തിരുവനന്തപുരം: സിപിഎമ്മിനുള്ളിൽ ബിജെപിയുടെ ബി ടീം പ്രവർത്തിക്കുന്നു എന്നുള്ള തന്റെ വിലയിരുത്തൽ നൂറുശതമാനം ശരിയാണെന്നു തെളിയിക്കുന്നതാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരസ്യ പ്രസ്താവനയെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. തന്നെ കോണ്‍ഗ്രസ് അനുകൂലികളെന്നു സിപിഎമ്മിലെ ഒരു വിഭാഗം ആക്ഷേപിക്കുന്പോൾ അവരെ ബിജെപി അനുകൂലികളെന്നു വിളിക്കേണ്ടി വരുമെന്നാണു യെച്ചൂരി പറയുന്നത്. സിപിഎമ്മിലെ ബഹുഭൂരിപക്ഷം പേരും ബിജെപി അനുകൂലികളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയതു രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതാണ്. ബിജെപിയെയും സംഘപരിവാറിനെയും പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് വിശാല ജനാധിപത്യമുന്നേറ്റത്തിനു സിപിഎമ്മിലെ കാരാട്ട് പക്ഷം ഇടങ്കോലിടുതെന്ന സത്യം ഓരോ ദിവസം കഴിയുംന്തോറും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പ്രകാശ് കാരാട്ടിന്റെ പിന്നിൽ ശക്തമായ പിന്തുണ നൽകി പാറപോലെ ഉറച്ചുനിൽക്കുന്നതു പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള തുടങ്ങിയ കേരളത്തിലെ സിപിഎം നേതാക്കളാണ്. ഇവരുടെ വർഗീയ വിരുദ്ധ പ്രഖ്യാപനങ്ങൾ…
Read MoreCategory: TVM
മഹത്തരമായ തീരുമാനം..! ജീവിച്ചിരിക്കേ പ്രതിഫലം കൈപ്പറ്റാതെയുള്ള അവയവദാനത്തിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: ജീവിച്ചിരിക്കേ പ്രതിഫലം കൈപ്പറ്റാതെ അവയവദാനം നടത്തുന്നവരുടെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കാൻ തീരുമാനം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അവയവദാനത്തിനു സന്നദ്ധരായവർ മുന്നോട്ടുവരണമെന്നു അഭ്യർഥിച്ചു സർക്കാർ പരസ്യം നൽകും. രോഗിയുടെ വിവരങ്ങൾ വെളിപ്പെടുത്താതെയാകും പരസ്യം. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തിന്റെ മറവിൽ ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നതൊഴിവാക്കാനാണു സർക്കാർ തന്നെ നേരിട്ടു രംഗത്തെത്താൻ തീരുമാനിച്ചത്.
Read Moreകാനഡയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ! വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയില്‍; തട്ടിയെടുത്തത് നാലുലക്ഷത്തോളം രൂപ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കൊല്ലം, ചിതറ മാങ്കോട് പേഴുംമൂട് വീട്ടിൽ നിന്നും പട്ടം, പ്ലാമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അലി അൻസാരി റാവുത്തറിനെ (25) യാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ ഉയർന്ന ശന്പളത്തിൽ ജോലി വാഗ്ദാനം നൽകിയാണ് തിരുനെൽവേലി സ്വദേശി ഡൈനിഷിനെ യും, കന്യാകുമാരി സ്വദേശി ആരോഗ്യത്തിനെയുമാണ് ഇയാൾ കബളിപ്പിച്ചത്. കാനഡയിൽ ഇയാൾക്ക് സുഹൃത്തുക്കളുണ്ടെന്നും അവർ മുഖാന്തിരം ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നും ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ഇവർ രണ്ടു പേരിൽ നിന്നുമായി പലപ്പോഴായി നാല് ലക്ഷത്തോളം രൂപ വാങ്ങിയത്. തുടർന്ന് ഇവർ വിളിക്കുന്പോൾ പല കാരണങ്ങൾ പറഞ്ഞുഒഴിവാക്കുകയും, മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയും ചെയ്തു. ഇതിനെ തുടർന്ന് യുവാക്കൾ സിറ്റി പോലീസ് കമ്മീഷണർ…
Read Moreകോവളം തീരത്ത് എത്തിയിരുന്ന സഞ്ചാരികളുടെ പ്രീയങ്കരി! പിങ്കിക്ക് യാത്രാമൊഴി നൽകാൻ സ്വദേശികളും വിദേശികളും എത്തി
വിഴിഞ്ഞം: കോവളം തീരത്ത് എത്തിയിരുന്ന സഞ്ചാരികളുടെ പ്രീയങ്കരിയായിരുന്ന പിങ്കി എന്ന നായക്ക് യാത്രാമൊഴി നൽകാൻ സ്വദേശിയരും വിദേശിയരും. കോവളംലൈറ്റ് ഹൗസ് തീരത്തെ റിസോർട്ടിലെ പിങ്കി എന്ന പതിനെട്ടു വയസുള്ള നായയ്ക്കാണ് നാട്ടുകാർ ആദരവ് നൽകിയത്. വെള്ളിയാഴ്ച്ച രാവിലെ പതിവ് കടൽ കുളിക്കിടയിലാണ് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പിങ്കി തളർന്നു വീഴുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട വിദേശികളിൽ ചിലർ ഉടൻതന്നെ വിവരം റിസോർട്ട് ഉടമയെ അറിയിച്ചു. തുടർന്ന് പിങ്കിയുടെ ജഡം ഹോട്ടലിനു മുന്നിലെ നടപ്പാതയ്ക്ക് വശത്തായി തുണി വിരിച്ചു കിടത്തി. ആദരസൂചകമായി ചന്ദന തിരികത്തിക്കുകയും റീത്തു വെയ്ക്കുകയും ചെയ്തു. ചുവന്ന പട്ടും പിങ്കിയെ പുതപ്പിച്ചു. 2000 ഫെബ്രുവരി 15 നാണ് നെയ്യാറ്റിൻകരയിൽ നിന്നുമാണ് രണ്ടുമാസം പ്രായമുള്ള പിങ്കിയെ വാങ്ങുന്നത്. ഹോട്ടലിനു പിന്നിലെ പറമ്പിൽ തന്നെയാണ് ഉടമസ്ഥർ പിങ്കിക്ക് അന്ത്യവിശ്രമം ഒരുക്കിയതും. വിവരം അറിഞ്ഞു സമീപത്തെ ഹോട്ടലുകളിൽ താമസിക്കുന്ന പിങ്കിക്ക് പ്രിയപ്പെട്ട…
Read Moreതത്തയുടെ മൊഴിമുത്ത്..! മദ്യമാഫിയയെ എതിർക്കുന്നവർക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ല; സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യമാഫിയയെ എതിർക്കുന്നവർക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നു പറഞ്ഞ ജേക്കബ് തോമസ് സുസ്ഥിര വികസനമെന്നാൽ കൂടുതൽ മദ്യം കുടിപ്പിക്കലാണോയെന്നും ചോദിച്ചു. തലസ്ഥാനത്ത് മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreകുട്ടികൾ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ..! വേളി ഭാഗത്തുവച്ച് സംശയകരമായ സാഹചര്യത്തില്‍ യുവാക്കൾക്കൊപ്പം രണ്ടു പെൺകുട്ടികൾ; പിങ്ക് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്ന വിവരങ്ങൾ കേട്ട് ഞെട്ടി വനിതാ പോലീസും
പേരൂര്‍ക്കട: സ്കൂള്‍ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടി. കാഞ്ഞിരംപാറ വികെപി നഗര്‍ കോളനി സ്വദേശികളായ അഖില്‍, കിരണ്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ ഒരു സ്കൂളിലെ 8, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ കാട്ടാക്കട ശാസ്താംപാറ ഭാഗത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞദിവസം വിദ്യാര്‍ഥിനികളെയും യുവാക്കളെയും വേളി ഭാഗത്തുവച്ച് സംശയകരമായ സാഹചര്യത്തില്‍ പിങ്ക് പോലീസ് പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. വലിയതുറ സ്റ്റേഷന് രജിസ്റ്റര്‍ചെയ്ത കേസ് തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreതോൽവികൾ ഏറ്റുവാങ്ങി പിന്നെയും..! ശശീന്ദ്രനെതിരായ ഫോൺകെണി കേസ് പിൻവലിക്കരുതെന്ന് ഹർജി; തൈക്കാട് സ്വദേശിനിയായ മഹാലക്ഷ്മിയാണ് ഹർജിക്കാരി
തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി കേസ് പിൻവലിക്കരുതെന്നാവശ്യപ്പെട്ട് ഹർജി. തൈക്കാട് സ്വദേശിനിയായ മഹാലക്ഷ്മിയാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. യുവതി പ്രോസിക്യൂഷന് അനുകൂലമായി പറയാത്തത് ജീവന് ഭീഷണിയുള്ളതിനാലാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊല്ലം സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ഉച്ചകഴിഞ്ഞാകാമെന്ന് കോടതി അറിയിച്ചു. തന്റെ ഹർജിയിൽ വാദം കേൾക്കണമെന്നും മഹാലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreമിണ്ടാതെ ഉരിയാടാതെ കീഴോട്ട് നോക്കി..! കേരളത്തിലേത് കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷം; നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചതെന്നും സുരേന്ദ്രൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ബിനോയി കോടിയേരി പ്രശ്നത്തിൽ കോണ്‍ഗ്രസും യുഡിഎഫും തനിനിറം ആവർത്തിച്ചി രിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. വിഷയത്തിൽ യുഡിഎഫ് നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreസോളാറിൽ ഒരു കൈ നോക്കാൻ എംഎം മണിയും..! സംസ്ഥാനത്ത് ഈ വർഷം മുതൽ പവർകട്ട് ഉണ്ടാകില്ല; വീടുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വീടുകളുടെ മേൽക്കൂരയിലും സർക്കാർ സ്ഥാപനങ്ങളുടെ മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കും. ആതിരപ്പള്ളി പദ്ധതി സംബന്ധിച്ചു സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈനിന്റെ സ്ഥലമെടുപ്പും സുരക്ഷയുമായി ബന്ധപ്പെട്ട് പത്ത് സെന്റോ അതിന് താഴെയോ മാത്രം ഭൂമി ഉള്ളവർക്ക് അഞ്ച് ലക്ഷം രൂപ പ്രത്യേക സഹായം നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
Read Moreആറു കോടിയുടെ ഭാഗ്യദേവത തലസ്ഥനത്തുതന്നെ..! ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയ്ക്ക്
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ തിരുവനന്തപുരം ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു.എൽഇ 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയാണ് നറുക്കെടുത്തത്. നാലു കോടി രൂപ സമ്മാനത്തുകയുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഭാഗ്യക്കുറി ഡയറക്ടര്‍ എസ്. ഷാനവാസ്, ഭാഗ്യക്കുറി ക്ഷേമ ബോര്‍ഡ് ചെയര്മാന് പി.ആര്. ജയപ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More