ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന്നത്. ടെറസിലും പ്ലാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലും കരിക്കിൻ തൊണ്ട്, ചിരട്ട, കുപ്പിയുടെ അടപ്പുകൾ, പൊട്ടിയ കുപ്പി കഷണങ്ങൾ, ടയറുകൾ, മുട്ടത്തോട് എന്നിവയിലും റോഡിലും പാടത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്. എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും. കെട്ടിനിൽക്കുന്ന വെള്ളത്തിൽഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർധിക്കാൻ കാരണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിൽ ടെറസ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകിനെ തുരത്താൻ* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ…
Read MoreCategory: Health
നിസാരമല്ല കൊതുകുകടി; പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ…
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാരണം. രോഗ പ്രതിരോധശേഷി വർധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ നിസാരനാക്കുവാൻ നമുക്കാവും. ഈഡിസ് ഈജിപ്റ്റി മന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന ക്യൂലക്സ്, അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത്. അത് ഈഡിസ് ഈജിപ്റ്റി, ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരാ ളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്. ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു. കൊതുകുകടിയിലൂടെ മാത്രം ഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവശ്രദ്ധ വേണം.…
Read Moreഅമിതവണ്ണമുള്ളവരിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാന്‍…
അമിതവണ്ണം ഉള്ളവരാണെങ്കില്‍ കൂടി അമിതവണ്ണവും ഓസ്റ്റിയോ ആർത്രൈറ്റിസും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിലൂടെ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാനാകും. * പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് വളരെ പ്രധാനമായ കാര്യമാണ്. ഇതുവഴി സന്ധികള്‍ക്ക് ബലം നല്‍കുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനുമുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ശരീരത്തിനു ലഭിക്കുന്നതിനും സഹായകമാകും. * ശരീരഭാരം നിയന്ത്രിക്കുന്നതും ശാരീരിക പ്രവർത്തനങ്ങളില്‍ മുഴുകുന്നതും ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ അപകടസാധ്യത കുറയ്ക്കുന്നതില്‍ ഏറെ പങ്കുവഹിക്കും. അഞ്ചു മുതല്‍ പത്തു ശതമാനം വരെ ശരീരഭാരം കുറയുന്നതു പോലും സന്ധികളിലെ സമ്മർദം ഗണ്യമായി കുറയ്ക്കുകയും അതുവഴി ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. * അധികം കാഠിന്യമില്ലാത്ത വ്യായാമങ്ങളായ നടത്തം, നീന്തല്‍, വാട്ടര്‍ എയ്റോബിക്സ് അല്ലെങ്കില്‍ സൈക്ലിങ് തുടങ്ങിയവ പതിവായി ചെയ്യുന്നത് നന്നായിരിക്കും. ഇവ പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ വഴക്കം മെച്ചപ്പെടുത്തി ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും…
Read Moreഭീതിയില്ലാതെ വാർധക്യകാലം; സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താംമറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഫോണിൽ സന്പർക്കം* കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേരിട്ടോ ഫോണിലൂടെയോ സമ്പർക്കം പുലർത്തുക. * മറ്റുള്ളവരുമായി ബന്ധപ്പെടാൻ എല്ലാ ദിവസവും സമയം ഷെഡ്യൂൾ ചെയ്യുന്നത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാം* പുതിയ എന്തെങ്കിലും പഠിക്കുന്നതിനോ ഇതിനകം ഉള്ള കഴിവ് വികസിപ്പിക്കുന്നതിനോ സന്ദർഭങ്ങൾ കണ്ടെത്തി പുതിയ ആളുകളെ കണ്ടുമുട്ടുക.സമ്മർദംമാനസിക പിരിമുറുക്കം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. അത് പല രൂപത്തിലും വരുന്നു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള സംഭവങ്ങളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ സമ്മർദം ഉണ്ടാകുന്നു. ഒരു പേരക്കുട്ടിയുടെ ജനനം അല്ലെങ്കിൽ സ്ഥാനക്കയറ്റം പോലെയുള്ള പോസിറ്റീവ് മാറ്റങ്ങൾ സമ്മർദത്തിനും കാരണമാകും. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യനിരന്തരമായ സമ്മർദം തലച്ചോറിനെ മാറ്റുകയും ഓർമയെ ബാധിക്കുകയും ആൽസ് ഹൈമേഴ്സ് അല്ലെങ്കിൽ അനുബന്ധ ഡിമെൻഷ്യകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.സ്ട്രെസ് ഹോർമോൺ കൂടുന്പോൾപ്രായമായവർക്ക്…
Read Moreഭീതിയില്ലാതെ വാർധക്യകാലം; ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം? മാനസികമായി സജീവമായിരിക്കുക. മാനസികമായി സജീവമായി തുടരുന്നത് ഓർമശക്തിയും ചിന്താശേഷിയും നിലനിർത്താൻ സഹായകം. വായിക്കാം, വേഡ് ഗെയിമുകൾ കളിക്കാം, പുതിയ ഹോബി സ്വീകരിക്കാം, ക്ലാസുകൾ എടുക്കാം അല്ലെങ്കിൽ ഒരു സംഗീത ഉപകരണം വായിക്കാൻ പഠിക്കാം. സാമൂഹിക കാര്യങ്ങളിൽ വ്യാപൃതരാവുക. ഓർമ നഷ്ടത്തിന് കാരണമാകുന്ന വിഷാദവും സമ്മർദവും ഒഴിവാക്കാൻ സാമൂഹിക ഇടപെടൽ സഹായിക്കുന്നു. പ്രാദേശിക സ്കൂളിൽ ലാഭേച്ഛയില്ലാതെ സന്നദ്ധസേവനം നടത്താം. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാം, അല്ലെങ്കിൽ സാമൂഹിക പരിപാടികളിൽ പങ്കെടുക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുക. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം – ഹൃദയസംബന്ധമായ അപകടസാധ്യതാഘടകങ്ങൾ കൈകാര്യം ചെയ്യാൻ വൈദ്യോപദേശം കൃത്യമായി പാലിക്കുക. പുകവലി ഉപേക്ഷിക്കുന്നത് വൈജ്ഞാനിക ആരോഗ്യത്തെ സഹായിച്ചേക്കാം. മാനസികാരോഗ്യം ശ്രദ്ധിക്കുക മാനസികാരോഗ്യം, മൊത്തത്തിലുള്ള ആരോഗ്യത്തിനും ജീവിത നിലവാരത്തിനും അത്യന്താപേക്ഷിതം. നമ്മൾ എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പ്രവർത്തിക്കുന്നു, തെരഞ്ഞെടുപ്പുകൾ…
Read Moreഭീതിയില്ലാതെ വാർധക്യകാലം; സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾപ്രായമേറുന്തോറും മൂത്രസഞ്ചി കൂടുതൽ ദൃഢമായി മാറിയേക്കാം. തൽഫലമായി കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരും. മൂത്രാശയ പേശികളും പെൽവിക് ഫ്ലോർ പേശികളും ദുർബലമാകുന്നത് പൂർണമായ മൂത്രസഞ്ചി ഒഴിപ്പിക്കൽ ബുദ്ധിമുട്ടാക്കും അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം (മൂത്രാശയ അജിതേന്ദ്രിയത്വം) നഷ്ടപ്പെടാൻ ഇടയാക്കും. പുരുഷന്മാരിൽ, വികസിച്ചതോ വീർത്തതോ ആയ പ്രോസ്റ്റേറ്റ് , പൂർണമായ മൂത്രസഞ്ചി ഒഴിപ്പിക്കലിനും അജിതേന്ദ്രിയത്വത്തിനും പ്രയാസമുണ്ടാക്കും. അമിതഭാരം, പ്രമേഹം മൂലമുള്ള നാഡീക്ഷതം, ചില മരുന്നുകൾ, കഫീൻ അല്ലെങ്കിൽ മദ്യപാനം എന്നിവ അജിതേന്ദ്രിയത്വത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. പ്രതിവിധി പതിവായി ടോയ്ലറ്റിൽ പോകുക. ഓരോ 2-3 മണിക്കൂറിലും എന്നപോലെ കൃത്യമായ ഷെഡ്യൂളിൽ മൂത്രമൊഴിക്കുന്നത് പരിഗണിക്കുക. ആരോഗ്യകരമായ ഭാരം നിലനിർത്തുക. പുകവലിക്കുകയോ മറ്റ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ, അത് ഉപേക്ഷിക്കാൻ ശ്രമിക്കുക.* കെഗൽ വ്യായാമങ്ങൾ ചെയ്യുക. വ്യായാമം തുടർച്ചയായി 10 മുതൽ 15 തവണ വരെ, കുറഞ്ഞത് മൂന്ന്…
Read Moreഭീതിയില്ലാതെ വാർധക്യകാലം; കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം…ശീലമാക്കാം
മതിയായ അളവിൽ കാൽസ്യം ശരീരത്തിലെത്തണം നാഷണൽ അക്കാദമി ഓഫ് സയൻസസ്, എൻജിനിയറിംഗ് ആൻഡ് മെഡിസിൻ മുതിർന്നവർക്ക് പ്രതിദിനം കുറഞ്ഞത് 1,000 മില്ലിഗ്രാം (mg) കാൽസ്യം ശുപാർശ ചെയ്യുന്നു. 51 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്കും 71 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കും പ്രതിദിനം ശുപാർശ ചെയ്തിരിക്കുന്നത് 1,200 മില്ലിഗ്രാം കാൽസ്യമാണ്. പാലുൽപ്പന്നങ്ങൾ, ബ്രൊക്കോളി, സാൽമൺ, ടോഫു എന്നിവ കാൽസ്യത്തിന്റെ ഭക്ഷണ സ്രോതസുകളിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നതു ബുദ്ധിമുട്ടാണെങ്കിൽ, കാൽസ്യം സപ്ലിമെന്റുകളെക്കുറിച്ച് വൈദ്യോപദേശം തേടാം. മതിയായ അളവിൽ വിറ്റാമിൻ ഡി നേടുക. വിറ്റാമിൻ ഡിയുടെ ശുപാർശിത പ്രതിദിന ഉപഭോഗം 70 വയസിനു താഴെയുള്ള മുതിർന്നവർക്ക് 600 IU(ഇന്റർനാഷണൽ യൂണിറ്റ്) ഉം 70 വയസിനു മുകളിലുള്ളവർക്ക് 800 IU ഉം ആണ്. ധാരാളം ആളുകൾക്ക് സൂര്യപ്രകാശത്തിൽ നിന്ന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നു. ട്യൂണ,…
Read Moreവേനല്‍മഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം
കോട്ടയം: ജില്ലയില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന് അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മറ്റും കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്യണം. ചെറുപാത്രങ്ങളില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചുസൂക്ഷിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണം. മഞ്ഞപ്പിത്തംപകരാതിരിക്കാനും ജാഗ്രത വേണംടാങ്കറുകളില്നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരാനിടയുണ്ട്. അതിനാല്‍ കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിന്‍ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമായാലും തിളപ്പിച്ചാറിമാത്രമേ കുടിക്കാനുപയോഗിക്കാവൂ. വഴിയോരങ്ങളില്‍ തുറന്ന് വച്ച് വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സര്‍ബത്ത് എന്നിവ വില്ക്കുന്നവര് ശുചിത്വം…
Read Moreഭീതിയില്ലാതെ വാർധക്യകാലം; ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകളാണ് മനസിൽ പിന്നീട് ഉദ്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ വാർധക്യകാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? പലകാരണങ്ങൾ കൊണ്ട് വാർധക്യകാലത്തെ മനുഷ്യായുസിന്റെ സുവർണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. അതായത് ഒരു വ്യക്തിക്ക് 65 അല്ലെങ്കിൽ 70 വയസ് പ്രായമാകുമ്പോൾ പോലും ഇത് മെച്ചപ്പെടുന്നു. അതോടൊപ്പംതന്നെ ശരീരത്തിന് പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. അവയെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ വാർധക്യം എന്നത് തികച്ചും മനോഹരമായ ഒരവസ്ഥയാകും. ഹൃദയവ്യവസ്ഥ ഹൃദയ വ്യവസ്ഥയിലെ ഏറ്റവും സാധാരണമായ മാറ്റം രക്തക്കുഴലുകളുടെയും ധമനികളുടെയും ദൃഢതയാണ്. അവയിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പ്രവർത്തിക്കുന്നു. വർധിച്ച…
Read Moreവേനൽക്കാലരോഗങ്ങൾ ; കുടിവെള്ളം, ഭക്ഷണം- ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജല ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നതിനാലും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്. പ്രതിരോധ മാർഗംശുദ്ധജലലഭ്യത ഉറപ്പാക്കുക. ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക. വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക. ചിക്കൻ പോക്സ്, മീസിൽസ്പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു പ്രതിരോധംഎം. എം. ആർ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ എന്നിവ സ്വീകരിക്കാവുന്നതാണ്. ഇവ രോഗം വരുന്നതു തടയും. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ…
Read More