എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ പാ​പ്പാ​നെ  ആ​ന കു​ത്തി​ക്കൊ​ന്നു;  ആനപ്പുറത്തിരുന്നവരെ മണിക്കൂറുകൾക്ക് ശേഷം ഉടമസ്ഥരെത്തി  സുരക്ഷിതരായി താഴെയിറക്കി

പാ​റ​ശാ​ല: ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​പ്പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പി​നി​ടെ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു. വെ​ള്ള​റ​ട​യ്ക്കു സ​മീ​പം വെ​ള്ള​ച്ചി​പ്പാ​റ ഭ​ദ്ര​കാ​ളി​ക്കു​ന്ന് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​ർ ചി​റ​മ​ണ​ക്കാ​ട് കൈ​ത​ക്ക​ൽ​കോ​ന്പി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ ഷ​ഹീ​ർ (25) ആ​ണ് മ​രി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മൂ​ന്ന് ആ​ന​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ എ​ഴു​ന്ന​ള്ള​ത്ത് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ൽ​കി​യ പൂ​ജ​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മ​ട​ങ്ങി രാ​ത്രി പ​ത്തോ​ടെ വെ​ള്ള​ച്ചി​പ്പാ​റ ജം​ഗ്ഷ​നി​ലെ​ത്തു​ക​യും സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ലൂ​ടെ പൂ​ജ സ്വീ​ക​രി​ക്കു​വാ​നാ​യി പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ട്ടെ​ന്ന് ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന​ത്. ആ​ന ആ​ക്ര​മ​ണം ന​ട​ത്തു​ന്പോ​ൾ തി​ട​ന്പേ​റ്റി ര​ണ്ടു​പേ​ർ ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്നു. പാ​പ്പാ​നെ കൊ​ന്ന​ശേ​ഷം ആ​ന പ്ര​കോ​പ​ന​മൊ​ന്നും കൂ​ടാ​തെ ഇ​ട​വ​ഴി​യി​ൽ നി​ന്നും പ്ര​ധാ​ന റോ​ഡി​ൽ ക​ട​ന്ന് നി​ന്നു. തു​ട​ർ​ന്ന് ആ​ന​യു​ടെ ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യെ അ​നു​സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി. ഷ​ജീ​റി​ന്‍റെ…

Read More

എഴുപതു കഴിഞ്ഞവരുടെ പട്ടികയിൽ;കു​ഞ്ഞ​ന​ന്ത​ന്‍റെ ജ​യി​ൽ മോ​ച​നത്തിനുള്ള തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് തന്നെ

തി​രു​വ​ന​ന്ത​പു​രം: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​നെ ജ​യി​ൽ മോ​ചി​ത​നാ​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. പോ​ലീ​സി​നു പി​ന്നാ​ലെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണ്. കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കു​ന്ന​തി​ൽ നി​ല​പാ​ട് ആ​രാ​ഞ്ഞു സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്രൊ​ബേ​ഷ​ന​റി ഓ​ഫീ​സ​ർ, ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ധ​വ കെ.​കെ.​ര​മ​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ കേ​സ് ഹൈ​ക്കോ​ട​തി​യി​ൽ ആ​യ​തി​നാ​ൽ പ്ര​തി​യെ വെ​റു​തെ വി​ട​രു​തെ​ന്നും കു​ഞ്ഞ​ന​ന്ത​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്നും താ​ൻ മ​റു​പ​ടി ന​ൽ​കി​യ​താ​യി കെ.​കെ.​ര​മ അ​റി​യി​ച്ചു. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ടി.​പി കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ട​തി കു​ഞ്ഞ​ന​ന്ത​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​ധി​യും അ​ടി​യ​ന്ത​ര അ​വ​ധി​യും ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ സാ​ധൂ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

പ്രാഥമിക റിപ്പോർട്ട് ശരിയായില്ല; ഭൂ​മി കൈ​മാ​റ്റത്തിൽ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രേ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രേ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നു റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. കോ​ട്ടൂ​രി​ൽ ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ​തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കോ​ട്ടൂ​രി​ൽ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് റ​വ​ന്യൂ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കോ​ട്ടൂ​ർ അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ ന​സീ​റി​നാ​ണ് ന്യാ​യ​വി​ല ഈ​ടാ​ക്കി ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ​ത്. ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ച് ന​സീ​ർ 1993ൽ ​ത​ന്നെ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ല ഈ​ടാ​ക്കി ഈ ​ഭൂ​മി പ​തി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ റ​വ​ന്യൂ വ​കു​പ്പ് ആ​ദ്യം ഇ​തി​നെ എ​തി​ർ​ത്തു.2013ൽ ​ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​ർ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ങ്കി​ലും റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. ഈ ​സ്ഥ​ലം…

Read More

കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന വ​യ​ൽ​ക്കി​ളികൾ വ​യ​ൽ​ക​ഴു​കന്മാ​ർ മാ​ത്ര​മ​ല്ല, എ​ര​ണ്ട​ക​ൾ കൂ​ടി​യാ​ണെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ ബൈ​പ്പാ​സി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ഷേ​പി​ച്ച് വീ​ണ്ടും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​വ​ർ വ​യ​ൽ​ക​ഴു​കന്മാ​ർ മാ​ത്ര​മ​ല്ല, എ​ര​ണ്ട​ക​ൾ കൂ​ടി​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. എ​ര​ണ്ട​ക​ൾ വ​ന്ന് ക​ർ​ഷ​ക​രെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. എ​ര​ണ്ട​ക​ൾ വ​യ​ലി​ൽ ഇ​റ​ങ്ങി​യാ​ൽ നെ​ല്ല് മു​ഴു​വ​ൻ കൊ​ത്തി​കൊ​ണ്ടു പോ​കും. ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബൈ​പ്പാ​സി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്തി​ല്ല. ശ​രി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്. മാ​റ്റം വേ​ണ​മെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് പോ​യി വാ​ങ്ങി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നോ​ട്ടു നി​രോ​ധ​നം: ര​ണ്ടു​ല​ക്ഷം ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​; പ​ത്ത് ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടുവെന്ന് ധ​ന​മ​ന്ത്രി

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടു നി​രോ​ധ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷ​ത്തോ​ളം ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​ന്ന​താ​യി മ​ന്ത്രി തോ​മ​സ് ഐ​സ​ക്. പ​ത്ത് ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. നി​ർ​മാ​ണ മേ​ഖ​ല​യേ​യും അ​സം​ഘ​ടി​ത മേ​ഖ​ല​യേ​യും നി​രോ​ധ​നം സാ​ര​മാ​യി ബാ​ധി​ച്ചു. എ​ന്നാ​ൽ നോ​ട്ടു​നി​രോ​ധ​ന​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ഡി​ജി​റ്റ​ൽ ഇ​ട​പാ​ട് എ​ന്ന ആ​ശ​യം പ​രാ​ജ​യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ നോ​ട്ടു​ക​ൾ ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ൽ നേ​ര​ത്തെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും കു​റ​ഞ്ഞു- ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​കു​തി അ​ട​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി.

Read More

മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന മൗനം കുഞ്ഞനന്തൻ ഉടൻ പുറത്തുവരുമെന്ന സൂചനയെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ടി.​പി. കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​ൻ ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്ന് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നു നേ​രെ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന മൗ​നം സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​താ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള നീ​ക്കം സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​നീ​ക്ക​ത്തെ പ്ര​തി​പ​ക്ഷം നി​യ​മ​പ​ര​മാ​യി നേ​രി​ടും. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും ടി.​പി. കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Read More

വ​ർ​ക്ക​ല ഭൂ​മി ഇ​ട​പാ​ട്: സ​ബ് ക​ള​ക്‌‌ടറെ സം​ര​ക്ഷി​ച്ച് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ കു​റി​പ്പ്; റവന്യൂ മന്ത്രി കടുത്ത അതൃപ്തിയിൽ;  വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് സിപിഎം

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ലെ സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​യ്ക്ക് പ​തി​ച്ചു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ് അ​യ്യ​രെ സം​ര​ക്ഷി​ച്ചു കൊ​ണ്ട് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ കെ ​മോ​ഹ​ൻ​ദാ​സി​ന്‍റെ കു​റി​പ്പ്. സ​ബ്ക​ള​ക്ട​റു​ടെ ന​ട​പ​ടി തെ​റ്റാ​ണോ ശ​രി​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​യി പ​റ​യാ​തെ​യാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ടി​നു പ​ക​രം കു​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തു​ട​ർ ന​ട​പ​ടി​യെ​ക്കു​റി​ച്ച് പ​റ​യാ​തെ ക​ള​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച് വീ​ണ്ടും ഹി​യ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ബ് ക​ള​ക്ട​ർ ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ ഉ​ത്ത​ര​വ് റ​വ​ന്യൂ വ​കു​പ്പ് റ​ദ്ദാ​ക്കിയിരുന്നു.ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​മാ​ണ് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന് പ​ക​രം അ​ന്വേ​ഷ​ണ​ത്തി​ൽ സ​ബ് ക​ള​ക്ട​റു​ടെ ഭാ​ഗ​ത്ത് നി​ന്ന് വി​ഴ്ച ഉ​ണ്ടാ​യോ തു​ട​ർ ന​ട​പ​ടി എ​ന്ത് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​റ​യാ​തെ​യു​ള്ള ഒ​രു കു​റി​പ്പാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം റ​വ​ന്യൂ വ​കു​പ്പ്…

Read More

പിണറായി സർക്കാർ നുണയുടെ കൂടാരം; സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയൻ സർക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സർക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്. ‌ ഗീബൽസിനേക്കാൾ വലിയ നുണയന്മാരാണ് ഈ സർക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനമേറെയും.

Read More

മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മുഖ്യമന്ത്രിയുടെ ടോക്ക് ഷോയുടെ മുൻ പ്രൊഡ്യൂസറായിരുന്നു സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി

  തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി. കണ്ണൂർ സ്വദേശിയായ സപ്നേഷിനെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ ” നാം മുന്നോട്ടി”ന്‍റെ മുൻ പ്രൊഡ്യൂസറായിരുന്നു സപ്നേഷ്. മറ്റൊരാൾ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്കാൻ സപ്നേഷ് രണ്ടുവട്ടം ശ്രമിച്ചെന്നായിരുന്നു സഹപ്രവർത്തകയായ യുവതി പരാതി നൽകിയത്. 2017 സെപ്തംബറിലും 2018 ജനുവരിയിലുമാണ് തനിക്കെതിരായ പീഡന ശ്രമങ്ങൾ നടന്നതെന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്.

Read More

കെഎസ്ആർടിസി ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണം; രാത്രി 9 മുതൽ രാവിലെ ആറുവരെയുള്ള സമയത്താണ് നിർത്തിക്കൊടുക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണമെന്ന് ഉത്തരവ്. സംസ്ഥാന ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മിന്നൽ സർവീസ് ഒഴികെയുള്ള എല്ലാ ബസുകൾ‌ക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ‌ വ്യക്തമാക്കിയിട്ടുണ്ട്.‌ രാത്രി ഒൻപതു മുതൽ രാവിലെ ആറുവരെയുള്ള സമയത്താണ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തിക്കൊടുക്കണ്ടത്.

Read More