തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ ദിനമായ ഈ മാസം എട്ടിന് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്ഐമാർക്ക്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ എസ്പിമാർക്കു നിർദേശം നൽകി. മാർച്ച് എട്ടിന് പരമാവധി സ്റ്റേഷനുകളിൽ വനിതാ എസ്ഐമാർക്ക് എസ്എച്ച്ഒമാരായി ചുമതല നല്‍കണമെന്നാണ് പോലീസ് മേധാവിയുടെ നിർദേശം. വനിതാ ദിനത്തിൽ സ്റ്റേഷനിൽ വരുന്ന പരാതികൾ സ്വീകരിക്കുന്നതും മേൽനടപടികൾ സ്വീകരിക്കുന്നതും വനിതാ ഉദ്യോഗസ്ഥരായിരിക്കും. ഓരോ ജില്ലകളിലുള്ള വനിതാ ഇൻസ്പെകടർമാരേയും വനിതാ സബ് ഇൻസ്പെക്ടർമാരേയും വനിതാ ദിനത്തിൽ സ്റ്റേഷൻ ചുമതലയ്ക്കായി എസ്പിമാർ പുനർ വിന്യസിക്കണം. ഈ മാസം അഞ്ചിനുള്ളിൽ ഇതിനുള്ള രൂപരേഖ തയാറാക്കി പോലീസ് ആസ്ഥാനത്ത് എത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read MoreCategory: TVM
ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർഥിനി തീ കൊളുത്തി ജീവനൊടുക്കി; മരണകാരണം എന്താണെന്നു വ്യക്തമല്ല
തിരുവനന്തപുരം: ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം സ്വദേശിനി ശിവപ്രിയ (18) ആണ് മരിച്ചത്. മരണകാരണം എന്താണെന്നു വ്യക്തമല്ല. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. ശിവപ്രിയയുടെ അമ്മയും സഹോദരനും പൊങ്കാല ആഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലായിരുന്നു. ഇവർ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. നാലു വർഷം മുമ്പ് ശിവപ്രിയയുടെ അച്ഛൻ സമാന രീതിയിൽ തീകൊളുത്തി ജീവനൊടുക്കിയിരുന്നു.
Read Moreപദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി; നാട്ടുവൈദ്യത്തിന്റെ പേരിൽ വ്യാജ ചികിത്സകർ തന്റെ ചിത്രം ദുരുപയോഗം ചെയ്തു നടത്തുന്ന ചികിത്സയിൽ വീഴരുതെന്ന് ലക്ഷ്മിക്കുട്ടി
പാലോട്: പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ പേരും ചിത്രവും ദുരുപയോഗപ്പെടുത്തി നാട്ടുവൈദ്യത്തിന്റെ പേരിൽ വ്യാജ ചികിത്സകർ രംഗത്ത്. അനുമതി കൂടാതെ തന്റെ ചിത്രം ഉപയോഗപ്പെടുത്തിയതിൽ ലക്ഷ്മിക്കുട്ടി പ്രതിഷേധമറിയിച്ചു. പെരിങ്ങമ്മല ,നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഇത്തരം ഫ്ളക്സ് ബോർഡുകൾ നിരന്നിട്ടുള്ളത്. ചികിത്സ സ്വയം നിർവഹിക്കുകയാണെന്നും പാർട്ണർഷിപ്പ് ഇല്ലെന്നും ഫ്ലക്സ് ബോർഡ് നിരന്നിട്ടുണ്ട്.
Read Moreകുത്തിയോട്ട വിവാദം: ശ്രീലേഖയുടേത് വ്യക്തിപരമായ അഭിപ്രായം; ഡിജിപി ശ്രീലേഖയെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കുത്തിയോട്ട വിവാദത്തിൽ ഡിജിപി ശ്രീലേഖയെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീലേഖയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പതിറ്റാണ്ടുകളായി ആറ്റുകാലിൽ കുത്തിയോട്ട ചടങ്ങ് നടക്കുന്നുണ്ട്. അത് ക്ഷേത്ര ആചാരമാണ്. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് പരാതിയുണ്ടെങ്കിൽ കുത്തിയോട്ടം അടക്കമുള്ള ആചാരങ്ങളിൽ മാറ്റം ആലോചിക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആചാരങ്ങളിൽ മാറ്റം വരുത്തിയ ചരിത്രവും കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപൊങ്കാലയ്ക്കെത്തിയ മൂന്നു പേർക്ക് വാഹനാപകടങ്ങളിൽ പരിക്ക്; പൊങ്കാല ഒരുക്കങ്ങൾക്കിടെ രണ്ടു സ്ത്രീകളുടെ മാല കവർച്ച ചെയ്തതായി പരാതി
തിരുവനന്തപുരം:വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് സ്ത്രീകൾക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കാന്‍ വന്നവർക്കാണ് പരിക്കേറ്റത്. വേളി ഭാഗത്തുവച്ച് സ്കൂട്ടറില്‍ നിന്നു തെന്നിവീണ് വര്‍ക്കല സ്വദേശികളായ രാജി, ബിന്ദു എന്നിവര്‍ക്കു പരിക്കേറ്റു. കേശവദാസപുരം സ്വദേശിയായ ഗീതയ്ക്ക് ഇതേഭാഗത്തുവച്ച് അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റു. മൂവരെയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശി രമ, കണ്ണൂര്‍ സ്വദേശി മനോറാണി എന്നിവരുടെ 2 പവന് വീതം വരുന്ന സ്വര്‍ണ്ണമാലകളാണ് കവര്‍ന്നത്. ഇന്നു രാവിലെ പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മാല കവര്‍ച്ചയുണ്ടായത്. പഴവങ്ങാടിയില്നിന്നാണ് രമയുടെ മാല കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മനോറാണിയുടെ മാല നഷ്ടമായത്. ഫോര്‍ട്ട്പോലീസ് കേസെടുത്തു.
Read Moreആത്മസമർപ്പണമായി പൊങ്കാല; ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിടാൻ എത്തിയത് ഭക്തലക്ഷങ്ങൾ
വൈ.എസ്. ജയകുമാർ തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ പൊങ്കാലയിട്ടതോടെ തിരുവനന്തപുരം നഗരം പൊങ്കാലക്കളമായിമാറി. ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീതെളിച്ചതായി അറിയിച്ച് ചെണ്ടമേളം ഉയർന്നതോടെ നഗരത്തിലെ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആറ്റുകാലും ചുറ്റുപാടുകളും കിഴക്കേകോട്ട, തന്പാനൂർ പ്രദേശങ്ങളും പിന്നിട്ട് പാളയം, പട്ടം, കേശവദാസപുരം, നാലാഞ്ചിറ ഭാഗത്തോളവും വെള്ളയന്പലം പേരൂർക്കടയിലേക്കും പൊങ്കാല കലങ്ങൾ നിരന്നു. ബൈപ്പാസിൽ തിരുവല്ല മുതൽ ആക്കുളംവരേയും കലങ്ങൾ നിരന്നുരാവിലെ 9.45-ന് ശുദ്ധപുണ്യാഹം തളിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടിയ തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിച്ച ഭാഗം പാടിത്തീർന്നന്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നന്പൂതിരിക്ക് കൈമാറി. മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകർന്നു. അതിനുശേഷം ദീപം സഹമേൽശാന്തിക്കു കൈമാറി. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും…
Read Moreആറ്റുകാൽ പൊങ്കാല നാളെ; പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും
തിരുവനന്തപുരം: നാളെ ആറ്റുകാൽ പൊങ്കാല. പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയ്ക്ക് എത്തിച്ചേരുന്നവർക്കായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നാളെ രാവിലെ 9.45-ന് ശുദ്ധപുണ്യാഹ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുന്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നന്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും. അതിനുശേഷം ദീപം സഹമേൽശാന്തിക്കു കൈമാറും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും തീകത്തിക്കും. ഇതോടെ ഭക്തരുടെ പൊങ്കാലക്കലങ്ങളിലും തീപകരും. ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദിക്കും. ഇതിലേക്കായി 55 സഹപൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. ഈസമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45-ന് ക്ഷേത്രാങ്കണത്തിൽ…
Read Moreതമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാരോട് സർക്കാർ വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരായ പാട്രിക് പോൾ, ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ സെക്രട്ടറി വിശദീകരണം തേടിയത്. 2017 ഓഗസ്റ്റ് ഏഴിനാണ് മുരുകൻ കൊല്ലം ഇത്തിക്കരയ്ക്കു സമീപം അപകടത്തിൽപ്പെട്ടത്. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും മുരുകനെ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് പരാതി.
Read Moreബസ് ചാർജ് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ; ഓർഡിനറി മിനിമം ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയായി കൂടി
തിരുവനന്തപുരം: സംസ്ഥാനത്തു ബസ് ചാർജ് വർധന ഇന്നു പ്രാബല്യത്തിൽ വന്നു. ഓർഡിനറി മിനിമം ചാർജ് ഏഴിൽനിന്ന് എട്ടു രൂപയായും കിലോമീറ്റർ നിരക്ക് 64 പൈസയിൽ നിന്ന് 70 പൈസയായും ഉയർന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 11 രൂപയും കിലോമീറ്റർ നിരക്ക് 75 പൈസയുമായും സൂപ്പർ ഫാസ്റ്റിന്റേത് യഥാക്രമം 15 രൂപയും 78 പൈസയുമായും കൂടി. ജൻറം ലോ ഫ്ളോർ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടിൽ നിന്നു 10 രൂപയാക്കി ഉയർത്തി. കിലോമീറ്റർ ചാർജ് 70 പൈസയിൽനിന്ന് 80 ആക്കി ഉയർത്തി. ലോ ഫ്ളോർ എസി ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാൽ 21 രൂപ നൽകേണ്ടി വരും. കിലോമീറ്റർ നിരക്ക് 1.50 രൂപയായി തുടരും. സ്കാനിയ- വോൾവാ ബസുകളുടെ മിനിമം ചാർജ് 80…
Read Moreആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ പിന്തുണച്ച് മന്ത്രി സുരേന്ദ്രൻ രംഗത്ത്; കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ആരും ചാടി വിഴേണ്ടെന്നും മുൻ വർഷത്തേക്കാൾ ഭംഗിയായി നടക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ആരും ചാടി വിഴേണ്ടെന്നും മുൻ വർഷത്തേക്കാൾ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും മന്ത്രി പറഞ്ഞു. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുത്തിയോട്ടം സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ശോഭ കോശി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ജയിൽ ഡിജിപി ശ്രീലേഖ ഫേസ്ബുക്കിലിട്ട കുറിപ്പിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. കുട്ടികൾക്കെതിരേയുള്ള ക്രൂരതകൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും കുറിപ്പിൽ പറയുന്നു
Read More