തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാൽ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ. നടപടി പിൻവലിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതിൽ ധാർമികതയുടെ പ്രശ്നമില്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും അദ്ദേഹം ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ട്. കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികത ചോദിക്കുന്നത് എന്തിനാണ്. രാഹുലിനെ തിരിച്ചെടുക്കണമെന്നും പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല. പ്രതിഷേധം അറിയിക്കാനല്ല രാഹുൽ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreCategory: Loud Speaker
സ്ത്രീകള്‍ക്കായുള്ള ‘എന്റെ കൂട്’പദ്ധതി: മൂന്നു ദിവസത്തില്‍ കൂടിയാല്‍ പണം നല്‍കണം
കോഴിക്കോട്: നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ രാത്രികാല താമസമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവരില്‍നിന്നു തുക ഈടാക്കാന്‍ വനിതാ ശിശുവികസന വകുപ്പിനു സര്‍ക്കാര്‍ അനുമതി. മാസത്തില്‍ ഒരാള്‍ക്കു പരമാവധി മൂന്നു ദിവസത്തേക്കു മാത്രമാണു സൗജന്യ പ്രവേശനം അനുവദിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ താമസിക്കേണ്ടി വന്നാല്‍ ഓരോ ദിവസത്തിനും 150 രൂപ വീതമാണ് ഈടാക്കുക. സാമൂഹ്യ നീതി വകുപ്പിന്റെ കാലത്താണു പദ്ധതി ആരംഭിച്ചത്. വകുപ്പ് വിഭജനത്തെത്തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലായി. നിലവില്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനു സമീപവും തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ കെടിഡിസി കെട്ടിടത്തിലും എറണാകുളം കാക്കനാട് കളക്ടറേറ്റിനു സമീപവുമാണ് ‘എന്റെ കൂട്’ പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം 6.30 മുതല്‍ പിറ്റേന്ന് രാവിലെ 7.30 വരെയാണ് സൗജന്യ താമസം. ഒരേസമയം 20 പേര്‍ക്ക് വരെ താമസിക്കാന്‍…
Read More“നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുത്’; മുതിർന്ന നേതാക്കളുടെ സ്വയം പ്രഖ്യാപനത്തിൽ എഐസിസിക്ക് അതൃപ്തി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പുമായി എഐസിസി.കേരളത്തിലെ മുതിർന്ന നേതാക്കളെയടക്കം ഇക്കാര്യം ഓർമിപ്പിക്കണമെന്നും എഐസിസി കെപിസിസിക്ക് നിർദേശം നല്കി. തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ മികച്ച വിജയത്തിന് ശേഷം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണത്തിനെതിരേ സംസ്ഥാന യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, സ്ഥാനാർഥി നിർണയത്തിൽ തീരുമാനം എഐസിസി തീരുമാനിക്കുമെന്ന നിലപാട് കെപിസിസിയെ അറിയിച്ചത്. നിലവിൽ, സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. നിയമസഭാ മണ്ഡലടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ നല്കുന്ന പേരുകൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മുന്നിൽ കണ്ട് കാബിനറ്റ് ഉൾപ്പെടെ കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാൽ,…
Read Moreജനറൽ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ്; മൂന്നു ശതമാനം നിരക്ക് ഇളവുമായി റെയിൽവേ
പരവൂർ: ട്രെയിനുകളിൽ അൺ റിസർവ്ഡ് ജനറൽ ടിക്കറ്റുകൾ ഓൺലൈനായി എടുക്കുന്ന യാത്രക്കാർക്ക് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് റെയിൽവേ.ഇന്ത്യൻ റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ റെയിൽ വൺ വഴി ടിക്കറ്റുകൾ എടുക്കുന്നവർക്ക് നിരക്കിൽ മൂന്ന് ശതമാനം ഇളവാണ് റെയിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. 2026 ജനുവരി 14 മുതൽ ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. റെയിൽ വൺ ആപ്പ് വഴി ടിക്കറ്റുകൾ എടുക്കുമോൾ ഏതങ്കിലും ഡിജിറ്റൽ പേയ്മെന്റ് രീതി ഉപയോഗിക്കുന്നവർക്കാണ് ഇളവ് നൽകുക. ഇതിനായി യുപിഐ , ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കുക, ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കുക എന്നിവയാണ് ഇതു വഴി റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ റെയിൽ വൺ ആപ്പിലെ ആർ -വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം…
Read Moreവെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല,‘വിവാദപരാമര്ശങ്ങളോടു യോജിപ്പുമില്ല; കുതിരക്കച്ചവടം നടത്തുന്ന രീതി സിപിഎമ്മിനില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അദ്ദേഹം സമുന്നതനായ സമുദായ നേതാവാണ്.വെള്ളാപ്പള്ളി വര്‍ഗീയവാദിയാണെന്ന് തന്നെക്കൊണ്ട് പറയിക്കാന്‍ നോക്കേണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മലബാറില്‍ സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളിയുടെ ആവശ്യം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. അതില്‍ പാര്‍ട്ടിക്ക് റോളില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന കോഴ ആരോപണത്തില്‍, ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും നടത്തുന്ന രീതി സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയയെ എന്തിനു കാണാന്‍ പോയെന്നും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും എന്തിനാണ് പോറ്റിയോടൊപ്പം…
Read More‘സിപിഐ മൂഢസ്വര്‍ഗത്തിൽ’; ഇടതുപാര്‍ട്ടികളുടെ നട്ടെല്ല് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാർ; സിപിഐക്കെതിരെ വീണ്ടും വെള്ളാപ്പള്ളി
തിരുവനന്തപുരം: സിപിഐക്കെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശന്. സിപിഐ മൂഢസ്വര്‍ഗത്തിലാണ്. ഇടതുപാര്‍ട്ടികളുടെ നട്ടെല്ല് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരാണ്. ഈ കാര്യം സിപിഐയിലെ നവനേതാക്കള്‍ക്ക് ബോധമില്ലാത്തതിനാല്‍ മനസിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. സിപിഎമ്മിനെ പുകഴ്ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല സ്നേഹവും സൗഹൃദവുമുണ്ട്. അദ്ദേഹത്തിന്റെ കാറില്‍ യാത്ര ചെയ്തതിനെക്കുറിച്ച് വിമര്‍ശിക്കുന്നത് താന്‍ പിന്നാക്കക്കാരനായത് കൊണ്ടാണ്. വേറൊരു സമുദായക്കാരന് യാത്ര ചെയ്തിരുന്നുവെങ്കില്‍ വിവാദമാകില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു. തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും എന്ന തലക്കെട്ടോടെയാണ് യോഗനാദത്തില്‍ ലേഖനം പ്രസിദ്ധികരിച്ചിരിക്കുന്നത്.
Read Moreമദ്യത്തിനു പേരിടാൻ സമ്മാനം: മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും പരാതി
തൃശൂർ: സർക്കാർ നിർമിക്കുന്ന മദ്യത്തിനു പേരിടാനും ലോഗോയ്ക്കും പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചതിനെതിരേ ഹൈക്കോടതിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ. മികച്ച എൻട്രികൾക്കു സമ്മാനവും വാഗ്ദാനം ചെയ്തിരുന്നു. ഇതു സംസ്ഥാനത്തിന്റെ മദ്യനയത്തിനും നിലവിലുള്ള നിയമങ്ങൾക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു പൊതുതാത്പര്യഹർജി അയച്ചത്. അപേക്ഷ ക്ഷണിച്ച നടപടി ഉടൻ പിൻവലിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യത്തിനും മറ്റു ലഹരി ഉത്പന്നങ്ങൾക്കും സർക്കാർ ഒരുതരത്തിലുള്ള പ്രോത്സാഹനമോ പരസ്യമോ നൽകാൻ പാടില്ലെന്നതാണു നിലവിലെ നിയമവ്യവസ്ഥയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരേയും അതിന് അനുമതി നൽകിയ സംസ്ഥാനസർക്കാരിനെതിരെയും അടിയന്തരനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Read Moreപുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയുടെ 2026ലെ ആദ്യ വാര്‍ത്താ സമ്മേളനം
തിരുവനന്തപുരം: പുതുവത്സരാശംസകൾ നേർന്നുകൊണ്ട് 2026ലെ ആദ്യ വാർത്താസമ്മേളനത്തിൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചത്. അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേർത്തു. മറ്റ് ഭരണനിർമാണ സഭകളിൽനിന്നും വ്യത്യസ്തമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വേർതിരിവില്ലെന്ന പ്രത്യേകത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുണ്ടെന്നും ഭരണവുമായി ബന്ധപ്പെട്ടുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ എല്ലാവരും അംഗങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreസേവ് ബോക്സ് ആപ്പ് തട്ടിപ്പ്: അംബാസിഡറായതിന് ലഭിച്ച തുകയെത്ര; നടന് ജയസൂര്യ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം
കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയസൂര്യക്ക് ഇഡി സമന്‍സ് നല്കി. കേസില്‍ നേരത്തെ രണ്ട് തവണ ഇഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഭാര്യ സരിതയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ജയസൂര്യയോട് വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ഈ വകയില്‍ ലഭിച്ച പ്രതിഫലത്തെക്കുറിച്ചാണ് നിലവില്‍ ഇഡി അന്വേഷിക്കുന്നത്. ആപ്പിന്റെ സ്ഥാപകന്‍ അറസ്റ്റിലായ വിയ്യൂര്‍ സ്വദേശി സ്വാതിഖ് റഹീമുമായുള്ള ബന്ധം, പണമിടപാട് എന്നിവ സംബന്ധിച്ച് ഇഡി കഴിഞ്ഞദിവസം ജയസൂര്യയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ആപ്പില്‍ നിക്ഷേപമായും ഫ്രാഞ്ചൈസിക്കായും നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്ന…
Read Moreഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 111 രൂപ ; ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ദില്ലിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന്…
Read More