വേനല്‍ കടുത്തതോടെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്നു വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. തിളപ്പിച്ചാറിയ വെള്ളം കരുതാംകടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുന്നതായിരിക്കും ഏറ്റവും നല്ലത്. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തയാറാക്കിയതാണെന്നും ഉറപ്പാക്കണം. തുറന്നുവച്ചിരിക്കുന്ന ഭക്ഷണം…വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചക്കറികളും…
Read MoreCategory: Health
കോവിഡിന്റെ രണ്ടാംവരവിനു കടിഞ്ഞാണിടാം; മറക്കരുത് ഇക്കാര്യങ്ങൾ…
കോവിഡ് കാലത്തു പുറത്തിറങ്ങാൻ പാടില്ലെങ്കിലും അത്യാവശ്യത്തിനു നിത്യോപയോഗ സാധനങ്ങൾ വാങ്ങാനിറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം * സാനിറ്റൈസർ അല്ലെങ്കിൽ കാർഡ് വൈപ്പ് (ചില കടകളിൽ ലഭ്യമാണ്) ഉപയോഗിക്കുക * കഴിയുന്നതും മുൻകൂട്ടി തയാറാക്കിയ പട്ടിക അനുസരിച്ച് ഒറ്റയ്ക്കു പോയി സാധനങ്ങൾ വാങ്ങുക. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയാൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാം. കടയിലുള്ളവർക്കു പെട്ടെന്നു സാധനങ്ങൾ എടുത്തുനല്കാനുമാവും. * സാമൂഹികമായ അകലം പാലിക്കുക. * കടയിൽവച്ച് വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളിൽ മാത്രം സ്പർശിക്കുക. ഏതു സാധനവും എടുത്തു പരിശോധിച്ച് തിരികെ വയ്ക്കുന്ന ഷോപ്പിംഗ് ശീലം തൽക്കാലത്തേക്ക് ഉപേക്ഷിക്കുക. * മാസ്ക് ഉറപ്പായും ഉപയോഗിക്കണം. കൈയുറയുണ്ടെങ്കിൽ വളരെ നല്ലത്. മാർക്കറ്റിൽ നിന്നു വീട്ടിൽ തിരിച്ചെത്തുന്പോൾ 1. രണ്ടോ മൂന്നോ ദിവസത്തിനകം തീരുന്ന സാധനങ്ങൾനേരത്തേ വാങ്ങി ആൾ സ്പർശമില്ലാതെ മാറ്റിവയ്ക്കുന്നതു നല്ലതാണ്. 2. നവുപറ്റിയാൽ ചീത്തയാകാത്ത ഭക്ഷണപദാർഥങ്ങൾ കഴുകിയതിനുശേഷം മാത്രം…
Read Moreദന്തക്ഷയത്തിനു കാരണമായ ശീലങ്ങൾ ഒഴിവാക്കാം; ദന്ത ചികിത്സയോട് ഭയം വേണ്ട
ദന്തക്ഷയത്തിനു കാരണമായ ശീലങ്ങൾ ഒഴിവാക്കാം* മധുരപദാർഥങ്ങൾ അടങ്ങിയ കുപ്പി കുട്ടിയുടെ വായിൽവച്ച് ഉറക്കാതിരിക്കാൻ ശ്രദ്ധിക്കുക. * ആദ്യത്തെ പല്ലു മുളയ്ക്കുകയും മറ്റു മധുരമടങ്ങിയ ഭക്ഷണം കഴിക്കലും തുടങ്ങിയാൽ കുട്ടിയുടെ ഇഷ്ടപ്രകാരമുള്ള മുലയൂട്ടൽ നിർത്തുക. * പല്ലു മുളയ്ക്കുന്നതിന്റെ മുന്‍പ് മുലയൂട്ടിക്കഴിഞ്ഞാൽ മോണ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കുക. * ഒരു വയസാകുന്പോൾ കപ്പുപയോഗിച്ച് കുടിക്കാൻ പ്രോത്സാഹിപ്പിക്കുക. 12-14 മാസമുള്ളപ്പോൾ പാൽകുപ്പിയുടെ ഉപയോഗം നിർത്തേണ്ടതാണ്.* ഇടനേരങ്ങളിൽ മധുരമടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ കഴിച്ചുകഴിഞ്ഞാൽ ദന്തശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്. ഫ്ളൂറൈഡ് പ്രധാനംഫ്ളൂറൈഡിനും ഇതടങ്ങിയിട്ടുള്ള പേസ്റ്റിനും ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്കുണ്ട്. ഒരു കടലയുടെ അളവിൽ ടൂത്ത് പേസ്റ്റ് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക. അതുപോലെ കുടിവെള്ളതിലുള്ള ഫ്ളൂറൈഡിന്റെ അളവ് മിതമായ രീതിയിൽ ക്രമീകരിക്കുക. ചികിത്സരോഗവ്യാപനത്തെയും കുട്ടിയുടെ വയസ്, കുട്ടിയുടെ ആരോഗ്യാവസ്ഥ എന്നിവയ്ക്കനുസരിച്ച് ചികിത്സാരീതി മാറിക്കൊണ്ടിരിക്കും. കുട്ടിയുടെ ആദ്യ…
Read Moreനോമ്പിനുശേഷം എന്തു കഴിക്കണം?
ഉപവാസത്തിലൂടെ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തി ന്റെ ഫലമാണു നല്‍കുന്നത് ( purification, clean cing effect). ഉപവാസകാലത്തു വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കംചെയ്യപ്പെടുന്നു. ഡീ ടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വിവിധ അവയവങ്ങളിലെ മാലിന്യങ്ങൾ പുറന്തളളാൻ പറ്റിയ സന്ദർഭമായി ശരീരം ഉപവാസകാലത്തെ പ്രയോജനപ്പെടുത്തുന്നു. കഞ്ഞി, പഴങ്ങൾഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയവയാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധം. വളരെ പെട്ടെന്നു ദഹിക്കും. ആന്റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളമുളള ഇത്തരം വിഭവങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെ പെട്ടെന്നു ശരീരത്തിന് ഉൗർജം തിരിച്ചുകിട്ടാൻ സഹായകം. പഴച്ചാറുകൾ ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ അതു സഹായകം. പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ എന്നിവ കഴിക്കാം. പഴച്ചാറുകൾ കഴിക്കുന്പോഴും വളരെ വേഗം ശരീരത്തിന് ഉർജം കിട്ടുന്നു. ഗ്ലൂക്കോസ്…
Read Moreതടി കൂടിയാൽ ; റിസ്ക് ഘടകങ്ങൾ, മറ്റു ഘടകങ്ങൾ, ലക്ഷണങ്ങൾ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട…
ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്നായി മെറ്റബോളിക് സിൻഡ്രം എന്നു വിളിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വരുന്നതു കൊറോണറി ആർട്ടറി രോഗം(ഹൃദയരോഗം), മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു. മെറ്റബോളിക് സിൻഡ്രമിനു കാരണങ്ങൾ പലത്. എന്നാൽ എല്ലാം അമിതവണ്ണവുമായി ബന്ധമുളളതാണ്. റിസ്ക് ഘടകങ്ങൾ 1. ശരീരത്തിന്റെ മധ്യഭാഗത്തും മുകൾഭാഗത്തും അമിതഭാരം ഉണ്ടാകുന്ന അവസ്ഥ( സെൻട്രൽ ഒബീസിറ്റി) 2. ഇൻസുലിനോടു ശരീരം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൃത്യമായ തോതിൽ നിയന്ത്രിച്ചു നിർത്തുകയാണ് ഇൻസുലിന്റെ ധർമം. ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാതെ വരുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ തോത് അനിയന്ത്രിതമായി വർധിക്കുന്നു. മറ്റു ഘടകങ്ങൾ 1. പ്രായമാകുന്ന സ്ഥിതി2. പാരന്പര്യഘടകങ്ങൾ3. ഹോർമോണ്‍ വ്യതിയാനം4. വ്യായാമമില്ലായ്മ…
Read Moreപാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ…
കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാ സങ്ങൾ. ഇനാമൽ ഹൈപോപ്ലാസിയ ദന്തക്ഷയത്തിനുള്ള സാധ്യത കൂട്ടുന്നു. പല്ലിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ കാരണമുണ്ടാകുന്ന വിടവുകളിൽ പ്ലാക് അടിഞ്ഞുകൂടാൻ സഹായിക്കുന്നു. പാൽപ്പല്ലുകളിലുള്ള ഇനാമൽ സ്ഥിരദന്തങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കട്ടി കുറവാണ്. പോഷകങ്ങൾ കുറഞ്ഞാൽകുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികമായി താഴെ നിൽക്കുന്നവർക്കാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവുമൂലം കുട്ടികളുടെ പല്ലിന്റെ സംരക്ഷണത്തെക്കുറിച്ചു ബോധവാന്മാരാവില്ല. ജനിക്കുന്നതിനുമുന്പും ശേഷവുമുള്ള പോഷകക്കുറവു കാരണം ഇനാമൽ ഹൈപോ പ്ലാസിയയ്ക്കുള്ള സാധ്യത കൂടുതലാണ്. പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾദന്തക്ഷയത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണിത്. കുട്ടി പാൽകുപ്പി വായിൽവച്ച് ഉറങ്ങുംതോറും ദന്തക്ഷയത്തിനുള്ള സാധ്യത കൂടിവരുന്നു. കുട്ടി ഉറങ്ങുന്ന സമയത്ത് വായിലുള്ള ഉമിനീരിന്റെ അളവ് കുറയുകയും തുപ്പൽ ഇറക്കാനുള്ള പ്രവണത കുറയുകയും ചെയ്യുന്നു. അതു കാരണം മധുരപദാർഥങ്ങൾ വായിൽ കൂടുതൽ സമയം തങ്ങിനിൽക്കുകയും അതിൽ ബാക്ടീരിയ പ്രവർത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുകയും…
Read Moreകോവിഡ് പ്രതിരോധം ; മറക്കാതിരിക്കാം പ്രതിരോധത്തിന്റെ ആദ്യപാഠങ്ങൾ
1. ട്രെയിൻ, ബസ്, മറ്റു വാഹന യാത്രയ്ക്കു മുന്‍പുംശേഷവും കൈകൾ സോപ്പ്/സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക 2. വാഹനത്തിന്റെ സീറ്റ്, ജനൽ തുടങ്ങിയ ഭാഗങ്ങളിൽഅനാവശ്യമായി സ്പർശിക്കാതിരിക്കുക 3. പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും നിർബന്ധമായും മാസ്ക് ധരിക്കുക. 4. പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും സാമൂഹിക അകലം പാലിക്കുക. 5 സാനിറ്റൈസർ കയ്യിൽ കരുതുക. 6. മാസ്ക് ധരിക്കുന്നതിനു മുന്‍പും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകുക. 7. മറ്റു യാത്രക്കാരുമായി സന്പർക്കം പുലർത്താതിരിക്കുക. 8.യാത്രാവേളയിൽ കഴിവതും കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക. 9. യാത്രാവേളകളിൽ ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക. 10.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. 11. ഉപയോഗശൂന്യമായ മാസ്കുകൾ പൊതുനിരത്തുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വലിച്ചെറിയാതിരിക്കുക. വഴിയോര കച്ചവടക്കാരുടെ ശ്രദ്ധയ്ക്ക്1. നിർബന്ധമായും മാസ്ക് ധരിക്കുക. മൂക്കും വായും മൂടത്തക്കവിധം കൃത്യമായിത്തന്നെ ധരിക്കണം. സംസാരിക്കുന്പോൾ മാസ്ക് താഴ്ത്തരുത്. 2. കുറഞ്ഞത് ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക.…
Read Moreപല്ലുവേദനയ്ക്കു സ്വയംചികിത്സ നടത്തുമ്പോൾ; ദന്തമോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം…
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. പരിധി കടന്നാൽവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും.…
Read Moreഅത്ര പാവമല്ല റിഫ്റ്റ് വാലി ഫീവർ! ഇവിടെയും വൈറസാണ് വില്ലൻ…
മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് എത്തുന്ന അപകടകാരിയായ രോഗങ്ങളിലൊന്നാണ് റിഫ്റ്റ് വാലി ഫീവർ. ഇവിടെയും വൈറസാണ് വില്ലൻ. ചെമ്മരിയാട്, ആട്, പോത്ത്, ഒട്ടകം തുടങ്ങിയ കന്നുകാലികളിലൂടെയാണ് റിഫ്റ്റ് വാലി ഫീവർ (ആർവിഎഫ്) പടരുന്നത്. കൊതുകും ഈ രോഗത്തിന്റെ വിതരണക്കാരനാണ്. ഇപ്പോൾ ആഫ്രിക്കയിലെ ചില മേഖലകളിലാണ് ഈ രോഗം പ്രധാനമായി കണ്ടുവരുന്നത്. രോഗബാധിതരായ മൃഗങ്ങളുടെ രക്തം, സ്രവം മുതലായവയിലൂടെയാണ് രോഗം മനുഷ്യരിലേക്കു പടരുന്നത്. കൂടാതെ രോഗം ബാധിച്ച മൃഗങ്ങളെ കുത്തിയ കൊതുകിന്റെ കുത്ത് ഏറ്റാലും വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം. രോഗം ബാധിച്ച മൃഗത്തെ ശുശ്രൂഷിക്കുന്പോഴോ ഇറച്ചിക്കായി മൃഗങ്ങളെ മുറിക്കുന്പോഴോ നന്നായി വേകാത്ത മാംസം ഭക്ഷിക്കുന്പോഴോ ഒക്കെയാണ് വൈറസ് മൃഗങ്ങളിൽനിന്നു മുഷ്യരിലേക്കു പ്രവേശിക്കുന്നത്. കൊതുകിനെ സൂക്ഷിക്കുക അറവുശാലകളിലും മൃഗാശുപത്രികളിലും കന്നുകാലി ഫാമുകളിലും ജോലി ചെയ്യുന്നവരിൽ രോഗം കൂടുതലായി പിടിപെടുന്നതായി കണക്കുകൾ പറയുന്നു. അതേസമയം, മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗം പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.…
Read Moreചക്ക വിശേഷങ്ങൾ:- രോഗപ്രതിരോധത്തിന്, ബിപി നിയന്ത്രണത്തിന്, കാൻസർ പ്രതിരോധത്തിന്….
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. കാൻസർ പ്രതിരോധത്തിന് ചക്കയിലുള്ള ആന്റിഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകൾ ഇഷ്ടംപോലെ കാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ,…
Read More