കിഴക്കമ്പലം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ആക്രമിച്ചു പണവും സ്വർണവും കവർന്നതായി പരാതി. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടം തുരുത്ത് ചുള്ളിയാട്ട് ഏലിയാമ്മ പൗലോസിനെ(60)യാണ് കള്ളന്മാർ ആക്രിമച്ച് അവശയാക്കിയ ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും ഏഴ് പവന്റെ ആഭരണങ്ങളും കവർന്നത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കളുടെ ശബ്ദം കേട്ടുണർന്ന ഏലിയാമ്മയെ ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും ഇടിച്ച ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്തു.തുടർന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും ഇരിക്കുന്ന സ്ഥലം ചോദിച്ച് മനസിലാക്കി മോഷണം നടത്തുകയായിരുന്നു. തമിഴ് ഭാഷയാണ് മോഷ്ടാക്കൾ സംസാരിച്ചിരുന്നതെന്നും കറുത്ത നിറമുള്ളവരായിരുന്നെന്നും ഏലിയാമ്മ പറഞ്ഞു. മോഷ്ടാക്കൾ പോയ ശേഷം അവശയായ ഏലിയാമ്മ തന്നെയാണ് അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചത്. തടിയിട്ട പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൽ…
Read MoreCategory: TVM
അഴിയെണ്ണി അപ്പാച്ചി ബൈജുവും..! കുപ്രസിദ്ധ ഗുണ്ട അപ്പാച്ചി ബൈജുവിനെ പോലീസ് പിടികൂടി; വിവിധ സ്റ്റേഷനുകളിലായി 50ഓളം കേസുകളിൽ പ്രതിയാണ്
ബാലരാമപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50ൽ അധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. വെങ്ങാനൂർ മംഗലത്തുകോണം പുത്തൻകാനം എ.കെ. നഗറിൽ നെടിയവിള വീട്ടിൽ അപ്പാച്ചി ബൈജുവെന്ന ആർ.സിനോരാജ് (37) ആണ് റിമാൻഡിലായത്.കൊലപാതകം,വധശ്രമം,മോഷണം,അടിപിടി തുടങ്ങിയ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കട്ടച്ചൽകുഴി പുത്തൻകാനം വാറുവിളാകത്ത് വീട്ടിൽ സനുവിനെയും സുഹൃത്ത് ഇന്ദ്രജിത്തിനെയും മംഗലത്തുകോണത്ത് വച്ച് കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ബാലരാമപുരം പോലീസ് സ്റ്റേഷനിൽ വധശ്രമം അടക്കം രണ്ടു കേസുകളും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ ഏഴു കേസുകളും ഫോർട്ട് പോലീസ് സ്റ്റേഷനിൽ 10 കേസുകളും പേരൂർക്കട പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളും ഇയാളുടെ പേരിലുണ്ട്. നേമം, വിഴിഞ്ഞം, കരമന,കണ്‍ട്രോണ്‍മെന്റ് സ്റ്റേഷനുകളിൽ 10 കേസുകളിലും ഇയാൾ പ്രതിയാണ്. ആകെ നഗരത്തിലെയും റൂറലിലെയും പോലീസ് സ്റ്റേഷനുകളിലായി …
Read Moreഇതാണോ ആർശഭാരത സംസ്കാരം..! സ്ത്രീകളെ ആക്രമിച്ചാണോ ബിജെപി തങ്ങളുടെ ആണത്വം തെളിയിക്കുന്നതെന്ന് വി.ഡി സതീശൻ എംഎൽഎ
ബാലരാമപുരം : സ്ത്രീകളെ ആക്രമിച്ചാണോ ബിജെപി തങ്ങളുടെ ആണത്വം തെളിയിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശ ൻ എംഎൽഎ. കല്ലിയൂരിൽ ദളിത് അധ്യാപികയ്ക്കു നേരെ നടന്ന ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച് കല്ലിയൂർ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. ആർശഭാരത സംസ്കാരം വിളന്പുന്ന ബിജെപിയുടെ സംസ്കാരം സ്ത്രീകളെ അപമാനിക്കലാണോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ സവർണ ഫാസിസ്റ്റ് മുഖമാണ് കല്ലിയൂരിൽ കണ്ടത്. സിപിഎം ഇതിന് കുടപിടിക്കുന്നതിന്റെ തെളിവാണ് മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാതെ ഇപ്പോഴും സംരക്ഷിക്കുന്ന നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്ലിയൂർ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുപ്പിക്കൽ രാധാകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ , കോവളം എംഎൽഎ എം. വിൻസെന്റ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി അംഗം ജി.സുബോധൻ, ദളിത് കോണ്‍ഗ്രസ് സംസ്ഥാന…
Read Moreഇനി തിരുവനന്തപുരം പുലി..! കണ്ണൂരുകാരുടെ ഉറക്കം കെടുത്തിയ പുലി തലസ്ഥാനത്തേക്ക്; ഇനി നെയ്യാറിന്റെ വനങ്ങളിൽ; പുലി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ
കണ്ണൂർ: നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തി എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു പിടികൂടിയ പുലി പൂർണ ആരോഗ്യവാനാണെന്നു ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 10.45 ഓടെ മയക്കുവെടിവച്ചു പിടിച്ച പുലിക്ക് പുലർച്ചെ ഒന്നോടെ ബോധം തിരിച്ചുകിട്ടി. തുടർന്നു വയനാട് വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും മയക്കുവെടി വിദഗ്ധനുമായ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കഴുത്തിനു മയക്കുവെടിയേറ്റ പുലിയ്ക്കു മരുന്നുകൾ നൽകി. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകിയതോടെ പുലി പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തി. പുലർച്ചെ രണ്ടോടെ പുലിയുമായി തിരുവനന്തപുരത്തേക്കു ഡോക്ടർമാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യാത്ര തിരിച്ചിരുന്നു. ഡിഎഫ്ഒ ഒ. സുനിൽ പമഠി, സ്രാവൺ കുമാർ വർമ, സോളമൻ തോമസ് തുടങ്ങിയവരും വെറ്ററിനറി ഡോക്ടർമാരുടെ സംഘവുമാണു പുലിയുമായി യാത്ര തിരിച്ചിരിക്കുന്നത്. നെയ്യാർ വനമേഖലയിൽ വിട്ടയക്കാനാണു നിലവിലെ…
Read More രാജിവെക്കു പുറത്തുപോകു..! വാർത്താ മാധ്യമങ്ങളിൽ ഇടം പിടിയ്ക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രത ബജറ്റ് ചോർച്ചയ്ക്ക് കാരണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ബജറ്റ് ചോർച്ച വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം നിയമസഭയിൽ ആദ്യം അവതരിപ്പിച്ചത്. പിന്നീട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബജറ്റ് വിവരങ്ങൾ ചോർന്നത് ധനകാര്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പ്രതിപക്ഷത്തെ വി.ഡി.സതീശൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ബജറ്റിലെ അതേ വാക്കുകളാണ് മാധ്യമങ്ങളിൽ വന്നത്. പേഴ്സണൽ സ്റ്റാഫുകൾക്ക് കളിക്കാനുള്ള കളിപ്പാട്ടമല്ല ഒൗദ്യോഗിക രേഖയെന്ന് സതീശൻ പറഞ്ഞു. കുറ്റം ചെയ്തത് ധനമന്ത്രി തന്നെയാണ്.വാർത്താ മാധ്യമങ്ങളിൽ ഇടം പിടിയ്ക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സതീശൻ ആരോപിച്ചു. എന്നാൽ ബജറ്റ് ചോർന്നിട്ടില്ലെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പാണ് ചോർന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക് സഭയെ അറിയിച്ചു. അതേ സമയം ബജറ്റ് വിവരങ്ങൾ പുറത്ത് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി…
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreനാസിക്കിൽ മരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് ; വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയിൽ കിടത്തിയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: നാസിക്കിലെ ദേവ്ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യുവിന്റെ മൃതദേഹത്തോട് കടുത്ത അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയിൽ തന്നെ കിടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തിനൊപ്പം എത്തിയ ഉദ്യോഗസ്ഥർ ചെക്ക് ഇൻ ചെയ്യുന്നന് വൈകിയതാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജെറ്റ് എയർവെയ്സ് വിമാനത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഉന്നത സൈനിക ഉദ്യോഗസ്ഥർ ആരുംതന്നെ എത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാതെ സ്വീകരിക്കില്ലെന്ന് ബന്ധുക്കളുടെ പ്രഖ്യാപനവും ആശയക്കുഴപ്പങ്ങളുണ്ടാക്കി. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടായതോടെ ഒപ്പമെത്തിയ ഉദ്യോഗസ്ഥർ എതിർത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാതെ മൃതദേഹം കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു. തർക്കങ്ങൾ ഒഴിവാക്കി പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും റീ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. റീ…
Read Moreസമ്മർദങ്ങൾക്ക് വഴങ്ങുന്നവരല്ല ഞങ്ങൾ..! ബജറ്റ് പുറത്ത് പോയത്തിന്റെ പേരിൽ സമ്മർദപ്പെടുത്തി രാജിവെയ്പ്പി ക്കാമെന്ന് നോക്കണ്ടന്ന് കോടിയേരി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോർന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബജറ്റിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകർക്ക് നൽകാറുള്ള ബജറ്റ് ഹൈലൈറ്റ്സ്, സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായ അമിതാവേശം മൂലം ഇത്തവണ അൽപം നേരത്തെ അവർക്കു ലഭിച്ചു എന്നതാണ് ഉണ്ടായതെന്നും കോടിയേരി വിശദീകരിച്ചു. സംഭവത്തിന്റെ ഉത്തരവാദികൾക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തു. ബജറ്റ് വീണ്ടും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ധനമന്ത്രി രാജിവയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രതിപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും കോടിയേരി വ്യക്തമാക്കി.
Read Moreതിരുത്തൽ നയം..! മദ്യനയം ടൂറിസത്തിന് വന്‍ തിരിച്ചടി; യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തുമെന്ന് സൂചന നല്കി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തുമെന്ന് സൂചന നല്കി ധനമന്ത്രി തോമസ് ഐസക്കും രംഗത്ത്. സംസ്ഥാനത്തെ മദ്യനിയന്ത്രണം ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞു. മദ്യനയത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങളാണ് സ്വീകരിക്കേണ്ടത്. ബെവ്കോ ഔട്ട്ലെറ്റുകള് കുറഞ്ഞത് വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Read Moreതത്തപ്പശു..! ജേക്കബ് തോമസ് മുഖ്യമന്ത്രി യുടെ തൊഴുത്തിലെ കെട്ടിയിട്ട പശു; ഉദ്യോഗസ്ഥ ചേരിപ്പോരുമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയില്‍. ജേക്കബ് തോമസ് മുഖ്യമന്ത്രി യുടെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുവാണെന്ന് വി.ഡി.സതീശന് ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സതീശന് അടിയന്തരപ്രമേയത്തിന് അനുമതി തേടി. കൂട്ടിലടച്ച തത്തയെപ്പോലെയല്ല മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവിനെപ്പോലെയാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ കേസുകള്‍ ഏറ്റെടുക്കേണ്ടെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ജേക്കബ് തോമസിനെ ആര് അധികാരം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ജേക്കബ് തോമസിന്റെ പ്രവര്‍ത്തികള്‍. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് മൂലം അതീവ പ്രാധാന്യമുള്ള ഫയലുകള്‍ പോലും ബിനാമി കൈകളില്‍ എത്തുകയാണെന്നും ഇവ പകപോക്കലിനായി കോടതിയില്‍ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ക്ക് മറുപടി നല്കിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നിലപാട് തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മില്‍ നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.…
Read More