കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോള്‍ രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞു. \ഇന്നലെ വൈകിട്ടോടെ അന്വേഷണസംഘം ഓണ്‍ലൈന്‍ മുഖേന നടിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ലീന പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേക്ക് ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാകും അന്വേഷണസംഘം കടക്കുക. കോവിഡ് സാഹചര്യത്തില്‍ മൊഴിയെടുപ്പിന് നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് ലീന മരിയ പോള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി ഒരുമണിക്കൂറോളം സമയമെടുത്ത് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്നു തവണ വാട്സാപ് കോള്‍ വഴി രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ലീന നേരത്തെ പറഞ്ഞിരുന്നു. രവി പൂജാരി ഇത് ശരിവച്ച് മൊഴി നല്‍കിയിട്ടുണ്ട്. കാക്കനാട് ആകാശവാണി നിലയത്തിലെത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ ശബ്ദം റിക്കാർഡ് ചെയ്തിരുന്നു. അതിനിടെ കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതിന്റെ നിര്‍ണായക വിവരങ്ങള്‍…
Read MoreCategory: Loud Speaker
സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ടായിരുന്നു..! കൂട്ടായ ചർച്ചകൾ ഉണ്ടായില്ല; കോർ കമ്മിറ്റിയിൽ കെ. സുരേന്ദ്രന് രൂക്ഷവിമർശനം
കൊച്ചി: ബിജെപിയുടെ കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ്, ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. സ്ഥാനാർഥി നിർണയത്തിൽ കൂട്ടായ ചർച്ചകൾ നടന്നില്ല. ഒരു വിഭാഗം നേതാക്കളെ മാറ്റിനിർത്തിയെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയും അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേർന്നാണ് തീരുമാനങ്ങളെടുത്തത്. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ടായിരുന്നു എന്നും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. കൊടകര കള്ളപ്പണ വിവാദം അടക്കമുള്ള വിഷയങ്ങൾ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.
Read Moreരണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ! പണം തന്നില്ലെന്ന് പറയാൻ ബിജെപി നേതാക്കളുടെ ഭീഷണി; കെ. സുന്ദര പറയുന്നു…
കാസര്‍ഗോഡ്: മത്സരരംഗത്തുനിന്നു പിന്മാറുന്നതിന് രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപി തന്നെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ അപരനായിരുന്ന കെ. സുന്ദര. പണം തന്നില്ലെന്ന് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാൻ ആവശ്യപ്പെട്ടതായും സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര പറഞ്ഞു. പക്ഷേ വാങ്ങിയ പണം തിരികെ കൊടുക്കാനില്ല, കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ല. പോലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബിഎസ്പി നേതാവായ സുന്ദര സ്വകാര്യ ചാനലിനോട് പറഞ്ഞു. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും വീട്ടിലെത്തിച്ചു തന്നതായുമാണ് കഴിഞ്ഞ ദിവസം സുന്ദര വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ജയിച്ചാല്‍…
Read Moreകുറച്ച് ദിവസങ്ങളായി ശ്വസന പ്രശ്നം അനുഭവപ്പെട്ടിരുന്നു..! നടന് ദിലീപ് കുമാര്‍ ആശുപത്രിയില്‍; കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടിരുന്നു…
മുംബൈ: നടൻ ദിലീപ് കുമാറിനെ ശ്വാസതടസത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് 98 കാരനായ താരത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് ശ്വസന പ്രശ്നം അനുഭവപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഹിന്ദുജ ആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. എല്ലാ പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടത്. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാന് ഖാനുമാണ് മരിച്ചത്.
Read Moreസുരേന്ദ്രനും ധർമരാജനെ അറിയാം..! തെരഞ്ഞെടുപ്പു സമയത്തു ഇവര്‍ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന് അറിയില്ല; സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും പറയുന്നു…
തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരൻ കോഴിക്കോട് സ്വദേശി ധർമരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും പ്രത്യേക അന്വേഷണസംഘം മുൻപാകെ മൊഴി നൽകി. സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് എന്നിവരെ തൃശൂർ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്. ധർമരാജനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുടെ വിതരണം ധർമരാജനെ ഏല്പിച്ചിരുന്നതിനാൽ അതേക്കുറിച്ച് സംസാരിക്കാനാണ് ഫോണിൽ വിളിച്ചതെന്നുമാണു സുരേന്ദ്രന്റെ സെക്രട്ടറിയുടെ മൊഴി. സുരേന്ദ്രനും ധർമരാജനെ അറിയാമെന്നാണ് ഇരുവരും പോലീസിനോടു പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പു സമയത്തു സുരേന്ദ്രനും ധർമരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു. രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം കോന്നിയിൽനിന്നും ശേഖരിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പു സമയത്തെ സുരേന്ദ്രന്റെ യാത്രകളുടെ…
Read Moreസുരേഷ്ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരിൽ വന്നതും പോയതുമെന്നും പത്മജ വേണുഗോപാൽ; സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തും
തൃശൂർ: ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പോയതും വന്നതും മാത്രം അന്വേഷിച്ചാൽ പോരായെന്നും സുരേഷ്ഗോപി ഹെലികോപ്റ്ററിൽ പറന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പത്മജ വേണുഗോപാൽ. ഫേസ്ബുക്കിലാണ് സുരേഷ്ഗോപിയുടെ യാത്ര അന്വേഷിക്കേണ്ടേ എന്ന ചോദ്യം പത്മജ ഉന്നയിച്ചിരിക്കുന്നത്. സുരേഷ്ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരിൽ വന്നതും പോയതുമെന്നും അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും പത്മജയുടെ കുറിപ്പിൽ പറയുന്നു. തെരഞ്ഞെടുപ്പ് ചെലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ എന്നും ഇത് അന്വേഷണവിഷയമാക്കേണ്ടതല്ലേ എന്നും ചോദിച്ചാണു പത്മജ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലത്തിൽ പത്മജയുടെ എതിർസ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തും തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തൃശൂർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പു സമയത്താണ് ധർമരാജൻ പണവുമായി തൃശൂരിലെത്തിയിരുന്നത് എന്നതിനാൽ ആ സമയം തൃശൂരിലുണ്ടായിരുന്ന പ്രമുഖ നേതാക്കളെയെല്ലാം വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുക്കാനാണു പോലീസിന്റെ തീരുമാനം.…
Read Moreഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകൾ! ലക്ഷ്യം വെച്ചത് എന്നെയോ ബിജെപിയെയോ അല്ലെന്ന് വ്യക്തം; മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; മുരളീധരനെതിരേ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ തനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട കെ. മുരളീധരന് എംപിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുരളീധരന്റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോൺഗ്രസ് നേതാക്കളെയാണ് എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരിൽ കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് മുരളീധരൻ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബിജെപിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങൾ താങ്കൾ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബിജെപിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് പിന്നെ കർണ്ണാടക പിസിസി വഴി കേരളത്തിലേക്കുവന്ന കോടികൾ താനറിഞ്ഞില്ലെന്ന പാർട്ടിക്കുള്ളിൽ താങ്കൾ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാൻ…
Read Moreകണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ; ടെൻഡർ നൽകിയതിലും വൻ ക്രമക്കേട്
നിശാന്ത് ഘോഷ്കണ്ണൂർ: കണ്ണൂർ കോട്ടയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുന്നതിൽ ടെൻഡർ നൽകിയതിലും ക്രമക്കേടെന്ന് കണ്ടെത്തൽ. സാധാരണഗതിയിൽ കുറഞ്ഞ തുക കാണിക്കുന്ന കന്പനിക്കാണ് ടെൻഡർ നൽകാറെങ്കിലും ഇവിടെ കുറഞ്ഞ തുക കാണിച്ച കന്പനികളെ ഒഴിവാക്കിയതായാണ് കണ്ടെത്തൽ. ഇതോടെ ടെൻഡറിൽ പങ്കെടുത്ത കന്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനികളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.കൃപ, അവായ, വീരോണ്‍ എന്നീ കന്പനികളായിരുന്നു ടെൻഡർ നൽകിയത്. വീരോണ്‍ എന്ന കന്പനിയെ ടെൻഡറിൽ പങ്കെടുക്കുന്ന തുക അടയ്ക്കാത്തതിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് കൃപയും അവായയുമാണ് ടെൻഡറിൽ പങ്കെടുത്തത്. കൃപ എന്ന കന്പനിയാക്കാൾ കുറഞ്ഞ നിരക്കാണ് അവായ നൽകിയതെങ്കിലും അവായയെ തഴയുകയായിരുന്നു. കൃപ സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ ഗുണമേൻമ, നല്ലനിലയിലുള്ള കന്പനി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ടെൻഡർ കൃപയ്ക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ഗുണമേൻമയില്ലാത്ത…
Read Moreഐടി നിയമങ്ങൾ പാലിക്കുക, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയാാറാവുക; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡൽഹി: ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. ഐടി നിയമം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയാാറാവുകയെന്നാണ് കേന്ദ്രത്തിന് മുന്നറിയിപ്പ്. നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്ച വരുത്തിയാൽ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ട്വിറ്റർ ഇന്ന് ബ്ലു ടിക്ക് വെരിവിക്കേഷൻ ബാഡ്ജ് നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം തിടുക്കത്തിൽ ട്വിറ്ററിന് അന്ത്യശാസനം നൽകിയിരിക്കുന്നത്.
Read Moreരണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിച്ചത് ഹെലികോപ്റ്ററിൽ പണം കടത്താൻ; ഗുരുതര ആരോപണവുമായി മുരളീധരൻ
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായി കെ. മുരളീധരൻ. ഹെലികോപ്റ്റർ ഉപയോഗവും ചെലവും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിച്ചത് പണം കടത്താനായിരുന്നു. സംഭവത്തിൽ ബിജെപി കേന്ദ്ര നേതൃത്വവും ഉത്തരവാദികളാണ്. വിഷയത്തിൽ സമഗ്രഹ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Read More