എത്ര തങ്കപ്പെട്ട മനുഷ്യൻ..! തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് മാധ്യമ പ്രവർത്തക; ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പരാതിക്കാരി

തിരുവനന്തപുരം: ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക. ഫോണിൽ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയിൽ മൊഴി നൽകി. കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത ശനിയാഴ്ച വിധിപറയും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസ് തീർപ്പാക്കിയിരുന്നു.

Read More

എല്ലാം ശരിയാക്കാനൊരു മുൻകരുതൽ..! റിപ്പബ്ലിക് ദിനത്തിലെ പതാക ഉയർത്തൽ; സർക്കാർ സർക്കുലർ പുറത്തിറക്കി; നിർബന്ധമായും ദേശീയഗാനം ആലപിക്കണം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പതാക ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കി. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും സ്ഥാപനമേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളുവെന്ന് സർക്കുലറിൽ കർശന നിർദേശമുണ്ട്. പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിലുണ്ട്. ത്രിതല പഞ്ചായത്തുൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ആർഎസ്എസ് മധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയത് വിവാദമായിരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും ആർഎസ്എസ് തലവൻ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്ന് വാർത്തകൾ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ സിൻഹ ഉത്തരവിറക്കിയത്.

Read More

ഇനി കൊതുകുകടി കൊള്ളണ്ട..! 775 ദിവസങ്ങൾ പിന്നിട്ട സമരങ്ങൾക്കൊടുവിൽ ശ്രീജിവിന്‍റെ മരണം സംബന്ധിച്ച് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കാൻ വിജ്ഞാപനമായി

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനമായിരുന്നു. ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിനോട് ഈ വിവരം സർക്കാർവൃത്തങ്ങൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്‍റെ സമരസ്ഥലത്ത് എത്തിയാണ് അന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വിവരം അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ അറിയിപ്പ് ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നായിരുന്നു ശ്രീജിത്തിന്‍റെ നിലപാട്. ശ്രീജിത്തിന്‍റെ സമരം 775 ദിവസങ്ങൾ പിന്നിട്ടു.2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു…

Read More

മാ​ണി​യെ കു​ത്തി പ​ന്ന്യ​ൻ..! ഗ​തി​കി​ട്ടാ​പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്ക് അ​ല​യു​ന്നവരെ മുന്നണിയിലെടുത്ത് ഇടപക്ഷത്തെ ശക്തിപ്പെടുത്തേണ്ട കാര്യമില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം ശ​ക്ത​മാ​ണെ​ന്നും ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​മി​ല്ലെ​ന്നും സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വേ​യാ​ണു കെ.​എം.​മാ​ണി​ക്കെ​തി​രെ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണു വേ​ണ്ട​ത്. വേ​റൊ​രി​ട​ത്തും ചെ​ല്ലാ​ൻ ക​ഴി​യാ​തെ മൃ​ത​പ്രാ​യ​രാ​യി കി​ട​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കു ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്ന മു​ന്ന​ണി​യ​ല്ല ഇ​ട​തു​മു​ന്ന​ണി. എ​ൽ​ഡി​എ​ഫ് എ​ന്ന സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ക​സേ​ര പോ​ലും വ​ലി​ച്ചെ​റി​ഞ്ഞ പാ​ർ​ട്ടി​യാ​ണു സി​പി​ഐ​യെ​ന്നും ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചാ​ൽ അ​ഴി​മ​തി​ക്കാ​രെ മു​ന്ന​ണി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ച​ര​മ​ണി​ക്കൂ​ർ ച​ർ​ച്ച ചെ​യ്താ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​ക​ട​ന​പ​ത്രി​ക​യ​നു​സ​രി​ച്ചു വേ​ണം ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കേ​ണ്ട​ത്. ഇ​തി​ൽ നി​ന്നും വ്യ​തി​ച​ലി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും തെ​റ്റു സം​ഭ​വി​ച്ചാ​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ സി​പി​ഐ​ക്ക് ഒ​രു മ​ടി​യു​മി​ല്ലെ​ന്നും പ​ന്ന്യ​ൻ…

Read More

കാരാളി അനീഷ്! പതിമൂന്നു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച ഇളയച്ഛന്‍; കുട്ടി താമസിച്ചിരുന്നത് അമ്മൂമ്മയുടെ സംരക്ഷണത്തില്‍; സംഭവം ഇങ്ങനെ…

നേ​മം : പ​തി​മൂ​ന്നു​വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​നെ നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ച്ഛ​നും അ​മ്മ​യു​മി​ല്ലാ​ത്ത​തി​നാ​ൽ അ​മ്മൂ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന കു​ട്ടി സ്കൂ​ൾ വി​ട്ടു​വ​ന്ന ശേ​ഷം ട്യൂ​ഷ​നു പോ​കാ​നൊ​രു​ങ്ങ​വെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​ള​യ​ച്ഛ​ൻ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യും ഇ​രു​ന്പു ത്രാ​സ് പ​ടി​ക്കൊ​ണ്ട് പ​രി​ക്കേ​ല്പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​ക​ളെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു ശേ​ഷം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പ്ര​തി​യാ​യ കാ​രാ​ളി അ​നീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന അ​നീ​ഷ് (33)നെ ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഇ​യാ​ൾ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജെ.​കെ. ദി​നി​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം, നേ​മം ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ദീ​പ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​എ​സ്. സ​ജി,…

Read More

ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത​! ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ന് തി​രി​കെ ല​ഭി​ച്ച​ത് പ​ണ​വും സ്വ​ർ​ണ​വും; പേരൂര്‍ക്കടയില്‍ നടന്ന സംഭവം ഇങ്ങനെ…

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (സി.​ആ​പ്റ്റ്) യി​ലെ ര​ണ്ടു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്‍ ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ന് തി​രി​കെ ല​ഭി​ച്ച​ത് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു ക​രു​തി​യ 1, 40, 000 രൂ​പ​യും ഒ​ന്ന​ര​പ്പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും. ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പ​ള്ളി​ച്ച​ല്‍ സ്വ​ദേ​ശി​നി ഉ​ഷാ​കു​മാ​രി, നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​നി രാ​ജ ഷൈ​ല​ജ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ര​മ​ന ഭാ​ഗ​ത്തു​വ​ച്ച് ഒ​രു ക​വ​ര്‍ ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45നാ​യി​രു​ന്നു സം​ഭ​വം. പ​രി​ശോ​ധ​ന​യി​ല്‍ ക​വ​റി​നു​ള്ളി​ല്‍ നോ​ട്ടു​കെ​ട്ടു​ക​ളും സ്വ​ര്‍​ണ​വും ഉ​ള്ള​താ​യി മ​ന​സി​ലാ​ക്കി​യ ഇ​വ​ര്‍ അ​തു​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വി​ലേ​ക്കു തി​രി​ച്ചു. സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റു​ന്ന​തി​നു​മു​മ്പ് ഇ​വ​ര്‍ ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച പ​ണ​വും സ്വ​ര്‍​ണ​വു​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ര​മ​ന​യി​ലെ ആ​യി​ല്യ​ത്ത് ഫൈ​നാ​ന്‍​സി​ന്‍റെ വ​ക​യാ​ണ് പ​ണ​വും ഇ​വ​യെ​ന്നു മ​ന​സി​ലാ​യി. പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ന്‍റെ ര​സീ​തു​ക​ളും മ​റ്റും ക​വ​റി​ല്‍ നി​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സ്ഥാ​പ​ന​ത്തി​ന്‍റെ കു​മാ​ര​പു​ര​ത്തെ ബ്രാ​ഞ്ചി​ല്‍ നി​ന്ന് ഒ​രു…

Read More

രണ്ട് മാസം മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് റോഡരുകിൽ മരിച്ച നിലയിൽ; ത​ല​യ്ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പാടുകൾ; ഷാഫിയുടേതെന്ന് കരുതുന്ന  ഓട്ടോറിക്ഷ  സമീപത്ത് തകർത്ത  നിലയിൽ

നെ​ടു​മ​ങ്ങാ​ട്: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ നെ​ട്ട​റ​ച്ചി​റ റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ഷാ​ഫി(35)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നെ​ടു​മ​ങ്ങാ​ട്ട് ഒ​രു ബാ​റി​ന​ടു​ത്ത് ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യ്ക്കാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​ല​യ്ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ണ്ട്. സ​മീ​പ​ത്ത് ഒ​തു​ക്കി​യി​ട്ടി​രു​ന്ന ഷാ​ഫി​യു​ടെ ഓ​ട്ടോ​റി​ക്ഷ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ദൂ​രെ​മാ​റി നി​ല​ത്ത് കി​ട​ത്തി​യി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ള്‍​ഫി​ലാ​യി​രു​ന്ന ഷാ​ഫി ര​ണ്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ല്‍ വ​ന്ന​ത്. സ​നൂ​ജ​യാ​ണ് ഭാ​ര്യ.​മ​ക്ക​ള്‍:​അ​നു​ജ,സ​ഫ ഫാ​ത്തി​മ.

Read More

ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം ആ​റു മാ​സം കൂ​ടി തു​ട​രും; സ്ഥി​​​രം യാ​​​ത്ര​​​ക്കാ​​​രു​​​ടെ അ​​​സൗ​​​ക​​​ര്യം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് പ​​​ണി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെന്ന് റെയിൽവേ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ വൈ​​​കി​​​യോ​​​ട്ടം ആ​​​റു മാ​​​സ​​​മെ​​​ങ്കി​​​ലും തു​​​ട​​​രും. ഇ​​​ന്ന​​​ലെ ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ർ.​​​കെ. കു​​​ൽ​​​ശ്രേ​​​സ്ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ളി​​​ച്ചു ചേ​​​ർ​​​ന്ന എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ റെ​​​യി​​​ൽ​​​പ്പാ​​​ത​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ലു​​​ള്ള റെ​​​യി​​​ലു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു വ​​​രു​​​ന്ന​​​ത്. സ്ഥി​​​രം യാ​​​ത്ര​​​ക്കാ​​​രു​​​ടെ അ​​​സൗ​​​ക​​​ര്യം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​ണി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു മാ​​​സം വേ​​​ണ്ടി​​വ​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം എം​​​പി​​​മാ​​​രെ അ​​​റി​​​യി​​​ച്ചു. സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്തു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള കാ​​​ല​​​താ​​​മ​​​സം മൂ​​​ല​​​മാ​​​ണ് പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ വൈ​​​കു​​​ന്ന​​​ത്. കോ​​​ട്ട​​​യ​​​ത്തു കു​​​റു​​​പ്പ​​​ന്ത​​​റ മു​​​ത​​​ൽ ഏ​​​റ്റു​​​മാ​​​നൂ​​​ർ വ​​​രെ​​​യു​​​ള്ള ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ഏ​​​പ്രി​​​ലി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കും. എ​​​ന്നാ​​​ൽ ഏ​​​റ്റു​​​മാ​​​നൂ​​​ർ- ചി​​​ങ്ങ​​​വ​​​നം ഭാ​​​ഗ​​​ത്തെ ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ 2020 ഓ​​​ടെ മാ​​​ത്ര​​​മേ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു. കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ പ​​​ഴ​​​യ റേ​​​ക്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് എം​​​പി​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സി​​​ന്‍റെ റേ​​​ക്കു​​​ക​​​ൾ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം മാ​​​റ്റു​​​മെ​​​ന്നും…

Read More

ആ വിളി മോദി കേട്ടു..! ശ്രീജിത്തിന്‍റെ ആവശ്യത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്ര സർക്കാർ; സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങൾ പരാജയമെന്ന് കുമ്മനം

തിരുവനന്തപുരം: ശ്രീജിവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടത്-വലത് സർക്കാരുകൾ പരാജയപ്പെട്ടിടത്താണ് കേന്ദ്രസർക്കാർ പരിഹാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങൾ പരാജയമാണെന്നും അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും കുമ്മനം കൂട്ടിച്ചേർത്തു. ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ ഇന്ന് ശ്രീജിത്തിന് കൈമാറിയിരുന്നു.

Read More

പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി; ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി ബി.‌ ​സ​ന്ധ്യ​യെ മാ​റ്റി; പു​തി​യ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യി കെ. ​പ​ത്മ​കു​മാ​റി​ന് നിയമനം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി ബി.‌ ​സ​ന്ധ്യ​യെ മാ​റ്റി. അ​നി​ൽ​കാ​ന്താ​ണ് പു​തി​യ ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി. സ​ന്ധ്യ​ക്കു ട്രെ​യി​നിം​ഗ് ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യി കെ. ​പ​ത്മ​കു​മാ​റി​നെ നി​യ​മി​ച്ചു. കൊ​ച്ചി റേ​ഞ്ച് ഐ​ജി​യാ​യി​രു​ന്ന പി. ​വി​ജ​യ​നെ​യും ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ചു​മ​ത​ല​യാ​ണ് വി​ജ​യ​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ് സാ​ക്ര​യാ​ണ് പു​തി​യ കൊ​ച്ചി റേ​ഞ്ച് ഐ​ജി.

Read More