നിയാസ് മുസ്തഫ കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈ സേഷന്‍റെ കീഴിലാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രവർത്തിക്കുന്നത്. പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ കൂടാതെ എച്ച്ഐവി അണുബാധ പിടിപെടാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ പ്രത്യേക പ്രവർത്തന ങ്ങളും നടത്തുന്നു. എച്ച്ഐവി അണുബാധിതരോടുള്ള സാമൂഹ്യനിന്ദയും വിവേചനവും ഇല്ലാതാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളും എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റി ഏറ്റെടുത്തു നടത്തുന്നുണ്ട്. ആയിരക്കണക്കിന് അണുബാധിതർക്ക് മരുന്ന്, ചികിത്സ, കൗണ്‍സലിംഗ് തുടങ്ങിയവ നൽകുന്നതിനൊപ്പം അവർക്ക് പുനരധിവാസവും പരിശീലനവും നിയമസഹായവും നൽ കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കു കയും ചെയ്തുവരുന്നുണ്ട്.സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സേവനകേന്ദ്രങ്ങളിലൂടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ജ്യോതിസ്, ഉഷസ്, സുരക്ഷ, പുലരി,…
Read MoreCategory: Health
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്
നിയാസ് മുസ്തഫ എയ്ഡ്സ് രോഗിയും കൗണ്‍സലിംഗും തമ്മിൽ വലിയ ബന്ധമുണ്ട്. കൗണ്‍സലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് രോഗിയും ഉപദേശകനും തമ്മിലുള്ള ചർച്ചയാണ്. ഈ ചർച്ച ദീർഘകാലത്തേക്കോ ചുരുങ്ങിയ കാലത്തേക്കോ ആകാം. രണ്ട് ഉദ്ദേശ്യങ്ങളാണ് പ്രധാനമായും കൗണ്സലിംഗിനുള്ളത്. ഒന്ന് എച്ച്ഐവി വൈറസിന്റെ പകർച്ച തടയുക. മറ്റൊന്ന് എച്ച്ഐവി ബാധിതകർക്ക് ആശ്വാസം പകരുക. വൈറസ് ബാധിതനായ ഒരാൾക്ക് നൽകുന്ന സഹായക കൗണ്‍സലിംഗ് കൊണ്ട് അയാളുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കും ക്ലേശങ്ങൾക്കും ഒരു ചെറിയ പരിഹാരം ഉണ്ടാക്കാൻ കഴിയും. എയ്ഡ്സ് രോഗ ചികിത്സയിൽ ഇത്തരം കൗണ്സലിംഗുകൾ ഉൾപ്പെടുത്താതിരുന്നാൽ ഗുരുതരമായ മാനസികാഘാതം രോഗിക്കും രോഗിയുടെ ബന്ധുക്കൾക്കും ഉണ്ടാകും. വൈറസ് ബാധിതനാണെന്ന് അറിഞ്ഞാലുടൻ ചിലരെങ്കിലും ജീവനൊടുക്കാൻ ശ്രമിക്കാറു ണ്ട്. ഇതു തടയാൻ ഇത്തരം കൗൺസലിംഗ് ഏറെ സഹായമാകും. വൈറസ് ബാധിതർക്ക് കൗണ്സലിംഗുകൾ വഴി ലഭിക്കുന്ന മനോബലം വളരെ വലുതാണ്. സാമൂഹികമായ ഒറ്റപ്പെടലും രോഗത്തിന്‍റെ ഭീകരതയും അവരിൽ വലിയ…
Read Moreഎയ്ഡ്സ്! രോഗങ്ങളുടെ കടന്നാക്രമണം
നിയാസ് മുസ്തഫ എയ്ഡ്സ് രോഗിയെ നിരവധി പകർച്ചവ്യാധികൾ പിടികൂടും. ഒന്നിനു പിറകേ മറ്റൊന്നായി കൂട്ടത്തോടെ രോഗങ്ങളെത്തും. ഒരു രോഗത്തെ ഒതുക്കുന്പോൾ മറ്റൊരു രോഗം കലശലാകും. വളരെ വേദനാജനകവും ഭീകരവുമായിരിക്കും എയ്ഡ്സ് രോഗിയുടെ അന്ത്യം. കേന്ദ്ര നാഡീവ്യൂഹത്തെയും എയ്ഡ്സ് രോഗം ബാധിക്കുന്നു. മറവി മുതൽ ഒരുതരം ഭ്രാന്തുവരെ വരുന്നു. തളർച്ചയാവട്ടെ, തളർവാതം പോലെ കഠിനമാണ്. 1. ക്ഷയരോഗം-എയ്ഡ്സ് രോഗിക്ക് ആദ്യമായി പിടിപെടുന്ന രോഗം ക്ഷയരോഗമാണ്. 2. കാൻഡിഡ ആൽബിക്കാൻസ്- ഇതൊരുതരം പൂപ്പലാണ്. വായ്, നാവ്, അന്നനാളം എന്നിവയിലെല്ലാം പൂപ്പൽ ആക്രമിക്കുന്നു. ഭക്ഷണം കഴിക്കൽ വേദനാജകമാകും. 3.ന്യൂമോസിസ്റ്റിസ് കാരിനി ന്യുമോണിയ- ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്. ഇതുമൂലമുള്ള മരണനിരക്ക് കൂടുതലാണ്. ന്യുമോണിയയുടേതുപോലുള്ള രോഗലക്ഷണങ്ങൾ. 4. സൈറ്റോമെഗാലോ – ഈ വൈറസ് അന്ധത, ന്യുമോണിയ, വയറിളക്കം എന്നിവയുണ്ടാക്കും. 5. ക്രിപ്റ്റോസ് പൊറീഡിയോസിസ്- ഈ വൈറസ് മാരകമായ വയറിളക്കമുണ്ടാക്കുന്നു. 6. ക്രിപ്റ്റോ കോക്കോസിസ്- നാഡീവ്യൂഹത്തെ…
Read Moreകാൻസർ തടയും, ഹൃദ്രോഗങ്ങൾ ചെറുക്കും; നമ്മുടെ വാഴച്ചുണ്ട് ഒരു സംഭവമാണ്..!
വാഴപ്പഴം രുചിയോടെ കഴിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ ഏറെ ഗുണങ്ങളുള്ള വാഴച്ചുണ്ട് ആഹാരത്തിലുൾപ്പെടുത്താൻ പലരും ശ്രദ്ധിക്കാറില്ല. മലയാളി ഉപയോഗശൂന്യമാക്കി കളയുന്ന വാഴച്ചുണ്ടിന്റെ ഗുണഫലങ്ങൾ അറിഞ്ഞാൽ ഞെട്ടും. പോഷകങ്ങളുടെ കലവറയായ വാഴച്ചുണ്ട് ശരീരത്തിന് സംരക്ഷണമൊരുക്കുന്നത് എങ്ങനെയെല്ലാമാണെന്ന് നോക്കാം… 1.കാൻസറും ഹൃദ്രോഗങ്ങളും ചെറുക്കും വാഴച്ചുണ്ടിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകൾ, ടാനിൻസ്, ആന്റി ഓക്സിഡന്റ്സ്, വിവിധ ആസിഡുകൾ തുടങ്ങിയവ കോശങ്ങളുടെ നാശം തടഞ്ഞ് കാൻസർ പോലുള്ള അസുഖങ്ങളെ ചെറുക്കും. കൂടാതെ ഹൃദയത്തിന്റെ അരോഗ്യം സംരക്ഷിക്കാനും ഇവയിലൂടെ സാധിക്കും. 2.അണുബാധ തടയും ’എഥനോൾ’ ധാരാളമായി അടങ്ങിയിരിക്കുന്ന വാഴച്ചുണ്ട്, ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളിൽ നിന്നുണ്ടാകുന്ന രോഗബാധകൾ തടയും. കൂടാതെ വാഴച്ചുണ്ട് കൂടൂതലായി കഴിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ വേഗമുണങ്ങുകയും ചെയ്യും. 3.ഉദര രോഗങ്ങൾ തടയും വാഴച്ചുണ്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായമാകുന്നു. കൂടാതെ വിശപ്പ് കൂട്ടൂകയും ചെയ്യും. മലബന്ധം ഇല്ലാതാക്കാനും വാഴച്ചുണ്ട് ഉത്തമമാണ്. 4.വിളർച്ച തടയും…
Read Moreഎയ്ഡ്‌സിനെതിരെ കരുതലോടെ മുന്നേറാം! വൈറസിന്റെ വരവ് അറിയാതെ പോകരുത്
നിയാസ് മുസ്തഫ എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിനകം രോഗിയെ മുപ്പതു ശതമാനം വരെ രോഗം കീഴ്പെടുത്തും. പത്തു വർഷമാകുന്പോൾ അന്പതുശതമാനം പേരും രോഗത്തിന്‍റെ പിടി യിലാകും. ഉദാഹരണത്തിന് 2017ൽ ഒരാൾ രോഗബാധിതനായാൽ അയാളി ൽ വർഷങ്ങൾക്കു മുന്പേ വൈറസ് ശരീരത്തിൽ കടന്നിരിക്കും. ഏതു പ്രായക്കാരിൽ പ്രധാനമായും രണ്ടുതരം പ്രായക്കാരെയാണ് ഈ രോഗം ബാധിക്കുന്നത്. ഒന്നാമത് ഇരുപതി നും നാൽപതിനും മധ്യേ പ്രായമുള്ള ലൈംഗി ക പ്രവർത്തനക്ഷമതയുള്ളവർ. രണ്ടാമത്തെ കൂട്ടർ നിരപരാധികളായ കുഞ്ഞുങ്ങൾ. എയ്ഡ്സ് രോഗികളിൽ കൂടുതലും 25നും 35നും മധ്യേ പ്രായമുള്ളവരാണ്. അറിഞ്ഞോ അറിയാതെയോ വൈറസ് ശരീരത്തിൽ പ്രവേ ശിച്ചശേഷം ഗർഭിണിയാകുന്നവരിലൂടെ കു ഞ്ഞുങ്ങളിലേക്കും ഈ രോഗം പകരുന്നു. ശിശുമരണനിരക്ക് കൂട്ടാൻ ഇതു കാരണമാകു ന്നു. സമൂഹത്തെ എങ്ങനെ ബാധിക്കും?…
Read Moreകൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീത്ത കൊളസ്ട്രോളായ എൽഡിഎലിൻറെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായകമെന്നു പഠനങ്ങൾ പറയുന്നു. കറിവേപ്പിലയുടെ ആൻറി ഓക്സിഡൻറ് ഗുണമാണ് അതിനു പിന്നിൽ. തത്ഫലമായി നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിൻറെ തോതു കൂടുന്നു. ആർട്ടീരിയോ സ്ളീറോസിസ് പോലെയുളള ഹൃദയരോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. പ്രായമായവരുടെ ആരോഗ്യജീവിതത്തിന് കറിവേപ്പില സഹായകം. ദഹനം മെച്ചപ്പെടുത്തുന്നതിന് കറിവേപ്പില സഹായകം. ആമാശയത്തിൻറെയും ദഹനവ്യവസ്‌ഥയുടെയും കാര്യക്ഷമതയ്ക്കു ഗുണപ്രദം. ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിനു സഹായകം. കറിവേപ്പില ജ്യൂസാക്കി നാരങ്ങാനീരു ചേർത്തു കഴിച്ചാൽ ദഹനക്കേടു മാറും. സംഭാരത്തിൽ ചേർത്തു കഴിക്കുന്നതും ഗുണകരം. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില പതിവായി കഴിക്കുന്നതു ഗുണപ്രദം. അതുവഴി പ്രമേഹസാധ്യത കുറയ്ക്കാനുമാകും. അതിലുളള നാരുകൾ രക്‌തത്തിലെ ഗ്ലൂക്കോസിൻറെ തോത് നിയന്ത്രിതമാക്കാൻ സഹായിക്കുന്നു. പ്രമേഹബാധിതർ കറിവേപ്പില ചേർത്ത ഭക്ഷണം കഴിക്കുന്നതു ശീലമാക്കുന്നതും ആരോഗ്യജീവിതത്തിനു ഗുണപ്രദം. എന്നാൽ കറിവേപ്പില കൂടുതൽ അളവിൽ ശീലമാക്കിയവർ ഇടയ്ക്കിടെ രക്‌തപരിശോധന നടത്തി ഷുഗർ നിയന്ത്രിതമാണോ…
Read Moreപ്രമേഹമുളളവര്‍ക്ക്… ഒന്നിനോടും ‘നോ’ പറയുന്നില്ല
ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല. നേരിട്ടുള്ള പഞ്ചസാര പ്രമേഹ രോഗികൾക്ക് അനുവദനീയമല്ല. വല്ലപ്പോഴും ഒരാഗ്രഹത്തിൻറെ പേരിൽ അല്പം കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല. ഒന്നിനോടും നോ എന്നു പറയുന്നില്ല. തൊടാൻ പാടില്ല എന്നു പറയുന്നില്ല. മുൻകാലങ്ങളിലാണ് പ്രമേഹബാധിതർക്ക് നിയന്ത്രണങ്ങളുടെ, വിലക്കുകളുടെ നെടുനീളൻ ലിസ്റ്റ് കൊടുത്തിരുന്നത്. ഇപ്പോൾ അതു തൊടരുത്, ഇതു പാടില്ല എന്നൊക്കെ പറയുന്നില്ല. പകരം, അത്തരം ഒരു വിഭവം ഒരുദിവസം കഴിച്ചാൽ മറ്റുളള ഭക്ഷണങ്ങളിൽ നിയന്ത്രണം പാലിച്ച് അധിക കലോറി ശരീരത്തെിലത്തുന്നതു തടയണം. വണ്ണം കൂടിയാലും കുറഞ്ഞാലും… പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടേതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തേണ്ടതുണ്ട്. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർക്കു വണ്ണം കൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. വണ്ണം കൂടുതലുളളവർ അതു കുറയ്ക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുന്പോൾത്തന്നെ ഇൻസുലിൻറെ അളവും…
Read Moreആശ്വസിക്കാന്‍ വകയുണ്ട്, എങ്കിലും…
നിയാസ് മുസ്തഫ വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാ നാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടിലെത്തിയത്. കുറേക്കാലമായി രഘുവിന്‍റെ കണ്ണിന്‍റെ കാഴ്ചയ്ക്കു തകരാറുണ്ട്. വിദേശത്ത് ആയിരുന്ന പ്പോൾ അവിടത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യണ മെന്ന് നിർദേശിച്ചിരുന്നതാണ്. പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല. നാട്ടിലെത്തിയപ്പോൾ പിന്നെയും കാഴ്ചയ്ക്കു പ്രശ്ന മായി. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കൽ കോള ജ് ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ശസ്ത്രക്രിയ നടത്തുകയേ നിർവാഹ മുള്ളൂവെന്ന് ഡോക്ടർമാർ രഘുവിനെ അറിയിച്ചു. ശസ്ത്ര ക്രിയയ്ക്കു മുന്നോടിയായി എച്ച്ഐവി വൈറസുണ്ടോ യെന്ന് അറിയുന്നത് ഉൾപ്പെടെയുള്ള രക്തപരിശോധന നടത്താനും നിർദേശിച്ചു. ജ്യോതിസ് കേന്ദ്രത്തിലെ രക്തപരിശോധനയിൽ താനൊരു എച്ച്ഐവി വൈറസ് ബാധിതനാണെന്ന ഞെട്ടി ക്കുന്ന വിവരം രഘു അറിഞ്ഞു. ജീവിതത്തെ പ്രതീക്ഷ യോടെ കണ്ട് വിവാഹജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ…
Read Moreവേനൽക്കാല ഭക്ഷണം
വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോര് എന്നിവ കുടിക്കണം. ശരീരം നന്നായി ചൂടായിരിക്കുമ്പോൾ തണുത്ത സാധനങ്ങളോ ഐസ്ക്രീമോ കഴിക്കരുത്. വെള്ളം തണുപ്പ് മാറ്റി കുടിക്കുക. നമ്മൾ നന്നായി വിയർക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം നഷ്‌ടപ്പെടുന്നു. ശീതള പാനീയങ്ങൾ വേണ്ട സോഡ, പെപ്സി, കോള എന്നിവ ഉപേക്ഷിക്കുക. ഇതിലെ പ്രിസർവേറ്റിവ്സ്, നിറം, മധുരം എന്നിവ ശരീരത്തിന് ഹാനികരമാണ്. തന്നെയുമല്ല, ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കുടലിെൻറ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ ഇവയുടെ അമിതോപയോഗം രക്‌തത്തിലെ ഫോസ്ഫറസിെൻറ അളവ് കൂട്ടുകയും കാൽസിയം എല്ലുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമാകുകയും ചെയ്യും. ഇങ്ങനെ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു. സോഫ്റ്റ് ഡ്രിംഗ്സ്,…
Read Moreപരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്…
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്കാലവും വിജയത്തിനു സഹായിക്കും. നമ്മുടെ കഴിവ് എത്ര ചെറുതോ വലുതോ ആകട്ടെ, നമ്മുടെ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടാകണം. ഇതുവരെ പല പരാജയങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും ഇനിയും പരിശ്രമിച്ചാൽ വിജയിക്കാം. ഈ ദിവസങ്ങളെങ്കിലും ഫലപ്രദമായി വിനിയോഗിക്കും എന്ന ഒരു തീരുമാനം മതി; വിജയം സുനിശ്ചിതം. നമുക്കു പരിശ്രമിക്കാം; വിജയം സുനിശ്ചിതം സ്കൂളുകളിൽ 10, പ്ലസ് ടു ക്ലാസുകളിൽ സിലബസ് പൂർത്തിയായ ഘട്ടമാണിത്. ഇനി കുട്ടിയുടെ സ്വപ്രയത്നത്തിനാണു പ്രാധാന്യം. കുട്ടികൾക്കു പഠനത്തെച്ചൊല്ലി മാതാപിതാക്കളിൽ നിന്ന് ഏറെ ശാസനകൾക്കും സമ്മർദങ്ങൾക്കും സാധ്യതയുള്ള ദിനങ്ങൾ. അത്തരം സമ്മർദം തികച്ചും സ്വാഭാവികമായിത്തന്നെ കാണണം. പരീക്ഷയും അതിലെ വിജയവും ജീവിതം മെച്ചപ്പെടുത്താൻ കിട്ടുന്ന ഒരവസരമാണെന്നും അതിനാലാണു മാതാപിതാക്കൾ സമ്മർദം ചെലുത്തുന്നതെന്നും കുട്ടികൾ തിരിച്ചറിഞ്ഞാൽ പകുതി പ്രശ്നം തരണം ചെയ്യാം. ഒപ്പം…
Read More