തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർവാഹന വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്യുന്നത്. ഇതോടെ കേരളത്തിലെ ഒന്നരലക്ഷം പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർവാഹന വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും.രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. 2016 ഒക്ടോബറിലാണ് ഈ നിർദേശം പുറപ്പെടുവിച്ചതെങ്കിലും ചില ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കിയ സ്ഥലങ്ങളിൽ 20 ശതമാനം വരെ അപകടങ്ങളിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും നിയമം കൂടുതൽ കർശനമായി നടപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്.
Read MoreCategory: TVM
ആരോഗ്യത്തിന് ആവശ്യം സിംഗിൾ..! കെഎസ്ആർടിസിയിൽ ഡ്രൈവർക്കും കണ്ടക്ടർമാർക്കും സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തുമെന്ന് മന്ത്രി തോമസ് ചാണ്ടി
തിരുവനന്തപുരം: ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കെഎസ്ആർടിസിക്ക് 1,000 വോൾവോ ബസ് വാങ്ങാൻ സർക്കാർ തീരുമാനിച്ചിടുണ്ടെന്നും പൊതുഗതാഗതം ജിപിഎസിലേക്ക് മാറ്റുമെന്നും തോമസ് ചാണ്ടി പറഞ്ഞു. കടക്കെണിയിൽനിന്നു കെഎസ്ആർടിസിയെ കരകയറ്റാൻ നിയമിതനായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലും ഡബിൾ ഡ്യൂട്ടി സംവിധാനം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. ആറരമണിക്കൂറാണ് സിംഗിൾ ഡ്യൂട്ടി. 13 മണിക്കൂർ ഡ്യൂട്ടി ചെയ്താൽ മാത്രമേ ഡബിൾ ഡ്യൂട്ടിക്കു അർഹതയുള്ളൂ. എന്നാൽ പത്തുമണിക്കൂർ വരെ ജോലി ചെയ്യുന്നവർ ഡബിൾ ഡ്യൂട്ടി വാങ്ങിയിരുന്നു. ഇതൊഴിവാക്കാനാണ് നീക്കം.
Read Moreശുദ്ധഅസംബന്ധം..! ഗോവധ നിരോധനം ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗം; നിർദേശം തീർത്തും ഭരണഘടനാ വിരുദ്ധമെന്ന് കൃഷിമന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. നിർദേശം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കു മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമാണിത്. മാംസാഹാരത്തിനു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനു തുല്യമാണ് ഈ നീക്കം- മന്ത്രി പറഞ്ഞു.നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreവല്ലേ പനിയും ആയിരിക്കും..! സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ നിന്ന് വിഎസ് വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്ന് ജി.സുധാകരൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങിൽ വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ. ആരോഗ്യപ്രശ്നങ്ങളുള്ളതു കൊണ്ടാകാം വി.എസ്. പങ്കെടുക്കാതിരുന്നതെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ഔദ്യോഗികമായി ക്ഷണിക്കാത്തതിനെ തുടർന്നാണ് വി.എസ്. അച്യുതാനന്ദൻ ചടങ്ങിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
Read Moreഅവിടെ കേക്ക് മുറി ഇവിടെ കൂട്ടത്തല്ല്..! സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ ഉപരോ ധത്തിൽ യൂത്ത്കോൺഗ്രസും യുവമോർ ച്ചയും ഏറ്റുമുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഒരു വർഷത്തെ ഭരണപരാജയങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുവമോർച്ചയും സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ ഉപരോധം നടത്തുന്നു. അതിനിടെ ഉപരോധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പരസ്പരം കല്ലേറ് നടന്നു. പിന്നീട് ഇരുഭാഗത്തും നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കല്ലും വടികളും പ്രവർത്തകർ തമ്മിൽ വലിച്ചെറിഞ്ഞു. മെയിൻ ഗേറ്റിന് മുന്നിലും രണ്ടാം ഗേറ്റിലുമുന്നിലുമാണ് സമരക്കാർ ഉപരോധം നടത്തുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കല്ലേറിൽ കലാശിച്ചത്.അതേ സമയം സമാധാനപരമായി സമരം ചെയ്യുന്ന യുവജനസംഘടനകളെ തമ്മിൽ അടിപ്പിക്കുന്നതിന് വേണ്ടി പോലീസ് ശ്രമിക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ഇന്നലെ രാത്രിയോടെ തന്നെ ഉപരോധ സമരം ആരംഭിച്ചിരുന്നു. രാത്രിയിലും നേരിയതോതിൽ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read Moreഅഴിമതി വിഴിഞ്ഞം പദ്ധതിക്കെതിരേ..! അദാനി ഗ്രൂപ്പിന് ലാഭം കൊയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുകളിച്ചുവെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലൂടെ അദാനി ഗ്രൂപ്പിന് ലാഭം കൊയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒത്തുകളിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതിയുടെ 67 ശതമാനം മുതൽ മുടക്കും സംസ്ഥാന സർക്കാരിന്റേതാണ്. 33 ശതമാനം മാത്രമാണ് അദാനി മുടക്കുന്നത്. ഇത് അയാളുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പണമാകില്ല. ഏതെങ്കിലും പൊതുമേഖല ബാങ്ക് വഴി എടുക്കുന്ന വായ്പയായിരിക്കും. സംസ്ഥാന സർക്കാരിന് തന്നെ ഒറ്റയ്ക്ക് ചെയ്യാമായിരുന്ന പദ്ധതി ഒത്തുകളിയിലൂടെ അദാനിക്ക് നൽകുകയായിരുന്നുവെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.
Read Moreമാറുന്ന കാലത്തിനൊപ്പം പാകപ്പെടുക…! അതാണ് 103ന്റെ നിറവിലെ ഗാന്ധിയൻ കെ. അയ്യപ്പൻപിള്ള; ചിട്ടയായ ജീവിത ശൈലിയാണ് ഇന്നും ഇങ്ങനെ ഇവിടെയെന്ന്
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: മാറുന്ന കാലത്തിനൊപ്പം പാകപ്പെടുക റീ കണ്സൈലിംഗ് വിത്ത് ചെയിഞ്ചിംഗ് ടൈംസ്…. 103-ാം പിറന്നാളിന്റെ നിറവിൽ എത്തി നിൽക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ.അയ്യപ്പൻപിള്ളയുടെ വാക്കുകളാണിത്.1914 മേയ് 24 നു ജനിച്ച അയ്യപ്പൻപിള്ള തൈക്കാട്ടുള്ള സ്രാപ്പ് വീട്ടിൽ 103-ാം പിറന്നാൾ ഇന്ന് ആഘോഷിക്കുകയാണ്.ഇടവമാസത്തിലെ കാർത്തികയാണ് ജന്മനക്ഷത്രം. നാളെയാണ് നക്ഷത്രപ്രകാരമുള്ള ജന്മദിനം വരുന്നത്. മനുഷ്യക്രൂരതകൾകൊണ്ട് വീർപ്പ് മുട്ടുന്ന പ്രകൃതിയും അഴിമതി രാഷ്ട്രീയവും ആത്മീയാചാര്യന്മാർ എന്നു വിശേഷിപ്പിക്കുന്നവർ നടത്തുന്ന പീഡനങ്ങളും കേരള ഹൃദയത്തെ തകർക്കുന്പോഴും നമുക്കിടയിൽ സന്യാസതുല്യമായ മനസോടെ ജീവിക്കുകയാണ് കെ.അയ്യപ്പൻപിള്ള. സാമൂഹ്യ വിഷയങ്ങളിൽ ഇന്നും ഇടപെടും പൊതു പരിപാടികളിൽ പ്രസംഗിക്കും പല കമ്മിറ്റികളിലെയും സജീവ അംഗവുമാണ്. ഒരു നൂറ്റാണ്ടിനപ്പുറം കടന്നുള്ള ജീവിത സഞ്ചാര വഴിയിലൂടെ ഇന്നും അഡ്വ. കെ.അയ്യപ്പൻപിള്ളയെ നടത്തുന്നത്. ചിട്ടയായ ജീവിതശൈലി തന്നയൊണ്.ചെറുപ്പക്കാർക്കു പോലും ജീവിതം മടുക്കുന്ന സമകാലിക ജീവിത നാൾ വഴികളിൽ…
Read Moreയുവതിയുടെ മരണത്തിൽ ദുരൂഹത: ഭർത്താവ് പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് കാട്ടി ബന്ധുക്കൾ പോലീസിന് പരാതി നൽകി
നേമം : മകളുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പേയാട് തുരുത്തുംമൂല കാട്ടുവിള ചരുവിളാകത്ത് വീട്ടിൽ ചന്ദ്രനാണ് നേമം പോലീസിൽ പരാതി നൽകിയത്. മകൾ സിമി (32) നെയാണ് ഭർത്താവ് സന്തോഷ്കുമാറിന്റെ വെള്ളായണി വള്ളംകോട് കല്ലുവിള വീട്ടിൽ ഈ മാസം 17 ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സന്തോഷ്കുമാർ അറിയിച്ചതനുസരിച്ച് വീട്ടിലെത്തിയ സിമിയുടെ ബന്ധുക്കൾക്ക് ടിപ്പോയിൽ ഇരിക്കുന്ന രീതിയിൽ കാലുകൾ നിലത്തുന്നി സാരിയിൽ തൂങ്ങിയ നിലയിലാണ് സിമിയെ കാണാൻ കഴിഞ്ഞതെന്നും മുഖത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. എട്ട് വർഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഏഴ് വയസുള്ള ഒരു മകനുമുണ്ട്. പല തവണ പണം ആവശ്യപ്പെട്ട് സന്തോഷ്കുമാർ മകളെ ഉപദ്രവിക്കാറുണ്ടന്നും മരണത്തിനു നാലുദിവസം മുന്‍പ് സിമിയും സന്തോഷ്കുമാറും മകനുമൊത്ത് വിനോദയാത്രയ്ക്ക് പോയതായും അവിടെ ഒരു ഹോട്ടലിൽ വച്ച് സിമിയെ മർദിച്ചതായും…
Read Moreതെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു; റോഡ് ഉപരോധ സമരം നീണ്ടുപോ യത് അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം
വിഴിഞ്ഞം: രാത്രി മുഴുവൻ നീണ്ട റോഡുപരോധത്തിനും പ്രതിഷേധത്തിനുമൊടുവിൽ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന പുല്ലുവിള സ്വദേശി ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ചിൽ നടന്ന പ്രാർഥനകൾക്ക് ശേഷം രാവിലെ പത്തോടെ പളളിയങ്കണത്തിലെ സെമിത്തേരിയിലാണ് സംസ്കരിച്ചത്. പോസ്റ്റമോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം ആറരയോടെ എത്തിച്ച മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ച പ്രതിഷേധക്കാർ പുല്ലുവിള ജംഗ്ഷനിൽ നടുറോഡിൽ വച്ച് ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് എത്തിയ ജില്ലാ കളക്ടർ രാത്രിയിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയും തീരുമാനവും ഒരു വിഭാഗത്തിന് സ്വീകാര്യമായില്ല.തർക്കം തുടർന്നതോടെ ഉപരോധവും നീണ്ടു പോയി. ലൈറ്റുകൾ പ്രകാശിപ്പിച്ച് രാത്രി മുഴുവൻ നാട്ടുകാർ മൃതദേഹത്തിന് കാവലിരുന്നു .സമരം നീണ്ടു പോയാൽ പ്രശ്നം വഷളാകുമെന്ന് മനസിലാക്കിയ പൊതുപ്രവർത്തകരും ഇടവകക്കാരും ഇടപെട്ടതോടെ ഇന്ന് രാവിലെ ഏഴരയോടെ ഉപരോധം അവസാനിപ്പിച്ചു.തുടർന്ന് മൃതദേഹം പ്രാർഥനക്കായി പള്ളിയിലേക്ക് മാറ്റി.…
Read Moreപണി തീരാത്ത പാർക്ക്..! 6ലക്ഷം തീർക്കാൻ കാട്ടിയ ആവേശം കളിസ്ഥലം നിർമിക്കുന്ന തിൽ കണ്ടില്ല; തെന്നൂര്‍ ജവഹര്‍ എല്‍പിഎസിലെ കുട്ടികൾക്ക് കളിക്കാൻ ഇടമില്ല
പാലോട്: പുതിയ അധ്യായന വര്‍ഷത്തില്‍ ചിൽഡ്രൻസ് പാർക്കിൽ പുതിയ കളിഉപകരണങ്ങൾ എത്തുമെന്നു കരുതി കാത്തിരുന്ന കുട്ടികള്‍ക്ക് പഞ്ചായത്ത് നല്‍കിയത് കല്ലുകെട്ടുമാത്രം.പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂര്‍ ജവഹര്‍ എല്‍പിസ്കൂളിലാണ് കുട്ടികളുടെ പാര്‍ക്ക് നിർമിക്കാനെത്തിയവര് കല്ലുകെട്ടി മണ്ണുമിട്ട് പണി പാതിവഴിയിലാക്കി മടങ്ങിയത്. തറനിരത്തി കല്ലുകെട്ടിയപ്പോഴേക്കും പണം തീര്‍ന്നുവെന്ന് പറഞ്ഞ് കരാറുകാരന് പണി നിറുത്തുകയായിരുന്നു. ആറുലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവിട്ടത്. എന്നാൽ പാർക്കിന്റെ പണി എങ്ങുമെത്തിയില്ല. ഇതോടെ നിർമാണത്തില്‍ വ്യാപക അഴിമതിയുണ്ടെന്നു കാട്ടി യുവജന സംഘടനകള്‍ പരാതിയുമായെത്തി. സ്കൂള്‍ നവീകരണത്തിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും കുട്ടികളുടെ പാര്ക്കിന് ആറുലക്ഷം രൂപ അനുവദിച്ചത്. കിണറിനോട് ചേര്‍ന്ന ഭാഗത്ത് കല്ലുകെട്ടി മണ്ണിട്ട് പാര്‍ക്ക് നിർമിക്കാനായിരുന്നു എസ്റ്റിമേറ്റ് തയാറാക്കി പണം അനുവദിച്ചത്. എന്നാല്‍ കുറച്ചു ഭാഗം കല്ലുകെട്ടി മണ്ണിട്ടു കഴിഞ്ഞപ്പോള്‍ അനുവദിച്ചിരുന്ന ആറു ലക്ഷം രൂപ പൂർത്തിയായി എന്ന് പറഞ്ഞ് കരാറുകാരൻ പണി നിറുത്തുകയായിരുന്നു.…
Read More