്കാർ ആത്മാർഥമായ സമീപനം സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പോലീസിൽ ഉന്നത ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ഉപയോഗിച്ച് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് സർക്കാരിന് സംഭവിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്തു തെറ്റ് ചെയ്താലും സർക്കാർ സംരക്ഷിക്കുന്നതു കൊണ്ടാണ് തുടർച്ചയായി നിയമ ലംഘനങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാർ ആത്മാർഥമായ സമീപനം സ്വീകരിക്കുന്നില്ല. കുറ്റക്കാരായ പോലീസുകാർക്കെതിരേ ആഭ്യന്തരവകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കണം. പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Read Moreകെ. കുഞ്ഞിരാമൻ എംഎൽഎയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എംഎൽഎയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 8.30നാണ് എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേതുടർന്നാണ് കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More