പോത്തൻകോട്: ബൈക്കപകടത്തിൽ സുഹൃത്ത് മരിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. പോത്തൻകോട് മങ്ങാട്ടുകോണം മഠത്തിൻ മേൽ വീട്ടിൽ ശെൽവരാജ് – ജാസ്മിൻ ദമ്പതികളുടെ മകൾ ഗ്രീഷ്മരാജ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് ഗ്രീഷ്മയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുണ്ടത്തിൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഗ്രീഷ്മയുടെ സുഹൃത്ത് കഴിഞ്ഞദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു
Read MoreCategory: TVM
ചാരായസംഘത്തെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; ഹൈൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു;സിനിമരംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു സംഭവങ്ങളെന്ന് ദൃക്സാക്ഷികൾ
മാറനല്ലൂര്‍: മാറനല്ലൂരില്‍ ചാരായ മാഫിയയുടെ സിനിമാ സ്റ്റൈല്‍ ആക്രമണത്തില്‍ കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലെ രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ 11.30 ഓടെ ആണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ആക്രമണത്തിൽ കാട്ടാക്കട എക്സൈസ് സിവില്‍ ഓഫീസര്‍മാരായ രജിത് (36), ജിതിഷ് (26) എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമണത്തിനിരയായ ഉദ്യോഗസ്ഥരെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്യനാട് ഭാഗത്ത് നിന്നും മാറനല്ലൂര്‍ വഴി ചാരായം കടത്തുന്നതായി കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടര്‍ സന്തോഷ് കുമാറിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്. മാറനല്ലൂര്‍ പ്രദേശത്തുകൂടി സംശയാസ്പദമായ നിലയില്‍ കടന്നു പോയ ബൈക്ക് എക്സൈസ് സിവില്‍ ഓഫീസർമാരായ രജിത്തും ,ജിതീഷും മൂലക്കോണം അക്ഷയ കേന്ദ്രത്തിനു സമീപത്തു വച്ച് തടഞ്ഞു നിറുത്തുകയായിരുന്നു. ഇതോടെയാണ് ബൈക്കിലുണ്ടായിരുന്ന ചാരായ കടത്ത് സംഘം ഉദ്യോഗസ്ഥര്‍ക്ക് നേരെ…
Read Moreവിദേശ വനിതയുടെ കൊലപാതകം: സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് ഇടപെട്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിൽ സർക്കാരിന് ഒളിക്കാൻ ഒന്നുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. ശാന്തികവാടത്തിൽ സംസ്കരിച്ചതും സഹോദരിയുടെ നിർദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു. വിദേശവനിതയുടെ മരണത്തിൽ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശവനിതയുടെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യം മുതൽ തന്നെ രാഷ്ട്രീയ ഇടപെടൽ സംശയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുംടുംബത്തിന്റെ ആവശ്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വിദേശ വനിതയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത് ഇന്ന് രംഗത്തെത്തിയിരുന്നു. അന്വേഷണം ശരിയായ രീതിയില്ല നടക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പോലീസിന് താത്പര്യമെന്നും സുഹൃത്ത് ആരോപിച്ചു. മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹതയുണ്ട്. സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും…
Read Moreവീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന
വെള്ളറട : വീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.പ്രതിയെ തിരിച്ചറിഞ്ഞ തായി പോലീസ്. കത്തിപ്പാറ ആട് വിഴുന്നാന്‍കുഴി ഷാജീ ഭവനില്‍ പരേതനായ സെല്‍വരാജിന്റെ ഭാര്യ ബേബി(58) ആണ് മരിച്ചത്. ശരീരത്ത് ധരിച്ചിരുന്ന 12 പവന്റെ ആഭരണവും വീട്ടില്‍ സൂക്ഷിച്ചിരുന്നതും ഉൾപ്പടെ 30 പവൻ ആഭരണം നഷ്ടെ പ്പട്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ യാണ് പോലിസിന് മരണവിവരം വിവരം ലഭിച്ചത്. മൂത്തമകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മകിടന്നിരുന്ന മുറി പുറത്ത്നിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു വെന്നും കതക് തുറക്കാനുള്ള താക്കോല്‍ കണ്ടില്ലെന്നും പിന്നീട് കിട്ടിയെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്. സി ഐ അജിത്കുമാറിന്റെയും, എസ് ഐ സതീഷ്കുമാറിന്റെയും നേതൃത്വത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി. ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും, ഫോറന്‍സിക വിദഗ്ധരുടെയും വിശദമായ തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകുന്നേരം 4.30 ന് മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
Read Moreസ്ഥിരമായി വഴിയരികിൽ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ് പൊക്കും; വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ടതും രാവും പകലും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതുമായ വാഹനങ്ങള്‍ക്കെതിരെ സിറ്റി പോലീസ് നടപടി തുടങ്ങി.ഇത്തരത്തില്‍ 250 ഓളം വാഹനങ്ങൾ റോഡിൽ സ്ഥിരമായി കിടക്കുന്നതായി ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഉപേക്ഷിച്ച വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് മുന്നറിയിപ്പു നല്കി. വീട്ടിൽ പാർക്ക് ചെയ്യാതെ റോഡിൽ ദിവസങ്ങളോളം പാർക്ക് ചെയ്യുന്ന വാഹന ഉടമകളെ കണ്ടെത്തി പോലീസ് നോട്ടീസ് നല്‍കും തുടർന്നും പാർക്ക് ചെയ്താല്‍ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം നിയമനടപടികളും വാഹന ഉടമയ്ക്ക് നേരിടേണ്ടിവരും.അതിനുശേഷം വാഹനങ്ങള്‍ പൊക്കി മാറ്റി പൂന്തുറ മില്‍ക്ക് കോളനിയിലെ പോലീസ് യാര്‍ഡില്‍ തള്ളുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു കാറുകളാണ് ഏറ്റവും കൂടുതലായി റോഡില്‍ ഉപേക്ഷിച്ചിട്ടുള്ളത്. പരുത്തിക്കുഴി – ഈഞ്ചക്കല്‍ ചാക്ക റോഡിലും കരമന ബണ്ട് റോഡിലും പട്ടം – പ്ലാമൂട്, സ്റ്റാച്യു…
Read Moreഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ; സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് ചന്ദ്രൻ
കാട്ടാക്കട: ഭാര്യയെ കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ, കൂവളശേരി ഗീതു നിവാസിൽ ശ്യാമാ ചന്ദ്രനെ (25) ആണ് ഭർത്താവിന്റെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ശ്യാമയുടെ ഭർത്താവ് വർക്കല നെടുംകണ്ട പുളിമൂട് വീട്ടിൽ പ്രജു എന്നുവിളിക്കുന്ന ശ്രീജു (37) വിനെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീജുവും ശ്യാമയും തമ്മിൽ ആറര വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് അഞ്ചുവയസുള്ള ഒരു മകനുണ്ട്. ഭാര്യാ ഗൃഹത്തിൽ താമസിക്കുന്ന ശ്രീജു രണ്ടു വർഷം മുൻപ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറഞ്ഞു. ഇതേ തുടർന്ന് സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയശേഷം അടുത്തിടെയാണ് ഇരുവരും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ഇന്നലെ പുലർച്ചെ…
Read Moreലോകായുക്ത ജഡ്ജിയുടെ ഓഫീസിൽ അതിക്രമം കാട്ടിയെന്ന പരാതി: അഭിഭാഷകനെതിരെ കേസ്
തിരുവനന്തപുരം: ലോകായുക്ത ജഡ്ജിയുടെ ഓഫീസിൽ അതിക്രമം കാട്ടിയെന്ന പരാതിയിൽ അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു. ലോകായുക്ത ജഡ്ജി പയസ് സി.കുര്യാക്കോസിന്റെ ഓഫീസിൽ അതിക്രമം കാട്ടിയെന്ന പരാതിയിലാണ് അഭിഭാഷകനായ മോഹൻദാസിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തത്. ഇന്നലെ ആയിരുന്നു സംഭവം. ലോകായുക്ത രജിസ്ട്രാർ അനിൽകുമാറിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ശിരസ്തദാറെയും ജീവനക്കാരെയും അസഭ്യം വിളിച്ചെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Read More‘ആരോ’ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞു; എഡിജിപിയുടെ പട്ടിയെ കല്ലെറിഞ്ഞതിന് പേരൂർക്കട പോലീസ് കേസെടുത്തു
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞതിന് കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട പോലീസാണ് കേസെടുത്തത്. ബുധനാഴ്ച രാവിലെ ആരോ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞുവെന്നാണ് എഡിജിപിയുടെ പരാതി. അതേസമയം, പോലീസ് ഡ്രൈവർ ഗവാസ്കർ ആക്രമിച്ചെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ പരാതിയിൽ ഗവാസ്കരെ അടുത്തമാസം നാലുവരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
Read Moreകണ്ണീർ പൂവിന്റെ കവിളിൽ തലോടി… സിനിമ- സീരിയൽ നിർമ്മാതാക്കളുടെ ഇഷ്ട ലൊക്കേഷന്‍; കിരീടം പാലത്തിന് പുനർജനി
നേമം : മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയിലൂടെ പ്രശസ്തമായ വെള്ളായണിയിലെ പാലത്തിന് പുനർജനി. സിനിമ- സീരിയൽ നിർമ്മാതാക്കളുടെ ഇഷ്ട ലൊക്കേഷനാണ് വെള്ളായണി കായലിൻ തീരത്തുള്ള ഈ സ്ഥലം. പൊട്ടിപൊളിഞ്ഞ് കൈവരികളുമായി തകർന്നു കിടന്ന കീരിടം പാലം ഇറിഗേഷന്റെ രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിക്കുന്നത്. പുതിയ കൈവരികൾ നിർമ്മിച്ച് പണിഅന്തിമഘട്ടത്തിലാണ്. ഇരുപ്പത്തിയഞ്ചുവർഷങ്ങൾക്ക് മുന്‍പാണ് കിരീടം എന്ന സിനിമ റിലീസായത്. വെള്ളായണി കായലിനോട് ചേർന്ന കന്നുകാലി ചാലിന് കുറുകെയാണ് ഈ പാലം. സിനിമയിലെ സൂപ്പർഹിറ്റായ കണ്ണീർ പൂവിന്റെ കവിളിൽ തലോടി …… എന്ന ഗാനരംഗത്തിലുൾപ്പടെ കീരിടം സിനിമയുടെ പല രംഗങ്ങളിലും ഈ പാലവും പരിസര പ്രദേശങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പാട്ടുസീനിൽ മോഹൻലാലും ശ്രീനാഥും പാലത്തിലിരിക്കുന്ന രംഗവുമുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് പാലം കിരീടം പാലം എന്നറിയപ്പെട്ട് തുടങ്ങിയത്. വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും കീരിടം ഇന്നും മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി…
Read Moreഒടുവിൽ ശരിയാക്കിക്കൊടുത്തു; രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട ചെറിയാൻ ഫിലിപ്പിനെ മിഷൻ കോ- ഓർഡിനേറ്ററാക്കി
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നഷ്ടമായ ചെറിയാൻ ഫിലിപ്പിനെ സർക്കാരിന്റെ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ ചെറിയാൻ ഫിലിപ്പിന് പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഒരു പദവിയും നൽകിയിരുന്നില്ല. നിലവിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ചെറിയാൻ ഫിലിപ്പിനു ലഭിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു. സർക്കാരിന്റെ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായാണു ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്. കഴിഞ്ഞ വി.എസ്. സർക്കാരിന്റെ കാലത്തു കെടിഡിസി ചെയർമാനായിരുന്നു ചെറിയാൻ ഫിലിപ്പ്. ടൂറിസം സെക്രട്ടറി റാണി ജോർജിന് സഹകരണ വകുപ്പു സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. സഹകരണ സ്പെഷൽ സെക്രട്ടറിയായിരുന്നു പി. വേണുഗോപാലിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പു സെക്രട്ടറിയുടെ പൂർണ ചുമതലയും നൽകി.
Read More