ആ വിളി മോദി കേട്ടു..! ശ്രീജിത്തിന്‍റെ ആവശ്യത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്ര സർക്കാർ; സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങൾ പരാജയമെന്ന് കുമ്മനം

തിരുവനന്തപുരം: ശ്രീജിവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ഇടത്-വലത് സർക്കാരുകൾ പരാജയപ്പെട്ടിടത്താണ് കേന്ദ്രസർക്കാർ പരിഹാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങൾ പരാജയമാണെന്നും അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും കുമ്മനം കൂട്ടിച്ചേർത്തു.

ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ ഇന്ന് ശ്രീജിത്തിന് കൈമാറിയിരുന്നു.

Related posts