തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരെ കേരള വനിതാ കമ്മീഷനിൽ പരാതി നൽകി. അടിസ്ഥാന രഹിതമായ പരാതി നൽകിയതിലൂടെ എംഎൽഎ തന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിച്ചു. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും ശശികല അവകാശപ്പെട്ടു. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
Read MoreCategory: TVM
അമ്പലക്കള്ളിയെ കൈയോടെ പിടികൂടി പൃഥിരാജ്..! ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്നവരുടെ മാല തട്ടിയെടുക്കുന്ന മാല ജ്യോതിയെന്നറിയപ്പെടുന്ന ജ്യോതിയെ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശിനി പിടിയിൽ. കോയന്പത്തൂർ കൃഷ്ണകോവിൽ തെരുവിൽ മാലജ്യോതി എന്നു വിളിക്കുന്ന ജ്യോതി (45)ആണ് പോലീസ് പിടിയിലായത്. ക്ഷേത്രങ്ങളിൽ ഉത്സവ സീസണ് ആകുന്പോൾ തമിഴ്നാട്ടിൽ നിന്നും ഒരുസംഘം മോഷ്ടാക്കൾ കേരളത്തിൽ എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. നവരാത്രി മഹോത്സവത്തോടു അനുബന്ധിച്ചു ചെന്തിട്ട അന്പലത്തിൽ ദർശനത്തിനു എത്തിയ തൊളിക്കോട്, പുനലൂരിലുള്ള രമാദേവിയുടെ ആറു പവൻ മാല ദർശനം നടത്തുന്നതിനിടെ പിടിച്ചു പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ക്ഷേത്ര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസുകാർ പിടികൂടിയത്. പ്രതിയ്ക്കു തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളജ്, പേട്ട, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിലും കൂടാതെ മറ്റു ജില്ലകളിലും കേരളത്തിനു പുറത്തു 50 ഓളം മോഷണം, പിടിച്ചുപറി കേസുകൾ നിലവിൽ ഉണ്ട്. തന്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ കെ.എൽ. സന്പത്ത്, എഎസ്ഐ സജീഷ്, വനിതാ…
Read Moreതെറ്റുചെയ്യാൻ കൂട്ടുനിന്നാലും അകത്താകും..! പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ കൂട്ടുകാരനെ സഹായിച്ച രജിനെ അറസ്റ്റു ചെയ്തു
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ സഹായി അറസ്റ്റിൽ. കന്യാകുമാരി, പളുകൽ വില്ലേജിൽ പുല്ലുവിള പുത്തൻവീട്ടിൽ രജിൻ (26) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതിയായ അജീഷ് പ്രണയം നടിച്ച് വശീകരിക്കുകയും തുടർന്ന് കൊല്ലത്ത് കൊണ്ടു പോവുകയും അവിടെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വാഹനം തരപ്പെടുത്തുകയും വാഹനം ഓടിക്കുകയും ചെയ്തത് രജിനാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. മറ്റ് പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ പ്രതി തമിഴ് നാട്ടിലേക്ക് കടക്കുകയും അവിടെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താസിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ചെക്കും മൂടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ ,പാറശാല സിഐ ബിനു പാറശാല എസ്ഐ…
Read Moreവിശ്വാസം അതല്ലേ എല്ലാം..! തെറ്റു ചെയ്തിട്ടില്ല, നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും താൻ തെറ്റു ചെയ്തിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാണ് സമഗ്രമായ അന്വേഷണത്തിനു നിർദേശിച്ചത്. വീഴ്ചയുണ്ടായിട്ടില്ല. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന സമീപനമാണു സ്വീകരിച്ചത്. സോളാർ കമ്മീഷൻ റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ല. റിപ്പോർട്ടിനെറ്റി ആശങ്കയില്ല. റിപ്പോർട്ട് നൽകുന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. റിപ്പോർട്ട് പുറത്തുവരട്ടെയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Read Moreസോളാർ കമ്മീഷൻ റിപ്പോർട്ട്: കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ സർക്കാർ തലത്തിൽ കൂടുതൽ വിലയിരുത്ത ലുകൾ ആവശ്യമുള്ളതിനാൽ വിശദാംശങ്ങൾ പിന്നീട് പറയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ സർക്കാർ തലത്തിൽ കൂടുതൽ വിലയിരുത്തലുകൾ ആവശ്യമുണ്ട്. അതിനുശേഷം തുടർ നടപടികളെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് സോളാർ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് ജി. ശിവരാജൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ച് മൂന്നര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
Read Moreസോളാർ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ; റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത
തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായർ. റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സോളാർ കേസിലെ ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയനു ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് കൈമാറും. പ്രവർത്തനമാരംഭിച്ചു മൂന്നര വർഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.
Read Moreആ ക്രൂരകൃത്യം കണ്ട ഞങ്ങൾക്ക് അതിയായ വേദനയുണ്ട് പക്ഷേ…! സംഭവം പോലീസിൽ അറിയിക്കാത്തത് പോലീസ് ഒറ്റുകൊടുക്കുമെന്ന ഭയം കാരണമെന്ന് നാട്ടുകാർ
തിരുവനന്തപുരം: മുടപുരത്ത് പട്ടാപ്പകൽ നടുറോഡിലിട്ട് യുവാവിനെ മർദ്ദിച്ച സംഭവം നാട്ടുകാർ നോക്കി നിന്നിട്ട് പോലീസിൽ അറിയിച്ചില്ലെന്ന പോലീസിന്റെ ആരോപണത്തിനെതിരെ നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ-മുടപുരം, കിഴുവിലം പ്രദേശങ്ങളിലെ പല ക്രിമിനൽ കേസ് പ്രതികളും ഗുണ്ടാസംഘങ്ങളും തമ്മിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഒരു വിഭാഗം പോലീസുകാർക്ക് നല്ല ബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഗുണ്ടാ സംഘങ്ങൾ അക്രമം നടത്തുന്ന വിവരം പോലീസിൽ മുൻപ് രഹസ്യമായി പ്രദേശവാസികൾ അറിയിച്ചപ്പോൾ ഈ വിവരം ഗുണ്ടകളും ക്രിമിനൽ സംഘങ്ങളും കൃത്യമായി അറിഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ജനങ്ങൾ പറയുന്നത്. അതിനാലാണ് പോലീസിൽ പല കാര്യങ്ങളും അറിയിക്കാൻ മടിയ്ക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ചിറയിൻകീഴ്, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിലെ ചില പോലീസുകാർക്ക് ഗുണ്ടകളുമായി നല്ല ബന്ധമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ചു പെൺവാണിഭം; അമ്മയും രണ്ടാനച്ഛനുമുൾപ്പെടെ അഞ്ചുപേർ പിടിയിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിന് വിധേയമാക്കിയ കേസിൽ അമ്മ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ജസീല, തൊളിക്കോട് ചിറ്റിക്കോണം സ്വദേശി ഹാഷിം,ആര്യനാട് പറണ്ടോട് സ്വദേശി ഷാനവാസ്, വെമ്പായം സ്വദേശി ചിത്രരാജൻ, നെടുമങ്ങാട് സ്വദേശി നവാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തെത്തുടർന്ന് വലിയമല പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിൽ പെൺകുട്ടിയെ പൂജപ്പുര മഹിളാ മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മാതാവും രണ്ടാനച്ഛനും ചേർന്നാണ് പെൺവാണിഭം നടത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എ. അശോക്കുമാറിന്റെ നിർദേശാനുസരണം അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സിഐ എസ്എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സോമൻ, സിപിഒ മാരായ ഷാജി, രാജീവ്, ദീപു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഒടിപി തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നവർ ആദ്യമണിക്കൂറിനുള്ളിൽ അറിയിച്ചാൽ പണം വീണ്ടെടുക്കാം; സാങ്കേതിക വിദ്യയുമായി സൈബർ സെൽ
തിരുവനന്തപുരം: ഒടിപി തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നവർ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പോലീസിനെ അറിയിക്കുകയാണെങ്കിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ്. ഇതിലേക്കായി സൈബർ സെല്ലിൽ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് സംഘത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു ലക്ഷത്തോളം രൂപ സിറ്റിയിലെ സൈബർ സെൽ മുഖേന കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് മടക്കി ലഭിച്ചിട്ടുള്ളതായും കമ്മീഷണർ അറിയിച്ചു. പണം നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടൻ തന്നെ ബാങ്ക് ഉപയോക്താക്കൾ പണം കൈമാറ്റം ചെയ്തു എന്നറിയിക്കുന്ന എസ്എംഎസ് സന്ദേശം ഉൾപ്പെടെയുള്ള വിവരം പോലീസ് കമ്മീഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന സൈബർ സെല്ലിലെ 0471 2329107, 9497975998 എന്നീ നമ്പരുകളിലോ പോലീസ് സ്റ്റേഷനിലെ 0471 2322090 എന്ന നന്പരിലോ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് അറിയിച്ചു. പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലിൽനിന്നു…
Read Moreതോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം; മന്ത്രിയാണെന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണ മുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കും. അടുത്ത ദിവസം തന്നെ ഇടക്കാല റിപ്പോർട്ട് ലഭിക്കും. ഇതിന് ശേഷം തുടർ നടപടികൾ ആലോചിക്കുമെന്നും ജില്ലാ കളക്ടറുമാരുടെ സ്ഥലം മാറ്റത്തെ തുടർന്നാണ് റിപ്പോർട്ട് വൈകിയതെന്നും മന്ത്രി അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിയാണ് എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ഡിജിപി അടുത്ത ദിവസം അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.
Read More