ലക്നോ: വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് വധു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മിശ്രൂളി സ്വദേശിനിയായ പെണ്‍കുട്ടിയും ഖെജൂരി സ്വദേശിയായ വരനും തമ്മിലുള്ള വിവാഹം ഈ മാസം അഞ്ചിനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയാണ് വരന് മദ്യപിച്ചിട്ടുണ്ടെന്ന് വധുവിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിവാഹം ചെയ്യാന്‍ വധു വിസമ്മതിക്കുകയായിരുന്നു. വധു കടുത്ത നിലപാട് സ്വീകരിച്ചതോടെ വിവാഹം വേണ്ടെന്ന് ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
Read MoreCategory: Loud Speaker
രണ്ടാം തരംഗത്തിൽ രോഗവ്യാപനം കൂടുതൽ 21 -30 വയസുകാരിൽ; മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതൽ 90 വയസുവരെയുള്ളവരിലും…
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലായി ഉണ്ടായത് 21 മുതൽ 30 വയസ് വരെയുള്ളവരിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. 261232 പേർക്കാണ് രോഗം ബാധിച്ചത്. 31 വയസ് മുതൽ 40 വയസ് വരെയുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാം വ്യാപനം കൂടുതലായി ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ് ബാധിച്ചത്. മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതൽ 90 വയസുവരെയുള്ളവരിലാണ്. ഈ പ്രായക്കാരിൽ 17,105 പേർക്ക് രോഗം ബാധിച്ചതിൽ 502 പേർ മരിച്ചു. മരണനിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെയുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെയുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. രണ്ടാം തരംഗത്തിൽ മരിച്ചവർക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreസുരേന്ദ്രനെയും മകനെയും കുടുക്കാൻ അനുവദിക്കില്ല! സരിത ആരോപണം ഉന്നയിച്ച കേസിലെ പ്രതികൾ പലരും ഇന്നും നിയമസഭയിലുണ്ട്, പാർലമെന്റിലുമുണ്ട്; 10 മുതൽ സമരമെന്നു ബിജെപി
തൃശൂർ: കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാരിനെതിരേ പത്താംതീയതി മുതൽ സമരത്തിനിറങ്ങുമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും മകനെയും കുടുക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വാദിയെ പ്രതിയാക്കുന്ന നീക്കമാണു കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്. ബിജെപിക്കെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്ന് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബിജെപിയെ തകർക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്റെ ക്യാപ്റ്റനായിരിക്കുകയാണ് മുഖ്യമന്ത്രി. വെറുക്കപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്. തൃശൂർ ജില്ലാ പ്രസിഡന്റിനെ പോലീസ് വിളിച്ചു ചോദ്യം ചെയ്തു. പ്രതികൾക്കു മുറിയെടുത്തു കൊടുത്തെന്നാണ് ആരോപണം. ഉത്തരവാദപ്പെട്ട ദേശീയ പാർട്ടിയുടെ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യുന്നതു മര്യാദയാണോ? കേസിലെ ഒരു പ്രതിയുടെ മൊഴിയെടുത്താൽ മുൻമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ കുടുങ്ങും. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേയുള്ള കള്ളപ്പണക്കേസിൽ കോടിയേരിയുടെ ഭാര്യയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് വിളിപ്പിച്ചതാണ്. അവർ പോയില്ല. സിപിഎമ്മിന്റെ കളിയാണത്. ബിജെപിയെ…
Read Moreതാമരയിൽ വിരിഞ്ഞ ഭരണത്തുടർച്ച..! ഞങ്ങൾ ഒത്തുതീർപ്പിന്റെ ആൾക്കാരല്ല; അതു നിങ്ങൾക്കു ചേരുന്ന പട്ടമാണ്. കുഴൽപ്പണക്കേസും ഒത്തുതീർപ്പു ശങ്കകളും…
തിരുവനന്തപുരം: സഭയിലില്ലാത്ത ബിജെപിയെക്കുറിച്ചായിരുന്നു ചർച്ച. ഏകപക്ഷീയമായി ഗോളടിക്കാൻ പറ്റുന്ന വിഷയം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മത്സരിച്ചു കത്തിക്കയറാൻ പറ്റിയ വിഷയം. പക്ഷേ കൊടകര കുഴപ്പണക്കേസിനെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചു മുന്നേറിയപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പോർവിളി നടത്തുന്ന സ്ഥിതിയായി. ബിജെപി ബന്ധത്തിന്റെയും ധാരണയുടെയും ഒത്തുതീർപ്പിന്റെയും ആക്ഷേപങ്ങൾ ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും തൊടുത്തുവിട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖത്തോടു മുഖം നിന്നു പോരടിച്ചു. ഷാഫി പറന്പിലാണ് കുഴൽപ്പണക്കേസിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചത്. നോട്ട് നിരോധനം മുതലുള്ള കാര്യങ്ങൾ പറഞ്ഞ് കള്ളപ്പണത്തിലേക്കു കടന്ന് വിഷയം നന്നായി അവതരിപ്പിച്ച ഷാഫി ഒടുവിൽ ഭരണപക്ഷത്തെ ഒന്നു തോണ്ടി. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കേസിൽ അങ്ങനെ ആകരുത്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ ഒത്തുതീർപ്പിലെത്തിക്കാൻ ഈ…
Read Moreകുഴൽപ്പണക്കേസ്; ആര്‍എസ്എസ് “വടിയെടുത്തു’ , ഒറ്റക്കെട്ടായി നേതാക്കള്‍; സംസ്ഥാന കാര്യാലയത്തില്‍ നിന്ന് കര്‍ശന നിര്‍ദേശം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ ഇടഞ്ഞു നില്ക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ താക്കീതുമായി ആര്‍എസ്എസ്. ബിജെപിയുടെ അടിത്തറയ്ക്ക് വരെ ക്ഷതമേറ്റ കൊടകര കുഴല്‍പ്പണ കേസിനെ ഗ്രൂപ്പും അഭിപ്രായ വ്യത്യാസവും മാറ്റിവച്ച് നേതാക്കളെല്ലാം ഒറ്റക്കെട്ടായി നേരിടണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. തെരഞ്ഞെടുപ്പിലേറ്റ പരാജയവും മറ്റു കാര്യങ്ങളുമെല്ലാം പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെ ഒരു നേതാവിന്റെ ചുമലില്‍ കെട്ടിവച്ച് മുഖം തിരിഞ്ഞ് നില്ക്കുന്ന സമീപനം തുടരാന്‍ അനുവദിക്കരുതെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിന് മുമ്പാണ് സംസ്ഥാന നേതാക്കളെല്ലാം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചത്. ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനോടാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശമാണ് കോര്‍കമ്മിറ്റി യോഗത്തില്‍ സി.പി. രാധാകൃഷ്ണന് വ്യക്തമാക്കിയത്. തുടര്‍ന്നായിരുന്നു പ്രതിസന്ധി നേരിടാന്‍ ബിജെപി ഒറ്റക്കെട്ടാണെന്ന…
Read Moreആരും അറിഞ്ഞില്ല! സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ച്വറിയടിച്ചിട്ട് ഒരാഴ്ച
റോബിന് ജോര്ജ്കൊച്ചി: കുതിച്ചും കിതച്ചും മുന്നോട്ട് നീങ്ങിയ ഇന്ധനവില സംസ്ഥാനത്തും സെഞ്ച്വറിയടിച്ചു. പ്രീമിയം പെട്രോള്‍ വിലയാണു സംസ്ഥാനത്ത് മൂന്നക്കം പിന്നിട്ടത്. പ്രീമിയം പെട്രോള്‍ വില സെഞ്ച്വറിയടിച്ച വിവരം പുറത്തുവരുന്നതാകട്ടെ ഒരാഴ്ചയ്ക്കുശേഷവും. കഴിഞ്ഞ 31 ന് തിരുവനന്തപുരത്ത് 100 രൂപ മറികടന്ന പ്രീമിയം പെട്രോളിന്റെ ഇന്നത്തെ വില 101.41 രൂപയാണ്. തിരുവനന്തപുരത്തിനു പിന്നാലെ വയനാടും ഇടുക്കിയുടെ ചില മേഖലകളിലും പ്രീമിയം പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 30 ന് 99.80 രൂപയായിരുന്നു തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന്റെ വില. ഇവിടെനിന്നും 29 പൈസയുടെ വര്ധനവോടെയാണു സെഞ്ച്വറി പൂര്‍ത്തീകരിച്ചത്. പിന്നീട് ഈ മാസം ഒന്ന്, നാല്, ആറ് തീയതികളില്‍ വില വര്‍ധിച്ചാണ് 101.41 രൂപയിലെത്തി നില്‍ക്കുന്നത്. അതിനിടെ, സാധാ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്.…
Read Moreഓണ്‍ലൈന്‍ ക്ലാസ്: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം രണ്ടാം അധ്യയനവര്‍ഷവും സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനത്തിലെ അപര്യാപത പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കഴിഞ്ഞ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികളെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവായിരുന്നു. നഗര പ്രദേശങ്ങളില്‍ കുഴപ്പങ്ങളില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നുണ്ടായിരുന്നെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് ലഭ്യത വളരെ കുറവായിരുന്നു. ഇതുമൂലം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടത്. മുഖ്യമന്ത്രി നേരിട്ട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ടാം വര്‍ഷത്തേക്ക് കടക്കുമ്പോഴും…
Read Moreഇന്ന് ഒരു ലക്ഷം പേർക്ക് കോവിഡ്; രണ്ട് മാസത്തിനിടെ താഴ്ന്ന പ്രതിദിന കണക്ക്
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിൽ നിന്നു രാജ്യം കരകയറുന്നതിന്റെ ആശ്വാസ വാർത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. 1,00,636 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസം 2,427 മരിക്കുകയും ചെയ്തു. രാജ്യത്ത് നിലവിൽ 2,89,09,975 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,71,59,180 പേർ രോഗമുക്തരായി. നിലവിൽ 14,01,609 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 3,49,186 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലേക്കു കുറയുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ 5.62 ശതമാനമാണ് രാജ്യത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി…
Read Moreഅഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി
കവരത്തി: കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്ട്രേറ്ററും നടപ്പാക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരേ ലക്ഷദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് ആരംഭിച്ച സമരം വൈകിട്ട് ആറു വരെയാണ്. സാധാരണ ജനങ്ങള്‍ വീട്ടിലിരുന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളുമായാണ് സമരം.
Read Moreആറുവര്‍ഷം മുമ്പുള്ള പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍! പതിനേഴ് ഇന്ത്യക്കാരുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നു
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന, മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴ് ഇന്ത്യക്കാരുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന 17 ഇന്ത്യക്കാർ രാജ്യത്തെ ജയിലിൽ ഉണ്ടെന്ന് ആറുവർഷം മുന്‍പാണ് പാക്കിസ്ഥാൻ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ തേടി ഇവരുടെ ചിത്രങ്ങൾ ചേർത്ത് ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പാക്കിസ്ഥാനിലെ ശിക്ഷാകാലാവധി പൂർത്തിയാക്കിയെങ്കിലും പൗരത്വം സംബന്ധിച്ച സ്ഥിരീകരണമില്ലാത്തതിനാൽ ഇവരെ മോചിപ്പിക്കാനാകുന്നില്ലെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഗുല്ലു ജാൻ, അജ്മീര, നഖ്വയ്, ഹസീന എന്നീ സ്ത്രീകളുൾപ്പെടെയാണ് പതിനേഴു പേർ. സോനു സിംഗ്, സുരീന്ദർ മഹ്തോ, പ്രഹ്ളാദ് സിംഗ്, സിൽറോഫ് സലിം, ബിർജു രാജു, ബിപാല, രുപി പാൽ, പൻവാസി ലാൽ, രാജാ മഹോളി, ശ്യാം സുന്ദർ, രമേശ്, രാജു റായി എന്നിവരാണു പുരുഷന്മാർ. ശിക്ഷാകാലാവധി കഴിഞ്ഞതോടെ 2015 ൽ ഇവരെ തിരിച്ചയയ്ക്കാൻ പാക്കിസ്ഥാൻ ശ്രമം…
Read More