ഒരു ഒപ്പുകിട്ടിയാൽ  പട്ടിണി മാറിയേനേ; മകന്‍റെ മരണത്തിന് കിട്ടിയ ഇൻഷുറൻസ് തുക കിട്ടാൻ മരുമകളുടെ ഒപ്പു വേണം; ബുദ്ധിമുട്ടെന്ന് മരുമകളും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജീ​​​​വി​​​​ക്കാ​​​​നോ മൂ​​​​ന്നു നേ​​​​രം ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നോ മ​​​​രു​​​​ന്നി​​​​നോ നി​​​​വൃ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു ഭാ​​​​ര​​​​തി കൃ​​​​ഷ്ണ​​​​ൻ പൊ​​​​ട്ടി​​​​ക്ക​​​​ര​​​​ഞ്ഞു. ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കാ​​​​നെ​​​​ന്നോ​​​​ണം ഭ​​​​ർ​​​​ത്താ​​​​വ് എ​​​​ൻ. കൃ​​​​ഷ്ണ​​​​ൻ ഭാ​​​​ര​​​​തി​​​​യു​​​​ടെ കൈ ​​​​പി​​​​ടി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​വും വി​​​​ങ്ങി​​​​പ്പോ​​​​യി.

അ​​​​ന്ത​​​​രി​​​​ച്ച മേ​​​​ജ​​​​ർ കെ. ​​​​മ​​​​നോ​​​​ജ് കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ച്ഛ​​​​നും അ​​​​മ്മ​​​​യും കൈ​​​​കൂ​​​​പ്പി, നി​​​​റ​​​​ക​​​​ണ്ണു​​​​ക​​​​ളോ​​​​ടെ വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ദാ​​​​ല​​​​ത്തി​​​​ൽ ഇ​​​​രു​​​​ന്നു. മ​​​​ക​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ടി​​​​ലും നൊ​​​​മ്പ​​​​രം അ​​​​ട​​​​ക്കി​​​​പ്പി​​​​ടി​​​​ച്ചു നി​​​​ന്ന​​​​വ​​​​രാ​​​​ണ് ഇ​​​​വി​​​​ടെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മു​​​​ന്നി​​​​ൽ ഉ​​​​ട​​​​ഞ്ഞ മ​​​​ന​​​​സു​​​​മാ​​​​യി ഇ​​​​രു​​​​ന്ന​​​​ത്.

2016-ൽ ​​​പു​​​​ൽ​​​​ഗാ​​​​വി​​​​ലു​​​​ള്ള കേ​​​​ന്ദ്ര ആ​​​​യു​​​​ധ​​​​സം​​​​ഭ​​​​ര​​​​ണ ഡി​​​​പ്പോ​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ലാ​​​​ണ് മേ​​​​ജ​​​​ർ കെ. ​​​​മ​​​​നോ​​​​ജ് കു​​​​മാ​​​​ർ മ​​​​രി​​​​ച്ച​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 60 ല​​​​ക്ഷം രൂ​​​​പ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ൽ മേ​​​​ജ​​​​റി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചു. ഭാ​​​​ര്യ​​​​ക്കും മ​​​​ക​​​​നും 20,10,000 രൂ​​​​പ വീ​​​​ത​​​​വും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് 19,80,000 രൂ​​​​പ​​​​യു​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. വ​​​​യോ​​​​ധി​​​​ക​​​​രാ​​​​യ അ​​​​ച്ഛ​​​​നും അ​​​​മ്മ​​​​യ്ക്കും ഈ ​​​​തു​​​​ക ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​രു​​​​മ​​​​ക​​​​ൾ ബീ​​​​ന​​​​യു​​​​ടെ ഒ​​​​പ്പുകൂ​​​​ടി വേ​​​​ണം.

ഇ​​​​തി​​​​നാ​​​​യി പ​​​​ല​​​​വ​​​​ട്ടം മ​​​​രു​​​​മ​​​​ക​​​​ളു​​​​മാ​​​​യി ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ പ​​​​ണം ന​​​​ൽ​​​​കാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ഇ​​​​നി​​​​യൊ​​​​രി​​​​ക്ക​​​​ലും ഈ ​ ​​​ആ​​​​വ​​​​ശ്യ​​​​വും പ​​​​റ​​​​ഞ്ഞു ത​​​​ന്നെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്ക​​​​രു​​​തെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ന്നും ഭാ​​​​ര​​​​തി പ​​​​റ​​​​ഞ്ഞു.

ആ​​​​ല​​​​പ്പു​​​​ഴ കാ​​​​ർ​​​​ത്തി​​​​ക​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഈ ​​​വൃ​​​ദ്ധ​​​ദ​​​മ്പ​​​തി​​​ക​​​ൾ ഇ​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം തി​​​​രു​​​​മ​​​​ല​​​​യി​​​​ൽ വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന 5000 രൂ​​​​പ​​​​യും കൃ​​​​ഷ്ണ​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന തു​​​​ച്ഛ​​​​മാ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക​​​​യു​​​​മാ​​​​ണ് ഈ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​ശ്ര​​​​യം.

മ​​​​രു​​​​മ​​​​ക​​​​ൾ എ​​​​ത്താ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​ദാ​​​​ല​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ നേ​​​​രി​​​​ട്ട് മ​​​​നോ​​​​ജ് കു​​​​മാ​​​​ർ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ർ​​​​മി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​വ​​​​ർ​​​​ക്ക് അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട തു​​​​ക നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ധ്യ​​​​ക്ഷ എം.​​​​സി. ജോ​​​​സ​​​​ഫൈ​​​​ൻ പ​​​​റ​​​​ഞ്ഞു.
പൊ​​​​ള്ളു​​​​ന്ന മ​​​​ന​​​​സു​​​​മാ​​​​യി എ​​​​ത്തി​​​​യ ദ​​​​മ്പ​​​തി​​​​ക​​​​ൾ മ​​​​ട​​​​ങ്ങി​​​​യ​​​​ത് ആ​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ത​​​​ണ​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ തൈ​​​​ക്കാ​​​​ട് റ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ എം.​​​​സി. ജോ​​​​സ​​​​ഫൈ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ മെ​​​​ഗാ അ​​​​ദാ​​​​ല​​​​ത്തി​​​​ൽ 160 കേ​​​​സു​​​​ക​​​​ളാ​​​​ണ് നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും നാ​​​​ലു പ​​​​രാ​​​​തി​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. 87 കേ​​​​സു​​​​ക​​​​ളി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ തീ​​​​ർ​​​​പ്പു​​​​ണ്ടാ​​​​ക്കി. 59 കേ​​​​സു​​​​ക​​​​ൾ അ​​​​ടു​​​​ത്ത അ​​​​ദാ​​​​ല​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി.

ആ​​​​റു കേ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടു​​​​ക​​​​യും നാ​​​​ലു കേ​​​​സു​​​​ക​​​​ൾ കൗ​​​​ണ്‍​സ​​​​ലിം​​​​ഗി​​​​നു ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വ​​​​നി​​​​ത ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഇ.​​​​എം. രാ​​​​ധ, ഷി​​​​ജി ശി​​​​വ​​​​ജി, ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി.​​​​യു. കു​​​​ര്യാ​​​​ക്കോ​​​​സ് എ​​​​ന്നി​​​​വ​​​​ർ അ​​​​ദാ​​​​ല​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Related posts