ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഉൗഷ്മാവിന്റെ നിയന്ത്രണരീതിക്ക് മാറ്റം വരുത്തുന്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്. മിക്കപ്പോഴും രോഗപ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമാണിത്. അണുബാധ, നീർവീക്കങ്ങൾ, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയാണ് കുഞ്ഞുങ്ങളിൽ പനി വരാനുള്ള കാരണങ്ങൾ. ശരാശരി ശാരീരിക താപനിലയിൽ നിന്ന് ഉൗഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരൻഹീറ്റാണ് ശാരീരിക ഉൗഷ്മാവ്. 100 ഡിഗ്രി ഫാരൻഹീറ്റിലെ പനിക്ക് തീർച്ചയായും ചികിത്സ വേണ്ടിവരും.100 മുതൽ 102 ഡിഗ്രി ഫാരൻഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതൽ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതൽ 106 വരെയുള്ള പനി ഗുരുതരമായതുമാണ്.എന്തായാലും 102 ഡിഗ്രിക്ക് മുകളിൽ പനിയുണ്ടെങ്കിൽ തീർച്ചയായും കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകിയേപറ്റു. പനി വരുന്പോൾ ഹൃദയമിടിപ്പ്…
Read MoreCategory: Health
പ്രമേഹ പ്രതിരോധവും നിയന്ത്രണവും ; അരിയേക്കാൾ ഭേദം ഗോതന്പാണോ?
ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്റെ ഉറവിടം. അതിലെ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഉൗർജം നൽകുന്നു. മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിച്ച് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും. ലക്ഷണങ്ങൾ അവഗണിച്ചാൽ..? കൂടുതൽ വിയർപ്പ് ഉണ്ടാകുക, അതിന് മധുരരസവും ദുർഗന്ധവും ഉണ്ടാകുക, അവയവങ്ങൾക്ക് ശിഥിലത ഉണ്ടാകുക, അധിക സമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനും ആഗ്രഹം ഉണ്ടാകുക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശരീരം കടുതൽ തടിക്കുന്നതും രോമവും നഖങ്ങളും സാധാരണയിൽ കവിഞ്ഞ് പെട്ടെന്ന് വളരുന്നതാണ്. തണുപ്പിൽ ആഗ്രഹമുണ്ടാകുക, വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകുക, വായ മധുരിക്കുകയും ചെയ്യും. കൈയിലും കാലിലും ചുട്ടുനീറ്റലുണ്ടാകും. ഇവയിൽ ചിലതെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും പ്രമേഹ പരിശോധനയ്ക്ക് വിധേയമാകണം. ആഹാരത്തിൽ വേണ്ടവിധം…
Read Moreഉപ്പും കൊളസ്ട്രോളും തമ്മിൽ..?
ഉപ്പ് തുറന്നുവയ്ക്കരുത്ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക. ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്ടപ്പെടും. അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്. ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ചേർത്താൽ അളവിൽ കൂടാൻ സാധ്യതയേറും. സ്ട്രോക്കും ഉപ്പുംസർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ… ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുക.. അയഡിൻ ചേർത്ത കറിയുപ്പ്അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ…
Read Moreഹൃദ്രോഗസാധ്യത ; വേണ്ടത് മരുന്നുകൾ, കൂടാതെയുള്ള കൊളസ്ട്രോൾ നിയന്ത്രണം
പ്രമേഹവും അമിത രക്തസമ്മർദവും മിക്കപ്പോഴും ഒരുമിച്ചു സഹവസിക്കുന്നു. പഞ്ചസാരയെ വെളുത്ത വിഷമെന്നാണു വിളിക്കുക. പഞ്ചാസരയും മധുരപലഹാരങ്ങളും അന്നജമടങ്ങിയ ആഹാരവും ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. പ്രമേഹരോഗികളിൽ ജനിതകമായ പ്രവണത മുൻപന്തി യിൽ നിൽക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ട്രെസും മനോസംഘർഷവും നിയന്ത്രിക്കുക, ചിട്ടയായ ജീവിതശൈലി അവലംബിക്കുക തുടങ്ങിയവയെല്ലാം പ്രമേഹ നിയന്ത്രണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുന്നു. എൽഡിഎൽ കൂടരുത്മയമുള്ള മെഴുകിന്റെ രൂപഘടനയുള്ള കൊളസ്ട്രോൾ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. എന്നാൽ അധികമായാൽ അതു വില്ലനായി മാറും. കൊളസ്ട്രോളിന്റെ ഉപഘടകമായ സാന്ദ്രത കുറഞ്ഞ എൽഡിഎൽ കൊളസ്ട്രോൾ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം വർധിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദ്രോഗമുണ്ടാതിരിക്കാനും ഹാർട്ടറ്റാക്കുണ്ടായിക്കഴിഞ്ഞ് വീണ്ടുമൊരു അറ്റാക്ക് ഉണ്ടാകാതിരിക്കാനും എൽഡിഎല്ലിന്റെ തോത് കർശനമായി കുറഞ്ഞിരിക്കണം. ഹാർട്ടറ്റാക്ക് കഴിഞ്ഞവർക്ക് 55 മിലിഗ്രാം ശതമാനത്തിൽ കുറഞ്ഞിരിക്കണമെന്നാണ്…
Read Moreഹൃദ്രോഗസാധ്യത, നേരത്തേ കണ്ടെത്താം; പ്രതിരോധിക്കാം
ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തിൽ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണംകൊണ്ടു മാത്രമാണെന്നു കണ്ടെത്തി. ഇതിൽനിന്ന് ഒരു വസ്തുത സുവിദിതമാണ്. എത്രയൊക്കെ അത്യാധുനിക സാങ്കേതികമികവുള്ള ചികിത്സാപദ്ധതികൾ ഇപ്പോൾ സുലഭമാണെങ്കിലും ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും കടിഞ്ഞാണിടാൻ പ്രതിരോധമാർഗങ്ങൾതന്നെ ഏറ്റവും നല്ലത്. എന്നാൽ, എന്താണു നാം കണ്മുന്പിൽ കാണുന്നത്? രോഗങ്ങളെ ചെറുത്തുനിർത്തുന്ന മാർഗങ്ങൾ ആരായുന്നതിൽ ആരും താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ. ശരീരത്തിന്റെ ഉൗർജസ്രോതസുകളിൽ ലീനമായി സ്ഥിതിചെയ്യുന്ന ആന്തരിക ശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് ആയുർവേദം പഠിപ്പിക്കുന്നു. ഇവ പതറുന്പോഴാണു രോഗങ്ങളുണ്ടാകുന്നത്. ഈ ശക്തികൾക്കുള്ള ഉത്തേജനം മാത്രമാണു വിവിധ ചികിത്സാവിധികൾ. രോഗലക്ഷണങ്ങൾ ഇല്ലാതെയുംഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നതു നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലാണെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ചു പ്രാഥമിക പ്രതിരോധ നടപടികൾ നടത്തുക ആവശ്യമാണ്. അതിനു…
Read Moreകോവിഡ്കാലത്ത് കുട്ടികളിൽ…കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി ഡിസോഡർ (MISC)
കോവിഡ് -19 എന്ന മഹാമാരി പുതിയ ഒരുപാടു വെല്ലുവിളികൾ നിറഞ്ഞൊരു പുതുലോകം സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടികൾക്ക് താരതമ്യേനെ ലഘുവായ രോഗലക്ഷണങ്ങളോ, ലക്ഷണങ്ങളുടെ അഭാവത്തിലോ കോവിഡ് വന്നു പോകുന്നു എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ, രാജ്യമൊട്ടാകെയുള്ള പീഡിയാട്രിഷ്യൻമാർ ഒരു പുതിയ രോഗത്തെ അഭിമുഖീകരിക്കുന്നു, കോവിഡ് വൈറസുകളോട് കുട്ടികളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങൾ പ്രതികരിക്കുന്നതു മൂലം. Pediatric multi system inflammatory syndro me(PIMS) അഥവാ Multisystem Inflammatory Disorder in Children(MISC) എന്നിതിനെ വിളിക്കാം. ഏഴു വയസിനു താഴെയുള്ളവരിലുംകോവിഡിൽ നിന്നു രോഗവിമുക്തരായവർക്കോ കോവിഡ് ബാധിതരായ അതെ സമയത്തു തന്നെയോ ഈ രോഗാവസ്ഥ വന്നു ചേരാം. തീവ്രമായ പനിയും, ശരീരത്തിലെ പല അവയവങ്ങളും ദ്രുതഗതിയിൽ പ്രവർത്തനരഹിതമാകുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കോവിഡ് ബാധിച്ച സമയം കുട്ടിക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ പലപ്പോഴും കോവിഡ് ടെസ്റ്റ്…
Read Moreകൊതുകിന്റെ താവളം തകർക്കാം; മലമ്പനിയെ തുരത്താം
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മലന്പനി) നിർമ്മാർ്ജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്ഗങ്ങള്വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക · കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക്…
Read Moreഹൃദ് രോഗം നേരത്തെ കണ്ടെത്താം: കോവിഡ്കാലത്തും പ്രധാനവില്ലൻ ഹൃദയധമനീരോഗങ്ങൾ
ഹാർട്ടറ്റാക്ക് ഉണ്ടാകുന്നവരിൽ ഏതാണ്ട് 90 ശതമാനം രോഗികളും തീവ്ര പരിചരണവിഭാഗത്തിൽ അകപ്പെടുന്പോഴാണു തങ്ങൾക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീർണതകളെയുംപറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിൽവച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങൾക്കു വർധിച്ച കൊളസ്ട്രോളും അമിത രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസിലാകുന്നത്. ഈ രോഗാതുരതകൾ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാ പദ്ധതികളും പ്രതിരോധമാർഗങ്ങളും സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താനകപ്പെട്ട മാരകാവസ്ഥയിൽനിന്നു രക്ഷപ്പെട്ടു നിൽക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവർ തളരുന്നു. എന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലിൽ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുന്പോൾ ജീവനെ താങ്ങിനിർത്തുന്ന പല സുപ്രധാന ഘടകങ്ങളെയുംപറ്റി ഓർക്കാൻ ആർക്കു സമയമിരിക്കുന്നു. രോഗഭയം കൂടുന്പോൾ…മുന്‍പ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തിൽ രോഗങ്ങളോടുള്ള ഭയം അമിതമായി വർധിക്കുന്നതായി കാണുന്നത്. എന്നാൽ, ചില യാഥാർഥ്യങ്ങൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്-19 രോഗബാധമൂലമല്ല ലോകത്ത്…
Read Moreഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ..! പ്രമേഹബാധിതരിൽ കോവിഡ് സങ്കീർണതകൾ ഉണ്ടാകുന്നത്…
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിലെ സംവിധാനം തകരാറിലാവുന്നതാണ് പ്രമേഹത്തിന്റെ കാരണം. അതിനാല്‍ പ്രമേഹരോഗികളുടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നു. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പരിധിവിട്ട് ഉയര്‍ന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവും. തകരാറിലാകും. പ്രധാനമായും കോശങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളാണ് (മെറ്റബോളിസം) തകരാറിലാവുന്നത്. ഇതിന്റെ പ്രത്യാഘാതമെന്നവണ്ണം രോഗാണുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ (ഇമ്മ്യൂണ്സിസ്റ്റം) ദുര്‍ബലമായിത്തീരുന്നു. അതായത്, ശരീരത്തിനുള്ളിലേക്ക് കടന്നുവരുന്ന വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയെ തടയാനുള്ള ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നു. പുറമേനിന്ന് ശരീരത്തിനുള്ളിലേക്ക് രോഗാണുക്കള്‍ പെട്ടെന്ന് കടന്നുവരാന്‍ സാധ്യതയുള്ള അവയവം ശ്വാസകോശങ്ങള്‍ ആയതിനാല്‍ പ്രമേഹരോഗികളില്‍ ശ്വാസകോശ അണുബാധകള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നെഞ്ചില്‍ കഫക്കെട്ടും ന്യുമോണിയയും ക്ഷയരോഗവും പ്രമേഹബാധിതരില്‍ കൂടുതല്‍ കണ്ടുവരുന്നതിന്റെ കാരണം ഇതാണ്. പ്രമേഹ ബാധിതരെ കോവിഡ് കൂടുതല്‍ പിടികൂടുന്നത്തിന്റെ കാരണവും ഇതുതന്നെയാണ്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ ശ്വാസകോശങ്ങളെയും ശരീരത്തെയും ആരോഗ്യത്തോടെ…
Read Moreഒരു പുകവലിക്കാരന്റെ കോവിഡ്കാല ആശങ്കകൾ
1. പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളിനെ അപേക്ഷിച്ച് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലാണോ..?പുകവലിയും കോവിഡ് ബാധയും തമ്മിൽ നേരിട്ട് ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ വിരലുകൾ കൊണ്ട് സിഗരറ്റ്, ബീഡി, പൈപ്പ്( അണുബാധയുള്ളത്) ഇവ ചുണ്ടിലേക്ക് വയ്ക്കുന്നതുവഴി വൈറസുകൾ കൈകളിൽ നിന്ന് വായിലേക്ക് എത്തിച്ചേരും. പൈപ്പിന്റെ പുകയെടുക്കുന്ന ഭാഗം ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തിനു കാരണമാകും. 2.പുകവലിക്കാരനു കോവിഡ്ബാധ ഉണ്ടായാൽ രോഗം ഗുരുതരമാകുമോ…ഏതു വിധത്തിലുള്ള പുകവലിയും ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കുകയും ശ്വാസകോശ രോഗങ്ങളുടെ സാധ്യതയും തീവ്രതയും കൂട്ടുകയും ചെയ്യും. കോവിഡ് 19 പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ്. പുകവലി മൂലം പ്രവർത്തനക്ഷമത കുറഞ്ഞ ശ്വാസകോശം കൊണ്ട് കോവിഡിനെ ചെറുക്കാൻ ശരീരത്തിനാവില്ല. പുക വലിക്കുന്നവരിൽ കോവിഡ് രോഗം തീവ്രമാകുന്നതിനു സാധ്യത കൂടുതലാണ് എന്നു പഠനങ്ങൾ പറയുന്നു. 3. ഇ സിഗരറ്റ് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡ് ബാധിക്കാനും രോഗം തീവ്രമായി…
Read More