തിരുവനന്തപുരം: കേരള പോലീസിലെ സേവന വിജയത്തിന്റെ അടയാളമായി ആർ. ശ്രീലേഖ ഡിജിപി റാങ്കിലേക്ക്. മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയിലെ അനുഭവ സന്പത്തുമായാണു ശ്രീലേഖ ഡിജിപിയാകുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം നൽകുന്പോൾ പോലീസ് ചരിത്രത്തിൽ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. അർപ്പണ മനോഭാവവും നിശ്ചയദാർഢ്യവും സേവന സന്നദ്ധതയുമുള്ള വനിതകൾക്ക് ഏതു ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുക്കാനാകും എന്നതിന്റെ തെളിവ് കൂടിയാണു ശ്രീലേഖയുടെ പുതിയ സ്ഥാനക്കയറ്റം. ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിക്കാൻ സ്ത്രീകൾ മടിച്ചുനിന്ന കാലഘട്ടത്തിലാണു പഠന മികവിലൂടെ ശ്രീലേഖ സിവിൽ സർവീസ് രംഗത്തു പ്രവേശിച്ചത്. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഡിജിപി റാങ്കിലെത്തുന്പോൾ പോലീസ് ചരിത്രത്തിൽ മാത്രമല്ല സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സ്ത്രീ സുരക്ഷയ്ക്കും അതു പുതിയ വഴിതുറക്കും. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ, ഗതാഗത…
Read MoreCategory: TVM
മഴക്കെടുത്തി ഓണം ബംപറേയും ബാധിച്ചു..! ഇന്ന് നറുക്കെടുക്കാനിരുന്ന ഓണം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 22 ലേക്ക് മാറ്റി
തിരുവനന്തപുരം: സുവര്ണ ജൂബിലി തിരുവോണം ബമ്പര് – 2017 ഭാഗ്യക്കുറി നറുക്കെടുപ്പ് 22 ലേക്ക് മാറ്റി. ഇന്ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കനത്ത മഴ മൂലം ഏതാനും ദിവസം ടിക്കറ്റ് വിതരണത്തിലും, വില്പനയിലും തടസം നേരിട്ടതിനെ തുടര്ന്നാണ് നറുക്കെടുപ്പ് നീട്ടിവച്ചത്. 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തില് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 250 രൂപ വിലയുള്ള തിരുവോണം ബമ്പര് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന സമ്മാനത്തുകയാണിത്.
Read Moreഅന്നും ഇന്നും ഞാൻ കമ്യൂണിസ്റ്റാ..! കേരളത്തിൽ ബിജെപി ഒരുകാലത്തും അധികാരത്തിൽ വരില്ല; എൻഡിഎ മുന്നണിക്കെതിരേ പരിഹാസവുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം: എൻഡിഎ മുന്നണിക്കെതിരേ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് വെള്ളാപ്പള്ളി പരിഹാസം ചൊരിഞ്ഞത്. കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിലും മാറ്റങ്ങളുണ്ടാകുമെന്നായിരുന്നു എൽഡിഎഫിലേക്കു പോകുമോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി. കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിലും മാറ്റങ്ങളുണ്ടാകും. എൻഡിഎ ഇപ്പോൾ കേരളത്തിലില്ല. ഉള്ളത് യുഡിഎഫും എൽഡിഎഫും മാത്രമാണ്. കേരളത്തിൽ ബിജെപി ഒരുകാലത്തും അധികാരത്തിൽ വരാൻ പോകുന്നില്ല. അറിയേണ്ട കാലത്ത് ബിഡിജെഎസ് അത് മനസിലാക്കും. യുഡിഎഫും എൽഡിഎഫും ഇടം നൽകാത്ത സാഹചര്യത്തിലാണ് എൻഡിഎയിലേക്കു പോയതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു. താൻ മനസുകൊണ്ട് ഇടതുപക്ഷക്കാരനെന്നും പിണറായിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ മുഴുവൻ വിവരങ്ങളും പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച. തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസ് എൻഡിഎയുമായി ഇടഞ്ഞു…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറു മുതൽ തൃശൂരിൽ; ക്രിസ്മസ് അവധിക്ക് മേള നടത്താമെന്ന ആലോചന സർക്കാർ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറു മുതൽ സംഘടിപ്പിക്കും. തൃശൂരിൽ 10 വരെയാണു കലോത്സവം. ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച നിർദേശം സർക്കാരിനു നൽകിയത്. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ക്രിസ്മസ് അവധിക്കാലത്തു മേള സർക്കാർ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.
Read Moreവിദ്യാർഥിനിയെ നിരന്തരം ശല്യപ്പെടുത്തി യുവാവ്; മകളെ ഉപദ്രവിക്കരുതെന്ന അപേക്ഷയു മായി വീട്ടുകാർ; ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത യുവാവ് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പരാതി
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ നിരന്തരം ശല്യപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വിളവൂർക്കൽ, പെരുകാവ്, തുറ വൂർ കൊല്ലംകര പുത്തൻവീട്ടിൽ എസ്. രാജേഷിനെ (30)യാണ് ഇന്നലെ വൈ കുന്നേരം മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ശല്യം ചെയ്തതിനെ തുടർന്ന് കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചിരുന്നു. വീട്ടുകാർ രാജേഷിനെ കണ്ട് ഉപദ്രവിക്കരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രകോപിതനായ രാജേഷ് ഇവരുടെ വീട്ടിൽ കയറി അസഭ്യം പറയുകയും ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇന്ന് രാജേഷിനെ കോടതിയിൽ ഹാജരാക്കും.
Read Moreയേശുദാസ് എന്ന ഞാൻ ഹിന്ദു വിശ്വാസിയാണ്..! ഗായകൻ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനാനുമതി; ഹിന്ദുമത വിശ്വാസിയാണെന്ന ഗായകന്റെ സത്യവാങ്മൂലം കിട്ടിയതിനെ തുടർന്നാണ് അനുമതി
തിരുവനന്തപുരം: ഗായകൻ ഡോ.കെ.ജെ.യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനാനുമതി. വിജയദശമി ദിവസമായ സെപ്റ്റംബർ 30ന് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് യേശുദാസ് സമർപ്പിച്ച അപേക്ഷ ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. ഹിന്ദുമത വിശ്വാസിയാണെന്ന അദ്ദേഹത്തിന്റെ സത്യവാങ്മൂലം ഭരണ സമിതി അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രതീശന് പ്രത്യേക ദൂതൻ വഴിയാണ് യേശുദാസ് അപേക്ഷ സമർപ്പിച്ചത്. ഹിന്ദുമത വിശ്വാസികളെയാണ് സാധാരണയായി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറുള്ളത്. കൊല്ലൂർ മൂകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദർശകനാണ് യേശുദാസ്. സ്വാതിതിരുന്നാൾ രചിച്ച പത്മനാഭശതകം ക്ഷേത്രത്തിനുള്ളിൽ ആലപിക്കാനും ക്ഷേത്രം ഭരണസമിതി അനുമതി നൽകിയിട്ടുണ്ട്.
Read Moreഡാമിലേക്ക് ജലപ്രവാഹം..! കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിലേക്ക് ജലപ്രവാഹം; ഷട്ടർ വീണ്ടും ഉയർത്തിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ആദിവാസി മേഖല ഒറ്റപ്പെട്ടു
കാട്ടാക്കട: കനത്ത ജലപ്രവാഹത്തെ തുടർന്ന് ഇന്നലെ തുറന്ന നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ അധികമായി ഉയർത്തി. ഇന്നലെ 10 ഇഞ്ചായി ഉയർത്തിയിരുന്ന ഷട്ടറുകൾ ഇന്ന് 12 ഇഞ്ചായി ( ഒരടി) ഉയർത്തി. ഡാമിലേയ്ക്ക് കനത്ത ജലപ്രവാഹമാണുള്ളത്. ഇന്നലെ രാത്രിവരെ ഷട്ടറുകൾ 10 ഇഞ്ചായി ഉയർത്തിയിരുന്നു. എന്നാൽ ജലനിരപ്പ് വീണ്ടും കൂടി. തുടർന്നാണ് 12 ഇഞ്ചായി ഉയർത്തിയത്. ഇതോടെ ആറ്റിലേയ്ക്ക് കുത്തൊഴുക്കാണ്. നെയ്യാറിന്റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നദിക്ക് ഇരുവശത്തുമുള്ള പുരയിടങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി .മണിക്കൂറുകൾ നീണ്ട കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞതിനെ തുടർന്നാണ് നെയ്യാർ അണക്കെട്ട് ഇന്നലെ വൈകുന്നേരം നാലോടെ തുറന്നത്.അതിനിടെ നെയ്യാറിൽ ചീങ്കണ്ണി ഭീതിയും വർധിച്ചു. കനത്ത ജലപ്രവാഹം കാരണം പരമാവധി ജലനിരപ്പിനും മുകളിൽ എത്തിയതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടങ്ങിയ മഴയ്ക്ക് ഇതേവരെ വരെ ശമനം വന്നിട്ടില്ല. അതിനാൽ…
Read Moreതെറ്റുച്ചെയ്യുന്നവരോടൊപ്പം നിൽക്കില്ല..! തോമസ് ചാണ്ടിക്കെതിരെ പരാതിയുള്ളവർ നിയമാനുസൃതമായി മുന്നോട്ട് പോകണം; ആരോപണം രാഷ്ട്രീയപ്രേരിതമെങ്കിൽ ജനം തിരിച്ചറുമെന്ന് കോടിയേരി
തിരുവനന്തപുരം: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരാതിയുള്ളവർ നിയമാനുസൃതമായി മുന്നോട്ട് പോകണമെന്ന് സിപിഎം കോടിയേരി ബാലകൃഷ്ണൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെങ്കിൽ ജനം തിരിച്ചറിയും. എല്ലാ സ്ഥലത്തും തോമസ് ചാണ്ടിയെ കൊണ്ടു നടക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു. മാർത്താണ്ഡം കായൽ നികത്തിയെന്ന ആരോപണത്തിൽ തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിയമസഭയെ തെറ്റിധരിപ്പിക്കുന്നതും സഭയുടെ അവകാശ ലംഘനവുമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
Read Moreശക്തി തെളിയിക്കാൻ ബിജെപി..! വേങ്ങരയിൽ പൊരിഞ്ഞ പോരാട്ടത്തിന് തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും
തിരുവനന്തപുരം: വിജയ സാധ്യത തീരെയില്ലെങ്കിലും വേങ്ങര അങ്ങനെ വെറുതെ വിട്ടുകൊടുക്കാൻ ബിജെപി തയാറല്ല. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് വേങ്ങര നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ തന്നെ പോരിനിറക്കി ശക്തി തെളിയിക്കാൻ ബിജെപി തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ തന്നെ മത്സര രംഗത്തിറക്കാനാണ് ബിജെപിയിൽ ഏകദേശ ധാരണയായിരിക്കുന്നത്. പ്രമുഖ നേതാവ് എ.എൻ.രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ ഘടകത്തിന്റെ നിർദ്ദേശം കോർ കമ്മിറ്റി പൂർണമായും തള്ളിക്കളഞ്ഞു. കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ചവച്ച് ബിജെപി കരുത്ത് തെളിയിക്കണമെന്നാണ് യോഗത്തിൽ പൊതുവായി അഭിപ്രായം ഉയർന്നത് ശോഭ സുരേന്ദ്രനെ രംഗത്തിറക്കാൻ ഏകദേശ ധാരണയായെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
Read Moreഅടർന്നതോ അടർത്തിയതോ..! ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്നു കാണാതായ വജ്രമുത്തുകൾ കണ്ടെത്തി; അടർന്ന് വീണതാകമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ നിന്നു കാണാതായ വജ്രമുത്തുകൾ കണ്ടെത്തി. ക്ഷേത്രത്തിനകത്ത് നിന്നുമാണ് വജ്രമുത്തുകൾ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. വജ്രമുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അവ അടർന്ന് വീണതാകാമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വജ്രമുത്തുകൾ കണ്ടെത്തിയ വിവരം ഉൾപ്പെടെ ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് മാലയിലെയും കുടയിലെയും വജ്രമുത്തുകളാണ് കാണാതായത്. വജ്രമുത്തുകൾ കാണാതായ വിവരം സൂപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്ന് കോടതി നിർദേശാനുസരണമാണ് പോലീസ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് ഉടൻ കൈമാറും. ക്ഷേത്രത്തിൽ നിന്നും വജ്രങ്ങൾ കാണാതായ വിവരം അമിക്കസ് ക്യൂറി സൂപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ക്ഷേത്രം മാനേജറും വജ്രം കാണാതായ വിവരം കാട്ടി ഫോർട്ട് പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ട് വജ്രങ്ങൾ കാണാതായെന്നാണ് കോടതിയെ ധരിപ്പിച്ചിരുന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Read More