സു​ധീ​ര​നെതിരേ ഒ​ളി​യ​മ്പ്;  വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​നി​ല്ല;  ആ​ന്ധ്ര​യി​ലും പ​ര​സ്യ​പ്ര​സ്താ​വ​ന വി​ല​ക്കി​യ​താ​യി ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ വി​ല​ക്ക് ലം​ഘി​ച്ച് പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന വി.​എം സു​ധീ​ര​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി. പാ​ര്‍​ട്ടി പ​ര​സ്യ​പ്ര​സ്താ​വ​ന വി​ല​ക്കി​യ സ്ഥി​തി​ക്ക് വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​നി​ല്ലെ​ന്നും ആ​ന്ധ്ര​യി​ലെ നേ​താ​ക്ക​ളോ​ടും പ​ര​സ്യ​പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ച്ച​താ​യും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. സു​ധീ​ര​ന്‍റെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ല്‍ ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. കെ​പി​സി​സി യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. താ​ന്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ യോ​ഗം മാ​റ്റി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ഭേ​ദ​ഗ​തി: ന​ഗ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ​നി​ന്ന് ന​ഗ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഭൂ​മി എ​ടു​ക്കു​ന്ന​തി​ൽ മാ​ത്ര​മേ മാ​റ്റം ഉ​ണ്ടാ​കു. ഇ​ങ്ങ​നെ ഭൂ​മി എ​ടു​ക്കു​ന്ന​തി​ൽ പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. നാ​ല് കോ​ർ​പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്കി നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ സി​പി​ഐ മ​ന്ത്രി​മാ​ർ ത​ട​ഞ്ഞി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി റ​വ​ന്യു, കൃ​ഷി, ടൂ​റി​സം മ​ന്ത്രി​മാ​രു​ൾ​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചാ​ണ് ഈ ​നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്. മ​ന്ത്രി​മാ​രു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്നു നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു.നി​യ​മ​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ ശ്ര​മം.

Read More

നി​റ​ഞ്ഞു ക​വി​ഞ്ഞ് ഡാ​മു​ക​ൾ; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സം​സ്ഥാ​ന​ത്ത് വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ തു​റക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നിർദേശം ന​ൽ​കി. പാ​ല​ക്കാ​ട് മം​ഗ​ലം ഡാം, ​കോ​ഴി​ക്കോ​ട് ക​ക്ക​യം ഡാം, ​തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​എ​ന്നി​വ തു​റ​ന്നു​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നു വ​യ​നാ​ട് കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

Read More

പാർട്ടിക്കെതിരെ സുധീരന്‍റെ ആവർത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിർഭാഗ്യകരവുമെന്ന് കെ സി ജോസഫ്

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യമായ വിമർശനം നടത്തിയ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെ തള്ളി മുൻ മന്ത്രി കെ.സി.ജോസഫ്. നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ സുധീരൻ പാർട്ടി പ്രവർത്തകരുടെ ആത്മാഭമാനത്തെയാണ് ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ സുധീരന്‍റെ ആവർത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിർഭാഗ്യകരവുമായിപ്പോയെന്നും പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് പാർട്ടി നേതൃത്വത്തിന്‍റെ നിർദേശമുള്ളതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.

Read More

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കെ​പി​സി​സി വ​ക്താ​വ് സ്ഥാ​നം ഒ​ഴി​യു​ന്നു; ഓ​രോ​രു​ത്ത​ർ​ക്ക് വേ​ണ്ടി വാ​ദി​ക്കു​മ്പോൾ അവരുടെ ഗ്രൂ​പ്പാ​യി ത​ന്നെ ചി​ത്രീ​ക​രി​ക്കുന്നു വെന്ന് ഉണ്ണിത്താൻ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി​ക​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ഒ​ഴി​യു​ന്നു. കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​ർ​ക്ക് വേ​ണ്ടി വാ​ദി​ക്കു​ന്പോ​ൾ അ​വ​രു​ടെ ഗ്രൂ​പ്പാ​യി ത​ന്നെ ചി​ത്രീ​ക​രി​ക്കു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

തെ​റ്റ് സം​ഭ​വി​ച്ച​ത് നേ​തൃ​ത്വം സ​മ്മ​തി​ക്ക​ണം; രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കി​യ​ത് ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​രമെന്ന്  സുധീരൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കി​യ​ത് ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​ത് മ​തേ​ത​ര മു​ന്നേ​റ്റം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​ൻ രാ​ജ്യ​സ​ഭ സീ​റ്റ് ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും ഗ്രൂ​പ്പ് നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രെ കു​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ​ക്ക് ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മ​ദൂ​രം പ​റ​യു​ന്ന കെ.​എം.​മാ​ണി മൂ​ന്ന് മു​ന്ന​ണി​ക​ളു​മാ​യും വി​ല​പേ​ശ​ൽ ന​ട​ത്തു​ക​യാ​ണ്. രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് മാ​ണി വി​ഭാ​ഗം ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നു​ള്ള ഉ​റ​പ്പെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ഉ​റ​പ്പ് വ​രു​ത്ത​ണ​മാ​യി​രു​ന്നു. നാ​ളെ മാ​ണി ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് എ​ന്ത് എ​ന്ത് ഉ​റ​പ്പാ​ണു​ള്ള​തെ​ന്നും സു​ധീ​ര​ൻ ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ നേ​തൃ​ത്വ​ത്തി​ന് സ​ങ്കു​ചി​ത താ​ൽ​പ്പ​ര്യ​വും ര​ഹ​സ്യ അ​ജ​ണ്ട​യു​മാ​ണ്. യു​പി​എ​യു​ടെ ന​ഷ്ടം ബി​ജെ​പി​യു​ടെ നേ​ട്ട​മാ​യി മാ​റു​ക​യാ​ണ്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് തെ​റ്റ് സം​ഭ​വി​ച്ച​ത്…

Read More

കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് 10ല​ക്ഷം രൂ​പ സ​ഹാ​യം ; ഭാ​ര്യ നീ​നു​വി​ന്‍റെ പ​ഠ​ന​ച്ചെ​ല​വ് ഏറ്റെടുക്കാനും തീരുമാനം

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യാ​സ​ഹോ​ദ​ര​നും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കാനും ഭാ​ര്യ നീ​നു​വി​ന്‍റെ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് സ്ഥ​ലം വാ​ങ്ങി വീ​ട് വെ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​യാ​ണ് 10 ല​ക്ഷം രൂ​പ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മെ​യ് 28നാ​ണ് നി​ല​യി​ല്‍ തെ​ന്‍​മ​ല​യ്ക്കു സ​മീ​പം ചാ​ലി​യേ​ക്ക​ര പു​ഴ​യി​ല്‍ കെ​വി​നെ മ​രി​ച്ച ക​ണ്ടെ​ത്തി​യ​ത്.

Read More

തി​രു​വ​ന​ന്ത​പു​ര​ത്തെ ഹാ​ഷി​ഷ് വേ​ട്ട; അ​ടി​മാ​ലി​യി​ൽ സ​ർ​വ്വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ സ​ബ് ഇ​ൻ​പെ​ക്ട​ർ അ​റ​സ്റ്റി​ൽ

അ​ടി​മാ​ലി: ക​ഴി​ഞ്ഞ മെ​യ് 25ന് ​തി​രു​വ​നന്ത​പു​ര​ത്ത് 11 കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ സ​ർ​വ്വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കപ്പെട്ട സ​ബ് ഇ​ൻ​പെ​ക്ട​ർ അ​റ​സ്റ്റി​ൽ. രാ​ജാ​ക്കാ​ട് ക​ല്ലോ​ലി​ക്ക​ൽ വി​ൻ​സ​ന്‍റ് (57)നെ​യാ​ണ് തി​രു​വ​നന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​പെ​ക്ട​ർ ടി.​അി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലൂ​ള്ള സം​ഘം അ​ടി​മാ​ലി​യി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം എ​ട്ട് മ​ണി​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന്ത​പു​ര​ത്ത് പി​ടി​യ​ലാ​യ വ​ഞ്ചി​യൂ​ർ ത​ന്പു​രാ​ൻ​മു​ക്ക് ഹീ​ര അ​ർ​ക്കേ​ടി​യി​ൽ റി​ൻ​സ്(39),തി​രു​വ​നന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി അ​നൂ​പ ്(34), തൃ​ശൂ​ർ സ്വ​ദേ​ശി ബി​നീ​ഷ് കൂ​മാ​ർ എ​ന്നി​വ​രാ​ണ് തി​രു​വ​നന്ത​പു​ര​ത്ത് മെ​യ് 25ന് ​പി​ടി​യി​ലാ​യ​ത്.​ഇ​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ എ​ത്തി​ച്ച​ത് ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ നി​ന്നാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ചു.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​ടി​മാ​ലി​യി​ൽ എ​ത്തി. ഹാ​ഷി​ഷ് ഓ​യി​ൽ തി​രു​വ​നന്ത​പു​ര​ത്ത് എ​ത്തി​ച്ച വാ​ഹ​നം അ​ടി​മാ​ലി കു​രി​ശു​പാ​റ സ്വ​ദേ​ശി​യി​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.​സ​ജി വാ​ഹ​നം അ​ടി​മാ​ലി സ്വ​ദേ​ശി അ​ഭി​ജി​ത്തി​ന് വി​റ്റ​താ​ണെ​ന്ന്…

Read More

നെ​ൽ​വ​യ​ൽ-നീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ​ നി​ന്നു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാക്കൽ​; മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ-നീ​ർ​ത്തട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ​നി​ന്നു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ, കൃ​ഷി മ​ന്ത്രി​മാർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഭേ​ദ​ഗ​തി ബി​ല്ല് സ​ബ്ജ​റ്റ് ക​മ്മി​റ്റി പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​തി​യ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭൂ​മി നി​ക​ത്തു​ന്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഇ​ള​വ് വ​രു​ത്തി​ക്കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി​യാ​ണ് കൊ​ണ്ടു​ന്ന​ത്. 2008ലെ ​നെ​ൽ​വ​യ​ൽ-നീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Read More

 ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി അനുജന്‍റെ താമസം; ആ​ദ്യ​ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാനെത്തിയ ജേഷ്ഠനെ അനിയൻ വെട്ടിക്കൊന്നു

ബാ​ല​രാ​മ​പു​രം: ​ആ​ദ്യ​ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ചെ​ന്ന ജ്യേ​ഷ്ഠ​ൻ വെട്ടേറ്റു മരിച്ചു. ​ബാ​ല​രാ​മ​പു​രം പൂ​ങ്കോ​ട് ഫ​ർ​ണി​ച്ച​ർ ക​ട ന​ട​ത്തു​ന്ന തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി പ​ള്ള​ച്ച​ൽ പൂ​ങ്കോ​ട് ശി​ശു​പാ​ല​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​സ്.​ശി​വ​ൻ (42)ആ​ണ് മ​രി​ച്ച​ത്.​ശി​വ​ന്‍റെ അ​നു​ജ​ൻ മു​രു​ക​നു​മാ​യു​ള്ള ക​യ്യേ​റ്റ​ത്തി​നിടെ വെ​ട്ടേ​റ്റാ​ണ് ശി​വ​ൻ മ​രി​ച്ച​ത്. ​ ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം.​പ​രി​ക്കേ​റ്റ ശി​വ​നെ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​കാ​ര്യ ആശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.​തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ശി​വ​നും മു​രു​ക​നും ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് ബാ​ല​രാ​മ​പു​ര​ത്ത് എ​ത്തി​യ​ത്.​ മ​ര​പ്പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും ബാ​ല​രാ​മ​പു​ര​ത്തെ​ത്തി​യ​ത്.​മ​രം വെ​ട്ടു​കാ​ര​നാ​ണ് മു​രു​ക​ൻ.​സംഭവത്തെ പറ്റി പോലീസ് പറയുന്നത്് ഇങ്ങനെ – തി​രു​നെ​ൽ​വേ​ലി​യി​ൽ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളു​മു​ള്ള മു​രു​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് മു​ട​വൂ​ർ​പ്പാ​റ വെ​ട്ടു​ബ​ലി​ക്കു​ള​ത്തി​ന​ടു​ത്ത് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്.​ തി​രു​നെ​ൽ​വേ​ലി​യി​ലെ, മു​രു​ക​ന്‍റെ മൂ​ത്ത മ​ക​ൻ സു​ബ്ബ​റാ​വു(18)​ഒ​രു മാ​സം മു​ന്പ് ബാ​ല​രാ​മ​പു​ര​ത്ത് കൊ​ല്ല​പ്പെ​ട്ട ശി​വ​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ സു​ബ്ബ​റാ​വു, ശി​വ​നെ​യും ശി​വ​ന്‍റെ മ​ക​ൻ…

Read More