ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,86,94,879 ആയി ഉയർന്നു. 24 മണിക്കുറിനിടെ 3,380 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1,97,894 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. നിലവിൽ രാജ്യത്ത് 3,44,082 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് 2,67,95,549 പേർക്കാണ് കോവിഡ് ഭേദമായത്. 15,55,248 പേർ ഇപ്പോഴും കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 22,78,60,317 പേരെ വാക്സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read MoreCategory: Loud Speaker
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗങ്ങളിലും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നു ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
Read Moreഡോണൾഡ് ട്രംപിന് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്; നടപടിയേക്കുറിച്ച് ഫേസ്ബുക്ക് പറയുന്നത് ഇങ്ങനെ…
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫേസ്ബുക്കിന്റെ വിലക്ക്. രണ്ടു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് രണ്ടു വർഷത്തേക്ക് നീട്ടുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ട്രംപിന്റെ സസ്പെന്ഷന് നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണ്.- ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ് പറഞ്ഞു. നേരത്തെ, ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളും ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് രേഖപ്പെടുത്തിയ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് ഫേസ്ബുക്ക് സ്വീകരിച്ചതെന്ന് ട്രംപ് പ്രതികരിച്ചു.
Read Moreവളർത്ത് നായക്ക് ക്രൂരമർദനം: കാഴ്ച നഷ്ടമായി; ഉടമയ്ക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുസാഫർപുർ: വളര്‍ത്തുനായയെ ക്രൂരമായി ഉപദ്രവിച്ച ഉടമയ്ക്കെതിരെ കേസ്. ബിഹാറിലെ മുസാഫര്‍പുര്‍ സ്വദേശി രാജ്കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുമന്ത് ശേഖര്‍ എന്ന ആനിമല്‍ റൈറ്റ് ആക്ടിവിസ്റ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉടമയുടെ ആക്രമണത്തില്‍ നായയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. കൂടാതെ നായയെ പുഴുവരിച്ച അവസ്ഥയിലാണെന്നും പോലീസില്‍ നല്കിയ പരാതിയില്‍ സുമന്ത് ആരോപിക്കുന്നു. നായയുടെ അവസ്ഥയറിഞ്ഞ് വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ രാജ്കുമാര് തന്നോട് മോശമായി പെരുമാറിയെന്നും പോലീസില്‍ നല്കിയ പരാതിയില്‍ സുമന്ത് ശേഖര്‍ ആരോപിച്ചു.
Read Moreപണിപാളി..! ജൂഹി ചൗളയുടെ വാദങ്ങൾ എല്ലാം തള്ളി ഡൽഹി ഹൈക്കോടതി; ജൂഹി ചൗളയ്ക്ക് 20 ലക്ഷം പിഴ
ന്യൂഡൽഹി: 5ജി നെറ്റ്വർക്കിനെതിരെ നൽകിയ ഹർജിയിൽ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗളയ്ക്ക് തിരിച്ചടി. ജൂഹി ചൗള നൽകിയ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. അനാവശ്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും അവർ ഹർജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജൂഹി ചൗളയുടെ വാദങ്ങൾ എല്ലാം തള്ളിയാണ് കോടതി നടിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയത്.
Read Moreവീണ്ടും ജയിലിൽ പോകണം; പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി 22കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ 22 വയസുകാരൻ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ സൽമാൻ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചശേഷം പ്രധാനമന്ത്രിയെ വധിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഡൽഹിയിലെ ഖജുരി ഖാ എന്ന സ്ഥലത്ത് നിന്നാണ് ഫോൺ വിളിച്ചതെന്ന് മനസിലാക്കിയ പോലീസ് യുവാവിനെ പിടികൂടി. വീണ്ടും ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് വെളിപ്പെടുത്തി. നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയാണ് സൽമാൻ. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്റലിജൻസ് വൃത്തങ്ങളും സൽമാനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Read Moreകുഫോസില്‍ അനധികൃത നിയമനം; ഗവർണർക്ക് പരാതി നൽകി കെ. ബാബു എംഎൽഎ
കൊച്ചി: കുഫോസില്‍ (കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്) മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കെ. ബാബു എംഎല്‍എ. ഇതു സംബന്ധിച്ച് കെ. ബാബു, യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരിട്ട് പരാതി നല്കി. ചാൻസലറുടെ അധികാരംപോലും…ചാന്‍സലറുടെ അധികാരത്തെ പോലും ദുര്‍ബലപ്പെടുത്തിയാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. റിജി കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗമാണ് അദ്ദേഹത്തിന്റെ ഭാര്യയെ ഫിഷറീസ് ഡീന്‍ ആയും, റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ബി. മനോജ് കുമാറിന്റെ ഭാര്യയെ റിസേര്‍ച്ച് ഡയറക്ടറായും നിയമിച്ചത്. സര്‍വകലാശാലയുടെ ചട്ടങ്ങളിലെ രണ്ടാമത്തെ അധ്യായത്തിലെ 72-ാം സെക്ഷന്‍ ലംഘിച്ചാണ് ഇത് നടന്നിട്ടുള്ളതെന്ന് കെ. ബാബുവിന്റെ പരാതിയില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് തിരക്കിട്ട് ഓര്‍ഡിനന്‍സിലൂടെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഫിഷറീസ് ഡീന്‍, റിസേര്‍ച്ച് ഡയറക്ടര്‍…
Read Moreകവിതയും ഉദ്ധരണികളുമില്ല; ഒറ്റ മണിക്കൂറിൽ കന്നി ബജറ്റ് തീർത്ത് ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: മഹാരഥന്മാരുടെ ഉദ്ധരണികളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ ഇല്ലാതെ ഒരു മണിക്കൂറിൽ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം പത്ത് മണിക്ക് ബജറ്റ് അവതരണം പൂർത്തിയാക്കി പിരിഞ്ഞു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. നാടകീയ പ്രഖ്യാപനങ്ങളൊന്നും മുമ്പോട്ടുവയ്ക്കാത്ത ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി നേരിടാൻ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ശ്രദ്ധേമായ പ്രഖ്യാപനം. മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു. എന്നാൽ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അതിജീവിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഊന്നല്‍ നല്‍കിയത്.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഇളവ് അനുവദിച്ചിട്ടും ട്രെയിൻ-ബസ് സർവീസില്ല; യാത്രക്കാരുണ്ടെങ്കിൽ മാത്രമേ താൽക്കാലികമായി റദ്ദാക്കിയ ട്രെയിനുകൾ സർവീസ് നടത്തൂവെന്ന് റെയിൽവേ
സന്തോഷ് പ്രിയൻ കൊല്ലം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ദിവസങ്ങൾക്കു മുന്‍പേ ഇളവ് അനുവദിക്കുകയും വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡപ്രകാരം തുറക്കുകയും ചെയ്തിട്ടും പൊതുഗതാഗത സൗകര്യമില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. മിക്ക സ്ഥാപനങ്ങളിലും അന്‍പത് ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങിയെങ്കിലും കെഎസ്ആർടിസി, ട്രെയിൻ സർവീസുകൾ ഇല്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള അവശ്യസ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിർമാണ തൊഴിലാളികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിരവധി പേരാണ് യാത്രാ സൗകര്യമില്ലാതെ വലയുന്നത്. ഇത്തരം സ്ഥാപനങ്ങൾ തുറന്നതോടെ സർവീസ് നടത്തിയിരുന്ന ഏതാനും ട്രെയിനുകൾകൂടി റെയിൽവേ അധികൃതർ നിർത്തലാക്കിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. ലോക്ക് ഡൗണിൽ ജോലിക്ക്് പോകേണ്ടിയിരുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന ജനശതാബ്ദി എക്സ്പ്രസ് കൂടി നിർത്തലാക്കിയതോടെയാണ് അയൽജില്ലകളിലേക്കുൾപ്പെടെ പോകേണ്ടുന്നവർ ശരിക്കും കുടുങ്ങിയത്. യാത്രക്കാരുടെ കുറവ് മൂലമാണ് ജനശതാബ്ദി റദ്ദാക്കിയതെന്നാണ് റെയിൽവേ പറയുന്നത്. നാല് ട്രെയിനുകളാണ് നേരത്തെ റദ്ദാക്കിയത്. കോഴിക്കോട്- തിരുവനന്തപുരം കോഴിക്കാട് ജനശതാബ്ദി…
Read Moreവാക്സിൻ നിർമാണ മേഖലയിലേക്ക് കേരളവും! സൗജന്യ വാക്സിന് ആയിരം കോടി; ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുന്നു…
തിരുവന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന്‍ 1000 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. കോവിഡ് വാക്സിൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുകയാണ്. വികസനം ലക്ഷ്യമിടുന്ന പോസിറ്റീവ് ബജറ്റാണിതെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Read More