വത്തക്ക പരാമർശം; വിദ്യാർഥിനിയുടെ പരാതിയിൽ അധ്യാപകനെതിരേ വകുപ്പുതല അന്വേഷണമെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഫ​റൂ​ഖ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗം കെ.​എം.​ഷാ​ജി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ത്ത​ക്ക പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​കൂ എ​ന്നും കേ​സെ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

Read More

ഇ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യേണ്ട റോഡ്  ഇ​ന്ന​ലെ മു​ൻ എം​എ​ൽ​എ സെ​ൽ​വ​രാ​ജ്  ഉ​ദ്ഘാ​ട​നം ചെ​യ്തു; കാരണം ഇങ്ങനെ

നെ​യ്യാ​റ്റി​ൻ​ക​ര: മ​ന്ത്രി സു​ധാ​ക​ര​ൻ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന റോ​ഡ് മു​ൻ എം​എ​ൽ​എ ആ​ർ. സെ​ൽ​വ​രാ​ജ് ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര ഇ​രു​മ്പി​ൽ പാ​ഞ്ചി​ക്കാ​ട് അ​രു​വി​പ്പു​റം റോ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ക്കാ​നി​രി​ക്കേ​യാ​ണ് മു​ൻ കോ​ൺ​ഗ്ര​സ് എംഎ​ൽഎ ​സെ​ൽ​വ​രാ​ജ് ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. റോ​ഡ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സെ​ൽ​വ​രാ​ജി​നെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​ന​ട​പ​ടി. യു ​ഡി എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സെ​ൽ​വ​രാ​ജി​ന്‍റെ എം ​എ​ൽ എ ​ഫ​ണ്ടി​ൽ നി​ന്നു​മു​ള്ള രണ്ടു കോ​ടി 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​പൂ​ർ​ത്തി​യാ​ക്കി​യ ഇ​രു​മ്പി​ൽ പാ​ഞ്ചി​ക്കാ​ട് അ​രു​വി​പ്പു​റം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സെ​ൽ​വ​രാ​ജി​നെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​ട​തു​പ​ക്ഷം അ​വ​ഗ​ണി​ച്ചു​വെ​ന്നു​മാ​ണ് കോ​ൺ ഗ്ര​സ് ഭാ​ഷ്യം.  

Read More

രണ്ടോ മൂന്നോ പേർമാത്രം; കീ​ഴാ​റ്റൂ​ർ സ​മ​രം മാ​ധ്യ​മ​സൃ​ഷ്ടി; വ​യ​ൽ​ക്കി​ളി​ക​ൾ​ക്കെ​തി​രേ മ​ന്ത്രി എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​നാ​യി വ​യ​ൽ​നി​ക​ത്തു​ന്ന​തി​നെ​തി​രേ ന​ട​ക്കു​ന്ന സ​മ​രം മാ​ധ്യ​മ​സൃ​ഷ്ടി​യെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. കീ​ഴാ​റ്റൂ​രി​ൽ മൂ​ന്നോ നാ​ലോ പേ​ർ മാ​ത്ര​മാ​ണു സ​മ​രം ചെ​യ്യു​ന്ന​തെ​ന്നും ഈ ​സ​മ​രം സ​ർ​ക്കാ​രി​നെ​തി​രേ തി​രി​ച്ചു​വി​ടാ​ൻ രാ​ഷ്ട്രീ​യ​മാ​യി ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി മ​ണി ആ​രോ​പി​ച്ചു. നേ​ര​ത്തെ, കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി​ക​ൾ കോ​ണ്‍​ഗ്ര​സു​കാ​രെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.

Read More

പോ​ലീ​സ് ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്നു​; പോലീസിന്‍റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണം മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പോ​ലീ​സ് സം​സ്ഥാ​ന​ത്ത് തോ​ന്നി​യ രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പോ​ലീ​സി​ന് ട്യൂ​ഷ​ൻ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡി​ജി​പി പ​റ​യു​ന്ന​ത്. പോ​ലീ​സി​നെ ഈ ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നും ഡി​ജി​പി​ക്കും ആ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രേ​യും പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​നെ നേ​രെ ചൊ​വ്വേ ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്നി​ല്ല. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​യും മ​ല​പ്പു​റ​ത്തേ​യും സം​ഭ​വ​ങ്ങ​ൾ ഇ​തി​നു ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് നിയമസഭയിൽ പ​റ​ഞ്ഞ മ​ന്ത്രി ബാ​ല​ന്‍റെ വാ​ക്കു​ക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞ​താ​ണെ​ന്നും എ​ന്നാ​ൽ പി​ന്നി​ട് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് നി​യ​മ​വാ​ഴ്ച അ​സാ​ധ്യ​മാ​കു​ന്നു​വെ​ന്നും ഇ​തു​കൊ​ണ്ടാ​ണ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നും…

Read More

പോലീസ് അതിക്രമം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം; എല്ലാ ക്രമസമാധാന പ്രശ്നങ്ങളും ഭദ്രമെന്ന് നിയമസഭയിൽ മന്ത്രി എ.കെ ബാലൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു. പോ​ലീ​സ് ഉ​ൾ​പ്പെ​ട്ട ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ല​പ്പു​ഴ​യി​ലും മ​ല​പ്പു​റ​ത്തു​മു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  

Read More

പ്രേമാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ വീടുകയറി മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍; സംഭവം നേമത്ത്‌

നേ​മം : പ്രേ​മാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തൂ​ങ്ങാം​പാ​റ ക​ണ്ണം​കോ​ട് സ​തീ​ഷ് ഭ​വ​നി​ൽ സ​തീ​ഷ് (29) സു​ഹൃ​ത്ത് പെ​രി​ങ്ങ​മ്മ​ല പ​ണ്ടാ​ര​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഷാ​ജി​മോ​ൻ (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ് സ​തീ​ഷ് നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വ് സ​തീ​ഷി​നെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി ഒ​റ്റ​യ്ക്കു​ള്ള സ​മ​യ​ത്ത് സു​ഹൃ​ത്തി​നെ കൂ​ട്ടി സ​തീ​ഷ് വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഫോ​ർ​ട്ട് എ​സി ജെ.​കെ.​ദി​നി​ൽ, നേ​മം ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്ര​ദീ​പ്, നേ​മം എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. സ​ജി, സ​ഞ്ചു ജോ​സ​ഫ്, എ​സ്എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, സി​സി​പി​ഒ ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാ​ക്കി യൂ​ണി​ഫോ​മി​ൽ അ​മ്മ; സ​ല്യൂ​ട്ട് അ​ടി​ച്ച് കു​ഞ്ഞു നി​യു​ക്ത! മൈ​​​താ​​​ന​​​മ​​​ധ്യ​​​ത്തു നി​​​ന്ന് ഓ​​​ടി​​​വ​​​രു​​​ന്ന അ​​​മ്മ​​​യെ ക​​​ണ്ട​​​തും കു​​​ഞ്ഞു നി​​​യു​​​ക്ത അ​​​ച്ഛ​​​ന്‍റെ തോ​​​ളി​​​ൽ​​നി​​​ന്നു ചാ​​​ടി​​​യി​​​റ​​​ങ്ങി; പി​​​ന്നെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൈ​​​താ​​​ന​​​മ​​​ധ്യ​​​ത്തു നി​​​ന്ന് ഓ​​​ടി​​​വ​​​രു​​​ന്ന അ​​​മ്മ​​​യെ ക​​​ണ്ട​​​തും കു​​​ഞ്ഞു നി​​​യു​​​ക്ത അ​​​ച്ഛ​​​ന്‍റെ തോ​​​ളി​​​ൽ​​നി​​​ന്നു ചാ​​​ടി​​​യി​​​റ​​​ങ്ങി. പി​​​ന്നെ ഗാ​​​ല​​​റി​​​യു​​​ടെ കൈ​​​വ​​​രി​​​ക്കി​​​ട​​​യി​​​ലൂ​​​ടെ ലെ​​​ഫ്റ്റ്…​​​റൈ​​​റ്റ്…​​​ലെ​​​ഫ്റ്റ് അ​​​ടി​​​ച്ചു പു​​​റ​​​ത്തു ചാ​​​ടി. ര​​​ണ്ടു വ​​​യ​​​സു​​​ള്ള കു​​​സൃ​​​തി​​​ക്കു​​​ടു​​​ക്ക​​​യെ, കി​​​ത​​​പ്പ​​​ട​​​ങ്ങും മു​​​ൻ​​​പ് വാ​​​രി​​​യെ​​​ടു​​​ത്ത അ​​​മ്മ​​​യ്ക്ക് പ​​​ക്ഷേ ഇ​​​ന്ന​​​ലെ കു​​​ഞ്ഞു​​​മ്മ കി​​​ട്ടി​​​യി​​​ല്ല. പ​​​ക​​​രം ഒ​​​രു ബി​​​ഗ് സ​​​ല്യൂ​​​ട്ട്; അ​​​തും ക​​​ല​​​ക്ക​​​ൻ ഗൗ​​​ര​​​വ​​​ത്തി​​​ൽ. അ​​​തു ക​​​ണ്ട് അ​​​മ്മ ചി​​​രി​​​ച്ചു ; ഒ​​​പ്പം നി​​​ന്ന​​​വ​​​രും. സ്നേ​​​ഹ​​​ച്ചി​​​രി​​​യ​​​ട​​​ങ്ങും മു​​​ൻ​​​പ് കു​​​ഞ്ഞു നി​​​യു​​​ക്ത ‘അ​​​മ്മ​​​പ്പോ​​​ലീ​​​സി’​​​ന്‍റെ തൊ​​​പ്പി​​​യി​​​ൽ പി​​​ടി​​ത്ത​​​മി​​​ട്ടു… അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് ബാ​​​ച്ചി​​​ലെ ഏ​​​ക വ​​​നി​​​താ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ വി.​​​കെ. ദീ​​​പ​​​യും മ​​​ക​​​ൾ നി​​​യു​​​ക്ത​​​യു​​​മാ​​​യിരുന്നു ഇ​​​ന്ന​​​ലെ പൂ​​​ജ​​​പ്പു​​​ര മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ന്ന പാ​​​സിം​​​ഗ് ഒൗ​​​ട്ട് പ​​​രേ​​​ഡ് കാ​​​ണാ​​​നെ​​​ത്തി​​​യ​​​വ​​​രു​​​ടെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്രം. ദീ​​​പ​​​യേ​​​യും മ​​​ക​​​ളേ​​​യും ചേ​​​ർ​​​ത്തു പി​​​ടി​​​ച്ച് ഭ​​​ർ​​​ത്താ​​​വ് സ​​​ജി​​​ത്തും ആ ​​​സ്നേ​​​ഹ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു. 121 പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രി​​​ലെ ഏ​​​ക വ​​​നി​​​താ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍…

Read More

സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രെ​​​യും ഗു​​​ണ്ട​​​ക​​​ളെ​​​യും നേ​​​രി​​ടാ​​ൻ ന​​​ട​​​പ​​​ടി​ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്ക​​​ണം; ക്വട്ടേഷന്‍ ഗ്യാംഗുകളില്ലാത്ത കേരളം.. അതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള മേ​​​ൽ​​​ക്കൈ കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​ണ​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​ത്. ക്വ​​​ട്ടേ​​​ഷ​​​ൻ ഗ്യാം​​​ഗു​​​ക​​​ളി​​​ല്ലാ​​​ത്ത കേ​​​ര​​​ളം എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം. എ​​​ല്ലാ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം ദൃ​​​ശ്യ​​​മാ​​​കും വിധത്തിൽ വി​​​ന്യാ​​​സം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്ക​​​ണം. രാ​​​ത്രി​​​കാ​​​ല പ​​​ട്രോ​​​ളിം​​​ഗ് കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്ക​​​ണം. സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രെ​​​യും ഗു​​​ണ്ട​​​ക​​​ളെ​​​യും നേ​​​രി​​ടാ​​ൻ ന​​​ട​​​പ​​​ടി​ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്ക​​​ണം. പൊ​​​തു​​​മു​​​ത​​​ൽ ന​​​ശീ​​​ക​​​ര​​​ണം, വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കെ​​​തി​​​രേ​​​യും ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. സു​​​ര​​​ക്ഷ​​​യും സ​​​മാ​​​ധാ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ പൂ​​​ർ​​​ണ സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി മാ​​​റ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു. പൊ​​​തു​​​വേ ഈ​​​യ​​​ടു​​​ത്ത​​​കാ​​​ല​​​ത്തെ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​പ്പ​​​റ്റി ന​​​ല്ല അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ഒ​​​ട്ടേ​​​റെ നേ​​​ട്ട​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​ട്ടു​​​ണ്ട്. സ്ത്രീ​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണം. ബ്ലേ​​​ഡ് മാ​​​ഫി​​​യ​​​യ്ക്കെ​​​തിരേ യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്താ​​​കെ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്ക​​​ണം- മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Read More

ലി​ഗ പി​ന്നെ എ​ങ്ങോ​ട്ടു പോ​യി ? ക​ര​യും ക​ട​ലും അ​രി​ച്ചു​പെ​റു​ക്കി പോ​ലീ​സ്; വി​ദേ​ശ വ​നി​ത​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല

വി​ഴി​ഞ്ഞം: ക​ര​യും ക​ട​ലും അ​രി​ച്ചു പെ​റു​ക്കി​യ പോ​ലീ​സി​നും സ്നി​ഫ​ർ ഡോ​ഗു​ക​ൾ​ക്കും കാ​ണാ​താ​യ വിദേശ വനിത ലി​ഗ സ്ക്രോ​മ​നെ ഇ​ന്ന​ലെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​ദേ​ശ​ത്തും സം​സ്ഥാ​ന​ത്തെ മ​റ്റ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പ് കോ​വ​ളം ഗ്രോ​ബീ​ച്ചി​ൽ ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി​യ ലി​ഗ പി​ന്നെ എ​ങ്ങോ​ട്ടു പോ​യി എ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ഓ​ട്ടോ ഡ്രൈ​വ​റെ ഇ​ന്ന​ലെ വി​ളി​ച്ചു വ​രു​ത്തി​യ പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും സ​മീ​പ​ത്തെ സി​സി​ടി​വി​ക​ളി​ൽ ഒ​ന്നും ഇ​വ​രു​ടെ ചി​ത്രം പ​തി​യാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ലയ്​ക്കു​ന്നു​. കോ​വ​ളം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഡി​വൈ​എ​സ്പി ദ​ത്ത​ൻ, സി​ഐ ഷി​ബു, എ​സ്ഐ​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ൻ​പ​തോ​ളം പോ​ലീ​സു​കാ​ർ തി​ര​ച്ചി​ലി​നി​റ​ങ്ങി. റി​സോ​ർ​ട്ടു​ക​ളും സ്റ്റേ ​ഹോ​മു​ക​ളും ഹോ​ട്ട​ലു​ക​ളും മ​സാ​ജ് സെ​ന്‍റ​റു​ക​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും പു​ൽ​ക്കാ​ടു​ക​ളും എ​ല്ലാം സം ഘം അ​രി​ച്ചു​പെ​റു​ക്കി. ലി​ഗ​യു​ടെ വ​സ്ത്ര​ങ്ങ​ളി​ൽ നി​ന്ന് മ​ണം ശേ​ഖ​രി​ച്ച് എ​ല്ലാ​യി​ട​വും ക​യ​റി​യി​റ​ങ്ങി​യ…

Read More

കീ​ഴാ​റ്റൂ​രി​ലെ സി​പി​എം സ​മ​രം അ​സ​ഹി​ഷ്ണു​ത​; ഭ​ര​ണം ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രേ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കീ​ഴാ​റ്റൂ​രി​ൽ ഭ​ര​ണം ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ സ​മ​ര​ത്തി​നെ​തി​രേ ആ​രെ​ങ്കി​ലും സ​മ​രം ന​ട​ത്തി​യാ​ൽ സ്ഥി​തി എ​ന്താ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ന​ട​പ​ടി​ക​ൾ ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More