കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ആ​ക്ര​മിച്ച് ജനനേന്ദ്രീയം മുറിച്ചസം​ഭ​വം: സ​ജി​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ശ്രനാഥിനെ പോലീസ് പിടികൂടി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജി​കു​മാ​റി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. സ​ജി​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി ശ്രീ​നാ​ഥാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ണ്‍​ഗ്ര​സ് മാ​റ​ന​ല്ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യ സജികുമാറിനെ ആ​ക്ര​മി​ച്ച് കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​താ​യും വി​വ​ര​മു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍ കൂ​ടി​യാ​ണ് സ​ജി​കു​മാ​ർ.

Read More

കത്തിക്കും ഞങ്ങൾ..! പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ സ​മ​ര​ത്തി​ലേ​ക്ക്; 17നു ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ന്തം​കൊ​ളു​ത്തി പ്രകടനം നടത്തുമെന്ന് മു​ഹ​മ്മ​ദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ സ​മ​ര​ത്തി​ലേ​ക്ക്. പെ​ട്രോ​ളി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന തീ​വെ​ട്ടി​കൊ​ള്ള​യ്ക്കെ​തി​രെ ശ​ക്ത​മാ​യ യു​വ​ജ​ന​പ്ര​ക്ഷോ​ഭം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാനാണു ഡി​വൈ​എ​ഫ്ഐ​യു​ടെ ശ്ര​മ​മെ​ന്ന് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 17നു ​രാ​ജ്യ​വ്യാ​പ​ക​മാ​യി യൂ​ണി​റ്റ് ത​ല​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും റി​യാ​സ് അ​റി​യി​ച്ചു.

Read More

വിശ്വസിച്ചാലും ഇല്ലെങ്കിലും..! വേങ്ങരയിൽ സ്ഥാനാർഥി നിർണയത്തിൽ ജാതിമത ഘടങ്ങൾ മാനദണ്ഡമാവില്ല; ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥിയാകും മത്‌സരിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: വേങ്ങരയിൽ ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥിയാകും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാർഥി നിർണയത്തിൽ ജാതിമത ഘടങ്ങൾ മാനദണ്ഡമാവില്ല. ഇടതുപക്ഷം ഇവിടെ ശക്തമായ മത്സരം കാഴ്ച വയ്ക്കും- കോടിയേരി പറഞ്ഞു. ഫാസിസത്തെ നേരിടാൻ മുസ്‌ലീം ലീഗിനാകില്ല എന്നും ഹിന്ദു വർഗീയതയ്ക്ക് മുസ്‌ലീം വർഗീയത ബദലല്ല എന്നും പറഞ്ഞ കോടിയേരി വർഗീയതയ്ക്കെതിരായ പോരാട്ടമാകും വേങ്ങരയിൽ ഉണ്ടാവുകയെന്നും മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന മത്സരമാകുമതെന്നും കൂട്ടിച്ചേർത്തു.

Read More

കുടുംബം ഭക്തിപ്രസ്ഥാനക്കാർ…! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട് ന​ട​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ; മന്ത്രിയുടെ വിശദീകരണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട് ന​ട​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണെ​ന്നും അ​തി​ൽ അ​സ​ഹി​ഷ്ണു​ത​യു​ള്ള​വ​രാ​ണ് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ൻ ദേ​വ​സ്വം മ​ന്ത്രി​യാ​ണ്. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ്. അ​തി​ൽ അ​സ​ഹി​ഷ്ണു​ത​യു​ള്ള​വ​ർ ന​ട​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല. ത​ന്‍റെ കു​ടും​ബം നേ​ര​ത്തേ ത​ന്നെ ഭ​ക്തി​പ്ര​സ്ഥാ​ന​ക്കാ​രാ​ണ്. അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ താ​ൻ ഒ​രു ഘ​ട്ട​ത്തി​ലും ഇ​ട​പെ​ടാ​റി​ല്ല. അ​തു​കൊ​ണ്ട് ക്ഷേ​ത്ര​ത്തി​ൽ പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ സം​ഘ​പ​രി​വാ​ർ ഗ്രൂ​പ്പു​ക​ളി​ൽ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

Read More

ജാമ്യത്തിലിറങ്ങാൻ സഹായിക്കാത്തതിനെ തുടർന്ന് മധ്യവയസ്ക്കനെ ക്രൂരമായി മർദിച്ചു; മരിച്ചെന്ന് കരുതി റോഡിൽ ഉപേക്ഷിച്ചു മുങ്ങി; ഇരുപത്തിരണ്ടുകാരൻ സുമൻജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു

പാ​റ​ശാ​ല : മ​ധ്യ വ​യ​സ്ക്ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​ര​ശു​വ​യ്ക്ക​ൽ പ​ണ​മു​ഖ​ത്ത​റ വി​ളാ​കം വീ​ട്ടി​ൽ സെ​ൽ​വ​രാ​ജ് (54 ) നെ ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ പാ​റ​ശാ​ല ക​രു​മാ​നൂ​ർ കോ​ട്ട​വി​ള മ​ച്ചി​ങ്ങാ​വി​ളാ​കം വീ​ട്ടി​ൽ സു​മ​ൻ​ജി​ത് (22 )നെ ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മ​ദ്യ​ത്തി​ന് വേ​ണ്ടി, സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സു​മ​ൻ​ജി​ത്. ആ ​സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത സു​മ​ൻ​ജി​ത് റി​മാ​ൻ​ഡി​ൽ‌ ക​ഴി​ഞ്ഞ​പ്പോ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കു​വാ​നാ​യി ബ​ന്ധു​ക്ക​ൾ സെ​ൽ​വ​രാ​ജി​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൊ​ല​പാ​ത​ക കേ​സാ​യ​തി​നാ​ൽ ജാ​മ്യം നി​ൽ​ക്കാ​ൻ സെ​ൽ​വ​രാ​ജ് വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ജ്യാ​മ്യ​ത്തി​ലി​റ​ങ്ങി​യ സു​മ​ൻ​ജി​ത് സെ​ൽ​വ​രാ​ജി​നോ​ട് പ​ക​രം വീ​ട്ടാ​ൻ അ​വ​സ​രം നോ​ക്കി​യി​രി​ക്കു​ക​യും ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ൾ സു​ജി​ത് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സെ​ൽ​വ​രാ​ജി​നെ മ​രി​ച്ചു​വെ​ന്ന് ക​രു​തി ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച സെ​ൽ​വ​രാ​ജ്…

Read More

ഹോ ഇവൻമാരെക്കൊണ്ട് തോറ്റു..! പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ല; തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാമമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരൻ എംഎൽഎ‍. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണെന്നാണ് പറഞ്ഞത്. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാം. പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം കൂടുതൽ ശക്തമാക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം, പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​എ അ​​​സീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ഭി​​​പ്രാ​​​യ പ്ര​​​ക​​​ട​​​ന​​​ത്തെ കു​​​റി​​​ച്ചു​​​ള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​കാ​​​ൻ യോ​​​ഗ്യ​​​ൻ ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​യാ​​​ണെ​​ന്നും, ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി നേ​​​തൃ​​​നി​​​ര​​​യി​​​ൽ വ​​​ര​​​ണ​​​മെ​​​ന്ന​​​തു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​കാ​​​ര​​​മാ​​​ണെ​​​ന്നും മുരളീധരൻ പറഞ്ഞത്.

Read More

മാനസിക വൈകല്യമുള്ള യുവതിയെ പ്രണയം നടിച്ച് വലയിലാക്കി; തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡനവും; യുവാവിനെ കുടുക്കിയത് യുവതിയുടെ അമ്മയുടെ പരാതി

കോ​വ​ളം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പു​ങ്കു​ളം ചാ​മു​ണ്ഡീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ലു​വി​ള വീ​ട്ടി​ൽ അ​രു​ൺ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​വ​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അമ്മ യു​വ​തി​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് അമ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട് സി​ഐ അ​ജി ച​ന്ദ്ര​ൻ, വി​ഴി​ഞ്ഞം സി​ഐ എ​ൻ. ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജ രാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നേരെ ഇങ്ങോട്ടേക്ക് പോര്..! കേരളത്തിൽ ഏതുതരം ഭക്ഷണം കഴിക്കുന്നതിനും ആർക്കും വിലക്കില്ല; കഴിക്കുന്നത് സസ്യമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുകയെന്നത് നിങ്ങളുടെ സ്വാതന്ത്രമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏതുതരം ഭക്ഷണവും കഴിക്കുന്നതിന് നാട്ടുകാർക്കോ വിദേശികൾക്കോ കേരളത്തിൽ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇന്ത്യയിലേക്കു വരുന്ന വിനോദസഞ്ചാരികൾ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണു നല്ലതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Read More

തറയിൽ തറപ്പിച്ചു പറയുന്നു..! ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണം; ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവ ർക്കും 1952ലെ ഉത്തരവിൽ ഭേദഗതി വരുത്തി പ്രവേശനം സാധ്യമാക്കണമെന്ന് അജയ് തറയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടു.

Read More

മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള സ്ത്രീ​ക്ക് പോലീസ് സ്റ്റേഷനിൽ മർദനം; പണമുണ്ടാ യിട്ടും ടിക്കറ്റ് എടുക്കാതിരുന്നത് മോഷ്ടിച്ച പണം ആയതുകൊണ്ടെന്ന കാരണം പറഞ്ഞ് കെഎസ്ആർടിസി ജീവനക്കാർ ഇവരെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു

തി​രു​വ​നന്തപു​രം: മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള സ്ത്രീ​യെ പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ വ​ച്ച് ചൂ​ര​ലി​ന് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. അ​ശോ​ക് കു​മാ​ർ രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പാ​റ​ശാ​ല സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​സം 24 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​റ​ശാ​ല സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​വി​തു​ര​യി​ലെ ബ​ന്ധു വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​ര​വെ​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വി​തു​ര​യി​ൽ നി​ന്നും നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെഎസ്ആർടിസി ബ​സി​ൽ ടി​ക്ക​റ്റെ​ടു​ത്തി​ല്ലെ​ന്ന് കാ​ട്ടി ചെ​ക്കിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ സ്ത്രീ​ക്കെ​തി​രെ 500 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു. കൈയിൽ പണമുണ്ടായിട്ടും ടിക്കറ്റ് എടുക്കാത്തത് പണം മോഷ്ടിച്ചതായതു കൊണ്ടാ ണെന്ന് ആരോപിച്ച് സ്ത്രീ​യെ കെഎസ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​രെ സ്റ്റേ​ഷ​നി​ൽ വ​ച്ച് പോ​ലീ​സ് ചൂ​ര​ലി​ന് മ​ർ​ദ്ദി​ച്ചു​വെ​ന്നും…

Read More