വിലയില്ലെങ്കിൽ പിന്നെ എന്തിന് ‍..! ഇരുപത്തൊമ്പത്‌ ലക്ഷത്തിന്‍റെ നിരോധിച്ച നോട്ടുകൾ പിടികൂടി; സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

നെ​യ്യാ​റ്റി​ൻ​ക​ര: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 29,61,500 രൂ​പ​യു​ടെ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു.     ഇ​ന്ന​ലെ വൈ​കുന്നേരം പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​യി​രു​ന്നു നോ​ട്ട് ക​ട​ത്ത​ൽ പി​ടി​കൂ​ടി​യ​തെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര എ​സ്ഐ അ​റി​യി​ച്ചു. കാ​റി​ൽ ബാ​ഗു​ക​ളി​ൽ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ൾ. അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ളാ​യി​രു​ന്നു ബാ​ഗി​ൽ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ത്ത്, വി​മ​ൽ റോ​യ്,  ശോ​ഭ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി. ശോഭൻ പോസ്റ്റൽ അസിസ്റ്റന്‍റായി ജോലി നോക്കി വരുകയാണ്.       നോ​ട്ട് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നോ​ട്ടു​വേ​ട്ട​യാ​ണി​ത്. വി​വ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നെ അ​റി​യി​ക്കു​മെ​ന്നും എ​സ്ഐ അ​റി​യി​ച്ചു.

Read More

എല്ലാം പ്രശ്നങ്ങളും പറഞ്ഞ് തീർക്കും..! മ​ല​പ്പു​റം സീ​റ്റ് ബി​ജെ​പി​യു​ടേ​ത്: ആ​രു മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും കു​മ്മ​നം രാജശേഖരൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. മ​ല​പ്പു​റം സീ​റ്റ് ബി​ജെ​പി​യു​ടേ​താ​ണെ​ന്നും അ​വി​ടെ ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി​യി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യ വി​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​റ​ഞ്ഞ് തീ​ർ​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള​ളി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ സം​വി​ധാ​നം ദു​ർ​ബ​ല​മാ​യെ​ന്നും ബി​ജെ​പി ബി​ഡി​ജെ​എ​സി​നെ അ​വ​ഗ​ണി​ച്ചെ​ന്നും ഇ​രു നേ​താ​ക്ക​ളും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും തു​ഷാ​ർ അ​റി​യി​ച്ചി​രു​ന്നു. –

Read More

വല്ലാത്ത വകുപ്പായിപ്പോയി..! കടുത്ത ചൂടും വരൾച്ചയും മൂലം വാഴകൾ ഉണങ്ങി കർഷകർ ദുരിതത്തിൽ ; കാലവർഷ ക്കെടുതിക്കേ സഹായം നൽകൂവെന്ന് കൃഷിവകുപ്പ്

അ​മ​ര​വി​ള: ക​ടു​ത്ത ചൂ​ടി​ലും വ​ര​ൾ​ച്ച​യി​ലും നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ നി​ര​വ​ധി വാ​ഴ ക​ർ​ഷ​ക​ർ ദുരി​ത​ത്തി​ലാ​യി. ന​ഷ്ട​ത്തി​ൽ ഏ​റി​യ പ​ങ്കും ക​ര​വാ​ഴ കൃ​ഷി​യെ ആ​ശ്ര​യി​ച്ച​വ​ർ​ക്കാ​ണെ​ന്ന ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. നെ​യ്യാ​റ്റി​ൽ​ക​ര കൃ​ഷി ഓ​ഫീ​സി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം താ​ലൂ​ക്കി​ൽ ക​ര​വാ​ഴ കൃ​ഷി ന​ട​ത്തി വ​ന്നി​രു​ന്ന 18 ഓ​ളം ക​ർ​ഷ​ക​ർ ന​ല്ല വി​ള​വ് ല​ഭി​ക്കാ​തെ​യും വാ​ഴ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യും ന​ഷ്ട​ത്തി​ലാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ളം ക്ര​മാ​തീത​മാ​യി വ​റ്റി​യ​തും മ​ണ്ണി​ൽ ഒ​ഴി​ക്കു​ന്ന വെ​ള്ളം ത​ങ്ങി നി​ൽ​ക്കാ​ത്ത​തു​മാ​ണ് ക​ര​വാ​ഴ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഉൗ​രു​ട്ടു​കാ​ല​യി​ൽ ഒ​ന്ന​ര​യേ​ക്ക​റി​ൽ കൃ​ഷി​യി​റ​ക്കി​യ പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി വേ​ണു​വി​ന് പ​റ​ന്പി​ൽ നി​ന്ന് ഒ​രൊ​റ്റ വാ​ഴ പോ​ലും വ​ള​യി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ലം അ​ന്പ​തി​നാ​യി​രം രൂ​പ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് വേ​ണു കൃ​ഷി​യി​റ​ക്കി​യ​ത്. ന​ട്ട് ആറ് മാ​സ​ത്തി​നി​ട​യി​ൽ കു​ല​ച്ച വാ​ഴ​ക​ൾ ജ​ല​ദൗ​ർ​ല​ഭ്യ​വും ക​ടു​ത്ത വെ​യി​ലും കാ​ര​ണം ഉ​ണ​ങ്ങി വീ​ഴാ​ൽ തു​ട​ങ്ങി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ ന​ട്ട 1200…

Read More

ഇങ്ങനെയായിരിക്കണം ഒരു സ്കൂൾ..! അ​റി​വി​നോ​ടൊ​പ്പം സം​സ്കാ​ര​വും വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​യി​രി​ക്ക​ണം വി​ദ്യാ​ല​യം: സ്പീ​ക്ക​ർ പി.​രാ​മ​കൃ​ഷ്ണ​ൻ

വെ​ള്ള​നാ​ട്: അ​റി​വി​നോ​ടൊ​പ്പം സം​സ്കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ക്ഷേ​ത്ര​ങ്ങ​ളാ​യി വി​ദ്യ ല​യ​ങ്ങ​ൾ മാ​റ​ണ​മെ​ന്ന് സ്പീ​ക്ക​ർ പി.​രാ​മ​കൃ​ഷ്ണ​ൻ. വെ​ള്ള​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ്പി​ക്ക​ർ. ഈ ​വി​ദ്യാ​ല​യം കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മാ​യാ​ദേ​വി, വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ന്പ​ർ ഡി. ​ജ്യേ​തി​ഷ്കു​മാ​ർ എ​ഇ​ഒ രാ​ജ് കു​മാ​ർ വി​ദ്യാ​ഭ്യ​സ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​ക​ണ്ഠ​ൻ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് വി. ​സു​രേ​ഷ്, എം​പി​റ്റി​എ ചെ​യ​ർ​പേ​ഴ്സ​ൺ ക​വി​ത ശോ​ഭ​ന​കു​മാ​ർ, നെ​ടു​മാ​നൂ​ർ അ​നി​ൽ, എ​ൻ. ഹ​രി​ഹ​ര​ൻ നാ​യ​ർ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

വൃദ്ധൻമാരെ സൂക്ഷിക്കുക..! ന​ടു റോ​ഡി​ൽ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ റി​ട്ട​. ഉ​ദ്യോ​ഗ​സ്ഥ​നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ടു റോ​ഡി​ൽ വ​ച്ചു സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ റി​ട്ട​.സെ​ക്ര​ട്ടേ​റി​യറ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൈ​മ​നം സ്വ​ദേ​ശി​യാ​യ 65 കാരനെയാണ് ക​ര​മ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യോ​ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​യി​ൽ ഭാ​ഗ​ത്തു വ​ച്ചാ​ണ് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു​പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് സ്ത്രീ​യെ അ​പ​മാ​നി​ച്ച​തി​നാ​ണ് ഇയാൾക്കെതിരെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കി. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു ക​ര​മ​ന പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മൂന്നാർ പൊളിക്കാൻ മുല്ലക്കര..! അനധികൃത കെട്ടിടം പൊളിക്കേണ്ടി വന്നാൽ ആദ്യം തകരുന്നത് പാർട്ടിക്കെട്ടിടങ്ങൾ; മു​ല്ല​ക്ക​ര​യ്ക്കെ​തി​രേ പാർട്ടിയിൽ കടുത്ത വിമർശനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ലെ അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു​​​നീ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മ​​​സ​​​ഭാ പ​​​രി​​​സ്ഥി​​​തി സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ പു​​​തി​​​യ വി​​​വാ​​​ദ​​​ത്തി​​​നു വ​​​ഴി​​​തു​​​റ​​​ന്നു. രാ​​ഷ്​​ട്രീ​​യ​​​മാ​​​യ ആ​​​ലോ​​​ച​​​ന​​​ക​​​ളൊ​​​ന്നും കൂ​​​ടാ​​​തെ​​​യാ​​​ണു സി​​​പി​​​ഐ സം​​​സ്ഥാ​​​ന നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം കൂ​​​ടി​​​യാ​​​യ മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടു ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്ന​​​താ​​​ണു വി​​​മ​​​ർ​​​ശ​​​നം. റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങി​​​യാ​​​ൽ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​കു​​​ന്ന​​​തു ഇ​​​ടു​​​ക്കി​​​യി​​​ലെ സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യു​​​മാ​​​ണ്. നൂ​​​റി​​​ല​​​ധി​​​കം അ​​​ന​​​ധി​​​കൃ​​​ത കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ മൂ​​​ന്നാ​​​റി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ രാ​​ഷ്​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല ഉ​​​ന്ന​​​ത​​​രു​​​ടേ​​​യും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​മ്പോ​​​ൾ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ ആ​​​ലോ​​​ചി​​​ച്ചി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം സി​​​പി​​​ഐ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ണ്ട്. അ​​​ടു​​​ത്ത സി​​​പി​​​ഐ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ മു​​​ല്ല​​​ക്ക​​​ര​​​യ്ക്കെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​ണ്ടാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത. നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ​​​യും അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. വി.​​​എ​​​സ്.​​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ന​​​ട​​​ന്ന മൂ​​​ന്നാ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​ൾ​​​പ്പാ​​​ർ​​​ട്ടി രാ​​ഷ്​​ട്രീ​​യ​​​ത്തി​​​ൽ ഏ​​​റെ…

Read More

നിങ്ങൾക്കുമാകാം നഴ്സ്…! ജ​​​​ന​​​​റ​​​​ൽ ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു സയൻസ് പഠിക്കാത്തവർക്കും ചേരാം; സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും സയൻസ് നിർബന്ധമില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റാ​​​​ഫ് ന​​​​ഴ്സ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു പി​​​​എ​​​​സ്​​​​സി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ല​​​​സ് ടു​​​​വി​​​​നു സ​​​​യ​​​​ൻ​​​​സ് വി​​​​ഷ​​​​യം പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​ബ​ന്ധ​ന ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്പെ​​​​ഷ​​​​ൽ റൂ​​​​ൾ​​​​സി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​വ​​​​രു​​​​ന്ന കാ​​​​ര്യം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ടെ​​​​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ല​​​​സ് ടു​​​ ​സ​​​​യ​​​​ൻ​​​​സ് പ​​​​ഠ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​റ​​​​ൽ ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. രോ​​​​ഗി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം മു​​​​ൻ​നി​​​​ർ​​​​ത്തി​യെ​ന്ന പേ​രി​ലാ​ണ് ഇ​ങ്ങ​നെ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, 2010 മു​​​​ത​​​​ൽ ജ​​​​ന​​​​റ​​​​ൽ ന​​​​ഴ്സിം​​​​ഗ് പ​​​​ഠ​​​​ന​​​​ത്തി​​​​നു പ്ല​​​​സ് ടു​​​​വി​​​​നു സ​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് പ​​​​ഠ​​​​നം നി​​​​ർ​​​​ബ​​​​ന്ധ​​​​മ​ല്ലാ​താ​യി. കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തും ന​​​​ഴ്സിം​​​​ഗ് പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പു നി​​​​ർ​​​​ബ​​​​ന്ധ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ഭേ​​​​ദ​​​​ഗ​​​​തി വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​യ​​​​രു​​​​ന്ന​​​​ത്. പി​എ​സ്​സി സ്റ്റാ​ഫ് ന​ഴ്സ് ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ല​സ് ടു​വി​നു സ​യ​ൻ​സ് പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന സ​യ​ൻ​സ് ഗ്രൂ​പ്പ് പ​ഠി​ക്കാ​ത്ത ന​ഴ്സു​മാ​ർ​ക്കു തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

Read More

വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊ ടുക്കി; മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ അധ്യാപകൻ വഴക്കുപറഞ്ഞതാണ് കാരണമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംജിഎം സ്കൂളി ലെ വിദ്യാർഥി അർജുനാണ് മരിച്ചത്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശകാരിച്ചി രുന്നുവെന്നും ഇതാണ് കുട്ടി മരിക്കാൻ കാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർ ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read More

മകളാണ്, ഓർമിക്കുക..! പീ​ഡ​ന​ത്തി​ന് ഇരയായ പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി: മൂന്നു കുട്ടികളുടെ പിതാവായ ബ​ന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു

പോ​ത്ത​ന്‍​കോ​ട്: മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ​യി​ല്‍ പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​ര്‍​ക്ക​ര മ​ഞ്ചാ​ടി​മൂ​ട് മ​ണ്ണം​കു​ടി വ​യ​ല്‍​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (30)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മം​ഗ​ല​പു​രം പോ​ലി​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ രാ​ജേ​ഷ് പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു കൂ​ടി​യാ​ണ്. കു​ട്ടി പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി എ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവ​ന്ന​തോ​ടെ പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 23നാ​ണ് മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് . രാ​ജേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ​തി​നാ​ല്‍ നി​ര​ന്ത​രം വീ​ട്ടി​ല്‍ എ​ത്തു​മാ​യി​രു​ന്നു.​ ഇ​യാ​ള്‍ കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ​തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​ക്ക് ര​ക്തസ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച പെ​ണ്‍​കു​ട്ടി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.…

Read More

മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്..! തലസ്ഥാനത്ത് സ​മാ​ന്ത​ര സ​ർ​വീ​സുകാരുടെ ഗു​ണ്ടാ​യി​സം; വാർത്ത രാഷ്ട്രദീപികയിൽ പ്രസിദ്ധീകരി ച്ചതിനെതിരെ വനിത ഏജന്‍റിന് ഭീഷണി

പെ​രു​ങ്ക​ട​വി​ള: അ​മ​ര​വി​ള പെ​രു​ങ്ക​ട​വി​ള ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റൂ​ട്ടി​ൽ കെ ​എ​സ് ആ​ർ ടി ​സി യെ ​ത​ക​ർ​ക്കാ​നാ​യി സ​മാ​ന്ത​ര മാ​ഫി​യ സ​ജീ​വ​മാ​ണ് . നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന് അ​മ​ര​വി​ള വ​ഴി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തി​ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ് ​ആ​ർ ടി ​സി ബ​സു​ക​ളെ​ല്ലാം മിക്ക ദി​വ​സ​ങ്ങ​ളി​ലും യാത്രക്കാർ കുറവാ യിരിക്കും. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യു​ള​ള മാ​രാ​യ​മു​ട്ട​ത്ത് നി​ന്നും ബ​സി​നു മു​ന്നി​ൽ യാ​ത്ര തു​ട​ങ്ങു​ന്ന സ​മാ​ന്ത​ര​ക്കാ​ർ പി​ന്നെ ഒ​രൊ​റ്റ യാ​ത്ര​ക്കാ​രെ കെഎസ്ആർടിസി ബ​സി​ൽ ക​യ​റാ​ൻ അ​നു​വദി​ക്കി​ല്ല . നാ​ട്ടു​കാ​രാ​രെ​ങ്കി​ലും ഇ​ത് ചോ​ദ്യം ചെ​യ്താ​ൽ പി​ന്നെ മ​റു​പ​ടി ഗു​ണ്ടാ​യി​സ​ത്തി​ലൂ​ടെ​യാ​വും. ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ് ട്ര ദീ​പി​ക​യി​ൽ സ​മാ​ന്ത​ര​ക്കാ​ർ​ക്കെ​തി​രെ വാ​ർ​ത്ത വ​ന്നിരു​ന്നു .ഇതിൽ പ്രകോപിതരായ സമാന്തര സർവീസുകാർ കഴിഞ്ഞ ദിവസം രാ​ഷ് ട്രദീപി​ക​യു​ടെ വി​ത​ര​ണ​ക്കാ​രി​യെ അ​സ​ഭ്യം പറ‍യുകയും ചെയ്തു. ​

Read More