എം. സുരേഷ് ബാബു തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ അഭിപ്രായം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന നേതാവ് ജെ.ആർ.പത്മകുമാർ. ബിഡിജെഎസിന്റെ ദേശീയ പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടില്ല. ബിഡിജെഎസിന്റെ സംസ്ഥാന കമ്മിറ്റിയിൽ പോലും ബിജെപിക്കെതിരായ അഭിപ്രായമുണ്ടായിട്ടില്ലെന്നും ജെആർ.പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. ബിഡിജെഎസ് സഖ്യത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ബിജെപി ആലോചിക്കുന്നത്. ബിജെപിയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കും. വെള്ളാപ്പള്ളി നടേശൻ ബിജെപിക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകാം. ബിഡിജെഎസിനെ ശക്തിപ്പെടുത്തി എൻഡിഎ വികസിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കണ്ട് വിവാദങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശന് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യുമെന്ന് ജെ.ആർ.പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് കൊണ്ട്…
Read MoreCategory: TVM
വെറും രാഷ്ട്രീയപരാമർശം..! മുഖ്യമന്ത്രിയുടെ “വാടക’ പരാമർശം സഭാരേഖകളിൽ നിന്നും നീക്കില്ല; മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമർശം മാത്രമെന്ന് സ്പീക്കർ
തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എതുത്തതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമർശം മാത്രമാണെന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ രാഷ്ട്രീയമായി മറുപടി പറയാൻ പ്രതിപക്ഷത്തിന് സമയം അനുവദിച്ചിരുന്നുവെന്നുമാണ് സ്പീക്കറുടെ റൂളിംഗ്. കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയതിന്റെ പിറ്റേന്നാണ് നിയമസഭയിൽ നാടകീയ രംഗങ്ങളുണ്ടായത്. കൊച്ചിയിലെ സദാചാര ഗുണ്ടായിസത്തിന് എത്തിയ ശിവസേനക്കാർ പ്രതിപക്ഷം വാടകയ്ക്ക് എടുത്തവരായിരുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നിയമസഭയുടെ നടുത്തളത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായി പോർവിളിച്ചു. പരാമർശം നീക്കണമെന്ന് പ്രതിപക്ഷ അംഗം വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സ്പീക്കർ പരിശോധന നടത്തി പരാമർശം നീക്കില്ലെന്ന് റൂളിംഗ് നടത്തിയത്.
Read Moreതേനീച്ച കടിച്ചാൽ ആനയും വീഴും..! ആന പുനരധിവാസകേന്ദ്രത്തിൽ തേനീച്ച ആക്രമണം; ആനകൾ വിരണ്ടോടി മൂന്നു പാപ്പാൻമാർക്കും ഗൈഡിനും പരിക്ക്
കാട്ടാക്കട: തേനീച്ച കടിച്ചാൽ ആനയും വീഴും. അതാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ സംഭവിച്ചത്. കടിയേറ്റ് ആനകൾ വിരണ്ടോടിയപ്പോൾ പാപ്പാൻ തറയിൽ വീണു. രണ്ട് ആനകൾക്കും മൂന്നു പാപ്പാൻമാർക്കും ഗൈഡിനും തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ പാപ്പാൻമാരായ സോമരാജൻ, ഭാർഗവൻ, അഭിലാഷ് എന്നിവർ ചികിത്സയിലാണ്. കേന്ദ്രത്തിലെ മിന്നു, അമ്മു എന്നീ ആനകളെ ചങ്ങല ചവിട്ടി പരിശീലിപ്പിക്കുന്നതിനായി വനപാതയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം. ആന സങ്കേതത്തിൽ ആമല സെറ്റിൽമെന്റിലേക്കു പോകുന്ന വഴിയിലാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിനിടെ, ആനകളും പാപ്പാൻമാരും വിരണ്ടോടി. ഓട്ടത്തിൽ അഭിലാഷ് കുഴഞ്ഞുവീഴുകയായിരുന്നു. കുറ്റിച്ചൽ സ്വദേശിനിയായ ഗൈഡിനും തേനീച്ചയുടെ കുത്തേറ്റു.
Read Moreപൊങ്കാലയുടെ വേറിട്ട ദൃശ്യങ്ങള്‍! ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചു വിശ്വാസികള്‍ക്ക് സംഭാര വിതരണവുമായി ആര്‍ച്ച് ബിഷപ്പും പാളയം ഇമാമും
തിരുവനന്തപുരം: ശാന്തി സമിതി യുടെ ആഭിമുഖ്യത്തിൽ മൂന്നാം തവണയും പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രൽ അങ്കണത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു വിശ്വാസികൾക്ക് സംഭാരവിതരണം സംഘടിപ്പിച്ചു. ശാന്തി സമിതി രക്ഷാധികാരികളായ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ശാന്തി സമിതി ചെയർപേഴ്സൺ സുഗതകുമാരി എന്നിവർ ചേർന്ന് ആണ് ഭക്ത ജനങ്ങൾക്ക് സംഭാരം നൽകിയത്. പൊങ്കാലക്കെത്തുന്നവർക്കായി ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഭാരവിതരണം മാതൃകപരമാണെന്നും എല്ലാവരുടെ വിശ്വാസങ്ങളും ആദരിക്കപ്പെടേണ്ടവ ആണെന്നും ആർച് ബിഷപ് സൂസപാക്യം വ്യക്തമാക്കി. ശാന്തിസമിതി വൈസ് ചെയർമാനും സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരിയുമായ ഫാ. ജോർജ് ജെ. ഗോമസ്, ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം, കൺവീനർ ആർ. നാരായണൻ തമ്പി, പാളയം ഇടവക സെക്രട്ടറി ഓസ്കാർ ലോപ്പസ്, മദ്യനിരോധന സമിതി നേതാവ് ആർ. രഘു…
Read Moreഓസിന് കിട്ടുന്നത് ലക്ഷങ്ങൾ..! രണ്ടുവർഷം മുൻപ് പിടിച്ച ഇറാനിയൻ പത്തേമാരി കണ്ടു കെട്ടി; ലേലത്തിൽ സർക്കാരിന് ലഭിക്കുന്നത് വൻ തുകയെന്ന് സൂചന
വിഴിഞ്ഞം: തീരദേശ പോലീസിന് തലവേദനയായി മാറിയ ഇറാനിയൻ പത്തേമാരിയിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വൻ തുകയെന്ന് സൂചന. കാഴ്ചയിൽ പഴഞ്ചനെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പത്തേമാരിയിൽ ലക്ഷങ്ങൾ വിലവരുന്ന ആധുനിക എൻജിനുകളും പത്ത് ലക്ഷത്തിൽപ്പരം രൂപക്കുള്ള ഇന്ധനവും സ്റ്റോക്കുണ്ട്. അപകടാവസ്ഥയിലായ പത്തേമാരിയിൽ നിന്ന് ഡീസൽ മാറ്റുന്നതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസർ പ്രദീപിന്റെ മേൽനോട്ടത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ വൈകുന്നേരം വരെ ഊറ്റിയെടുത്തത് മൂവായിരത്തി അഞ്ഞൂറ് ലിറ്റർ ഡീസൽ.പതിനാറോളം ബാരലുകളിൽ നിറച്ച ഇന്ധനം സൂക്ഷിക്കാനായി തീരദേശ പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിച്ചു. പത്തേമാരിക്കുള്ളിലുള്ളവൻ ഇന്ധന ശേഖരം പൂർണമായി മാറ്റണമെങ്കിൽ ഇനിയും രണ്ട് ദിവസമെങ്കിലും വേണ്ടിവരും. എകദേശം പതിനയായിരത്തോളം ലിറ്റർ ഡീസൽ ഉണ്ടാകുമെന്നാണ് പ്രഥമിക നിഗമനം. ഇതിന്സാധാരണ ഡീസലിനെക്കാൾ വിലകൂടുതലാണ് താനും. ജീവക്കാരായ പാക്, ഇറാനിയൻ പൗരന്മാരുമായി ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് കറങ്ങിയ പത്തേമാരിയെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന്…
Read Moreവ്യത്യസ്ഥമായ പൊങ്കാല..! ജേക്കബ് തോമസിനും വിജിലൻസിനും ശക്തി നൽകാൻ പൊങ്കാല; ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരാണ് പൊങ്കാല അർപ്പിച്ചത്.
തിരുവനന്തപുരം: നഗരത്തെ മുഴുവൻ അമ്പലപ്പറമ്പാക്കി ഭക്തർ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയർപ്പിച്ചപ്പോൾ ആലപ്പുഴയിൽ നിന്നെത്തിയ സാമൂഹ്യ പ്രവർത്തകരുടെ പൊങ്കാല വ്യത്യസ്തമായി. അഴിമതിക്കെതിരെ പോരാടുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസിനും ശക്തിപകരുന്നതിന് പൊങ്കാല വഴിപാട് നടത്തി. തമ്പാനൂർ കൈരളി ശ്രീ തീയേറ്ററിന് മുന്നിലാണ് ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരായ വനിതകൾ ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിച്ചത്.
Read Moreവാടാ,പോടോ സർട്ടിഫിക്കറ്റ് വേണ്ട..! ആർഎസ്എസിനോടും ബിജെപിയോടും പോരാടുന്നതിന് തങ്ങൾക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമർശം നിയമസഭാ രേഖകളിൽനിന്നു നീക്കാത്ത സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കർ. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിൽനിന്ന് അതുണ്ടായില്ലെന്നും നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളിൽനിന്ന് നീക്കിയ സ്പീക്കർ, പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമർശം നീക്കാൻ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിനു നേരെ അടിസ്ഥാനരഹിതമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അതിനാലാണ് സഭ ബഹിഷ്കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.വർഗീയ പാർട്ടികളെ നേരിടാൻ ശക്തിയുള്ള മുന്നണിയാണ് യുഡിഎഫ്. ആർഎസ്എസിനോടും ബിജെപിയോടും പോരാടുന്നതിന് തങ്ങൾക്ക് പിണറായിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Moreഎല്ലാം അറിയാം പക്ഷേ ..! കിഴക്കമ്പലത്ത് മോഷണം നടത്തിയ പ്രതികൾ തന്നെയാണ് പെരുമ്പാവൂരിലെയും കവർച്ചയ്ക്കു പിന്നിലെന്നു പോലീസ്
കിഴക്കമ്പലം: കിഴക്കമ്പലം മലയിടം തുരുത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പെരുന്പാവൂരിൽ മോഷണം നടത്തിയവർ തന്നെയെന്നു പോലീസ്. കിഴക്കമ്പലത്ത് മോഷം നടന്നതിനു സമീപത്തായുള്ള കമ്പനിയിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നാണ് പെരുമ്പാവൂർ മേഖലയിൽ മോഷണം നടത്തിയവർ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. കാമറയിൽ പതിഞ്ഞ പ്രതികളെ വീട്ടമ്മയും തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ മുരുകൻ, അറുമുഖൻ എന്നിവരാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിലും കിഴക്കമ്പലത്തും മോഷണം നടത്തിയത് ഒരേ പ്രതികൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. പ്രതികളുടെ മോഷണ ശൈലിയും വേഷവിധാനവും തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലുള്ള മോഷ്ടാക്കളുടെ മോഷണ രീതിയുമായി സാമ്യമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ രണ്ടിനാണ് കിഴക്കമ്പലം മലയിടം തുരുത്തിൽ ചുള്ളിയാട്ട് വത്സ (ഏലിയാമ്മ 64) യെ ആക്രമിച്ച് സ്വർണവും പണവും…
Read Moreതെറ്റുപറ്റിപ്പോയി..! സദാചാര ഗുണ്ടകൾക്കെതിരേ കർശന നടപടിയെടുക്കും; പോലീസിനു വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിൽ പോലീസിനു വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദാചാര ഗുണ്ടകൾക്കെതിരേ കർശന നടപടിയെടുക്കും. പ്രതികൾക്കെതിരേ നടപടിയെടുക്കാൻ പോലീസ് വൈകരുതെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. കൊച്ചിയിൽ ഗുണ്ടായിസം കാണിച്ച ശിവസേനക്കാർക്ക് പോലീസ് ഒത്താശ ചെയ്തെന്നും പ്രതിപക്ഷം ആരോപിച്ചു.
Read Moreഉപദേശം ഞങ്ങളോട് വേണ്ട..! പെണ്‍കുട്ടിയെ ശല്യം ചെയ്തത് താക്കീതു ചെയ്തതിന് പിതാവിനും ബന്ധുക്കൾക്കും ഉൾപ്പെടെ അഞ്ചോളം പേർക്ക് യുവാവിന്റെ വകക്രൂരമർദനം
വെള്ളറട: പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ താക്കീതു ചെയ്തതിന് ക്രൂരമർദനം. പെണ്‍കുട്ടിയുടെ പിതാവ് അടക്കം പരിക്കേറ്റ അഞ്ചുപേർ വെള്ളറട സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കുമാണ് മർദനമേറ്റത്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് നിരവധി തവണ തടഞ്ഞിട്ടും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.ഇന്നലെ വൈകുന്നേരം 4.30നു യുവാവ് പെണ്‍കുട്ടിയുടെ വീടിനു സമീപത്ത് എത്തിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ താക്കീത് ചെയ്യുകയായിരുന്നു. ഇതിൽ രോഷാകുലനായ യുവാവ് റോഡിൽ എത്തി കണ്ണിൽ കണ്ടവരെയെല്ലാം മർദിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനും സ്കൂൾ വിദ്യാർഥിയുൾപ്പെടയുള്ളവർക്കും പരിക്കേറ്റു.ഇവരെ വെള്ളറട സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read More