പോത്തൻകോട്: കൊയ്ത്തൂർക്കോണത്ത് വിവാഹസത്കാരത്തിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷം. ഇന്നലെ കൊല്ലം സ്വദേശിനിയുടെയും കൊയ്ത്തൂർക്കോണം സ്വദേശിയുടെയും വിവാഹമായിരുന്നു നടന്നത്. വധുവിന്റെ വീട്ടുകാർ വിവാഹം കഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലെത്തി. സത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷം നടന്നതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. സംഘർഷത്തെത്തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്തതായി പോത്തൻകോട് സിഐ എസ്.ഷാജി പറഞ്ഞു.
Read MoreCategory: TVM
ഹരിവരാസനവാദനത്തിൽ കഴമ്പില്ല..! ഗാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തപ്പെടുന്നതിൽ അപാകതയില്ല; പിഴവു എന്നു വരുത്തി തീർക്കുവാനുള്ള ശ്രമത്തെഎതിർക്കുമെന്നു ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റ്
എസ്. മഞ്ജുളാദേവി തിരുവനന്തപുരം : ജി. ദേവരാജൻ സംഗീതം നല്കിയ ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ കടന്നുകൂടിയ പിഴവുകളെ കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന വാർത്തകൾക്കു അടിസ്ഥാനമില്ലെന്നു ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ്. കഴിഞ്ഞ 40 വർഷക്കാലമായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പനെ ഉറക്കുവാനായി മുഴങ്ങുന്ന ഭക്തിസാന്ദ്രമായ ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ തിരുത്തൽ വേണമെന്ന നീക്കത്തിനെതിരായി ട്രസ്റ്റ് പ്രതിഷേധം സംഘടിപ്പിക്കുമെന്നു ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ജി. ദേവരാജന്റെ ശിഷ്യനുമാ യ സതീഷ് രാമചന്ദ്രൻ പറഞ്ഞു. ജി. ദേവരാജന്റെ അതുല്യ സ്പർശത്തിൽ ഉയിർക്കൊണ്ട ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ ജി. ദേവരാജൻ മാസ്റ്റർക്കു അറിയാതെ വന്നുപോയ പിഴവ് തീർത്ത് ഗാനഗന്ധർവൻ യേശുദാസ് വീണ്ടും ആലപിക്കും എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഹരിവരാസനം ട്രസ്റ്റിന്റെയും വാദം ശരിയല്ല. ജി. ദേവരാജൻ ചിട്ടപ്പെടുത്തിയ ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ കടന്നു കൂടിയിരിക്കുന്ന തെറ്റുകൾ…
Read Moreഎ. കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ല; മന്ത്രിയാക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുമുന്നണി പിന്തിരിയണമെന്നും വി.എം സുധീരൻ
തിരുവനന്തപുരം: എ. കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വി.എം സുധീരൻ ഇങ്ങനെ അഭിപ്രായ്പപെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- ഫോൺ കെണിയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ എ. കെ. ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകാത്ത സാഹചര്യത്തിൽ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ല. ശശീന്ദ്രൻ മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാർമികത പുലർത്തിയില്ലെന്ന് കമ്മീഷൻ കണ്ടെത്തിയതായി മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ട് ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുമുന്നണി പിന്തിരിയണം.മാധ്യമങ്ങൾക്ക് നേരെ നടപടി സ്വീകരിക്കണമെന്ന കമ്മീഷൻ നിർദേശം ഏകപക്ഷീയമായി നടപ്പാക്കരുത്. മാധ്യമപ്രവർത്തകരുടെ സംഘടനാ നേതാക്കളും മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരും എഡിറ്റർമാരുമായി ചർച്ച നടത്തി പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ പ്രസ്തുത നിർദ്ദേശം പരിശോധിക്കുന്നതാണ് ഉചിതം.
Read Moreപെൺകെണി കേസിൽ ക്ലീൻചിറ്റ് ലഭിച്ചാൽ ശശീന്ദ്രനു മടങ്ങിയെത്താം: പാർട്ടിയുടെ നിലപാട് വ്യക്തമാക്കി ടി.പി പീതാംബരൻ മാസ്റ്റർ രാഷ്ട്രദീപികയോട്….
എം.സുരേഷ്ബാബു തിരുവനന്തപുരം: പെണ്‍കെണി കേസിൽ കോടതിയും ജുഡീഷ്യൽ കമ്മീഷനും ക്ലീൻ ചിറ്റ് നൽകിയാൽ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താൻ അർഹതയും അവകാശവുമുണ്ടെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ. എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്നും ശശീന്ദ്രൻ നിർദോഷിയാണെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താൻ അർഹതയുണ്ടെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. . ഈ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ മടങ്ങിയെത്തുന്നതിനെ ഘടകകക്ഷികൾക്ക് എതിർക്കാനാകില്ല. ഒരു പാർട്ടിയിൽ നിന്നും ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികളാണ്. മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കെണി കേസ് അന്വേഷിച്ച ജൂഡീഷ്യൽ അന്വേഷണ കമ്മീഷൻ റിട്ട.ജില്ലാ ജഡ്ജി പി.എസ്.ആന്റണി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻസിപിക്ക് വീണ്ടും മന്ത്രിസ്ഥാനം നൽകുമെന്ന് നേരത്തെ…
Read Moreപണിയിങ്ങനെയാണേ വേണ്ട..! മന്ത്രിയെ ഫോൺകെണിയിൽ കുടുക്കിയ മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ
തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണി സംഭവം അന്വേഷിച്ച ജൂഡീഷൽ കമ്മീഷൻ വാർത്ത സൃഷ്ടിച്ച മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ശിപാർശ ചെയ്തു. ജസ്റ്റീസ് പി.എസ്.ആന്റണി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശിപാർശ നൽകിയിരിക്കുന്നത്. ശശീന്ദ്രനെ ചാനൽ ഫോണ്‍ കെണിയിൽ കുടുക്കുകയാണ് ചെയ്തത്. ചാനൽ മേധാവിയായ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് ചാനലിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. നിയമം ലംഘിച്ചാണ് മംഗളം ചാനൽ പ്രവർത്തിച്ചതെന്നും കമ്മീഷൻ കണ്ടെത്തി. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച ജസ്റ്റീസ് പി.എസ്. ആന്റണി ചെയർമാനായ കമ്മീഷൻ സമർപ്പിച്ചത്. അന്വേഷണാത്മക മാധ്യമങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
Read Moreമണി പറയുന്നു സിപിഐ വിഴുപ്പ് തന്നെ..! ജോയിസ് ജോർജിന്റെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണെന്ന് എം.എം.മണി
തിരുവനന്തപുരം: സിപിഐ വിഴുപ്പുപാണ്ടം തന്നെയെന്ന് ആവർത്തിച്ച് മന്ത്രി എം.എം.മണി രംഗത്ത്. എൽഡി എഫിനൊപ്പം നിൽക്കാതെ മറ്റൊരു മുന്നണി പോലെയാണ് സിപിഐ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് റവന്യൂവകുപ്പ് പല നടപടികളും സ്വീകരിക്കുന്നതെന്നും ഇടുക്കി എംപി ജോയിസ് ജോർജിന്റെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും എം.എം.മണി ആരോപിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും മണി സിപിഐയെ മോശമായി ചിത്രീകരിച്ച് രംഗത്തുവന്നിരുന്നു. മലപ്പുറത്തെ പാർട്ടി സമ്മേളന വേദിയിൽ വച്ചാണ് സിപിഐ വിഴുപ്പുപാണ്ടമാണെന്നും സിപിഎം അത് ചുമക്കുകയാണെന്നും വ്യക്തമാക്കിയത്.
Read Moreഅവിടെ നിക്ക്..! ശശീന്ദ്രനെതിരായ ഫോണ്‍ കെണി; കമ്മീഷൻ റിപ്പോർട്ട് സമർപ്പണം കവർ ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് വിലക്ക്
തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ വിളിക്കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് സെക്രട്ടേറിയറ്റ് പരിസരത്ത് വിലക്ക്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച മുൻ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പണം കവർ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നതിനായി ആന്റണി കമ്മീഷൻ സെക്രട്ടേറിയറ്റിൽ എത്തി. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിക്കാൻ കമ്മീഷൻ തയാറായില്ല. സമഗ്രമായ റിപ്പോർട്ടിൽ ശശീന്ദ്രൻ കുറ്റക്കാരനാണോ എന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പറയും. ഫോൺവിളിയുടെ സാഹചര്യവും ശബ്ദ രേഖയുടെ വിശ്വാസ്യതയെ കുറിച്ചും പരിശോധിച്ചു. നിയമനടപടികളെ കുറിച്ചു റിപ്പോർട്ടിൽ ശിപാർശ ചെയ്യും. മാധ്യമ രംഗത്തെ നവീകരണ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. തൃപ്തികരമായാണ് ജോലി പൂർത്തിയാക്കിയതെന്നും ആന്റണി കമ്മീഷൻ പറഞ്ഞു. എൻസിപി പ്രതിനിധിയായ…
Read Moreമേയറെ ആക്രമിച്ച സംഭവം: ബിജെപി അംഗങ്ങൾക്കെതിരെ കേസെടുത്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന്കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം മേയറെ ആക്രമിച്ചു എന്നത് പച്ചനുണയാണ്. വധശ്രമത്തിന് കേസെടുക്കാൻ ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കപടനാടകത്തിന്റെ ബാക്കിയാണ്. തിരുവനന്തപുരത്തെ സംഘർഷം സ്വാഭാവികമായി സംഭവിച്ചതാണ്. ബിജെപി അംഗങ്ങൾക്കെതിരെ കേസെടുത്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം – ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ പരിക്കേറ്റു ആശുപത്രിയിൽ കഴിഞ്ഞ വി.കെ. പ്രശാന്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു.
Read Moreമന്ത്രിപ്പണി തെറിപ്പിച്ച ഫോൺകെണി..! എ.കെ. ശശീന്ദ്രന്റെ ഫോൺവിളി കേസിൽ ജുഡീഷൽ കമ്മീഷൻ 21നു റിപ്പോർട്ട് നൽകും
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍ കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ 21നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് സമർപ്പിക്കും. മുൻ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു റിപ്പോർട്ട് സമർപ്പിക്കുക. എൻസിപി പ്രതിനിധിയായ എ.കെ. ശശീന്ദ്രന്റെ രാജിയെത്തുടർന്നു മന്ത്രിയായ തോമസ് ചാണ്ടിയും കായൽ കൈയേറ്റം അടക്കമുള്ള നിയമലംഘനത്തിന്റെ പേരിൽ കഴിഞ്ഞ ബുധനാഴ്ച രാജിവച്ചിരുന്നു. കുറ്റവിമുക്തനായി ആദ്യമെത്തുന്ന എൻസിപി പ്രതിനിധിക്കു മന്ത്രിസ്ഥാനം തിരികെ നൽകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. അഭിമുഖത്തിനെത്തിയ ചാനൽ മാധ്യമ പ്രവർത്തകയോടു ശശീന്ദ്രൻ ഫോണിലൂടെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. ഫോണിലൂടെ ശശീന്ദ്രൻ മോശമായി സംസാരിച്ചെന്നു പരാതി നൽകിയ യുവതിയുടെ പരാതി പിൻവലിച്ചുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്…
Read Moreഅങ്ങനെയങ്ങ് പോയാലോ? വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു; വിദേശത്തേക്ക് കടന്ന കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
പോത്തന്‍കോട്: മംഗലപുരം ഇടവിളാകം കെ.എസ്. ഭവനില്‍ കുമാരിയെയും കുടുംബത്തേയും മണ്‍വെട്ടികൊണ്ട് തലയില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവിളാകം കുട്ടപ്പന്മേശിരിമുക്ക് നിര്‍മ്മലാഭവനില്‍ ബാബു(50) നെയാണ് പിടികൂടിയത്. രണ്ടാം പ്രതി സുന്ദരനെ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. മൂന്നാം പ്രതി ബാബുവിന്റെ സഹോദരി സിന്ധു കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയ്ക്കെതിരെ ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിദേശത്തുനിന്നും തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയ്ക്കെതിരെ കൊലപാതക ശ്രമം, കോടതി ഉത്തരവ് ലംഘിക്കല്‍, അതിക്രമിച്ചു കയറല്‍, സ്ത്രീകളെ അപമാനിയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ പോത്തന്‍കോട് സിഐ എസ്. ഷാജി പറഞ്ഞു. മംഗലപുരം എസ്ഐ ജയന്,…
Read More