ബിസിനസുകാരനായ ഭർത്താവ് ഭാര്യയെയും കൂട്ടി എന്നെ കാണാൻ വന്നു. ഞാൻ ആദരിക്കുന്ന ഒരു പുരോഹിതന്റെ ശിപാർക്കത്തുമായാണ് അവർ വന്നത്. എങ്ങനെയെങ്കിലും ഇവർ തമ്മിലുള്ള വഴക്ക് പരിഹരിച്ചുകൊടുക്കണമെന്നായിരുന്നു ആ കത്തിന്റെ ചുരുക്കം. വന്നുകയറിയപാടേ ഭർത്താവ് ഭാര്യയെക്കുറിച്ചുള്ള പരാതികളുടെ നീണ്ട പട്ടിക എന്റെ മുന്നിൽ നിരത്തിവച്ചു. എന്റെ ഭാര്യ ഒരു ഹൈസ്കൂൾ അധ്യാപികയാണ്. ഒരു തൊട്ടാവാടി. നിസാരകാര്യങ്ങൾക്കുപോലും അവൾ ഭയങ്കരമായി പ്രതികരിക്കും. അവൾ എന്നെ വരച്ചവരയിൽ നിർത്താൻ നോക്കുകയാണു ഡോക്ടർ. പെട്ടെന്ന് ഫീൽ ചെയ്യുന്ന തരത്തിലുള്ള അവളുടെ ഈ സ്വഭാവവും എല്ലാം ശരിയായി ചെയ്യണമെന്നുള്ള അവളുടെ നിർബന്ധബുദ്ധിയും കാരണം വീട്ടിൽ എന്നും വഴക്കാണ്. ഒരു സമാധാനവുമില്ല. മുറിയിൽ അവൾ അടുക്കിവച്ച ഏതെങ്കിലും സാധനങ്ങൾ സ്ഥാനംമാറി കിടന്നാൽ വളരെ പെട്ടെന്ന് അവൾ ടെൻഷനാകും. അലമാരയിൽ അവൾ അടുക്കിവച്ച വസ്ത്രങ്ങൾ അറിയാതെ അലങ്കോലപ്പെട്ടുകിടന്നാൽ അവൾ പെട്ടെന്ന് ക്ഷമകെട്ട് എന്നോട് വഴക്കിടാൻ വരും. ഇത്തരം…
Read MoreCategory: Health
ഈസ്റ്റർ വിരുന്നൊരുക്കാം
ഏറെ നാളത്തെ നോന്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ എത്തുന്നത്. ഈസ്റ്റർ യേശുവിെൻറ ഉയിർപ്പിെൻറ ഓർമപ്പെടുത്തലാണ്. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചുള്ള ഈസ്റ്റർ വിരുന്നിൽ രാവിലത്തെ പ്രാതൽ അപ്പവും കറിയുമാണ് പ്രധാനം. ഇതാ ഈസ്റ്റർ വിരുന്ന് കേമമാക്കാൻ ഏതാനും വിഭവങ്ങൾ… ഈസി പാലപ്പം ചേരുവകൾ പച്ചരി(കുതിർത്തിയത്) രണ്ടു കപ്പ് തേങ്ങ ചുരണ്ടിയത് ഒരു കപ്പ് വെന്ത ചോറ് അരക്കപ്പ് യീസ്റ്റ് രണ്ടു ടേബിൾ സ്പൂണ്‍ ഉപ്പ് പാകത്തിന് പഞ്ചസാര ഒരു ടീസ്പൂണ്‍ റവ അരക്കപ്പ്. തയാറാക്കുന്നവിധം അരിയും തേങ്ങയും ചോറും കൂടി അൽപം ചൂടുവെള്ളത്തിൽ അരച്ച് മാറ്റിവയ്ക്കണം. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചൂടുവെള്ളത്തിൽ പൊങ്ങാൻ വയ്ക്കുക. റവ ഒന്നര കപ്പ് വെള്ളത്തിൽ കുറുക്കി തണുപ്പിക്കണം. ഇനി ഇവയെല്ലാം കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് പാകത്തിനുള്ള അയവിൽ കലക്കി നല്ലതുപോലെ പൊങ്ങാൻ വയ്ക്കുക. പൊങ്ങിയതിനുശേഷം നോണ്‍സ്റ്റിക്ക് അപ്പച്ചിയിൽ…
Read Moreവേനൽക്കാല ഭക്ഷണം
വർഷത്തിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയാണ് വേനൽക്കാലം. വേനൽക്കാലത്ത് ശരീരത്തിനു തണുപ്പു പ്രധാനം ചെയ്യുന്ന ഭക്ഷണക്രമമാണു പാലിക്കേണ്ടത്. എളുപ്പത്തിൽ പാചകം ചെയ്തെടുക്കാവുന്ന ആറു വേനൽക്കാല പാചകക്കുറിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിനുവേണം സംരക്ഷണം വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നതിനനുസരിച്ചു ശരീരത്തിലെ ജലാംശം വിയർപ്പായി നഷ്ടപ്പെടുന്നു. ഈ പ്രക്രിയ മൂലം ശരീരം തണുക്കുകയും കൊടുംചൂടിൽ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ജലം നഷ്ടമാകുന്നതോടൊപ്പം ശരീരത്തിൽ നിന്നും പ്രധാന ലവണങ്ങളായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയവയും നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും ഉപ്പ് ചേർന്ന പാനീയങ്ങളായ മോരും വെള്ളം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം എന്നിവ ധാരാളമായി ഉപയോഗിക്കണം. ഇതു ശരീരത്തിലെ ജലത്തിെൻറയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ഈ സന്തുലിതാവസ്ഥ നിലനിർത്തിയില്ലെങ്കിൽ അതു ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയും ജീവനുതന്നെ അപകടം സംഭവിക്കാൻ സാധ്യതയുളള അവസ്ഥയായ നിർജ്ജലീകരണത്തിന് ഇടയാക്കുകയും ചെയ്യും.…
Read Moreകുടിവെള്ളത്തിന്റെ രുചിഭേദം അവഗണിക്കരുത്
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി തണുപ്പിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം. ഐസ് ക്യൂബിലും മാലിന്യം! വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ജലസ്രോതസുകളുടെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്‍പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത…
Read Moreകുടവയര്‍ ബോറായോ? കുറയ്ക്കാന്‍ വഴിയുണ്ട്
കുടവയര്‍ ഇന്നത്തെ ആധുനിക യുവാക്കളുടെ ഒരു മുഖമുദ്രയായിക്കഴിഞ്ഞു. ക്രമം തെറ്റിയുള്ള ഭക്ഷണം, കൊഴുപ്പു കൂടുതലുള്ള ഭക്ഷണം, വ്യായാമക്കുറവ് എന്ന് വേണ്ട സകല കാരണങ്ങളും ഇന്നത്തെ യുവതലമുറകള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പത്തിലൊരാള്‍ക്ക് കുടവയര്‍ എന്ന അവസ്ഥ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. നിലവിലെ ജീവിത സാഹചര്യങ്ങളില്‍ കഠിനമായ ഓഫീസ് ജോലികഴിഞ്ഞ് ആര്‍ക്കും കൃത്യമായ വ്യായമാം ചെയ്യാന്‍ സാധിക്കുന്നുമില്ല. എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ എല്ലാവരും അനാരോഗ്യകരമായ ഡയറ്റുകള്‍ പരിശീലിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നു. അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്നമാണ്. അതിനാല്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാന്‍ നല്ല നാടന്‍ എളുപ്പവഴികളുണ്ട്. ദാ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിച്ചു നോക്കൂ. ഒരാള്‍ ദിവസവം കഴിയ്ക്കുന്ന ഭക്ഷണത്തിന് ഏതാണ്ട് നിശ്ചിത അളവുണ്ടാകും. വിശപ്പു മാറാനോ വയര്‍ നല്ലപോലെ നിറയാനോ ഉള്ള ആഹാരം. ഇതിന്റെ അളവു കുറയ്ക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഒരുമിച്ചല്ല,…
Read Moreതണ്ണിമത്തൻ വെറും തടിയനല്ല
നെടുങ്കണ്ടം: മലനാട്ടിലും ഇപ്പോൾ തണ്ണിമത്തനാണ് താരം. ഒട്ടുമിക്ക വഴിയോരങ്ങളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തണ്ണിമത്തൻ കീഴടക്കിയിരിക്കുകയാണ്. ദാഹമകറ്റുക മാത്രമല്ല് തണ്ണിമത്തൻ നൽകുന്ന സേവനം. വേനൽചൂട് മൂലം ശരീരത്തിലുണ്ടാകുന്ന നിർജലീകരണത്തിന് പരിഹാരമാണ് തണ്ണിമത്തൻ. പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിവിധ ഇനങ്ങളിലുള്ള തണ്ണിമത്തനുകൾ സുലഭമായി ലഭിച്ചുതുടങ്ങി. നിരവധി രോഗങ്ങൾക്ക് ഒൗഷധം കൂടിയാണ് തണ്ണിമത്തൻ എന്നും അവകാശപ്പെടുന്നുണ്ട്. ഹൃദ്രോഗങ്ങൾ തടയൽ, രോഗപ്രതിരോധശേഷി വർധിപ്പിക്കൽ, കാൻസർ തടയൽ, തടി കുറയ്ക്കൽ, കിഡ്നി സംരക്ഷണം, കണ്ണിന്റെ ആരോഗ്യം, ബുദ്ധി വർധിപ്പിക്കൽ തുടങ്ങിയവയ്ക്കുള്ള ഒൗഷധഖനിയാണിതെന്നും അവകാശവാദമുണ്ട്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രിലിന് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുവാൻ കഴിയും. രക്തസമ്മർദം കുറയ്ക്കാനും രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുവാനും കഴിയും. ഇവയിലുള്ള വൈറ്റമിൻ ബി, സി എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. തണ്ണിമത്തനിലെ ഫ്ളവനോയിഡ്സിന് കാൻസറിനെ തടയാൻ കഴിയുമെന്നും പറയുന്നു. 18 ശതമാനം നാരും 82 ശതമാനം വെള്ളവും അടങ്ങിയിരിക്കുന്ന പഴവർഗമായതിനാൽ…
Read Moreനാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം
*മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ. * ശുഭാപ്തിവിശ്വാസം ജീവിതത്തിെൻറ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക. * നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്…) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക * മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം. * ദിവസവും വ്യായാമം ചെയ്യുക; വീടു വൃത്തിയാക്കുക,…
Read Moreപുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും
രോഗപ്പകർച്ച ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയരോഗിയാണ് മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നത്. അവർ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും ലക്ഷക്കണക്കിന് ക്ഷയരോഗാണുക്കൾ വായുവിലേക്ക് കണികകളായി പ്രവേശിക്കുകയും ഇത് ശ്വസിക്കുന്ന മറ്റൊരാൾക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു (ടിബി ഇൻഫെക് ഷൻ). ഇന്ത്യയിൽ ഏതാണ്ട് 50 ശതമാനം ജനങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരിൽ എല്ലാവർക്കും ക്ഷയരോഗം ഉണ്ടാകണമെന്നില്ല. ഭാവിയിൽ ഇവരിൽ അഞ്ചു മുതൽ 10 ശതമാനം വരെ ക്ഷയരോഗികളായി തീരുന്നു എന്നാണ് കണക്ക്. എച്ച്ഐവി അണുബാധയും പ്രമേഹവും പുകവലിയും എല്ലാം ഇവരിൽ ക്ഷയരോഗം പെട്ടെന്ന് ഉണ്ടാക്കുന്നു. ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയരോഗി വർഷം 15-20 പുതിയ ക്ഷയരോഗികളെ സൃഷ്ടിക്കുന്നു. മരുന്നുകൾ 1882 ൽ തന്നെ രോഗകാരണം കണ്ടെത്തിയെങ്കിലും പിന്നീട് 1943 ലാണ് ഫലപ്രദമായ സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്ന് കണ്ടുപിടിക്കുന്നത്. പിന്നീട് ഐസോനിയാസിഡ് (1952), പൈറസിനാമൈഡ് (1954), എത്താംബ്യൂട്ടോൾ (1962), റൈഫാംബിസിൻ (1963)…
Read Moreകൈനഖം കടിച്ചാൽ എന്താണ് കുഴപ്പം..?
ആരെങ്കിലും കൈനഖം കടിക്കുന്നതു കണ്ടാൽ അയാൾ ആകെ മാനസിക സമ്മർദത്തിലാണെന്നാണ് പൊതുവെയുള്ള ധാരണ. ജനസംഖ്യയുടെ 2030 ശതമാനം ആളുകൾ തങ്ങൾക്ക് ടെൻഷനുണ്ടാകുന്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുന്പോഴും നഖം കടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലുള്ളത്. ജേർണൽ ഓഫ് ബിഹേവിയർ തെറാപ്പി ആൻഡ് എക്സ്പിരിമെന്റൽ സൈക്യാട്രി ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നഖം കടിയേക്കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവരുടെ പഠനമനുസരിച്ച് പെർഫെക്ഷണലിസ്റ്റുകളായ (പൂർണതാവാദികൾ) ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്. എന്തും പെർഫെക്ടായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇവർ ചെറിയ കാര്യങ്ങളിൽപോലും വേഗത്തിൽ ടെൻഷനടിക്കും. ഇവർക്ക് ഒരിക്കലും ആനായാസകരമായി ഒരു കാര്യവും ചെയ്തുതീർക്കാനാകില്ല. മനസിലുണ്ടാകുന്ന ഈ ആധിയാണ് നഖം കടിയായും മറ്റും പുറത്തുവരുന്നത്. ഇങ്ങനെ നഖം കടിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. മറിച്ച് അത് നമ്മുടെ എനർജി ലെവലിൽ വ്യത്യാസം വരുത്തുകയും ടെൻഷൻ കുറയ്ക്കുകയും ചെയ്യുന്നു. ചെറുപ്പം മുതൽ…
Read Moreമധുരം മിതമെങ്കിൽ ജീവിതം മധുരതരം
ആരോഗ്യജീവിതത്തിനു വെല്ലുവിളിയാകുന്ന വില്ലന്റെ റോളാണ് മധുരത്തിനുള്ളത്. സൂക്രോസാണ് (പഞ്ചസാര)ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പട്ടി എന്നിവയിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ. പ്രായമേറിയവർ മധുരം കുറയ്ക്കണം പ്രായപൂർത്തിയായവർക്ക് ഒരു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. പ്രായമേറിയവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അധികം മധുരം അവർക്ക് ആവശ്യമില്ല. പഞ്ചസാര ശീലിപ്പിക്കേണ്ട ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ചേർക്കാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത് . മധുരപലഹാരങ്ങളാണല്ലോ ഈ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ…
Read More