തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേ ബലപ്പെടുത്തുന്നത് ഉൾപ്പെടെയുളള പ്രവൃത്തികൾ പൂർത്തിയായതിനാൽ അവിടെനിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുളള ഹജ്ജ് യാത്രയുടെ കേന്ദ്രമായി കോഴിക്കോട് വിമാനത്താവളത്തെ വീണ്ടും മാറ്റണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. 2015 വരെ കേരളത്തിൽനിന്നും ലക്ഷദ്വീപിൽനിന്നുമുളള ഹജ്ജ് യാത്രയുടെ എംബാർക്കേഷൻ കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നു. കാരണം കേരളത്തിൽ നിന്നുളള തീർഥാടകരുടെ 80 ശതമാനവും വടക്കൻ ജില്ലകളിൽനിന്നാണ്. മാത്രമല്ല, കേരള ഹജ്ജ് കമ്മിറ്റി ഓഫീസിന് 3000 തീർഥാടകരെ താമസിപ്പിക്കുന്നതിനുളള സൗകര്യം കോഴിക്കോട്ടുണ്ട്. എന്നാൽ റണ്‍വെയുടെ പ്രവൃത്തി ആരംഭിച്ചപ്പോൾ ഹജ്ജ് യാത്രയുടെ കേന്ദ്രം താത്കാലികമായി കൊച്ചിയിലേക്ക് മാറ്റുകയാണുണ്ടായത്.സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി എന്നിവർക്കും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
Read MoreCategory: TVM
പ്രതീക്ഷകളെല്ലാം തെറ്റിച്ചു..! സംസ്ഥാനത്തെ ധനസ്ഥിതി മോശമെന്ന് ധനമന്ത്രി; നികുതി വരുമാനം കുറഞ്ഞെന്നും വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി മോശ അവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്നു പറഞ്ഞ ധനമന്ത്രി വർധനവ് 14 ശതമാനം മാത്രമാണെന്നും നികുതി വരവിലൂടെ ലഭിച്ചത് 86,000 കോടി രൂപ മാത്രമാണെന്നും പറഞ്ഞു. 20 മുതൽ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്ന പ്രതീക്ഷകളാണ് തെറ്റിയതെന്നും ധനമന്ത്രി അറിയിച്ചു. പദ്ധതി ചെലവ് 22ശതമാനവും പദ്ധതിയേതര ചെലവ് 24 ശതമാനവും വർധിച്ചെന്നു പറഞ്ഞ ധനമന്ത്രി, ഈ സാമ്പത്തിക വർഷം റവന്യൂകമ്മി 3.1 ശതമാനമാക്കി നിർത്തുമെന്നും പറഞ്ഞു.
Read Moreഒറ്റ് കൊടുത്തതിനുള്ള പണമോ? ബിഎസ്എഫ് കമൻഡാന്റിന്റെ കൈയിൽ നിന്നും അരക്കോടി പിടിച്ചെടുത്ത സംഭവം; സിബിഐ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം : അരക്കോടിയോളം രൂപയുമായി ട്രെയിനിൽ യാത്ര യാത്രചെയ്യവേ സിബിഐ പിടികൂടിയ ബിഎസ്എഫ് കമൻഡാന്റ് ജിബു വി. മാത്യുവിനെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. രൂപയുടെ ഉറവിടം കണ്ടെത്താൻവേണ്ടിയാണ് ഇത്രയും ദിവസം ആവശ്യപ്പെടുന്നതെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. ജാമ്യ ഹർജി കോടതി ഇന്നു പരിഗണിക്കും. പത്തനംതിട്ട സ്വദേശി ജിബുവിനെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സി ബി ഐ പിടികൂടിയത്. ബംഗ്ലാദേശ് അതിർത്തിയിലെ ബൈറാംപൂർ യൂണിറ്റിലാണ് ജിബു ജോലിചെയ്യുന്നത് സിബിഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കൊച്ചി സി ബി ഐ യൂണിറ്റിലെ എസ്പി ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിബുവിനെ പിടികൂടിയത് .
Read Moreഇപ്പോ കാര്യം മനസിലായല്ലോ..! ഡീസൽ വില കൂടിയത് മോട്ടോർ വാഹന വ്യവസായ രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ സാധ്യത. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സൂചന നൽകി. ഡീസൽ വില കൂടിയത് മോട്ടോർ വാഹന വ്യവസായ രംഗത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കിൽ നിരക്ക് വർധനയില്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ബസുടമകൾ പറയുന്നത്. അതിനാൽ സർക്കാരിന് അത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റ ശേഷം ബസ് ചാർജ് വർധന നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റുകയായിരുന്നു. ഇപ്പോൾ ചാർജ് കൂട്ടിയാൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവും സർക്കാരിനു നേരിടേണ്ടി വരും. നേരത്തേ ഗതാഗത വകുപ്പ്…
Read Moreസൂപ്പർ ബ്ലൂമൂണ്‍ പ്രതിഭാസത്തോടനുബന്ധിച്ച് തീരപ്രദേശങ്ങളിൽ വേലിയേറ്റ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സൂപ്പർ ബ്ലൂമൂണ്‍ പ്രതിഭാസത്തോട് അനുബന്ധിച്ച് തീരപ്രദേശങ്ങളിൽ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒരു കലണ്ടർ മാസത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ബ്ലൂ മൂണ്‍ എന്നത്. ബ്ലൂ മൂണിന് ചന്ദ്രന്റെ നിറവുമായി ബന്ധമൊന്നുമില്ല. ബ്ലൂമൂണ്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ദീർഘവൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രൻ ഇതിലൂടെ കടന്നുപോകും. ഈ ഭ്രമണത്തിനിടയിൽ ചന്ദ്രൻ ഭൂമിയുടെ അടുത്തെത്തുന്പോൾ അത്യപൂർവമായി വെളുത്ത വാവ് സംഭവിച്ചാൽ അതിനെ ശാസ്ത്രലോകം പറയുന്ന പേരാണ് സൂപ്പർമൂണ്‍. ഈസമയം ചന്ദ്രന്റെ വലുപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. ബ്ലൂമൂണും സൂപ്പർ മൂണും പൂർണചന്ദ്രഗ്രഹണവും ഒരുമിച്ച് സംഭവിക്കുന്നുവെന്നതാണ് 31ന്‍റെ പ്രപഞ്ച വിസ്മയത്തിന്റെ പ്രസക്തി. 1866ലാണ് ഇത്തരമൊരു പ്രതിഭാസം മുന്‍പുണ്ടായത്.
Read Moreകെണിയഴിച്ചെത്തുന്നത് വലിയൊരു കെണിയിലേക്കോ? എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ വ്യാഴാഴ്ച; ഗതാഗത വകുപ്പ് എത്രയും വേഗം ഒഴിയാൻ തയാറായി മുഖ്യമന്ത്രിയും
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തിൽ മന്ത്രിസഭയിൽനിന്നു പുറത്തായ എൻസിപി എംഎൽഎ എ.കെ. ശശീന്ദ്രൻ കാബിനറ്റിലേക്കു തിരിച്ചെത്തുന്നു. ശശീന്ദ്രൻ വ്യാഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. ബുധനാഴ്ച ഗവർണർ അവധിയിലായതിനാലാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്കു മാറ്റിയത്. മന്ത്രിസഭയിലേക്കു ശശീന്ദ്രൻ വേഗത്തിൽ മടങ്ങിവരണമെന്ന കാര്യത്തിൽ എൻസിപി നേതൃത്വത്തിന്റെ അഭിപ്രായത്തോടു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും യോജിപ്പാണ്. അതേസമയം, കായൽ കൈയേറ്റ കേസിൽ രാജിവച്ച മുൻ മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ശശീന്ദ്രന്‍റെ മടങ്ങിവരവിനെ എതിർക്കുന്നുണ്ട്. എന്നാൽ, കുറ്റവിമുക്തനായി ആദ്യം മടങ്ങിയെത്തുന്നയാളിനു മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻെ നിലപാടെന്നാണു ടി.പി. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവർ പറയുന്നത്.കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വേഗത്തിൽ വച്ചൊഴിയണമെന്ന ആഗ്രഹമാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത്. കുഴഞ്ഞുകിടക്കുന്ന വകുപ്പിനെ താത്പര്യമെടുത്തു നോക്കേണ്ടതുണ്ട്. അതിന് ഒരു മന്ത്രി തന്നെ വേണ്ട നിലയാണ്. ഇപ്പോൾ…
Read Moreകോരന് കുമ്പിളിൽതന്നെ..! സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് 53 ലക്ഷം ചിലവഴിച്ച് മുഖ്യമന്ത്രി; സർക്കാരിന്‍റെ സാമ്പത്തിക ധൂർത്ത് തുടരുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സാന്പത്തിക ധൂർത്ത് തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് 53 ലക്ഷം ചിലവഴിച്ചത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല വിമർശിച്ചു. പല വിഷയങ്ങളിലും കൃത്യമായ ഉത്തരം നൽകാൻ ധനമന്ത്രിക്ക് കഴിയുന്നില്ല. മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreകുമ്മനം എഴുതുകയാണ്..! ശശീന്ദ്രൻ അധികാരത്തിൽ തിരിച്ചെത്താൻ വളഞ്ഞ വഴിയിൽ ശ്രമങ്ങൾ നടത്തുന്നു; പാവങ്ങളുടെ പടത്തലവനെന്ന് ആവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ഹൃദയവികാരം കാണാനുള്ള മനുഷ്യത്വമുണ്ടാകണമെന്ന് കുമ്മനം
തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ അധികാരത്തിൽ തിരിച്ചെത്താൻ വളഞ്ഞ വഴിയിൽ ശ്രമങ്ങൾ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫോണ്‍ വിവാദത്തിൽപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള നീക്കം ധാർമ്മിക ആദർശ രാഷ്ട്രീയത്തിനേൽക്കുന്ന കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രനെ പുറത്താക്കിയ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ പാടില്ലെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. https://www.facebook.com/kummanam.rajasekharan/posts/1399667410143042
Read Moreവീണ് കിടക്കുന്നവനെ ചുമക്കാനാവില്ല..! സർക്കാരിന് പ്രതിബദ്ധതയുണ്ടെങ്കിലും കെഎസ്ആർടിസി പെൻഷൻ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെഎസ്ആർടിസി പെൻഷൻകാരോട് സർക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാൽ പെൻഷൻ ഏറ്റെടുക്കില്ല. പെൻഷൻകാർക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കെഎസ്ആർടിസിയിൽ പ്രതിമാസം 10 കോടി രൂപയാണ് ഡീസൽ വില വർധനയെ തുടർന്നുള്ള അധികബാധ്യത. വരവിനെക്കാൾ ചെലവ് വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കുന്നതിന് സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടന നടക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് കെഎസ്ആർടിസിയിലെ പ്രതിസന്ധി ഇതിനേക്കാളും രൂക്ഷമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ, കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
Read Moreആര് വന്നാലും ഇല്ലെങ്കിലും..! ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയെ കാത്തുനിൽക്കേണ്ട; വീരേന്ദ്രകുമാർ ഒഴികെ ആർക്കും എപ്പോൾ വേണമെങ്കിലും പരാമെന്ന് മുരളീധരൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങാൻ കെ.എം.മാണിയെ കാത്തു നിൽക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആര് വന്നാലും ഇല്ലെങ്കിലും മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുരളീധരൻ വീരേന്ദ്രകുമാർ ഒഴികെയുള്ള ആർക്കും മുന്നണിയിലേക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും കൂട്ടിച്ചേർത്തു.
Read More