കറികൾക്ക് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്ന സുഗന്ധദ്രവ്യമാണ് ഉലുവ. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ല. സ്ത്രീകളുടെ ആരോഗ്യത്തിന്ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുന്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗി ക്കാം. രക്തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം. വയോജനങ്ങളുടെ ആരോഗ്യത്തിന്പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം. പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ, ഇരുന്പ്, പൊട്ടാസ്യം, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ…
Read MoreCategory: Health
കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്. നേത്രഗോളത്തിന്റെ വെളുത്ത പുറം പാളിയിലും കണ്പോളയുടെ അകം പാളിയിലുമുള്ള സ്തരത്തിന്റെ പേരാണു കൺജങ്റ്റൈവ. അതിനുണ്ടാകുന്ന നീർക്കെട്ടിനും പഴുപ്പിനുമാണു കൺജങ്റ്റിവൈറ്റിസ് എന്നു പറയുന്നത്. കണ്ണുനീരിലൂടെ പകരുമോ?വൈറസ്, ബാക്റ്റീരിയ എന്നിവയാണു രോഗകാരികൾ അതു കൂടാതെ കണ്ണിലെത്തുന്ന പൊടികൾ, അലർജികൾ ഇവയും പഴുപ്പണ്ടാക്കാം. ജലദോഷം, അഞ്ചാം പനി, ചിക്കൻ പോക്സ്, റൂബല്ല, മുണ്ടിനീര്, പിക്കോർന വൈറസ്, എച്ച്.ഐ.വൈറസ് എന്നീ വൈറസ് രോഗങ്ങൾക്കൊപ്പവും കണ്ണിന് അസുഖം വരാം. വേനൽ കാലത്തു അഡിനൊ വൈറസ് കുടുംബക്കാരാണു സാധാരണ രോഗകാരി. രോഗിയുടെ കണ്ണുനീർ സ്പർശത്തിലൂടെയും, തുമ്മലിൽ കൂടെയും രോഗം പകരും. കണ്ണിലാണു രോഗമെങ്കിലും അതു മൂക്കിലുമെത്തും, നേസോ ലാക്രിമൽ ഡക്റ്റ് എന്ന കുഴലിനാൽ കണ്ണും മൂക്കും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.കണ്ണുനീരാണു മൂക്കിനു നനവു നല്കുന്നത്, അതുകൊണ്ടാണു നാം കരയുന്പോൾ മൂക്കൊലിപ്പും വരുന്നത്…
Read Moreസ്ട്രോക്കിനു മരുന്നു കഴിക്കുന്നവർ ദന്തചികിത്സയ്ക്കു മുമ്പ്…
തലച്ചോറിലേക്കു രക്തം എത്തിക്കുന്ന രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നത് സ്ട്രോക്കിനു കാരണമാകുന്നു. ഗുരുതരമായ ദന്തപ്രശ്നങ്ങൾ ദീർഘനാളായി ചികിത്സിക്കാതെവിട്ടാൽ, പല്ലിലും മോണയിലും അണുബാധയുണ്ടാവുകയും അതു സ്ട്രോക്കിലേക്കു നയിക്കുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തചികിത്സയ്ക്കു മുന്പുതന്ന ഡോക്ടറെ വിവരം അറിയിക്കണം. അടുത്തിടെ സ്ട്രോക്ക് ഉണ്ടായിട്ടുള്ള രോഗികൾ, ആറുമുതൽ 12 മാസത്തേക്ക് ദന്തചികിത്സ മാറ്റിവയ്ക്കണം. ആന്റികൊയാഗുലന്റ് മരുന്ന് കഴിക്കുന്ന രോഗികൾക്കു ശസ്ത്രക്രിയയുള്ള ദന്തചികിത്സയുടെ സമയത്ത് കൂടുതൽ രക്തസ്രാവം ഉണ്ടാകും. അതിനാൽ അത്തരം മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തപരിശോധനയ്ക്കു വരുന്പോൾ ഡോക്ടറെ അറിയിക്കണം. രക്താർബുദ ബാധിതരിലെ ദന്താരോഗ്യപ്രശ്നങ്ങൾരക്താർബുദ രോഗികളിൽ ദന്താരോഗ്യവുമായി ബന്ധപ്പെട്ടു കാണുന്ന മാറ്റങ്ങളാണ് മോണയുടെ അമിതവീക്കവും മോണയിൽനിന്നുള്ള രക്തസ്രാവവും. മോണയിലുള്ള ബാക്ടീരിയകളുടെ ശേഖരമാണ് ഈ മാറ്റങ്ങൾക്കു കാരണം. കുട്ടികളിൽ കാൻസർ ചികിത്സയ്ക്കു മുന്പുതന്നെ ദന്താരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തിയിരിക്കണം. മൃദുവായ ബ്രഷ് ഉപയോഗിച്ചു പല്ല് തേക്കുന്നതാണ് നല്ലത്.…
Read Moreപ്രമേഹബാധിതരിലെ ദന്താരോഗ്യപ്രശ്നങ്ങൾ
മോണയെ ബാധിക്കുന്ന അണുബാധയാണു മോണരോഗം. മോണരോഗങ്ങളെ ജിഞ്ചിവൈറ്റിസ്, പെരിയോണ്ഡൈറ്റിസ് എന്നിങ്ങനെ തരംതിരിക്കാം. മോണകളെ മാത്രം ബാധിക്കുന്ന അണുബാധയാണ് ജിഞ്ചിവൈറ്റിസ്. വായുടെ ശുചിത്വമില്ലായ്മയാണ് ഇതിനു കാരണം. ഇങ്ങനെ ഉണ്ടാകുന്ന ചെറിയ മോണരോഗം ചികിത്സിക്കാതെ വിടുന്പോൾ, അതു പെരിയോണ്ഡൈറ്റിസിനു കാരണമാകുന്നു. മോണരോഗം പല്ലിനു ചുറ്റുമുള്ള ഘടനകളിലേക്കു പുരോഗമിക്കുകയും അതു താടിയെല്ലുകളുടെ അസ്ഥിയെ നശിപ്പിക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. മോണരോഗങ്ങൾ മറ്റു ശരീരാവസ്ഥ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റു ശരീരാവസ്ഥകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒരു വ്യക്തിയെ കൂടുതൽ അണുബാധയിലേക്കു നയിക്കുന്നു. ഇതു സാധാരണ മുറിവ് ഉണങ്ങുന്നതിനെയും ബാധിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണു പ്രമേഹം. പ്രമേഹബാധിതരിൽ പ്രതിരോധം കുറയുംരക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നും ടൈപ്പ് 2 പ്രമേഹം എന്നും തരംതിരിക്കാം. പാൻക്രിയാസ് ഗ്രന്ഥിയിൽനിന്ന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണു ടൈപ്പ് 1 പ്രമേഹം.…
Read Moreവിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ! മീൻ കഴിക്കുമ്പോൾ അറിയേണ്ടത്…
മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം. മീൻ ഹൃദയത്തിനു കൂട്ടാകുന്നത് എങ്ങനെ? കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളം. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്ചയിൽ രണ്ടുതവണ മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. ഇക്കാര്യത്തിൽ സന്ദേഹമുള്ളവർ കൺസൾട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. രക്തസമ്മർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീൻ കഴിക്കുന്നതും അമിതഭാരം കുറയ്ക്കാന് സഹായകമെന്നു ഗവേഷകർ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ? മീനിലടങ്ങിയിരിക്കുന്ന…
Read Moreആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. അരിന്പാറയും ആണിയും തിരിച്ചറിയാമോ?ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത്…
Read Moreക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ജാഗ്രത വേണ്ടവർ
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി ക്ഷയരോഗം എങ്ങനെ പകരുന്നു ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക്…
Read Moreകോവിഡ് വാക്സിനെടുക്കാൻ ഭയാശങ്കകൾ വേണ്ട ; നേരിയ പനിയും തലവേദനയും വാക്സിൻ ഇഫക്ട് മാത്രം
ജനുവരി 16 മുതൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ കൊടുത്തുതുടങ്ങി. അതോടെ വാക്സിനെപ്പറ്റി ഏറെ സംശയങ്ങളും ദുരൂഹതകളും ചർച്ചാവിഷയമാകുകയും ചെയ്തു. വാക്സിൻ പ്രയോജനരഹിതമാണെന്നും അതെടുത്താൽ കോവിഡ് രോഗം തന്നെ വരുമെന്നും വാക്സിനേഷന്റെ പാർശ്വഫലങ്ങൾ അപകടകരമാണെന്നും മറ്റുമുള്ള ഒട്ടേറെ സംശയങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. പലരിലും വാക്സിനേഷനെ സംബന്ധിച്ച ഭയവും ആശങ്കയും ഇപ്പോഴും നിലനിൽക്കുന്നു. കുത്തിവയ്പിനു ശേഷംആദ്യത്തെ ഡോസ് വാക്സിനേഷൻ കഴിഞ്ഞ 5,396 പേരെ ഉൾ പ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം നടത്തിയ ബൃഹത്തായ പഠനത്തിൽ കുത്തിവയ്പിനെ സംബന്ധിക്കുന്ന ഒട്ടേറെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. പാർശ്വഫലങ്ങളുടെ കാര്യത്തിലാണു പലരും ഭയപ്പെട്ടത്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണു കുത്തിവയ്പിനു ശേഷമുള്ള അസ്വസ്ഥതകൾ കൂടുതലായുണ്ടായത്. 30 വയസിൽ താഴെയുള്ള 81 ശതമാനം പേരിൽ അസ്വസ്ഥത ഉണ്ടായപ്പോൾ എഴുപതുവയസുകഴിഞ്ഞ 31 ശതമാനം പേർക്കു മാത്രമേ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായുള്ളു. ആരിലും അപകടകരമായ ഒരസ്വസ്ഥതയും ഉണ്ടായില്ല.…
Read Moreകോവിഡ് വാക്സിനെടുക്കാൻ ഭയാശങ്കകൾ വേണ്ട ;കോവിഷീൽഡും കോവാക്സിനും
കോവി ഷീൽഡ് അഥവാ ചാഡോക്സ്-1കോവിഡ് വാക്സിനുണ്ടാക്കാനുള്ള ആദ്യ സംരംഭങ്ങൾ തുടങ്ങിയത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിൽത്തന്നെ. ഓക്സ്ഫഡും ആസ്ട്ര-സെനിക്ക എന്ന മെഡിക്കൽ കന്പനിയും ചേർന്നു വികസിപ്പിച്ചെടുത്ത വാക്സിന് ചാഡോക്സ്-1 എന്ന പേരു നൽകി. ഇതിന്റെ ഇന്ത്യയിലെ പേരാണു കോവി ഷീൽഡ്. ഇന്ത്യയിൽ ഇതു നിർമിക്കുന്നതു പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. മറ്റു പല രോഗങ്ങൾക്കുള്ള വിവിധതരം വാക്സിനുകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് പുനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നോർക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ വാക്സിൻ നിർമിക്കാൻ സിറം ഇൻസ്റ്റ്യൂട്ടിനു കഴിയുന്നു. ചിന്പാൻസികളിലെ അഡിനോ വൈറസിൽ കൊറോ ണ വൈറസിന്റെ പുറംതോടിലെ സ്പൈക്ക് പ്രോട്ടിൻ സന്നിവേശിപ്പിച്ച് ശരീരത്തിൽ പ്രവേശിപ്പിക്കുന്പോൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡികൾ ഉണ്ടാകുന്നു.നിരുപദ്രവകാരികളായ അഡിനോവൈറസുകളെ വാഹനമായി ഉപയോഗിച്ചാണു കോവിഡിന്റെ പ്രോട്ടീൻ ഘടകം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. കോവിഷീൽഡ് വാക്സിൻ ആദ്യത്തെ കുത്തിവയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ ഡോസിനുശേഷം 84…
Read Moreകോവിഡ് വാക്സിനെടുക്കാൻ ഭയാശങ്കകൾ വേണ്ട ; കോവിഡ് വാക്സിനു പിന്നിലെ സയൻസ്
മൂന്നു മാസങ്ങൾക്കു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷനും ഊർജസ്വലമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. ജനുവരി 19-ന് 18,855 പേർക്കു കോവിഡ് സ്ഥിരീകരിച്ചശേഷം പ്രതിദിന കേസുകൾ കുറയുകയായിരുന്നു. ഇത് 10,000 -ൽ താഴെയെത്തി. രാജ്യത്ത് മഹാരാഷ്ട്രയും തൊട്ടുപിറകിൽ കേരളവുമുണ്ട്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.52 ശതമാനമാണ്. എന്നാൽ, ഏപ്രിലിൽ നടക്കാൻപോകുന്ന തെരഞ്ഞെടുപ്പിനായി എല്ലാം മറന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ കോവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. വാക്സിനിലൂടെ അതിജീവനംബുദ്ധിശക്തികൊണ്ട് മുൻപന്തിയിലാണെങ്കിലും ശരീരത്തിന്റെ ജൈവ-പ്രതിരോധ ശാസ്ത്രപ്രകാരം മനുഷ്യൻ ദുർബലവർഗത്തിൽപ്പെടുന്നു. അതുകൊണ്ടാണ് മറ്റു ജന്തുവർഗങ്ങളെക്കാൾ വേഗത്തിൽ മനുഷ്യർ രോഗങ്ങൾക്കടിപ്പെടുന്നത്. പ്രത്യേകിച്ചും അദൃശ്യമായ ചെറിയൊരു അണുവിന്റെ മുന്പിൽപ്പോലും മനുഷ്യൻ മുട്ടുമടക്കുന്നു. സ്പാനിഷ് ഫ്ളൂവും വസൂരിയും പ്ലേഗും ഇപ്പോൾ കൊറോണയുമെല്ലാം ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുന്നു.…
Read More