തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനരക്ഷാ യാത്ര റദ്ദാക്കിയതിനെ തുടർന്നാണ് അമിത് ഷായെ പരിഹസിച്ച് കോടിയേരി രംഗത്തെത്തിയത്. അമിത് ഷാ സിംഹമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നത്. എന്നാൽ ഇന്നത്തെ സംഭവത്തോടെ അമിത് ഷാ പല്ല് കൊഴിഞ്ഞ സിംഹമാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി പറഞ്ഞു. പിണറായിയിലൂടെ പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടണ് അമിത് ഷാ ജനരക്ഷായാത്രയിൽ നിന്ന് ഒഴിവായത്. ആളുകളില്ലാത്ത യാത്രയായതുകൊണ്ടാണ് അദ്ദേഹം പിൻമാറിയതെന്നും കോടിയേരി പറഞ്ഞു.
Read MoreCategory: TVM
മിന്നൽ പരിശോധന! മോടി കൂട്ടി ” ഫ്രീക്കായ’ വാഹനങ്ങൾ പിടികൂടി; കൂടുതലായി അപകടത്തിൽപെടുന്നത് ഇത്തരത്തിലുള്ള വാഹനങ്ങൾ
തിരുവനന്തപുരം: വാഹനം മോടി കൂട്ടുന്നതിനായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടുന്നതിനായി സിറ്റി പോലീസും, ഷാഡോ പോലീസും നടത്തിയ മിന്നൽ പരിശോധനയിൽ മുപ്പതോളം വാഹനങ്ങളെ പിടികൂടി. മോടി കൂട്ടുന്നതിനായി വാഹന നിർമാതാക്കൾ ഇറക്കുന്ന വാഹനങ്ങളുടെ ഘടനയിലും, രൂപത്തിലും മാറ്റം വരുത്തുമ്പോൾ സ്ഥിരതയിൽ മാറ്റം വരുകയും അതുമൂലം അപകടം നടക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വാഹനങ്ങൾ കൂടുതലായി അപകടത്തിൽപെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശിന്റെ നിർദേശപ്രകാരം ഡിസിപി ജയദേവിന്റെ നേതൃത്വത്തിൽ സിറ്റി പോലീസും ഷാഡോ പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വഞ്ചിയൂർ , പേട്ട, മ്യൂസിയം, കരമന, പൂജപ്പുര എന്നീ ഭാഗങ്ങളിൽ നിന്നായി ബുള്ളറ്റ്, ഡ്യൂക്ക്, പൾസർ, എഫ് ഇസഡ്, തുടങ്ങിയ രൂപമാറ്റം വരുത്തിയ മുപ്പതോളം വാഹനങ്ങളാണ് പിടിയിലായത്. ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്നും പിടികൂടുന്ന വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിച്ച്…
Read Moreഭീതി ഒഴിഞ്ഞു ; ബസിൽ കണ്ടെത്തിയത് ബോംബല്ല; വിദ്യാർഥി മറന്നുവച്ച ബയോഗ്യാസ് പ്ലാന്റിന്റെ മാതൃക !
പേരൂർക്കട: കഴിഞ്ഞദിവസം ബസ് ജീവനക്കാരെയും പോലീസിനെയും ആകെ മുൾമുനയിൽ നിർത്തിക്കൊണ്ട് കണ്ടെത്തിയ വസ്തു ബോംബല്ലെന്നു തെളിഞ്ഞു. വിദ്യാർഥി ബസിനുള്ളിൽ മറന്നുവച്ച ബയോഗ്യാസ് പ്ലാന്റിന്റെ മാതൃകയായിരുന്നു ഭീതിയുടെ നിഴലിൽ നിന്ന പോലീസ് ഡോഗ്സ്ക്വാഡിനെ വരുത്തിച്ച് നിർവീര്യമാക്കിയത്. വട്ടിയൂർക്കാവ് സ്കൂളിലെ വിദ്യാർഥി ശാസ്ത്രപ്രദർശനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ബയോഗ്യാസ് പ്ലാന്റിന്റെ മാതൃകയായിരുന്നു ഇത്. പത്രങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് നഷ്ടപ്പെട്ട സാധനം തിരിച്ചെടുക്കാൻ കുട്ടിയും രക്ഷകർത്താവും എത്തിയപ്പോഴാണ് പോലീസിനും ശ്വാസം നേരെ വീണത്. ഇതോടെ ഭീതി മാറിക്കിട്ടുകയായിരുന്നു. കണ്ടെത്തിയ വസ്തുവിൽ റോക്കറ്റിന്റെ അംശമുണ്ടെന്നൊക്കെ കിംവദന്തി പരന്നതിനാൽ പോലീസും ബോംബ് സ്ക്വാഡും വിഎസ്എസ്സിയിലെ ശാസ്ത്രഞ്ജരുമൊക്കെ പലവട്ടം മാതൃക പൊളിച്ച് പഠനം നടത്തിയിരുന്നു. നഷ്ടപ്പെട്ട സാധനം വാങ്ങാനെത്തിയ കുട്ടി ബയോഗ്യാസ് മാതൃകയുടെ അവസ്ഥ കണ്ട് മടങ്ങിപ്പോകുകയായിരുന്നു. ഒരു ദിവസം മുഴുവൻ ഉറക്കമിളച്ചിരുന്ന പോലീസുകാർ ഒടുവിൽ പൊട്ടിച്ചിരിച്ച് ആശ്വാസം കണ്ടെ ത്തുകയും ചെയ്തു. തലേദിവസം എസ്എപി ക്യാന്പിൽ…
Read Moreഅയ്യേ..! ബിഡിജെഎസുമായി ഒരു സഖ്യത്തി നുമില്ല; പാർട്ടി പിരിച്ചുവിട്ട് അംഗങ്ങൾ ശ്രീനാരായണ വചനങ്ങൾ പ്രവചരിപ്പിക്കുകയാണ് വേണ്ടതെന്ന് കോടിയേരി
തിരുവനന്തപുരം: ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയുമായി സിപിഎം ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെയോ മതത്തിന്റെയോ പേരിലുള്ള രാഷ്ട്രീയ കക്ഷികളുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന് സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. പ്രതീക്ഷിച്ച പോലെ തന്നെ ബിഡിജെഎസ് തുടങ്ങിയത് ബിജെപിയുമായി സഖ്യം ചേരാനായിരുന്നു. ഈ സഖ്യം അധികകാലം നീണ്ടുനിൽക്കില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്. ബിഡിജെഎസ് പിരിച്ചുവിട്ട് എസ്എൻഡിപി സമുദായ അംഗങ്ങൾ ശ്രീനാരായണ ഗുരു വചനങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Moreവീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ക്വട്ടേഷൻ സംഘം പിടിയിൽ;ക്വട്ടേഷൻ നൽകിയത് ജയിൽവെച്ചെന്ന് പ്രതികൾ
പാലോട്: തൊളിക്കോട് പുളിമൂട് ജെഎസ് ഫ്ലാറ്റിൽ അബ്ത്തുൽ സത്താറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി സത്താറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പാലോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വർക്കല പുത്തൻചന്ത കളിയിൽ റോഡ് വയലിൽ വീട്ടിൽ നൗഷാദ്(23), നെയ്യാറ്റിൻകര പെരുംപഴുതൂർ കടവൻകോട് കോളനിയിൽ എൻഎംസി 363-ാം നമ്പർ വീട്ടിൽ ലാലു എന്ന ശ്യാംകുമാർ(23),പെരുംപഴുതൂർ കളത്തുവിള കല്ലുമല മനു ഭവനിൽ മനു(23),പെരുംപഴുതൂർ വടക്കോട് പത്തംതല പുത്തൻവീട്ടിൽ അനൂപ്(20) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാലു പേരെ കൂടി പിടികൂടാനുണ്ട്. തൊളിക്കോട്ടെ ക്രമിനൽ കേസുകളിൽ പ്രതിയായ ഒരാൾ ജയിലിൽ വച്ചു ക്വട്ടേഷൻ നൽകിയത് അനുസരിച്ചാണ് തങ്ങൾ കൃത്യത്തിലേർപ്പെട്ടതെന്ന് പ്രതികൾ സമ്മതിച്ചതായും ഇവർക്ക് കഞ്ചാവ്, മയക്കുമരുന്ന് ലോബികളുമായി അടുത്ത ബന്ധം ഉള്ളതായും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. സംഘം വീട്ടിൽ കയറി സത്താറിനെ രണ്ടുതവണ വെട്ടിയെങ്കിലും ബഹളം കേട്ട്…
Read Moreവീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: ക്വട്ടേഷൻ സംഘം പിടിയിൽ
പാലോട്: തൊളിക്കോട് പുളിമൂട് ജെഎസ് ഫ്ലാറ്റിൽ അബ്ത്തുൽ സത്താറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി സത്താറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പാലോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വർക്കല പുത്തൻചന്ത കളിയിൽ റോഡ് വയലിൽ വീട്ടിൽ നൗഷാദ്(23), നെയ്യാറ്റിൻകര പെരുംപഴുതൂർ കടവൻകോട് കോളനിയിൽ എൻഎംസി 363-ാം നമ്പർ വീട്ടിൽ ലാലു എന്ന ശ്യാംകുമാർ(23),പെരുംപഴുതൂർ കളത്തുവിള കല്ലുമല മനു ഭവനിൽ മനു(23),പെരുംപഴുതൂർ വടക്കോട് പത്തംതല പുത്തൻവീട്ടിൽ അനൂപ്(20) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാലു പേരെ കൂടി പിടികൂടാനുണ്ട്. തൊളിക്കോട്ടെ ക്രമിനൽ കേസുകളിൽ പ്രതിയായ ഒരാൾ ജയിലിൽ വച്ചു ക്വട്ടേഷൻ നൽകിയത് അനുസരിച്ചാണ് തങ്ങൾ കൃത്യത്തിലേർപ്പെട്ടതെന്ന് പ്രതികൾ സമ്മതിച്ചതായും ഇവർക്ക് കഞ്ചാവ്, മയക്കുമരുന്ന് ലോബികളുമായി അടുത്ത ബന്ധം ഉള്ളതായും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. സംഘം വീട്ടിൽ കയറി സത്താറിനെ രണ്ടുതവണ വെട്ടിയെങ്കിലും ബഹളം കേട്ട്…
Read Moreസാമ്പത്തിക ബാധ്യത! കൈക്കുഞ്ഞുമായി കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി; യുവാവിനേയും കുഞ്ഞിനേയും രക്ഷപെടുത്തിയത് സാഹസികമായി
ആറ്റിങ്ങല്‍: കൈക്കുഞ്ഞുമായി കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനേയും കുഞ്ഞിനേയും അതിസാഹസികമായി രക്ഷപ്പെടുത്തി. ചെമ്പൂര് കട്ടിയാട് വിനീത് (38) ആണ് തന്റെ മൂന്നു വയസുള്ള മകൾ അമിതയേയും കൊണ്ട് വീട്ടിലെ കിണറ്റിൽ ഇറങ്ങി ആത്മഹത്യാഭീഷിണി മുഴക്കിയത്. നാട്ടുകാർ ഓടിക്കൂടി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും യുവാവ് ചെവികൊണ്ടില്ല ഒടുവിൽ പഞ്ചായത്ത് പ്രതിനിധികൾ, പോലീസ്, ഫയർഫോഴ്സ് എന്നിവർ നാല് മണിക്കൂർ കിണഞ്ഞ് പരിശ്രമിച്ച് കുട്ടിയെ പുറത്തെടുത്തു. ഉടൻ വിനീത് കിണറ്റിൽ ചാടി. പിന്നാലെ ജീവൻ പണയം വച്ച് ഫയർഫോഴ്സ് ജീവനക്കാരായ അനീഷ്, ശ്രീരൂപ്, രജീഷ് എന്നിവർ കിണറ്റിൽ ഇറങ്ങി യുവാവിനെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ലോപ്പസ്, ആറ്റിങ്ങൽ പ്രൊബേഷൻ എസ്ഐമാരായ സുധീപ്, ജിബി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു സാഹസികമായ രക്ഷാപ്രവർത്തനം. വൻ ജനാവലിയാണ് തിങ്ങിക്കൂടിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നു പറയുന്നു .
Read Moreപായലിനും പൂപ്പലിനും വിട..! പോലീസ് സ്റ്റേഷനുകളിൽ ഒരു പ്രത്യേക കന്പനിയുടെ പെയിന്റടി ഉത്തരവ്; ബെഹ്റയ്ക്കെതിരായ ഹർജി തള്ളി
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹറയ്ക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളി. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ അടിക്കാൻ ബെഹ്റ നിർദേശിച്ചു എന്ന് ആരോപിച്ചു നൽകിയ ഹർജിയാണു വിജിലൻസ് പ്രത്യേക കോടതി ജഡ്ജി തള്ളിയത്. 2015 ൽ ഗുജറാത്തിൽ നടന്ന കേന്ദ്ര പോലീസ് മേധാവികളുടെ സമ്മേളനത്തിൽ നിർദേശിച്ച പ്രകാരം പോലീസ് സ്റ്റേഷനുകൾക്ക് ഏകീകൃത നിറം നൽകാൻ ആ നിറത്തിന്റെ കളർ കോഡ് മാതൃകയാണു സർക്കുലറിൽ നൽകിയിരുന്നത് എന്നു വിജിലൻസ് നൽകിയ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഹർജി തള്ളുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. സെൻകുമാറിനു വേണ്ടി ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു രണ്ടു ദിവസം മുമ്പാണ് കേരളത്തിലെ 500 ൽ പരം പോലീസ് സ്റ്റേഷനുകളിൽ ഡ്യൂലക്സ് കമ്പനിയുടെ പെയ്ന്റ് അടിക്കണമെന്ന് സർക്കുലർ ഇറക്കിയിരുന്നുവെന്നും ഇതു…
Read Moreസർക്കാരിന്റെ പരാജയം..! പെണ്‍കുട്ടികൾക്കെതിരായ പീഡനങ്ങൾ പെരുകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരെന്ന് ചെന്നിത്തല
തിരുവനന്തപുരം: പെണ്‍കുട്ടികൾക്കെതിരായ പീഡനങ്ങൾ പെരുകുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞുങ്ങൾക്കെതിരായി വർധിച്ചുവരുന്ന പീഡനങ്ങളെ ചെറുക്കാൻ കഴിയുന്നില്ല എന്നത് സർക്കാരിന്റെ ഏറ്റവും വലിയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാൻ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് മുതിർന്ന നേതാവ് കെ.ആർ ഗൗരിയമ്മ പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ പുതിയ സ്ത്രീ പീഡന അനുഭവങ്ങളാണ് പുറത്ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2,037 കേസുകളാണ് ജനുവരി മുതൽ ജൂണ്‍ വരെ ഉണ്ടായത്. ഈ കാലയളവിൽ ആറ് കുട്ടികളാണ് കൊല്ലപ്പെട്ടത്. 638 പേർ മാനഭംഗത്തിനിരയായി.112 കുട്ടികളെ തട്ടിക്കൊണ്ടുപോയി. കേരള സംസ്ഥാനം രൂപീകരിച്ചശേഷം കുഞ്ഞുങ്ങൾക്കെതിരെ ഇത്രയും അക്രമണങ്ങൾ നടന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Read Moreലോക ഹൃദയദിനത്തില്‍ നാവിക ഉദ്യോഗസ്ഥന്റെ ഹൃദയം മലയാളിയില്‍ തുടിക്കും
തിരുവനന്തപുരം: ലോക ഹൃദയ ദിനമായ ഇന്ന് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റ് അതുല്‍ കുമാര്‍ പവാറിന്റെ (24) ഹൃദയം തൃപ്പൂണ്ണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടില്‍ (50) തുടിക്കും. മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അതുല്‍ കുമാറിന്റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹരിയാന, പഞ്ച്കുല, സെക്ടര്‍ 20, ഫ്ളാറ്റ് നമ്പര്‍ കെ. 52 ജിഎച്ച്എസ് 92 സ്വദേശി രാജ്ബിര്‍ സിംഗ് പവാറിന്റെ മകനായ അതുല്‍ കുമാര്‍ പവാര്‍ സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്കു വിനോദയാത്ര പോയ ശേഷം മടങ്ങവെ 24നു രാത്രി 11ന് അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുല്‍ കുമാറിനേയും മറ്റുള്ളവരേയും ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന അതുല്‍ കുമാറിനെ പിറ്റേന്ന് രാവിലെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും 27നു…
Read More