ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഇവർക്കു വേണം മുൻകരുതൽകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റി വെച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ച് വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിരിക്കുന്നു എന്നാണ് വാർത്തകളിൽ നിന്നും അറിയുന്നത്. ഫംഗസ് ബാധകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധകൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം…
Read MoreCategory: Health
ഫംഗസ് കാര്യങ്ങൾ -1; ഫംഗസിനെ അകറ്റാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്
ഇപ്പോഴുള്ള കോവിഡ് മഹാമാരിക്ക് അനുബന്ധമായി കാണുന്ന പ്രശ്നങ്ങളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫംഗസ്. പലരും ഭയത്തോടെയാണ് ഫംഗസ് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും നമ്മുടെയെല്ലാം ശരീരത്തിൽ തന്നെ സഹജമായ ഒരു കഴിവുണ്ട്. ഈ സംരക്ഷണ സംവിധാനങ്ങളിൽ പോറലുകൾ ഉണ്ടാകുമ്പോഴാണ് പ്രതിരോധശേഷി കുറയുന്നത്. തീരെ നിസാരമായ ചർമ രോഗങ്ങൾ മുതൽ ശ്വാസം മുട്ടലും തുടർന്ന് മരണവും വരെ സംഭവിക്കുന്ന അവസ്ഥകൾ വരെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗസ് കാരണമാകാവുന്നതാണ്. ചർമത്തിൽ ഉണ്ടാകാറുള്ള ചില പ്രശ്നങ്ങൾക്ക് നാട്ടറിവുകൾ അനുസരിച്ച് വട്ടച്ചൊറി എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള പല ചർമരോഗങ്ങളും ഉണ്ടാകുന്നത് ഫംഗസ് ബാധ മൂലം ആയിരിക്കും. തലയോട്ടിയിലെ ചർമ്മം, താടി, കാൽപ്പാദം, ഊരുസന്ധി, നഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചൊറിച്ചിലും പഴുപ്പും കൂടുതൽ പേരിലും ഫംഗസ്…
Read Moreരോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-3;അലർജിക്കു കാരണമായവയെ ഒഴിവാക്കാം
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം. രോഗനിർണയംരോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്. രോഗികള്‍ പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക)…
Read Moreരോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം. കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം. ഏതു ഭാഗത്തെയും ബാധിക്കുമോ?അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്ക ള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമായതിനാല്‍,…
Read Moreരോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-1; അലർജി ഒരു തോന്നലാണോ?
ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അതിസൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയിലാണ്. അതിനുള്ളില്‍ തന്നെ ജീവിതം മരണവുമായി സന്തുലിതമായിരിക്കണം. എല്ലാ ജീവജാലങ്ങളും വ്യവസ്ഥിതിയില്‍ ചില സമയത്ത് വേട്ടക്കാരായും ചില സമയത്ത് ഇരയായും (പോഷക ഉറവിടങ്ങള്‍) നിലനില്ക്കുന്നു. നിര്‍ജീവമായ ജൈവവസ്തുക്കളെ ഒരു പോഷക സ്രോതസായി പരിസ്ഥിതിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് സൂക്ഷ്മാണുക്കള്‍ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇങ്ങനെ ഉള്ള ആതിഥ്യക്ഷേമത്തിനുള്ള ഉത്കണ്ഠയ്ക്കുള്ള കഴിവ് സൂക്ഷ്മാണുക്കള്‍ക്ക് ഇല്ല. ഒരു ജീവിയുടെ ജീവിതകാലത്ത് അത്തരം പ്രതികൂല അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള കഴിവ് നല്‍കുക എന്നതാണ് ശരീര പ്രതിരോധ വ്യവസ്ഥയുടെ (Immune System) ജോലി. കൂടാതെ, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക നിരീക്ഷണം നടത്തുക എന്നതാണ്. അതായത്, ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കണ്ടുമുട്ടുന്ന വിവിധ വസ്തുക്കളെയും സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും പ്രയോജനകരവുമായവയും എന്നു തരം തിരിക്കുക. ഈ പ്രക്രിയയ്ക്ക് പ്രധാനമായ ഒരു ഘടകം ശരീരത്തിന്റെ സ്വന്തം കോശങ്ങളെയും പുറത്തു നിന്നുള്ള വസ്തുക്കളേയും…
Read Moreപ്രതിരോധശക്തിക്ക്, മുഖ കാന്തിക്ക് മഞ്ഞൾ
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ആന്റി ഓക്സിഡന്റാണ്. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. ചർമാരോഗ്യത്തിന് ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതുശീലമാക്കിയാൽ തിളക്കം കൂടുമത്രേ. പ്രസവശേഷം ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളും…
Read Moreവൃക്കമാറ്റിവയ്ക്കലിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുകൂടാതെ ശരീരത്തിലെ രക്തസമ്മർദം,വെള്ളത്തിന്റെ അളവ്, ധാതുലവണം ഇവയുടെ അളവ് ഇതെല്ലാം നിയന്ത്രിക്കുന്നു. രണ്ടു വൃക്ക മനുഷ്യശരീരത്തിൽ ഉണ്ടെങ്കിലും ഒന്നുകൊണ്ടും ഈ പറഞ്ഞ പ്രക്രിയകൾ ശരീരത്തിന് നടത്താൻ സാധിക്കുന്നു. ഇതിന്റെ പ്രവർത്തന തകരാർ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം. വൃക്ക മാറ്റിവയ്ക്കൽ എപ്പോൾ?സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്നു നിലവിലുള്ള ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരു ചികിത്സാ മാർഗമാണ് വൃക്കമാറ്റിവയ്ക്കൽ. വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽനിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നല്കുന്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു. വൃക്കമാറ്റിവയ്ക്കലിന്റെ ഗുണങ്ങൾ?പൂർണസുഖം, മെച്ചപ്പെട്ട ജീവിതം, ഡയാലിസിസ് ഒഴിവാക്കാം, സമയം, ശാരീരിക ക്ലേശങ്ങൾ, ഡയാലിസിസ് അനുബന്ധ പ്രശ്നങ്ങൾ ഇവയിൽനിന്നെല്ലാം മുക്തി,…
Read Moreമുട്ടുവേദനയ്ക്കു പിന്നിൽ ജീവിതശൈലിയോ?
ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്. ദിനചര്യകൾ ചെയ്യാൻപോലുംബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്നസന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന. വില്ലൻ അമിതഭാരമോ? കാൽമുട്ടുകളുടെ പ്രവർത്തനം ഒരുപാടു കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇതിന്റെ കാരണങ്ങൾ. പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്. ആർത്തവവിരാമം പ്രശ്നമാകുമോ?ശരിയായ രീതിയിലുള്ള രോഗനിർണയവും ബോധവത്കരണവും മൂലം രോഗവ്യാപനം…
Read Moreസൈനസൈറ്റിസിനു ഹോമിയോ ചികിത്സ
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്നഒരു രോഗമാണു സൈനസൈറ്റിസ്. സൈനസിലെ അണുബാധ നമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്. നമ്മുടെ കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്. നെറ്റിയിൽ മദ്ധ്യഭാഗത്താണു ഫ്രോണ്ടൽ സൈനസുകളുടെ സ്ഥാനം. കണ്ണുകളുടെ ഇടയിലായി മൂക്കിന്റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്. കണ്ണിന്റെ പിൻ ഭാഗത്താണു സ്ഫിനോയിഡ് സൈനസ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് ഒാരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളിൽ വായുവാണുണ്ടായിരിക്കുക. അവയൂടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്‍കുന്നത്. സൈനസിന്റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം. ഈ എല്ലിൻ ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളിൽ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്. എല്ലിൻ ഗുഹകളായതിനാൽ പുറത്തേക്കു വികസിക്കാൻ സാധിക്കാത്തതിനാൽ ശക്തമായ വിങ്ങലും വേദനയും അനുഭവപ്പെടും.…
Read Moreഗർഭിണികളും കോവിഡും -2; ഗർഭകാലപരിശോധന മുടക്കരുത്; അനാവശ്യ സ്കാനിംഗ് ഒഴിവാക്കണം
അനാവശ്യആശുപത്രി സന്ദർശനംഒഴിവാക്കാംഗര്ഭകാല പരിശോധനകളും കുത്തിവെപ്പുകളും മുടക്കേണ്ടതില്ല. എന്നാല്‍, അനാവശ്യമായി ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കുക. പരിശോധന മുടക്കുന്നതും അയണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കാതിരിക്കുന്നതും മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകും. കുഞ്ഞിനു തൂക്കക്കുറവ്, പ്രായത്തിനനുസരിച്ചു വളര്‍ച്ച ഉണ്ടാകാതിരിക്കുക എന്നിവയും ഇതുമൂലം ഉണ്ടാകാം. പ്രസവത്തിനു മുമ്പ് അഞ്ചു പ്രാവശ്യവും പ്രസവശേഷം മൂന്നു പ്രാവശ്യവുമാണ് സാധാരണ പരിശോധനക്കായി പോകേണ്ടത്. അനാവശ്യ സ്കാനിംഗുകള്‍ ഒഴിവാക്കണം. വീട്ടിലുണ്ടാക്കിയഭക്ഷണംവീട്ടിലുണ്ടാക്കുന്ന ആഹാരം സമയത്ത് ചൂടോടെ കഴിക്കുക. ഭക്ഷണത്തില്‍ ധാരാളം നാരുകള്‍ (ഫൈബര്‍) ഉള്‍പ്പെട്ടതായി ഉറപ്പുവരുത്തണം. തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക. ഒരു കിലോയ്ക്ക് 30 മില്ലി ലിറ്റര്‍ എന്ന തോതില്‍ ശരീരഭാരത്തിനനുസരിച്ചു പ്രതിദിനം വെള്ളം കുടിക്കണം. ഇതാണ് ആരോഗ്യകരമായ ജീവിത ശൈലി. വൃത്തിയുള്ള പാത്രങ്ങൾ;വൃത്തിയോടെ പാചകം; ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും വൃത്തിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക. പറ്റാവുന്ന തരത്തില്‍ ഡോക്ടറുടെ ഉപദേശമനുസരിച്ചു വ്യായാമം ചെയ്യാം. പച്ചക്കറികളും പഴങ്ങളുംഫ്രഷ്…
Read More