ഞാൻ ഒന്ന് പറഞ്ഞ് നോക്കട്ടെ..! പോലീസിന് കാർക്കശ്യം മാത്രം പോരാ വിനയവും വേണമെന്ന ഉപദേശവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായിവിജയൻ. പോലീസുകാർക്ക് കാർക്കശ്യം മാത്രം പോരെന്നും വിനയവും വേണമെന്നും പിണറായി പറഞ്ഞു. പെരുമാറ്റത്തിൽ വിനയം അത്യാവശ്യമാണ് ജോലിയിൽ കാർക്കശ്യവും. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ല- പിണറായി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപികള്‍ സ്വീകരിച്ചു വരികയാണെന്നും സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ മുഖ്യമന്ത്രിയുടെ നടപടി വാർത്തയായതിനു പിന്നാലെയാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങലുമായി രംഗത്തെത്തിയത്.

Read More

സിപിഐയിൽ പാളയത്തിൽ പട; ഇസ്മയിലിന് സംഘടനാ രീതികൾ അറിയില്ലെന്ന് പ്രകാശ് ബാബു

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐയിൽ പോര് മുറുകുന്നു. മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ വിമർശിച്ച പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്‍റെ നടപടിയെ പാടെതള്ളി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഇസ്മയിലിന് സംഘടനാ രീതിക‍ളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന് കാരണമെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തി. ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നതടക്കമുള്ള വാക്കുകൾ ജാഗ്രതക്കുറവ് മൂലമുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥന നേതൃത്വത്തിന്‍റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയിൽ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാർ കാബിനറ്റ് യോഗം ബഹിഷ്കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡിന് താൻ എംപിയായിരുന്നപ്പോൾ ഫണ്ട് അനുവദിച്ചത് പാർട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ താൻ ഇതുവരെ പോയിട്ടില്ലെന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുമില്ലെന്നും കെ.ഇ.ഇസ്മയിൽ വിശദീകരിച്ചിരുന്നു.

Read More

ഇസ്മയിലിനെ തള്ളി സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാർട്ടി തീരുമാനം തന്നെ

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ സിപിഎം-സിപിഐ പോര് മുറുകുന്നതിനിടെ സിപിഐയ്ക്കു ള്ളിലും അഭിപ്രായ ഭിന്നത. തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള ഫണ്ട് അനുവദിച്ചത് പാർട്ടി അറിഞ്ഞു കൊണ്ടാണെന്നതടക്കമുള്ള പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്‍റെ വാക്കുകളെ തള്ളി സിപിഐ. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഫണ്ട് അനുവദിച്ചത് എന്ന് വിശ്വസിക്കാനാവില്ലെന്നും അതേക്കുറിച്ച് വ്യക്തത വരുത്താൻ അന്നത്തെ പാർട്ടി സെക്രട്ടറി ജീവിച്ചിരിപ്പില്ലല്ലോയെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ദീപിക ഡോട്ട്കോമിനോട് പറഞ്ഞു. പാർട്ടി മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങളിൽ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടി വരുമ്പോൾ അതെല്ലാം ദേശീയ നേതൃത്വവുമായോ ദേശീയ എക്സിക്യൂട്ടീവുമായോ ആലോചിക്കാനാവില്ലെന്നും പ്രകാശ് ബാബു ദീപികയോട് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല എന്ന് ഇസ്മയിൽ പറയാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ശരിക്കും ഞെട്ടിപ്പോയ്..! പൂവാലൻമാരെ തപ്പിയിറങ്ങിയ പോലീസുകാർക്ക് കിട്ടിയത് ഇരുനൂറോളം പേരെ; സ്കൂൾ,കോളജ് ബസ് സ്റ്റാന്‍റ് എന്നിവടങ്ങിൽ നിന്നാണ് ഇവർ അറസ്റ്റിലായത്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളേ​യും പെ​ണ്‍​കു​ട്ടി​ക​ളേ​യും ശ​ല്യം ചെ​യ്യു​ന്ന പൂ​വാ​ല​ൻ​മാ​രെ കു​ടു​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ റോ​മി​യോ എ​ന്ന പേ​രി​ൽ തിരുവനന്തപുരം സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​നൂ​റോ​ളം പൂ​വാ​ല​ന്മാ​ർ പി​ടി​യി​ൽ. സ്കൂ​ൾ, കോ​ള​ജ്, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ​യും സ്ത്രീ​ക​ളെ​യും ശ​ല്യ​പ്പെ​ടു​ത്തി​യ​വ​രെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും പു​രു​ഷ, വ​നി​താ പോ​ലീ​സു​കാ​രെ മ​ഫ്തി​യി​ൽ വി​ന്യ​സി​ച്ചാ​ണ് പൂ​വാ​ല​ന്മാ​രെ കു​ടു​ക്കി​യ​ത്. ഇ​വ​രി​ൽ 80 പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 120 പേ​ർ​ക്കെ​തി​രേ പെ​റ്റി​ക്കേ​സെ​ടു​ത്തു വി​ട്ട​യ​ച്ചു. ഇ​ത്ത​രം മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Read More

പ്രേ​മം ന​ടി​ച്ചു വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്

വ​ർ​ക്ക​ല : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം എം​ജി കോ​ള​നി ന​ന്ദ​ന ഭ​വ​നി​ൽ ന​ന്ദു (21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ചു വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ എ​എ​സ്പി ആ​ദി​ത്യ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ർ​ക്ക​ല എ​സ്ഐ പി.​വി. ര​മേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്ക​ല എ​സ്ഐ ജി. ​പ്രൈ​ജു, എ​സ്ഐ ശ​ശി​ധ​ര​ൻ, എ​എ​സ്ഐ സു​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഫാ​റൂ​ഖ്, ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് ചു​ട്ട മ​റു​പ​ടി​യു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം; അ​സാ​ധാ​ര​ണ​ സാ​ഹ​ച​ര്യ​മാ​ണ് സി​പി​ഐ​യെ അ​സാ​ധാ​ര​ണ ന​ട​പ​ടി​ക്ക് നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തെ​ന്നായിരുന്നു മുഖ പ്രസംഗം

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ സി​പി​ഐ സ്വീ​ക​രി​ച്ച ക​ടു​ത്ത നി​ല​പാ​ടി​നെ അസാധാരണം എന്ന് വി​ശേഷിപ്പിച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ചു​ട്ട മ​റു​പ​ടി​യു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. ചീ​ഫ് എ​ഡി​റ്റ​ർ കാ​നം രാ​ജേ​ന്ദ്ര​ൻ ഒന്നാം പേജിൽ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ൾ​ക്കും അ​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തോ​മ​സ് ചാ​ണ്ടി പ​ങ്കെ​ടു​ക്കു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച സി​പി​ഐ മ​ന്ത്രി​മാ​രു​ടെ ന​ട​പ​ടി അ​സാ​ധാ​ര​ണമെന്നായിരുന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​പ്രാ​യം. അ​ത്ത​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളു​മാ​ണ് കാ​നം രാ​ജേ​ന്ദ്ര​ൻ ത​ന്‍റെ ലേ​ഖ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​ സാ​ഹ​ച​ര്യ​മാ​ണ് സി​പി​ഐ​യെ അ​സാ​ധാ​ര​ണ ന​ട​പ​ടി​ക്ക് നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തെ​ന്ന് ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ച ഫ​ല​പ്രാ​പ്തി​യി​ലേ​ക്കാ​ണ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ ന​യി​ച്ച​ത്. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും വി​ധി​യും മ​ന്ത്രി​ സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള സാ​ധു​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​യി​രു​ന്നു. സ​ർ​ക്കാ​രി​നെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും എ​തി​ർ ക​ക്ഷി​ക​ളാ​ക്കി…

Read More

മു​ഖ്യ​മ​ന്ത്രി​യെ കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു രാ​ജി; സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യ​യേ​ക്കു​മെ​ന്ന് പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ കു​റ്റ​ക്കാ​ര​ൻ ആ​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. മ​ന്ത്രി​മാ​ർ കു​റ്റ​വി​മു​ക്ത​ർ ആ​കു​ന്ന​തു​വ​രെ പി​ടി​ച്ചു​നി​ൽ​ക്കേ​ണ്ട ആ​വ​ശ്യം എ​ൻ​സി​പി​ക്ക് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​ക​യെ​ന്ന​ത് മു​ന്ന​ണി​യു​ടെ ക​ട​മ​യാ​ണെ​ന്നും സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യ​യേ​ക്കു​മെ​ന്നും പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.

Read More

നിങ്ങളും ഇരയായിട്ടുണ്ടോ? എങ്കില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുക! പോലീസ് ചമഞ്ഞു പണം തട്ടിയ അഭിലാഷിനെ പോലീസ് പൊക്കി

വെ​ഞ്ഞാ​റ​മൂ​ട്: പോ​ലീ​സ് ച​മ​ഞ്ഞു ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യാ​ളെ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​മ്പൂ​ർ മൂ​ന്നാം മൂ​ട് ടി​സി35/843​പി​എ​ൽ​ആ​ർ​എ83 പ​ഞ്ച​മി ലൈ​നി​ൽ ചോ​തി വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (33) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​ലി വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ പ​ണം ത​ട്ടി​യി​രു​ന്ന​ത്. റെ​യി​ൽ​വേ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ങ്ങി ത​രാം എ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു ആ​ളു​ക​ളി​ൽ നി​ന്ന് പ​ണം അ​ഭി​ലാ​ഷ് വാ​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​വ​ട്ട​പ്പാ​റ ക​ണ​ക്കോ​ട് ഉ​ദി​മൂ​ട് നി​വാ​സി​ൽ സ​ജു​വി​ൽ നി​ന്നും അ​ഭി​ലാ​ഷ് 319000 രൂ​പ​യും പ​തി​നാ​റു ചെ​ക്കു​ക​ളും ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് അ​ഭി​ലാ​ഷ് ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്തു.​സ​ജു വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​റ്റു​ള്ള​വ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി അ​റി​യു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് തൊ​ഴു​വ​ൻ കോ​ട് സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​ൽ നി​ന്നും 99000 രൂ​പ​യും…

Read More

ഒരു ഒപ്പുകിട്ടിയാൽ  പട്ടിണി മാറിയേനേ; മകന്‍റെ മരണത്തിന് കിട്ടിയ ഇൻഷുറൻസ് തുക കിട്ടാൻ മരുമകളുടെ ഒപ്പു വേണം; ബുദ്ധിമുട്ടെന്ന് മരുമകളും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജീ​​​​വി​​​​ക്കാ​​​​നോ മൂ​​​​ന്നു നേ​​​​രം ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നോ മ​​​​രു​​​​ന്നി​​​​നോ നി​​​​വൃ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു ഭാ​​​​ര​​​​തി കൃ​​​​ഷ്ണ​​​​ൻ പൊ​​​​ട്ടി​​​​ക്ക​​​​ര​​​​ഞ്ഞു. ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കാ​​​​നെ​​​​ന്നോ​​​​ണം ഭ​​​​ർ​​​​ത്താ​​​​വ് എ​​​​ൻ. കൃ​​​​ഷ്ണ​​​​ൻ ഭാ​​​​ര​​​​തി​​​​യു​​​​ടെ കൈ ​​​​പി​​​​ടി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​വും വി​​​​ങ്ങി​​​​പ്പോ​​​​യി. അ​​​​ന്ത​​​​രി​​​​ച്ച മേ​​​​ജ​​​​ർ കെ. ​​​​മ​​​​നോ​​​​ജ് കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ച്ഛ​​​​നും അ​​​​മ്മ​​​​യും കൈ​​​​കൂ​​​​പ്പി, നി​​​​റ​​​​ക​​​​ണ്ണു​​​​ക​​​​ളോ​​​​ടെ വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ദാ​​​​ല​​​​ത്തി​​​​ൽ ഇ​​​​രു​​​​ന്നു. മ​​​​ക​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ടി​​​​ലും നൊ​​​​മ്പ​​​​രം അ​​​​ട​​​​ക്കി​​​​പ്പി​​​​ടി​​​​ച്ചു നി​​​​ന്ന​​​​വ​​​​രാ​​​​ണ് ഇ​​​​വി​​​​ടെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മു​​​​ന്നി​​​​ൽ ഉ​​​​ട​​​​ഞ്ഞ മ​​​​ന​​​​സു​​​​മാ​​​​യി ഇ​​​​രു​​​​ന്ന​​​​ത്. 2016-ൽ ​​​പു​​​​ൽ​​​​ഗാ​​​​വി​​​​ലു​​​​ള്ള കേ​​​​ന്ദ്ര ആ​​​​യു​​​​ധ​​​​സം​​​​ഭ​​​​ര​​​​ണ ഡി​​​​പ്പോ​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ലാ​​​​ണ് മേ​​​​ജ​​​​ർ കെ. ​​​​മ​​​​നോ​​​​ജ് കു​​​​മാ​​​​ർ മ​​​​രി​​​​ച്ച​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 60 ല​​​​ക്ഷം രൂ​​​​പ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ൽ മേ​​​​ജ​​​​റി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചു. ഭാ​​​​ര്യ​​​​ക്കും മ​​​​ക​​​​നും 20,10,000 രൂ​​​​പ വീ​​​​ത​​​​വും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് 19,80,000 രൂ​​​​പ​​​​യു​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. വ​​​​യോ​​​​ധി​​​​ക​​​​രാ​​​​യ അ​​​​ച്ഛ​​​​നും അ​​​​മ്മ​​​​യ്ക്കും ഈ ​​​​തു​​​​ക ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​രു​​​​മ​​​​ക​​​​ൾ ബീ​​​​ന​​​​യു​​​​ടെ ഒ​​​​പ്പുകൂ​​​​ടി വേ​​​​ണം. ഇ​​​​തി​​​​നാ​​​​യി പ​​​​ല​​​​വ​​​​ട്ടം മ​​​​രു​​​​മ​​​​ക​​​​ളു​​​​മാ​​​​യി ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ…

Read More

രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സിപിഐ; മന്ത്രി സഭാ യോഗത്തിൽ നിന്നും മന്ത്രിമാർ വിട്ടുനിന്നു

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് തൽക്കാലം മാറി നിൽക്കാമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തിലും എതിർപ്പറിയിച്ച് സിപിഐ. രാജിക്കാര്യത്തിൽ മന്ത്രി മുന്നോട്ട് വച്ച ഒരു ഉപാധികളും അംഗീകരിക്കില്ലെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നിയമസഭാകക്ഷി നേതാവായ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുക. രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നിരുന്നു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പറിയിച്ച് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ യോഗം അവസാനിക്കുന്നതുവരെ ഇവർ റവന്യൂ മന്ത്രിയുടെ മുറിയിൽ തുടരുകയും ചെയ്തു.

Read More