മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. ശബ്ദവും വെളിച്ചവുംഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്. ചോക്ലേറ്റ് ചിലരിൽചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന്…
Read MoreCategory: Health
ഫംഗസ് രോഗങ്ങൾ: ഫംഗസിനു വിദഗ്ധ ചികിത്സ തേടണം
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. തുണി മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഫംഗസ് ബാധകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. ഫംഗസ് ബാധിച്ച് കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ വന്നിട്ടുണ്ട്. ഇവർക്കു വേണം മുൻകരുതകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യഭാഗങ്ങൾ, നഖങ്ങൾ, ചർമം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ…
Read Moreപ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്. പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കണംആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ഇവയുടെ ശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണ് എങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.…
Read Moreപ്രമേഹം; ഗുളിക കഴിച്ചാൽ മാത്രം മതിയോ?
പ്രമേഹമുണ്ട് എന്നറിഞ്ഞാൽ സ്ഥിരമായി ഗുളികകൾ കഴിച്ചാൽ ചികിത്സ പൂർണമായി എന്നാണ് പലരുടെയും വിശ്വാസം. ചിലരുടെ ഒരു വിശ്വാസം തമാശയാണ്. അതായത്, അങ്ങനെ ഉള്ളവർ ചിലപ്പോൾ പായസമോ മധുരമുള്ള മറ്റ് എന്തെങ്കിലുമോ കഴിച്ചശേഷം പ്രമേഹത്തിന് കഴിക്കുന്ന ഗുളിക ഒരു പൊട്ട് എടുത്തു കഴിക്കും. മധുരം കഴിച്ചതിനു പരിഹാരമായി എന്നാണ് അവരുടെ വിശ്വാസം. നിസാരമല്ല പ്രമേഹമുള്ള പലരും ഇത് ഒരു നിസാര രോഗമാണ് എന്ന മനോഭാവത്തോടെയാണ് സംസാരിക്കാറുള്ളത്. പലരും ഡോക്ടർ ഒരിക്കൽ കുറിച്ചുകൊടുക്കുന്ന ഗുളികകൾ കഴിച്ച് അങ്ങനെ കഴിയും. പിന്നീടു ഡോക്ടറെ പോയി കാണുകയോ പരിശോധനകൾ നടത്തുകയോ ചെയ്യില്ല. പ്രമേഹ ചികിത്സ ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്നത് ഒരുപാടു സങ്കീർണതകൾക്കു കാരണമാകും. സങ്കീർണതകൾ പാദരോഗങ്ങൾ, ശ്വാസകോശത്തിൽ അണുബാധ, വലിയതും ചെറിയതും ആയ രക്തക്കുഴലുകളിൽ സംഭവിക്കുന്ന നാശം, വിരലുകളിലേക്കുള്ള രക്തസഞ്ചാരം നിലച്ചു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന…
Read Moreപക്ഷാഘാതം: ജീവിതം തിരികെപ്പിടിക്കാം
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ഈ വിഷാദം മാറ്റാന്‍ സഹായിക്കുന്ന ചില വഴികൾ: * സ്വയം സമാധാനപ്പെടുക * എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക.* മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക* കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക* മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.മുൻകരുതൽ എങ്ങനെ?രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്. * ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. * രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത…
Read Moreപക്ഷാഘാതം: വീഴാതിരിക്കാൻ ശ്രദ്ധിക്കാം
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. ആഘാതത്തിൽ നിന്നു കരകയറാൻ ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). * ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ…
Read Moreപക്ഷാഘാതം: നാലര മണിക്കൂറിനുള്ളിൽ
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍. ഏത് ആശുപത്രിയിൽ..?സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും…
Read Moreപക്ഷാഘാതം: ചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. * ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്. പുകവലിഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. * പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം. അമിതവണ്ണം, മാനസിക സമ്മർദം* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. * ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.…
Read Moreപക്ഷാഘാതം; സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്.ജീവിതശൈലീരോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്. സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. ചികിത്സ നേരത്തേ ലഭിച്ചാൽ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്. സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനപെട്ടതാണ്. എത്രയും നേരത്തെചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും.അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും. എന്താണ് സ്ട്രോക്ക്? തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. സാധാരണയായി 55 വയസ്…
Read Moreശരീരഭാരവും വണ്ണവും നിയന്ത്രിക്കണം
ശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോൾ അപകടംഉയർന്ന നിലയിലുള്ള കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, ലഹരി വസ്തുക്കളുടെ ഉപയോഗം, നീണ്ടകാലം അനുഭവിക്കുന്ന മാനസിക സംഘർഷം, വൃക്കരോഗം എന്നിവയുള്ളവർ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ ദുശീലങ്ങളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃദയാഘാതം മൂലം വിട പറഞ്ഞ വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കൂടുതൽ പേരും ശ്രദ്ധിക്കാതെ പോകുന്നതും ഒരു പ്രശ്നമാണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്* ശ്വാസംമുട്ടി രാത്രി ഉറക്കത്തിൽ പെട്ടെന്ന് ഉണരുക * ശരീരത്തിൽ നീരുണ്ടാകുക,* തുടർച്ചയായി അനുഭവപ്പെടുന്ന കഫക്കെട്ട്,* കിതപ്പ് * ക്ഷീണം * തളർച്ച* വിശപ്പ് ഇല്ലാതാകുക * നെഞ്ചിനു താഴെ…
Read More