മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം: ദ​ക്ഷി​ണ കൊ​റി​യ​ക്കാ​ര​നാ​യ പ​ങ്കാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി മ​ണി​പ്പൂ​ർ സ്വ​ദേ​ശി​നി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി സു​ഹൃ​ത്താ​യ കൊ​റി​യ​ൻ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഡ​ൽ​ഹി ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. യൂ ​ഡ​ക്ക് ഹീ ​എ​ന്ന യു​വാ​വ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 10 വ​ർ​ഷ​മാ​യി ഇ​യാ​ൾ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​യാ​യ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു. മ​ദ്യ​പി​ച്ച ശേ​ഷം ഡ​ക്ക് ഹീ ​യു​ഹ് ഇ​ട​യ്ക്കി​ടെ ത​ന്നെ ആ​ക്ര​മി​ക്കാ​റു​ണ്ടെ​ന്നും നി​രാ​ശ മൂ​ല​മാ​ണ് താ​ൻ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും യു​വ​തി ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു.

Read More

പു​ന​ർ​ജ​നി വി​വാ​ദം: എ​ല്ലാ​വ​രെ​യും എ​ല്ലാ​കാ​ല​ത്തും പ​റ്റി​ക്കാ​നാ​വി​ല്ല, എ​ന്നെ​ങ്കി​ലും പി​ടി​വീ​ഴും; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​ന്ന​ത​നാ​യ നേ​താ​വി​നെ​തി​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത് ത​മാ​ശ​യാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് എ​ൽ​കെ​ജി കു​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ഒ​ന്ന​ല്ല. ഗൗ​ര​വ​ക​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​താ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രെ​യും എ​ല്ലാ​കാ​ല​ത്തും പ​റ്റി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നെ​ങ്കി​ലും പി​ടി​വീ​ഴു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

പു​ന​ർ​ജ​നി പോ​ലെ മ​നു​ഷ്യ​രെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധം: രാഹുൽ മാങ്കൂട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: പു​ന‌‌‍‌‍​ർ​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. പു​ന​ർ​ജ​നി​യി​ൽ ആ​ദ്യ​മാ​യി അ​ന്വേ​ഷ​ണം അ​വ​ശ്യ​പ്പെ​ട്ട​ത് വി.​ഡി. സ​തീ​ശ​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് എ​നി​ക്കും നി​ങ്ങ​ൾ​ക്കും യോ​ജി​ക്കാം വി​യോ​ജി​ക്കാം, എ​തി​ർ​ക്കാം അ​നു​കൂ​ലി​ക്കാം അ​തൊ​ക്കെ തു​ട​രു​ക​യും ചെ​യ്യാം. പ​ക്ഷേ അ​തി​ന്‍റെ പേ​രി​ൽ പു​ന​ർ​ജ​നി പോ​ലെ മ​നു​ഷ്യ​രെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം: പു​ന​ർ​ജ​നി​യി​ൽ ആ​ദ്യ​മാ​യി അ​ന്വേ​ഷ​ണം അ​വ​ശ്യ​പ്പെ​ട്ട​ത് ശ്രീ ​വി​ജ​യ​ൻ സ​ർ​ക്കാ​രാ​ണോ? അ​ല്ല… ബി​ജെ​പി ആ​ണോ? അ​ല്ല… അ​ത് ശ്രീ ​വി ഡി ​സ​തീ​ശ​ൻ ത​ന്നെ​യാ​ണ്. ഒ​ന്നാം വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് എ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ട് വ​ന്ന​പ്പോ​ൾ അ​തി​ന് പ്ര​തി​രോ​ധം എ​ന്ന നി​ല​യി​ൽ പു​ന​ർ​ജ​നി പ​ദ്ധ​തി​ക്ക് എ​തി​രാ​യി ആ​രോ​പ​ണം സി​പി​എം ഉ​ന്ന​യി​ച്ചു.…

Read More

‘ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യെ എ​ല്ലാ​വ​രും വി​മ​ർ​ശി​ച്ചു, പി​ന്നീ​ട് അ​വ​ർ കി​രീ​ടം നേ​ടു​ന്ന​താ​ണ് ലോ​കം ക​ണ്ട​ത്, അ​തു​പോ​ലെ ഇ​ട​തു​മു​ന്ന​ണി​യും തി​രി​ച്ചു​വ​രും’: എം. ​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​യെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​ക​ട​ന​ത്തോ​ട് ഉ​പ​മി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യെ എ​ല്ലാ​വ​രും വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​ർ കി​രീ​ടം നേ​ടു​ന്ന​താ​ണ് ലോ​കം ക​ണ്ട​തെ​ന്നും ബേ​ബി പ​റ​ഞ്ഞു. അ​തു​പോ​ലെ ഇ​ട​തു​മു​ന്ന​ണി​യും തി​രി​ച്ചു​വ​രു​മെ​ന്ന് ബേ​ബി പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തെ​റ്റു​ക്കാ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കു​മ​ന്നും സി​പി​എം എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി. പോ​റ്റി പാ​ര​ഡി മ്ലേ​ച്ഛ​മെ​ന്നും എം​എ ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സോ​ണി​യ ഗാ​ന്ധി​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബേ​ബി പ​ക്ഷേ പോ​റ്റി എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി​യെ​ന്നും ചോ​ദി​ച്ചു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വീ​കാ​ര്യ​മാ​യ​തി​നെ ത​ള്ളു​മെ​ന്നാ​ണ് ബേ​ബി പ്ര​തി​ക​രി​ച്ച​ത്.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. കഴിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 53 ശ​ത​മാ​നം യു​വാ​ക്ക​ളെ​യും സ്ത്രീ​ക​ളെ​യും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന​തി​ന​ർ​ഥം മു​തി​ർ​ന്ന ആ​ളു​ക​ളെ മാ​റ്റി നി​ർ​ത്തു​ന്നു എ​ന്ന​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.  വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന നേ​തൃ ക്യാം​പി​ൽ നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​മാ​യി ക്യാം​പി​ന് ശേ​ഷം സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച സം​ഭ​വ​ത്തി​ൽ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വെ​ള്ളാ​പ്പ​ള്ളി തി​രു​ത്ത​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ആ​ണ് ആ​വ​ശ്യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. “മു​ഖ്യ​മ​ന്ത്രി​യാ​ണ് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഓ​രോ വ​ർ​ഗീ​യ​ത​യെ താ​ലോ​ലി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത, പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ…

Read More

തൊ​ണ്ടി​മു​ത​ൽ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​തം; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ; നി​ര​പ​രാ​ധി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ണ്ടെന്ന് ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ. താ​ൻ നി​ര​പ​രാ​ധി​യാ​ണ്. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ കേ​സാ​ണി​ത്. കോ​ട​തി​യി​ൽ നി​ര​പ​രാ​ധി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ണ്ട്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേ​സ് ന​ട​പ​ടി​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്. ഒ​രി​ക്ക​ൽ​പ്പോ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്നി​ട്ടി​ല്ല. 2005ൽ ​പൊ​ടു​ന്ന​നെ​യാ​ണ് ത​നി​ക്കെ​തി​രെ കേ​സ് വ​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ക​ളി​ക​ളു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ല​ഹ​രി​ക്കേ​സി​ൽ വി​ദേ​ശി​യാ​യ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലി​ൽ മാ​റ്റം​വ​രു​ത്തി​യ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വും മു​ൻ കോ​ട​തി ക്ല​ർ​ക്കാ​യ ജോ​സും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

രാ​ജ്യ​ത്ത് ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി ക​ട​ന്നു; 51 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​മാ​യി റി​ല​യ​ൻ​സ് ജി​യോ മു​ന്നി​ൽ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.2025 ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​യി​ൽ 99.98 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 95.49 കോ​ടി ആ​ൾ​ക്കാ​ർ വ​യ​ർ​ല​സ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലും 4.48 കോ​ടി പേ​ർ സ്ഥി​രം ക​ണ​ക്ഷ​നു​ക​ളി​ലു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.2025 ന​വം​ബ​ർ ആ​യ​പ്പോ​ഴാ​ണ് രാ​ജ്യ​ത്തെ ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി ക​ട​ന്ന​തെ​ന്നും ട്രാ​യ് വ്യ​ക്ത​മാ​ക്കി. 51 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​മാ​യി റി​ല​യ​ൻ​സ് ജി​യോ ആ​ണ് മു​ന്നി​ൽ. ഇ​തി​ൽ 49.69 കോ​ടി വ​യ​ർ​ലെ​സും 1.35 കോ​ടി ഫി​ക്സ​ഡ് ലൈ​ൻ ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​മാ​ണ്. തൊ​ട്ടു പി​ന്നാ​ലെ ഭാ​ര​തി എ​യ​ർ​ടെ​ല്ലാ​ണ്. അ​വ​ർ​ക്ക് 31.42 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ണ്ട്. ഇ​തി​ൽ 30.42 കോ​ടി വ​യ​ർ​ലെ​വും ഒ​രു കോ​ടി​യി​ല​ധി​കം ഫി​ക്സ​ഡ് ലൈ​ൻ വ​രി​ക്കാ​രു​മാ​ണെ​ന്നും ട്രാ​യ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. വോ​ഡ​ഫോ​ൺ…

Read More

മലയാളി കുടിച്ചു തീർത്ത മദ്യം… ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം: 82 കോ​ടി വി​റ്റു വ​ര​വു​മാ​യി സ​പ്ലൈ​കോ

കൊ​ച്ചി: ക്രി​സ്മ​സ് പു​തു​വ​ത്സ​ര സീ​സ​ണി​ല്‍ 82 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി സ​പ്ലൈ​കോ. ഡി​സം​ബ​ര്‍ 22 മു​ത​ല്‍ ക​ഴി​ഞ്ഞ ഒ​ന്നു വ​രെ​യു​ള്ള 10 ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. 36.06 കോ​ടി രൂ​പ​യാ​ണ് സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​റ്റു വ​ര​വ്. പെ​ട്രോ​ള്‍, റീ​ട്ടെ​യി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ​പ്ലൈ​കോ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ലെ​യും ആ​റ് ജി​ല്ല​ക​ളി​ലെ പ്ര​ത്യേ​ക ഫെ​യ​റു​ക​ളി​ലെ​യും വി​ല്‍​പ്പ​ന ഉ​ള്‍​പ്പെ​ടെ​യാ​ണ് 82 കോ​ടി നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ്ര​ത്യേ​ക ക്രി​സ്മ​സ് ഫെ​യ​റു​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​പ്ലൈ​കോ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​ക ഫെ​യ​റു​ക​ളി​ല്‍ നി​ന്നു മാ​ത്രം 74 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു വ​ര​വ് ഉ​ണ്ടാ​യി. ഇ​തി​ല്‍ 40.94 ല​ക്ഷം രൂ​പ സ​ബ്‌​സി​ഡി ഇ​ന​ങ്ങ​ളും 33.06 ല​ക്ഷം രൂ​പ സ​ബ്‌​സി​ഡി​യി​ത​ര ഇ​ന​ങ്ങ​ളു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ത്തി​യ പ്ര​ത്യേ​ക ക്രി​സ്മ​സ് ഫെ​യ​റി​ല്‍ 29.31 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു വ​ര​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ല്‍…

Read More

ഡ്രൈ​വ​ർ​മാ​ർ 1.4 ല​ക്ഷ​ത്തി​ല​ധി​കം: ഭാ​ര​ത് ടാ​ക്സി സ​മ്പൂ​ർ​ണ ലോ​ഞ്ചിം​ഗ് ഈ ​മാ​സം അ​വ​സാ​നം

പ​ര​വൂ​ർ: സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള ഭാ​ര​ത് ടാ​ക്സി സ​ർ​വി​സ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യ​ട​ക്കം രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ സേ​വ​നം ആ​രം​ഭി​ക്കു​ന്നു. 2025 ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഈ ​ആ​പ്പ് വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വീ​സ് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. അ​തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 4000, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 1500 – ഉം ​ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി 5500 റൈ​ഡു​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക്യാ​ബ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 1.4 ല​ക്ഷ​ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര​ത് ടാ​ക്സി ആ​പ്പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സ​ഹ​ കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ്. ഇ​തി​ൽ എ​ട്ട് പ്ര​മു​ഖ സ​ഹ​ക​ര​ണ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഈ ​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മു​ഖ്യ പ്ര​മോ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഘ​ത്തി​ന്‍റെ ഭ​ര​ണ…

Read More

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ്; ലീ​ഗി​നു കൂ​ടു​ത​ൽ സീ​റ്റി​ന് അ​ർ​ഹ​ത; വ​നി​താ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കു​മെ​ന്ന് പാണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും സീ​റ്റു​ക​ൾ വ​ച്ചു​മാ​റാ​നു​ള്ള നീ​ക്ക​മി​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റു​ക​ൾ ലീ​ഗി​ന് വേ​ണ്ടി​വ​രും. ലീ​ഗ് നേ​ര​ത്തെ​ത​ന്നെ മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളു​മു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ ലീ​ഗി​ന് കൂ​ടു​ത​ൽ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. കോ​ൺ​ഗ്ര​സ് അ​ത് ഉ​ൾ​ക്കൊ​ള്ളു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​ല​വി​ൽ ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള സീ​റ്റു​ക​ൾ​വ​ച്ചു​മാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗു​രു​വാ​യൂ​ർ, തി​രു​വ​മ്പാ​ടി, കു​ന്ന​മം​ഗ​ലം, പേ​രാ​മ്പ്ര സീ​റ്റു​ക​ളൊ​ന്നും വ​ച്ചു​മാ​റി​ല്ല. നി​ല​വി​ലെ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്താ​നാ​ണ് ലീ​ഗ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റു​ക​ളി​ലേ​ക്കുകൂ​ടി ച​ർ​ച്ച​ക​ളി​ൽ ആ​വ​ശ്യ​മു​ന്ന​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​മെ​ന്നും പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. കോ​ട്ട​യം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്കം തു​ട​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി​യ ത​ങ്ങ​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ…

Read More